Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭക്ഷണം ഓർഡർ ചെയ്യാൻ വിളിച്ചപ്പോൾ ഹോട്ടലുടമ ഫോൺ എടുത്തില്ല; ആളെ കൂട്ടിയെത്തിയ യുവാവ് ഹോട്ടലിൽ അതിക്രമിച്ച് കയറി ഉടമയെ അടിച്ചുവീഴ്‌ത്തി; ഗുരുതരമായി പരിക്കേറ്റ ചാവക്കാട് സ്വദേശി ആശുപത്രിയിൽ

ഭക്ഷണം ഓർഡർ ചെയ്യാൻ വിളിച്ചപ്പോൾ ഹോട്ടലുടമ ഫോൺ എടുത്തില്ല; ആളെ കൂട്ടിയെത്തിയ യുവാവ് ഹോട്ടലിൽ അതിക്രമിച്ച് കയറി ഉടമയെ അടിച്ചുവീഴ്‌ത്തി; ഗുരുതരമായി പരിക്കേറ്റ ചാവക്കാട് സ്വദേശി ആശുപത്രിയിൽ

കെ.എം.അക്‌ബർ

ചാവക്കാട്: ഭക്ഷണം ഓർഡർ ചെയ്യാനായി ഹോട്ടലിലേക്ക് ഫോൺ ചെയ്തപ്പോൾ എടുത്തില്ലെന്ന് പറഞ്ഞ് ഹോട്ടലിൽ അതിക്രമിച്ചു കയറിയ യുവാവ് കടയുടമയെ ക്രൂരമായി മർദ്ദിച്ചു. മുഖത്തും നെഞ്ചിലും സാരമായി പരിക്കേറ്റ മൂന്നുപീടിക ഏഴയടത്ത് വീട്ടിൽ റിയാസി(35) നെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുന്ന സ്വദേശി ഷാനിഫാണ് തന്നെ ആക്രമിച്ചതെന്ന് റിയാസ് പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. ചാവക്കാട് ഓവുങ്ങലിൽ ഹോട്ടൽ നടത്തിപ്പുകാരനായ റിയാസ് കട തുറന്ന സമയത്താണ് സംഭവം.

കട തുറക്കുന്നതിന് മുമ്പ് ഹോട്ടലിലെ ഫോണിലേക്ക് ഷാനിഫ് വിളിച്ചിരുന്നത്രേ. കട തുറന്ന ശേഷം വിളിച്ചതോടെ റിയാസ് ഫോണെടുത്തു. എന്തുകൊണ്ടാണ് നേരത്തെ ഫോൺ എടുക്കാതിരുന്നതെന്ന ചോദിച്ച ഷാനിഫ് പിന്നീട് അസഭ്യം പറയുകയും മറ്റൊരാൾക്കൊപ്പം ബൈക്കിലെത്തി കടയിൽ കയറി റിയാസിനെ അടിച്ചു വീഴ്‌ത്തുകയുമായിരുന്നു. മുഖത്തും മൂക്കിനും സാരമായി പരിക്കേറ്റ റിയാസിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും പിന്നീട് തൃശൂർ ജൂബിലി ആശുപത്രിയിലേക്കും മാറ്റി. സംഭവത്തിൽ ചാവക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP