Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണം.. എ എൻ രാധാകൃഷ്ണന്റെ ജീവൻ രക്ഷിക്കൂ... ക്ലിഫ് ഹൗസിലേക്ക് യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധ മാർച്ച്; പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണം.. എ എൻ രാധാകൃഷ്ണന്റെ ജീവൻ രക്ഷിക്കൂ... ക്ലിഫ് ഹൗസിലേക്ക് യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധ മാർച്ച്; പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പ്രതിഷേധ മാർച്ചുമായി യുവമോർച്ച. മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ്ഹൗസിലേക്കാണ് യുവമോർച്ചയുടെ മാർച്ച സംഘടിപ്പിച്ചത്. സെക്രട്ടേറിയേറ്റ് പടിക്കൽ നിരാഹാര സമരം നടത്തുന്ന ബിജെപി ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണന്റെ ജീവൻ രക്ഷിക്കൂ എനന് മുദ്രാവാക്യമാണ് പ്രധാനമായും മാർച്ചിൽ ഉയർന്നത്.

ക്ളിഫ്ഹൗസിലേക്ക് രാവിലെ നടത്തിയ മാർച്ചിൽ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. കവടിയാറിൽ നിന്ന് തുടങ്ങിയ മാർച്ച് ദേവസ്വം ബോർഡ് ജങ്ഷനിൽ പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തള്ളിമാറ്റാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. എന്നാൽ ഇവർ പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ വീണ്ടും പ്രതിഷേധം തുടരുകയും ബാരിക്കേഡുകൾ തള്ളിമാറ്റാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു. ഇതോടെ പ്രവത്തകർ ചിതറിയോടി.

സംഘർഷത്തിൽ മൂന്ന് യുവമോർച്ച പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലെത്തിച്ചു. പ്രവർത്തകർ വീണ്ടും സംഘടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ പൊലീസുകാരെ വിന്യസിച്ചിരിക്കുകയാണ്. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നും ബിജെപി പ്രവർത്തകരെ പൊലീസ് കള്ളക്കേസിൽ കുടുക്കുന്നു എന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP