Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പമ്പയാറിൽ യുവാവ് മുങ്ങി മരിച്ചു; മരണമടഞ്ഞത് ഉമ്മിക്കുപ്പ സ്വദേശി അഭിലാഷ്; അപകടം വൈകിട്ട് ആറ് മണിയോടെ ഇടകടത്തി ഉമ്മിക്കുപ്പ കടവിൽ; ഒപ്പം ഒഴുക്കിൽ പെട്ട ശ്രീജിത്തിനെ രക്ഷിച്ചു; അഭിലാഷിന്റെ മൃതദേഹം മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ

പമ്പയാറിൽ യുവാവ് മുങ്ങി മരിച്ചു; മരണമടഞ്ഞത് ഉമ്മിക്കുപ്പ സ്വദേശി അഭിലാഷ്; അപകടം വൈകിട്ട് ആറ് മണിയോടെ ഇടകടത്തി ഉമ്മിക്കുപ്പ കടവിൽ; ഒപ്പം ഒഴുക്കിൽ പെട്ട ശ്രീജിത്തിനെ രക്ഷിച്ചു; അഭിലാഷിന്റെ മൃതദേഹം മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ

മറുനാടൻ മലയാളി ബ്യൂറോ

എരുമേലി: പമ്പയാറ്റിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. ഇന്ന് വൈകിട്ട് 6 മണിക്ക് ഇടകടത്തി ഉമ്മിക്കുപ്പ ലൂർദ് മാതാ പള്ളിക്ക് സമീപമുള്ള കടവിലാണ് സംഭവം. ഉമ്മിക്കുപ്പ സ്വദേശി കൊല്ലംപറമ്പിൽ അഭിലാഷ് കെ.ജി ആണ് മരിച്ചത്. 25 വയസായിരുന്നു.

കടവിന് അടുത്തുതാമസിക്കുന്ന പരേതനായ കൊല്ലംപറമ്പിൽ ശശിയുടെ മകൻ അഭിലാഷാണ് അപകടത്തിൽ പെട്ടത്. ഒപ്പമുണ്ടായിരുന്ന അഭിലാഷിന്റെ മാതൃസഹോദരിയുടെ മകൻ ശ്രീജിത്ത് (18) നെ നാട്ടുകാർ രക്ഷിച്ചു. ഇരുവരും കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് പോവുകയായിരുന്നു. ഈ സമയം കടവിന് അല്പമകലെ ഉണ്ടായിരുന്ന നാട്ടുകാരായ അക്കരക്കടുപ്പിൽ ജോജോ, പുല്ലാട്ട് സാബു എന്നിവർ ചേർന്നാണ് ശ്രീജിത്തിനെ രക്ഷിച്ച് കരയിലെത്തിച്ചത്. ഇവരെത്തിയപ്പോഴേക്കും അഭിലാഷ് ഒഴുക്കിൽപ്പെട്ട് വെള്ളത്തിൽ താഴ്ന്നുപോയിരുന്നു. എരുമേലി പൊലീസും കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ ഫയർഫോഴ്‌സും നാട്ടുകാരുടെയും നേതൃത്വത്തിൽ നടന്ന തിരച്ചിലിൽ നാട്ടുകാരനായ മങ്കൊമ്പിൽ സ്‌കറിയ ആണ് മൃതദേഹം കണ്ടെടുത്തത്. അഭിലാഷിന്റെ പിതാവ് ശശി ഒന്നര വർഷം മുമ്പ് വീട്ടുമുറ്റത്ത് കിണറിൽ വീണ് അപകടത്തിൽ മരണപ്പെടുകയായിരുന്നു. അഭിലാഷിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാളെ വീട്ടുവളപ്പിൽ സംസ്‌കരിക്കും

അഭിലാഷിന്റെ മൃതദേഹം മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി ഫയർഫോഴ്‌സ് എത്തുമ്പോഴേക്കും നാട്ടുകാരിൽ ഒരാൾ മൃതദേഹം കരയ്ക്ക് എത്തിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP