Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'പ്രസിഡന്റാവാൻ ഇല്ലെന്ന് പറഞ്ഞ് ഹെെബി ഒഴിഞ്ഞു'; ശബരിനാഥിനെ ഉയർത്തി 'ഐ' ​ഗ്രൂപ്പും ഷാഫിക്ക് വേണ്ടി 'എ' ​ഗ്രൂപ്പും; വിദ്യാ ബാലകൃഷ്ണനും രമ്യ ഹരിദാസും അടക്കം പത്തുപേർ അം​ഗീകൃത പാനലിൽ; യൂത്ത് കോൺ​ഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുവാനുള്ള അവസാന നടപടികൾക്ക് തുടക്കം

'പ്രസിഡന്റാവാൻ ഇല്ലെന്ന് പറഞ്ഞ് ഹെെബി ഒഴിഞ്ഞു'; ശബരിനാഥിനെ ഉയർത്തി 'ഐ' ​ഗ്രൂപ്പും ഷാഫിക്ക് വേണ്ടി  'എ' ​ഗ്രൂപ്പും; വിദ്യാ ബാലകൃഷ്ണനും രമ്യ ഹരിദാസും അടക്കം പത്തുപേർ അം​ഗീകൃത പാനലിൽ; യൂത്ത് കോൺ​ഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുവാനുള്ള അവസാന നടപടികൾക്ക് തുടക്കം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം∙ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാൻ പത്തംഗ പാനൽ കേന്ദ്രനേതൃത്വം പുറത്തുവിട്ടു. എംപിമാരായ ഹൈബി ഈഡൻ, രമ്യ ഹരിദാസ്, എംഎൽഎമാരായ ഷാഫി പറമ്പിൽ, കെ.എസ്. ശബരീനാഥൻ എന്നിവരടങ്ങുന്ന പട്ടികയാണ് ഹെെക്കമാന്റ് പുറത്തുവിട്ടിരിക്കുന്നത്. കെപിസിസിയുടെ ഉൾപ്പെടെ എതിർപ്പ് മറികടന്നാണ് സംഘടനാ തെരഞ്ഞെടുപ്പുമായി യൂത്ത് കോൺഗ്രസ് മുന്നോട്ടുപോകുന്നത്.

യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്ററായ എൻ.എസ് നുസൂർ, പാർലമെന്റ് മണ്ഡലം പ്രസിഡന്റുമാരായ റിയാസ് മുക്കോളി, എസ്.ജെ.പ്രേംരാജ്, റിജിൽ മാക്കുറ്റി, സംസ്ഥാനജനറൽസെക്രട്ടറിമാരായ വിദ്യ ബാലകൃഷ്ണൻ, എസ്.എം.ബാലു എന്നിവരാണു മറ്റംഗങ്ങൾ. എ, ഐ ഗ്രൂപ്പുകൾ മുന്നോട്ടുവച്ചത് ഷാഫിയുടെയും ശബരിയുടെയും പേരുകളാണ്. എന്നാൽ, അതിന് പുറമേയാണ് കേന്ദ്രനേതൃത്വം എംപിമാരെ കൂടി ഉൾപ്പെടുത്തിയെന്നുള്ളതും ശ്രദ്ധേയമാണ്.

വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ‘ഹൈ പെർഫോമേഴ്സ് പട്ടിക’ യൂത്ത് കോൺഗ്രസിന്റെ ദേശീയ നേതൃത്വം നേരത്തെ തയാറാക്കിയിരുന്നു.ഇവരിൽ നിന്നാണു പത്തംഗ പാനൽ അവതരിപ്പിച്ചത്. നാമനിർദ്ദേശ പത്രിക നൽകാനുള്ള അവസാന തീയതി നാളെ പിന്നിടുന്ന സാഹചര്യത്തിലാണു പട്ടിക എന്നാണ് ഔദ്യോഗിക ഭാഷ്യം.

പ്രസിഡന്റ് സ്ഥാനത്തേക്ക് എ വിഭാഗം ഷാഫി പറമ്പിലിനെയും ഐ വിഭാഗം കെ.എസ്. ശബരീനാഥനെയുമാണ് മുന്നോട്ടുവയ്ക്കുന്നത്. പരസ്പര ധാരണ ഉണ്ടായാൽ ഷാഫിയെ പ്രസിഡന്റാക്കുന്നതിനെ എതിർക്കില്ലെന്ന് ഐ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചിത യോഗ്യതകൾ പാലിക്കപ്പെടുന്ന എംപിമാരെ പാനലിൽ പെടുത്തുന്നതിന്റെ ഭാഗമായാണു ഹൈബിയേയും രമ്യയേയും ഉൾപ്പെടുത്തിയത്. അതേസമയം, പാനലിൽ മുൻ കെഎസ്‌യു പ്രസിഡന്റ് വി എസ്. ജോയിയടക്കം ഒഴിവാക്കപ്പെട്ടുവെന്ന പരാതിയുമുണ്ട്. പത്തംഗ പാനലിൽ നിന്നു പ്രസിഡന്റിനെയും വൈസ് പ്രസിഡന്റുമാരെയും തിരഞ്ഞെടുക്കണമെന്നാണു നിർദ്ദേശം.

ജനപ്രതിനിധികളായവരെ ഭാരവാഹികളാക്കുന്നതിനെരെ പ്രതിഷേധം മുന്നണിക്കുള്ളിൽ നിന്നും ഉയരുന്നുണ്ട്. ഇക്കാര്യം പല നേതാക്കളും പ്രവർത്തകരും കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുള്ളതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അന്തിമഘട്ടത്തിൽ ജനപ്രതിനിധികളെ ഭാരവാഹി സ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചാൽ പട്ടികയിലുള്ള എൻ എസ് നുസൂർ, റിയാസ് മുക്കോളി എന്നിവരുടെ പേരുകൾക്കായിരിക്കും മുൻതൂക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP