Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബാറിന് മുന്നിൽ കത്തിക്കുത്ത്; കോതമംഗലത്ത് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

ബാറിന് മുന്നിൽ കത്തിക്കുത്ത്; കോതമംഗലത്ത് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: നഗരമധ്യത്തിലെ മരിയ ബാറിന് മുന്നിൽ തിങ്കളാഴ്‌ച്ച രാത്രിയുണ്ടായ കത്തി കുത്തിൽ ഒരാൾ മരിച്ചു.രണ്ട് പേർക്ക് പരിക്കേറ്റു. വലിയ പാറ പാറപ്പുറത്ത് ചാക്കോയുടെ മകൻ ബിനു ചാക്കോ (27)ആണ് മരിച്ചത്.തങ്കളം സ്വദേശി സൈജോ, വലിയ പാറ സ്വദേശി അജേഷ് എന്നിവർക്കാണ് പരിക്ക്.

തിങ്കളാഴ്‌ച്ച രാത്രി 11.30 ഓടെ ബാറിന് മുന്നിൽ നിൽക്കുകയായിരുന്ന ഇവരെ നെല്ലിക്കുഴി സ്വദേശിയായ യുവാവിന്റെ നേതൃത്വത്തിൽ അക്രമിക്കുകയായിരുന്നു. കുത്തേറ്റ മുന്ന് പേരെയും തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷക്ക് ശേഷം കോലഞ്ചേരി മെഡിക്കൽ മിഷനിലേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്‌ച്ച വൈകിട്ട് ആറോടെ ബിനു മരിച്ചു. ബിനുവിന്റെ മാതാവ് പൗളി സഹോദരി ബിൻസി ഷിന്റോ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP