Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

1000 രൂപയുടെ ചുരിദാർ ഓൺലൈനായി വാങ്ങിയ യുവാവിന് നഷ്ടമായത് 97,500 രൂപ ! ഗുണനിലവാരമില്ലാത്ത വസ്ത്രം തിരികെ അയയ്ക്കുമ്പോൾ പണം ലഭിക്കാൻ അക്കൗണ്ട് നമ്പറും ഒടിപി കോഡും കൈമാറിയത് വിനയായി; രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെട്ടതിന് പിന്നാലെ പരാതി നൽകി അടിമാലി സ്വദേശി

1000 രൂപയുടെ ചുരിദാർ ഓൺലൈനായി വാങ്ങിയ യുവാവിന് നഷ്ടമായത് 97,500 രൂപ ! ഗുണനിലവാരമില്ലാത്ത വസ്ത്രം തിരികെ അയയ്ക്കുമ്പോൾ പണം ലഭിക്കാൻ അക്കൗണ്ട് നമ്പറും ഒടിപി കോഡും കൈമാറിയത് വിനയായി; രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെട്ടതിന് പിന്നാലെ പരാതി നൽകി അടിമാലി സ്വദേശി

മറുനാടൻ ഡെസ്‌ക്‌

അടിമാലി : 1000 രൂപയുടെ ചുരിദാർ ഓൺലൈനായി വാങ്ങിയ യുവാവിന് രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി നഷ്ടപ്പെട്ടത് 97,500 രൂപ. അടിമാലി സ്വദേശിയായ ജിജോ ജോസഫാണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്. ഗുജറാത്തിലെ സൂറത്തിൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ഓൺലൈൻ സ്ഥാപനത്തിൽ നിന്നാണ് ജിജോ ചുരിദാർ ഓർഡർ ചെയ്തത്. ഇക്കഴിഞ്ഞ ഡിസംബർ 22നാണ് ചുരിദാർ പാഴ്‌സലായി ലഭിച്ചത്.

എന്നാൽ ഓൺലൈൻ സൈറ്റിൽ പറയുന്നയത്ര ഗുണനിലവാരം വസ്ത്രത്തിനില്ലെന്ന് മനസിലായതോടെ ഇത് തിരികെ അയയ്ക്കാൻ തീരുമാനിച്ചു. പണം തിരിച്ച് നൽകാനായി അക്കൗണ്ട് നമ്പറും ഒടിപി കോഡും കൈമാറണമെന്ന് കമ്പനിയിൽ നിന്നും അറിയിക്കുകയും ഇങ്ങനെ ചെയ്തതിന് പിന്നാലെ ജിജോയുടെ അക്കൗണ്ടിൽ നിന്നും വെറും പത്തു മിനിട്ടിനകം 95,000 രൂപ നഷ്ടമാകുകയായിരുന്നു.

ഇത്രയധികം തുക പോയപ്പോൾ ഇക്കാര്യം കമ്പനിയെ ഉടൻ അറിയിച്ചു. 2,000 രൂപയിൽ കൂടുതൽ മിനിമം ബാലൻസ് ഉള്ള മറ്റൊരു അക്കൗണ്ട് നമ്പർ നൽകിയാൽ തിരികെ നിക്ഷേപിക്കാം എന്നായിരുന്നു മറുപടി. ഇതോടെ കഴിഞ്ഞ 11ന് അടിമാലി ഐസിഐസിഐ ബാങ്കിലെ അക്കൗണ്ട് നമ്പർ നൽകി. 3,000 രൂപയുണ്ടായിരുന്ന അക്കൗണ്ടിൽ നിന്നു 2,500 രൂപ നഷ്ടപ്പെട്ടു.

വീണ്ടും കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ 5,000 രൂപ മിനിമം ബാലൻസുള്ള അക്കൗണ്ടിലേക്കു മാത്രമേ പണം കൈമാറാൻ കഴിയുകയുള്ളൂ എന്നാണ് മറുപടി ലഭിച്ചത്. ഇതോടെ ആണ് തട്ടിപ്പ് മനസ്സിലാക്കിയ യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP