Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശ്രീധർശിന്റെ കസ്റ്റമേഴ്‌സിൽ അധികവും വിദ്യാർത്ഥികളും യുവാക്കളും; കഞ്ചാവ് എത്തിച്ച് നൽകുന്നത് ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ കോഴിക്കോട് സ്വദേശി; കഞ്ചാവ് വിൽപ്പനക്കാരനായ യുവാവ് പിടിയിലായതോടെ വരും ദിവസങ്ങളിൽ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് പൊലീസ്

ശ്രീധർശിന്റെ കസ്റ്റമേഴ്‌സിൽ അധികവും വിദ്യാർത്ഥികളും യുവാക്കളും; കഞ്ചാവ് എത്തിച്ച് നൽകുന്നത് ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ കോഴിക്കോട് സ്വദേശി; കഞ്ചാവ് വിൽപ്പനക്കാരനായ യുവാവ് പിടിയിലായതോടെ വരും ദിവസങ്ങളിൽ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പിടിയിലായ കഞ്ചാവ് വിൽപ്പനക്കാരൻ യുവാവിന്റെ കസ്റ്റമേഴ്‌സിൽ ഏറെയും നഗരത്തിലെ വിദ്യാർത്ഥികളും യുവാക്കളും. നടുവട്ടം സ്വദേശി ശ്രീധർശിനെ(23)യാണ് നല്ലളം പൊലീസും ഡിസ്ട്രിക്ക്റ്റ് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) ചേർന്ന് അറസ്റ്റ് ചെയ്തത്. 6.580 കി.ഗ്രാം കഞ്ചാവ് ഇയാളിൽ നിന്നു കണ്ടെടുത്തു. വെള്ളിയാഴ്‌ച്ച രാത്രി അരീക്കാട് മീഞ്ചന്ത റോഡരികിൽ കഞ്ചാവ് വിൽപനക്കായി കൊണ്ടു വന്നിട്ടുണ്ടെന്ന് നല്ലളം പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നല്ലളം സബ്ബ് ഇൻസ്പെക്ട്ടർ എം.കെ സലീമിന്റെ നേതൃത്ത്വത്തിലുള്ള ആസൂത്രണ നീക്കത്തിനൊടുവിൽ ആറര കിലോയിലധികം കഞ്ചാവ് സഹിതം ഇയാളെ പിടികൂടുകയായിരുന്നു.

കോഴിക്കോട് നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ ശ്രീധർശ് കഞ്ചാവ് വിൽപന നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി.കമ്മീഷണർ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ കോഴിക്കോട് സ്വദേശിയായ യുവാവാണ് ഇയാൾക്ക് കഞ്ചാവ് കോഴിക്കോട്ടേക്ക് എത്തിച്ചു നൽകുന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ ലഹരി മാഫിയക്കെതിരെ കൂടുതൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും വിദ്യാർത്ഥികളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തെക്കുറിച്ച് രക്ഷിതാക്കൾ ജാഗരൂകരാകണമെന്നും നല്ലളം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ സുരേഷ്‌കുമാർ അറിയിച്ചു.

നല്ലളം പൊലീസ് സബ് ഇൻസ്പെക്ടർ സലിം എം കെ, പൊലീസുകാരായ സ്വരൂപ്, ഫൈസൽ, റഹ്മാൻ ഡൻസാഫ് അംഗങ്ങളായ മുഹമ്മദ് ഷാഫി.എം, സജി.എം, അഖിലേഷ്.കെ, ജോമോൻ കെ.എ, നവീൻ.എൻ, സോജി.പി, രതീഷ്.എം.കെ, രജിത്ത് ചന്ദ്രൻ, ജിനേഷ് എം, സുമേഷ് എ.വി എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP