Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊതുസ്ഥലത്ത് മദ്യപിച്ചതിന് കസ്റ്റഡിയിലെടുത്ത യുവാവ് പൊലീസ് ജീപ്പിൽ കുഴഞ്ഞുവീണു മരിച്ചു; കാസർഗോട്ടെ ഓട്ടോ ഡ്രൈവർ സന്ദീപ് മരിച്ചത് പൊലീസ് ഓടിച്ചിട്ടു പിടികൂടിയതിനു പിന്നാലെ; മരണകാരണം ഹൃദയാഘാതമെന്നു പൊലീസ്; കാസർഗോഡ് നാളെ ബിജെപി ഹർത്താൽ

പൊതുസ്ഥലത്ത് മദ്യപിച്ചതിന് കസ്റ്റഡിയിലെടുത്ത യുവാവ് പൊലീസ് ജീപ്പിൽ കുഴഞ്ഞുവീണു മരിച്ചു; കാസർഗോട്ടെ ഓട്ടോ ഡ്രൈവർ സന്ദീപ് മരിച്ചത് പൊലീസ് ഓടിച്ചിട്ടു പിടികൂടിയതിനു പിന്നാലെ; മരണകാരണം ഹൃദയാഘാതമെന്നു പൊലീസ്; കാസർഗോഡ് നാളെ ബിജെപി ഹർത്താൽ

കാസർകോട്: പൊതുസ്ഥലത്ത് മദ്യപിച്ചതിന് കസ്റ്റഡിയിലെടുത്ത യുവാവ് പൊലീസ് ജീപ്പിൽ കുഴഞ്ഞുവീണു മരിച്ചു. കാസർകോട് നഗരത്തിലെ ഓട്ടോ ഡ്രൈവർ ചൗക്കി സി.പി.സി.ആർ.ഐ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന സന്ദീപ് (28) ആണ് മരിച്ചത്.

ബീരന്ത് വയലിൽ കൃഷി വകുപ്പിന്റെ വിത്തുൽപാദന കേന്ദ്രത്തിന് കീഴിലുള്ള വയലിന്റെ പരിസരത്ത് സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചു കൊണ്ടിരിക്കെയാണ് സന്ദീപ് ഉൾപ്പെടെ നാലുപേരെ പിടികൂടിയതെന്ന് പൊലീസ് പറയുന്നു. പൊലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച സന്ദീപിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

ജീപ്പിൽ കയറ്റുന്നതിനിടെ കുഴഞ്ഞു വീണ യുവാവിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

പതിവായി വയലിൽ ഒത്തുകൂടി മദ്യപിക്കുന്ന സംഘം കൃഷി ഉദ്യോഗസ്ഥരെ അസഭ്യം പറയുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് ടൗൺ എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് എത്തിയത്. സന്ദീപിന്റെ കൂടെയുണ്ടായിരുന്ന മൂന്നുപേരെ അറസ്റ്റ് ചെയ്തു.

അതേസമയം, വാഹനത്തിൽവെച്ച് സന്ദീപിനെ മർദിച്ചതായി ബിജെപി അടക്കമുള്ള സംഘടനകൾ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് കാസർഗോഡ് നാളെ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP