Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അത്തം മുതൽ തിരുവോണം വരെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ പൂട്ടിക്കാൻ സമരം; സർക്കാരിന്റെ രണ്ട് മദ്യക്കടകൾ യുവമോർച്ച ഇന്ന് അടപ്പിച്ചു

അത്തം മുതൽ തിരുവോണം വരെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ പൂട്ടിക്കാൻ സമരം; സർക്കാരിന്റെ രണ്ട് മദ്യക്കടകൾ യുവമോർച്ച ഇന്ന് അടപ്പിച്ചു

തിരുവനന്തപുരം: തിരുവോണത്തിന് മദ്യശാലകൾ വേണ്ടെന്ന പ്രചാരണത്തിന്റെ ഭാഗമായി യുവമോർച്ച ബീവറേജസ് ഔട്ട്‌ലെറ്റുകൾ അടപ്പിക്കാൻ തുടങ്ങി. തിരുവനന്തപുരത്തെ മദ്യശാലകൾ യുവമോർച്ച പ്രവർത്തർ അടപ്പിച്ചു. മറ്റു ജില്ലകളിലും ഇതേ രീതിയിൽ സമരം നടത്തുന്നുണ്ട്. തിരുവോണ ദിവസം വരെയാണ് സമരം. പലയിടത്തും പൊലീസ് കാവലുണ്ടായതിനാൽ സംഘർഷം ഒഴിവായി. കഴിഞ്ഞ ഓണക്കാലത്തും ഇതിന് സമാനമായ സമരം യുവമോർച്ച നടത്തിയിരുന്നു.

ഓണക്കാലത്ത് അത്തം മുതൽ പത്തുദിവസം കേരളത്തിൽ മദ്യനിരോധനം ഏർപ്പെടുത്തണമെന്നാണ് യുവമോർച്ചയുടെ ആവശ്യം. മദ്യക്കച്ചവടം കൂടുതൽ നടത്താനുള്ള അവസരമൊരുക്കുന്ന സർക്കാർ നയത്തിനെതിരെയാണ് ഇന്നുമുതൽ പ്രക്ഷോഭം. ഇതിന്റെ ഭാഗമായി അത്തം നാളിൽ ബിവറേജസുകൾക്കു മുന്നിൽ ഉപരോധസമരം നടത്തി സംസ്ഥാനവ്യാപകമായി ബിവറേജസ് ഔട്ട്‌ലെറ്റുകൾ അടപ്പിക്കുമെന്ന് യുവമോർച്ചാ പ്രസിഡന്റ് സുധീർ നേരത്തെ വ്യക്തമാക്കിയിരുന്നു. മദ്യനയത്തിൽ സർക്കാർ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും സർക്കാർ മദ്യക്കച്ചവടം നിർത്താതെ മദ്യനിരോധനം സാദ്ധ്യമല്ലെന്നാണ് നിലപാട്.

ഇത്തവണ ഓണക്കാലത്തെ വിറ്റുവരവ് 350 കോടി രൂപയാക്കണമെന്നാണ് ബിവറേജസ് എംഡിയുടെ നിർദ്ദേശം. തിരുവോണ ദിവസവും ബിവറേജസ് ഔട്‌ലെറ്റുകൾ തുറന്നു പ്രവത്തിക്കുന്നത് ന്യായീകരിക്കാനാകില്ലെന്നാണ് സുധീറിന്റെ നിലപാട്. വരും ദിവസങ്ങളിലും ഈ സമര രീതി യുവമോർച്ച തുടരും. ഈ സാഹചര്യത്തിൽ സംസ്ഥാനത്തുടനീളമുള്ള ബിവേറേജസ് ഔട് ലെറ്റുകൾക്ക് സുരക്ഷ കർശനമാക്കാൻ പൊലീസിന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

മദ്യം വാങ്ങാനെത്തുന്നവരും സമരക്കാരുമായി ഏറ്റുമുട്ടലുണ്ടായാൽ വലിയ സംഘർഷങ്ങളിലേക്ക് കാര്യങ്ങളെത്തിക്കും. ഈ സാഹചര്യത്തിലാണ് സുരക്ഷ കർശനാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP