Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ട്യൂബ് ലൈറ്റ് മാറ്റുന്നതിനിടെ വൈദ്യുതാഘാതം: പത്തനംതിട്ട കൂടൽ നെടുമൺകാവിൽ യുവാവ് മരിച്ചു

ട്യൂബ് ലൈറ്റ് മാറ്റുന്നതിനിടെ വൈദ്യുതാഘാതം: പത്തനംതിട്ട കൂടൽ നെടുമൺകാവിൽ യുവാവ് മരിച്ചു

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: വീട്ടിലെ ട്യൂബ് ലൈറ്റ് മാറ്റി സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. കൂടൽ നെടുമൺകാവ് കോളനിയിൽ താമരശ്ശേരി മണ്ണിൽ വീട്ടിൽ പരേതരായ ഏബ്രഹാം ചാക്കോയുടെയും ഏലിയാമ്മയുടെയും മകൻ എ. പൊടിയൻ (ജോസ് - 48) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം.അപകടമുണ്ടായ ഉടൻ തന്നെ കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്ലാന്റേഷൻ കോപ്പറേഷനിലെ ചന്ദനപ്പള്ളി ഡിവിഷനിലെ ജീവനക്കാരനാണ്. സിപിഐ നെടുമൺകാവ് കോളനി ബ്രാഞ്ച് . അസി: സെക്രട്ടറിയും എ.ഐ.ടി.യു.സി യൂണിയൻ കൺവീനറായും പ്രവർത്തിച്ചിരുന്നു. ഭാര്യ വിൻസി. മക്കൾ നാൻസി, ജസ്റ്റിൻ. സംസ്‌കാരം തിങ്കൾ (നാളെ) രണ്ടിന് കൂടൽ ഗാന്ധി ജങ്ഷൻ സെന്റ് ജൂഡ് കത്തോലിക്കാ ദേവാലയത്തിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP