Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്രെയിൻ തട്ടുമോ എന്ന ഭീതിയിൽ പുഴയിലേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം; കോട്ടയം നീലിമംഗലം പാലത്തിൽ നിന്നും ചാടിയ യുവാവിനെ കണ്ടെത്തിയത് 20 മിനിട്ടത്തെ തിരച്ചിലിനൊടുവിൽ; റെയിൽപാളത്തിലൂടെ നടന്ന് പോയത് നാലു പേർ ചേർന്ന്; മരണം സംഭവിച്ചത് ആശുപത്രിയിൽ വെച്ചെന്നും സൂചന

ട്രെയിൻ തട്ടുമോ എന്ന ഭീതിയിൽ പുഴയിലേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം; കോട്ടയം നീലിമംഗലം പാലത്തിൽ നിന്നും ചാടിയ യുവാവിനെ കണ്ടെത്തിയത് 20 മിനിട്ടത്തെ തിരച്ചിലിനൊടുവിൽ; റെയിൽപാളത്തിലൂടെ നടന്ന് പോയത് നാലു പേർ ചേർന്ന്; മരണം സംഭവിച്ചത് ആശുപത്രിയിൽ വെച്ചെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: റെയിൽ പാളത്തിലൂടെ നടന്നു പോകുന്നതിനിടെ ട്രെയിൻ വരുന്നത് കണ്ട് പുഴയിലേക്ക് എടുത്തു ചാടിയ യുവാവിന് ദാരുണാന്ത്യം. കോട്ടയം നീലിമംഗലം ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. ഏറ്റുമാനൂർ സ്വദേശി സാബുവാണ് മരിച്ചത്. പൊലീസും ഫയർഫോഴ്‌സും ചേർന്ന് 20 മിനിട്ടോളം നീണ്ടു നിന്ന തിരച്ചിലിനൊടുവിലാണ് മൃതദ്ദേഹം ലഭിച്ചത്. വെള്ളിയാഴ്‌ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

നാലു സുഹൃത്തുക്കളും സാബുവും കൂടി നീലിമംഗലം പാലത്തിലൂടെ നടന്നു പോകുന്നതിനിടെയാണ് പെട്ടന്ന് ട്രെയിൻ വരുന്നത് ശ്രദ്ധയിൽപെട്ടത്. ഈ സമയം ഇവർ എല്ലാവരും പുഴയിലേക്ക് ചാടിയെങ്കിലും മൂന്നു പേർ രക്ഷപെട്ടു. സാബുവിനെ കാണാതായതിനെ തുടർന്ന് ഇവർ നിലവിളിച്ച് ആളെ കൂട്ടുകയും പിന്നാലെ പൊലീസും ഫയർഫോഴ്‌സും എത്തുകയുമായിരുന്നു.

ഉടൻ തന്നെ പൊലീസും ഫയർഫോഴ്സും എത്തി തിരച്ചിൽ ആരംഭിച്ചു. ഗാന്ധി നഗർ പൊലീസുൾപ്പെടെ സ്ഥലത്തെത്തി തിരച്ചിൽ നടത്തി 20 മിനുട്ടിനുള്ളിൽ തന്നെ സാബുവിനെ കണ്ടെത്താനായെങ്കിലും ആശുപത്രിയിലെത്തിച്ച് അധികം വൈകാതെ മരണം സംഭവിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP