Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒടുവിൽ ഖേദ പ്രകടനം; ഇ ടി മുഹമ്മദ് ബഷീർ മത്സരിക്കേണ്ടെന്ന രാഷ്ട്രീയ പ്രമേയത്തിൽ ഖേദം പ്രകടിപ്പിച്ച് യൂത്ത് കോൺഗ്രസ്; പൊന്നാനി പാർലമെന്റ് മണ്ഡലം കമ്മിറ്റിയുടെ ഖേദം പ്രകടിപ്പിക്കൽ സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം; പ്രമേയത്തിലെ പരാമർശം പിൻവലിക്കുന്നുവെന്ന് നേതൃത്വം

ഒടുവിൽ ഖേദ പ്രകടനം; ഇ ടി മുഹമ്മദ് ബഷീർ മത്സരിക്കേണ്ടെന്ന രാഷ്ട്രീയ പ്രമേയത്തിൽ ഖേദം പ്രകടിപ്പിച്ച് യൂത്ത് കോൺഗ്രസ്; പൊന്നാനി പാർലമെന്റ് മണ്ഡലം കമ്മിറ്റിയുടെ ഖേദം പ്രകടിപ്പിക്കൽ സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം; പ്രമേയത്തിലെ പരാമർശം പിൻവലിക്കുന്നുവെന്ന് നേതൃത്വം

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: ഒടുവിൽ ഖേദപ്രകടനവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. പൊന്നാനിയിൽ ഇ ടി മുഹമ്മദ് ബഷീർ മത്സരിക്കേണ്ടെന്ന രാഷ്ട്രീയ പ്രമേയത്തിൽ ഖേദം പ്രകടിപ്പിച്ച് യൂത്ത് കോൺഗ്രസ്. രാഷ്ട്രീയ പ്രമേയത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി യൂത്ത് കോൺഗ്രസ് പൊന്നാനി പാർലമെന്റ് മണ്ഡലം കമ്മിറ്റിയാണ് വ്യക്തമാക്കിയത്. ഇക്കാര്യം വ്യക്തമാക്കി പ്രസ്താവന പുറത്തിറക്കി. പ്രമേയത്തിലെ പരാമർശം പിൻവലിക്കുന്നതായും നേതൃത്വം വ്യക്തമാക്കി. സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ഖേദം പ്രകടിപ്പിക്കൽ.

പൊന്നാനിയിൽ ഇ ടി മുഹമ്മദ് ബഷീർ മത്സരിക്കേണ്ടെന്ന യൂത്ത് കോൺഗ്രസ് പ്രമേയത്തെ സംസ്ഥാന നേതൃത്വം നേരത്തെ തള്ളിപ്പറഞ്ഞിരുന്നു. രാഷ്ട്രീയ പ്രമേയത്തെക്കുറിച്ച് പ്രാദേശിക നേതാക്കളോട് സംസ്ഥാന നേതൃത്വം വിശദീകരണവും തേടിയിരുന്നു. യുഡിഎഫിന്റെ ഐക്യം തകർക്കുന്നതാണ് യൂത്ത് കോൺഗ്രസ് പ്രമേയമെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം കുറ്റപ്പെടുത്തി.

മണ്ഡലത്തിൽ അനായാസ വിജയം നേടണമെങ്കിൽ ഇ ടിക്ക് പകരം പി കെ കുഞ്ഞാലിക്കുട്ടിയോ മറ്റാരെങ്കിലുമോ മത്സരിക്കണമെന്നായിരുന്നു പ്രമേയത്തിൽ പറഞ്ഞത്. ഘടക കക്ഷിയുടെ സീറ്റിൽ യൂത്ത് കോൺഗ്രസ് അഭിപ്രായം പറഞ്ഞതിനെതിരെ സംഘടനയ്ക്കുള്ളിൽ വ്യാപക വിമർശനമുയർന്നിരുന്നു. യൂത്ത് കോൺഗ്രസിനെതിരെ രൂക്ഷമായ ഭാഷയിലാണ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രതികരിച്ചത്.

മലപ്പുറം ജില്ലയിൽ പ്രാദേശികതലത്തിൽ ലീഗും കോൺഗ്രസും തമ്മിൽ ഏറെ തർക്കങ്ങളുണ്ട്. . ഇതിനിടയിൽ യൂത്ത് കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രമേയം ലീഗ് അണികൾക്കിടയിൽ അസംതൃപ്തി ഉണ്ടാക്കിയതിന് പിന്നാലെയാണ് പ്രമേയത്തെക്കുറിച്ച് ഖേദപ്രകടനവുമായി യൂത്ത് കോൺഗ്രസ് എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP