Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതി പിടിയിലായി; മദ്രസയിലേക്ക് പോകുകയായിരുന്ന 11 കാരനെ മുഹമ്മദ് സൽമാൻ കാറിൽ കയറ്റിക്കൊണ്ടുപോയത് സഹായം അഭ്യർത്ഥിച്ച്; രാവിലെ ഏഴരയ്ക്ക് കാറിൽ കയറ്റിയ യുവാവ് തിരികെ കൊണ്ടു വിട്ടത് പത്തരയോടെ; കുട്ടിയെ കാറിൽ കയറ്റിയതിന്റെ ഉദ്ദേശം വ്യക്തമാകാതെ വീട്ടുകാരും പൊലീസും

വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതി പിടിയിലായി; മദ്രസയിലേക്ക് പോകുകയായിരുന്ന 11 കാരനെ മുഹമ്മദ് സൽമാൻ കാറിൽ കയറ്റിക്കൊണ്ടുപോയത് സഹായം അഭ്യർത്ഥിച്ച്; രാവിലെ ഏഴരയ്ക്ക് കാറിൽ കയറ്റിയ യുവാവ് തിരികെ കൊണ്ടു വിട്ടത് പത്തരയോടെ; കുട്ടിയെ കാറിൽ കയറ്റിയതിന്റെ ഉദ്ദേശം വ്യക്തമാകാതെ വീട്ടുകാരും പൊലീസും

കെ വി നിരഞ്ജൻ

കോഴിക്കോട്: നടുവണ്ണൂർ കക്കഞ്ചേരിയിൽ മദ്രസയിലേക്ക് പോവുകയായിരുന്ന 11 വയസ്സുകാരനെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതിയെ കസ്റ്റഡിയിലെടുത്തു. അത്തോളി രാരോത്ത് ദാറുൽ മിന വീട്ടിൽ മുഹമ്മത് സൽമാൻ (22) ആണ് അത്തോളി പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കക്കഞ്ചേരിയിലെ മദ്രസയിലേക്ക് സൈക്കിളിൽ പോവുകയായിരുന്ന വിദ്യാർത്ഥിയെ രാവിലെ ഏഴര മണിയോടെ ആൾട്ടോ കാറിൽ എത്തിയ ഇയാൾ സഹായം അഭ്യർത്ഥിച്ച് കാറിൽ കയറ്റിയത്. കാറിൽ ഒരു സാധനം കയറ്റാൻ സഹായിക്കാമോ എന്ന് ചോദിച്ച് കുട്ടിയെ കാറിൽ കയറ്റുകയായിരുന്നു. മദ്രസ കഴിഞ്ഞ് വീട്ടിൽ എത്തിയ ശേഷമാണ് കുട്ടി സമീപത്തെ സ്‌കൂളിലേക്ക് പോകാറ്.

മദ്രസ വിട്ട് വീട്ടിലെത്തേണ്ട സമയമായിട്ടും കുട്ടിയെ കാണാഞ്ഞതിനെ തുടർന്ന് മാതാവ് അന്വേഷിച്ച് മദ്രസയിൽ എത്തിയപ്പോഴാണ് കുട്ടി എത്തിയിട്ടില്ലെന്ന വിവരം അറിഞ്ഞത്. തന്നെ കയറ്റിയ ശേഷം ബാലുശ്ശേരി ഭാഗത്തേക്ക് പോയ കാർ വഴിയരികിൽ നിർത്തി ഡ്രൈവർ പലരെയും ഫോൺ ചെയ്തതായി കുട്ടി പറഞ്ഞു. തിരികെ നടുവണ്ണൂരിൽ എത്തിക്കുകയും മിഠായി വാങ്ങി നൽകുകയും ചെയ്തു. പത്തരയോടെ സമീപത്തെ കിഴക്കോട്ട് കടവ് പാലത്തിനടുത്ത് കുട്ടിയെ ഇറക്കിവിടുകയായിരുന്നു. സംഭവം പ്രദേശത്ത് ഏറെ നേരം പരിഭ്രാന്തി ഉയർത്തിയിരുന്നു. കുട്ടിയുടെ കൈയിൽ നിന്നും വീട്ടിലെ നമ്പർ വാങ്ങിയ ഇയാൾ വൈകുന്നേരം വിളിച്ചു പ്രശ്‌നമൊന്നുമില്ലല്ലോ കൂട്ടി വീട്ടിൽ എത്തിയല്ലോ എന്നും ചോദിച്ചിരുന്നു. എന്തായിരുന്നു ഇയാളുടെ ഉദ്ദേശം എന്നതിനെപ്പറ്റി വ്യക്തത വന്നിട്ടില്ല.

സമാനമായ സംഭവം കോഴിക്കോട് പുറക്കാട്ടിരിയിലും കഴിഞ്ഞ ദിവസം നടന്നിരുന്നു. സ്‌കൂൾ കുട്ടികൾക്ക് കാറിലെത്തിയ സംഘം മിഠായി നൽകാൻ ശ്രമിക്കുകയായിരുന്നു. ഇത് കണ്ട് ഒരാൾ അടുത്തേക്ക് വന്നതോടെ കാർ വേഗത്തിൽ ഓടിച്ചു പോയി. ഇതോടെ കുട്ടികളെ തട്ടിക്കൊണ്ടു പോവാനുള്ള ശ്രമമായിരുന്നെന്ന സംശയം ബലപ്പെട്ടു. കാറിന്റെ നമ്പർ ശ്രദ്ധയിൽ പെട്ടിരുന്നില്ല. തുടന്ന് നടന്ന അന്വേഷണത്തിൽ കാറിലുണ്ടായിരുന്നത് കോളേജ് വിദ്യാർത്ഥികളാണെന്ന് വ്യക്തമായി. അവർ കയ്യിലുണ്ടായിരുന്ന മിഠായി കുട്ടികൾക്ക് നൽകാൻ ശ്രമിച്ചതായിരുന്നു. മറ്റ് ഉദ്ദേശ്യങ്ങളൊന്നും അവർക്കില്ലായിരുന്നെന്നും വ്യക്തമായി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP