Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ട്രിപ്പ് വിളിച്ചതിന് പിന്നാലെ ഓട്ടോസ്റ്റാൻഡിൽ പരസ്യമായി മദ്യപിച്ചത് ചോദ്യം ചെയ്തു; പറവണ്ണയിൽ യുവാവ് കുത്തേറ്റുമരിച്ചു; പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി

ട്രിപ്പ് വിളിച്ചതിന് പിന്നാലെ ഓട്ടോസ്റ്റാൻഡിൽ പരസ്യമായി മദ്യപിച്ചത് ചോദ്യം ചെയ്തു; പറവണ്ണയിൽ യുവാവ് കുത്തേറ്റുമരിച്ചു; പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി

എം പി റാഫി

മലപ്പുറം: പറവണ്ണ പുത്തങ്ങാടി സ്വദേശി കളരിക്കൽ കുഞ്ഞിമോൻ മകൻ യാസീൻ (39) കുത്തേറ്റു മരിച്ചു. ഇന്ന് വൈകിട്ട് 7.30 ഓടെയാണ് സംഭവം.

പറവണ്ണ ഓട്ടോസ്റ്റാന്റിൽ ട്രിപ്പ് വിളിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിനിടയാക്കിയത്. പറവണ്ണ പള്ളത്ത് ആദം ഓട്ടോ ട്രിപ്പ് വിളിച്ച് കൊണ്ടുപോയി മദ്യപിച്ചു. ഏറെനേരം കഴിഞ്ഞിട്ടും ഇയാളെ കാണാതെ വന്നതോടെ യാസീൻ സ്റ്റാന്റിലേക്ക് മടങ്ങി. തുടർന്ന് വീണ്ടും ്സറ്റാൻഡിലെത്തിയ ആദം അവിടെ വച്ചുപരസ്യമായി മദ്യപിക്കുകയും അതുചോദ്യം ചെയ്ത യാസീനെ കത്തികൊണ്ട് കുത്തുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. യാസീനെ ആദ്യം തിരൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഭാര്യ: ഫാസില. മക്കൾ: അൻസൽ, ഷിബിലി, നൗഫിദ, ഷഹല.യാസീനെ കുത്തി വീഴ്‌ത്തിയ പറവണ്ണ പള്ളാത്ത് ആദമിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP