Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പതിനയ്യായിരം പേരെ മഹാസമ്മേളനത്തിൽ കേരളാകോൺഗ്രസ് പങ്കെടുപ്പിച്ചാൽ പട്ടിക്കിട്ട ചോറുതിന്നും എന്ന് പ്രഖ്യാപിച്ച പിസി ജോർജിന് ചുട്ട മറുപടിയുമായി യൂത്ത് ഫ്രണ്ട്; കോട്ടയം നഗരമധ്യത്തിൽ പട്ടിയെ നിർത്തി ചോറുതീറ്റിച്ച് പ്രതീകാത്മക പ്രതിഷേധം; ജനപക്ഷ സമ്മേളനം നടത്തി ആളെക്കൂട്ടാൻ കഴിഞ്ഞാൽ പിസിയുടെ പ്രതിമ സ്ഥാപിച്ച് പാലഭിഷേകം നടത്താമെന്നും വെല്ലുവിളി

പതിനയ്യായിരം പേരെ മഹാസമ്മേളനത്തിൽ കേരളാകോൺഗ്രസ് പങ്കെടുപ്പിച്ചാൽ പട്ടിക്കിട്ട ചോറുതിന്നും എന്ന് പ്രഖ്യാപിച്ച പിസി ജോർജിന് ചുട്ട മറുപടിയുമായി യൂത്ത് ഫ്രണ്ട്; കോട്ടയം നഗരമധ്യത്തിൽ പട്ടിയെ നിർത്തി ചോറുതീറ്റിച്ച് പ്രതീകാത്മക പ്രതിഷേധം; ജനപക്ഷ സമ്മേളനം നടത്തി ആളെക്കൂട്ടാൻ കഴിഞ്ഞാൽ പിസിയുടെ പ്രതിമ സ്ഥാപിച്ച് പാലഭിഷേകം നടത്താമെന്നും വെല്ലുവിളി

കോട്ടയം: കേരള കോൺഗ്രസ്സിനൊപ്പം ആരുമില്ലെന്ന തരത്തിൽ മഹാസമ്മേളനത്തിൽ 15,000 പേർ പങ്കെടുത്താൽ പട്ടിക്കിട്ട ചോറുതിന്നും എന്ന് പ്രഖ്യാപിച്ച പിസി ജോർജിന് പട്ടിയെ നിർത്തി ചോറുതീറ്റിച്ച് മറുപടി നൽകി യൂത്ത് ഫ്രണ്ട് പ്രവർത്തകർ. കോട്ടയത്താണ് ഉരുളയ്ക്കുപ്പേരിപോലെ മറുപടിയുമായി കേരളാ കോൺഗ്രസിന്റെ യുവജന വിഭാഗമായ യൂത്ത് ഫ്രണ്ട് പ്രവർത്തകർ പട്ടിക്ക് ചോറുനൽകിയത്.

പിസി ജോർജിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചാണ് യൂത്ത് ഫ്രണ്ടിന്റെ ഈ മറുപടി നൽകൽ പരിപാടിയിൽ പങ്കെടുത്തവർ പ്രസംഗിച്ചതും. കേരളാ കോൺഗ്രസ് മഹാസമ്മേളനത്തിൽ 15,000 പേർ പങ്കെടുത്താൽ പട്ടിക്കിടുന്ന ചോറ് തിന്നും പ്രഖ്യപിച്ച പി സി ജോർജ് ആണത്തമുണ്ടെങ്കിൽ ജനപക്ഷ സമ്മേളനം നടത്തി 15,000 പേരെ പങ്കെടുപ്പിച്ച് കട്ടണമെന്ന് പ്രാസംഗികർ പറഞ്ഞു. അതിന് കഴിഞ്ഞാൽ

യൂത്ത് ഫ്രണ്ട് എമ്മിന്റെ ചെലവിൽ പി സി ജോർജിന്റെ പൂർണ്ണകായ പ്രതിമ കോട്ടയത്ത് സ്ഥാപിച്ച് പാലഭിഷേകം നടത്താമെന്നും പട്ടിക്കു ചോറുവിളമ്പൽ ചേറുവിളമ്പൽ ഉദ്ഘാടനം ചെയ്തു കൊണ്ട് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ വെല്ലുവിളിച്ചു.

ജില്ല പ്രസിഡന്റ് പ്രസാദ് ഉരുളികുന്നം, സംസ്ഥാന ഭാരവാഹികളായ, സാജ തൊടുക, ജോർഡിൻ കിഴക്കേത്തലക്കൽ, ഷാജി പുളിമുടൻ, ജോജി കുറത്തിയാടൻ, അജിത്ത് മുതിരമലാ, സിറിയക്ക് ചാഴികാടൻ, ജോയി സി.കാപ്പൻ, സെബാസ്റ്റ്യൻ ജോസഫ്, ജിജോ വരിക്കമുണ്ടാ, ജോളി മടുക്കക്കുഴി, അനിഷ് കൊക്കര, ഷിജോ ഗോപാലൻ,ഷിനു പാലത്തിങ്കൽ, അൽബിൻ പോണ്ടാനം, രൂപേഷ് പെരുവള്ളിപ്പറമ്പിൽ ,സി ജോ മേലാകുന്നം, സാൻജോ പുവത്തുങ്കൽ, മഹേഷ് ചെത്തിമറ്റം, ക്രിസ്റ്റിൻ ഷാജു, അനിഷ്‌തോരണം, ജോമോൻ ഇരുപ്പക്കാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.

കേരളാ കോൺഗ്രസ് മഹാസമ്മേളനം നടക്കുന്നതിന് മുമ്പായിരുന്നു പിസി ജോർജിന്റെ വെല്ലുവിളി. പതിനയ്യായിരം പേരെ പങ്കെടുപ്പിക്കാൻ കഴിഞ്ഞാൽ പട്ടിക്കിട്ട ചോറ് താൻ തിന്നുമെന്നായിരുന്നു സ്വതസിദ്ധമായ ശൈലിയിൽ ജോർജ് പറഞ്ഞത്. ഇതോടെ വിഷയം ചർച്ചയായി. എന്നാൽ സമീപകാലത്തെ ഏറ്റവുംവലിയ ജനപങ്കാളിത്തം ഉണ്ടായ സമ്മേളനമാണ് നടന്നത്. ഇതോടെ ജോർജിന് നല്ല മറുപടിയുമായി. ഇതിന്റെ തുടർച്ചയായാണ് ഇന്ന് പട്ടിക്ക് ചോറുനൽകി ജോർജിനെതിരെ പ്രതീകാത്മക പ്രതിഷേധവുമായി യൂത്ത് ഫ്രണ്ട് എത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP