Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കക്കാടം പൊയിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത് ആദിവാസി യുവാവിന്റെ മൃതദേഹം; ബന്ധുവിന്റെ വീട്ട് പരിസരത്ത് മരിച്ച് കിടന്നത് ഹരിദാസൻ എന്ന മുപ്പത്കാരൻ; യുവാവിന്റെ മരണം കൊലപാതകം തന്നെയെന്ന നിഗമനത്തിൽ പൊലീസ്

കക്കാടം പൊയിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത് ആദിവാസി യുവാവിന്റെ മൃതദേഹം; ബന്ധുവിന്റെ വീട്ട് പരിസരത്ത് മരിച്ച് കിടന്നത് ഹരിദാസൻ എന്ന മുപ്പത്കാരൻ; യുവാവിന്റെ മരണം കൊലപാതകം തന്നെയെന്ന നിഗമനത്തിൽ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കക്കാടം പൊയിൽ കരിമ്പു കോളനിക്ക് സമീപമാണ് ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അരീക്കോട് വെറ്റിലപ്പാറ പന്ന്യമല സ്വദേശി ഹരിദാസനാണ് (30) മരിച്ചത്. ഇന്ന് രാവിലെ 6 മണിയാടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്. രക്തം വാർന്നൊലിക്കുന്ന നിലയിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.

കക്കാടം പൊയിലിലെ ബന്ധുവിന്റെ വീട്ടിൽ എത്തിയതായിരുന്നു ഹരിദാസൻ. പൊലീസ് ഫോറൻസിക്ക് വിദഗ്ദരും സ്ഥലത്ത് എത്തി പരിശോധന നടത്തി. പരിശോധനയിൽ തലയിൽ അഴത്തിലുള്ള മുറിവുകൾ കണ്ടെത്തി. പൊലീസ് അന്വേഷണം തുടങ്ങി. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP