Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂരിൽ വാഹനാപകടം; നിയന്ത്രണംവിട്ട സ്‌കൂട്ടർ ഓവുചാലിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു: ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേറ്റു

കണ്ണൂരിൽ വാഹനാപകടം; നിയന്ത്രണംവിട്ട സ്‌കൂട്ടർ ഓവുചാലിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു: ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേറ്റു

കണ്ണൂർ: കണ്ണപുരം ചെറുകുന്ന് വെള്ളറങ്ങലിൽ നിയന്ത്രണംവിട്ട സ്‌കൂട്ടർ ഓവുചാലിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേറ്റു.

തലശേരി ഇല്ലിക്കുന്ന് ഷാജിറ മൻസിലിൽ റഫീഖിന്റെ മകൻ റസ്മിൽ (28) ആണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന ഇല്ലിക്കുന്നിലെ സജീറി(23)നാണ് പരിക്കേറ്റത്. ഇയാളെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ 5.15 ഓടെയായിരുന്നു അപകടം. പയ്യന്നൂരിലെ ഗൃഹപ്രവേശനം നടക്കുന്ന പുതിയ വീടിന്റെ പണികഴിഞ്ഞ് തലശേരിയിലേക്ക് വരികയായിരുന്നു. നിയന്ത്രണംവിട്ടു മറിഞ്ഞ സ്‌കൂട്ടർ നിരങ്ങി ഓവുചാലിലേക്ക് വീഴുകയായിരുന്നു. തലശേരി ഗ്രേറ്റ് ബിൽഡേഴ്‌സിലെ ജീവനക്കാരാണ് ഇരുവരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP