Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സക്കീറിന്റെ കീഴിലുള്ള സ്വത്തുക്കൾ എന്തൊക്കെയെന്നും അത് എങ്ങനെ സമ്പാദിച്ചുവെന്നും അന്വേഷിക്കും; . കളമശ്ശേരിയിൽ പാർട്ടിയിൽ വിഭാഗീയത ഉണ്ടാക്കുന്നുവെന്ന ആരോപണവും പരിശോധിക്കും; അനധികൃത സ്വത്ത് സമ്പാദനത്തിൽ സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെതിരേ വീണ്ടും പാർട്ടി അന്വേഷണം

സക്കീറിന്റെ കീഴിലുള്ള സ്വത്തുക്കൾ എന്തൊക്കെയെന്നും അത് എങ്ങനെ സമ്പാദിച്ചുവെന്നും അന്വേഷിക്കും; . കളമശ്ശേരിയിൽ പാർട്ടിയിൽ വിഭാഗീയത ഉണ്ടാക്കുന്നുവെന്ന ആരോപണവും പരിശോധിക്കും; അനധികൃത സ്വത്ത് സമ്പാദനത്തിൽ സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെതിരേ വീണ്ടും പാർട്ടി അന്വേഷണം

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനത്തിൽ സിപിഎം. കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെതിരേ വീണ്ടും ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ പാർട്ടി അന്വേഷണ കമ്മിഷനെ വെച്ചു.കളമശ്ശേരിയിലെ തന്നെ പാർട്ടി ലോക്കൽ കമ്മിറ്റി അംഗമാണ് പരാതിക്കാരൻ. എന്നാൽ, പാർട്ടി നേതൃത്വം അത് നിഷേധിച്ചു. ാർട്ടി ജില്ലാ നേതൃത്വത്തിനു നൽകിയ പരാതി ജില്ലാ സെക്രട്ടേറിയറ്റ് ചർച്ച ചെയ്ത് അന്വേഷിക്കുന്നതിനായി സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ് മണിയെയും ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആർ. മുരളീധരനെയും ചുമതലപ്പെടുത്തുകയായിരുന്നു. എന്നാൽ പരസ്യമായി സിപിഎം ഇത് നിഷേധിക്കുകയാണ്.

വീട് നിർമ്മാണം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പരാതിയായി ഉന്നയിച്ചിരിക്കുന്നത്. സക്കീറിന്റെ കീഴിലുള്ള സ്വത്തുക്കൾ എന്തൊക്കെയെന്നും അത് എങ്ങനെ സമ്പാദിച്ചുവെന്നും പാർട്ടി അന്വേഷിക്കണമെന്നാണ് ആവശ്യം. കളമശ്ശേരിയിൽ പാർട്ടിയിൽ വിഭാഗീയത ഉണ്ടാക്കുന്നുവെന്ന ആരോപണവും പരാതിയിലുണ്ട്. മുമ്പ് വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന പരാതിയെത്തുടർന്ന് സക്കീർ ഹുസൈനെ പാർട്ടി സ്ഥാനങ്ങളിൽനിന്ന് മാറ്റി നിർത്തിയിരുന്നു. ചെറുകിട യൂണിറ്റ് നടത്തിയിരുന്ന വ്യവസായിയെ മറ്റൊരാൾക്കു വേണ്ടി ഗുണ്ടകളെ ഉപയോഗിച്ച് തട്ടിക്കൊണ്ടുപോയെന്നതായിരുന്നു ആരോപണം. ഇത് കേസായതിനെത്തുടർന്ന് സക്കീർ ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

2016 നവംബർ നാലിന് കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് സക്കീറിനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കാനും സസ്പെൻഡ് ചെയ്യാനും തീരുമാനിച്ചത്. ജില്ലാ സെക്രട്ടേറിയറ്റിന്റെ നിർദ്ദേശപ്രകാരം സംസ്ഥാന സമിതി മുതിർന്ന നേതാവ് എളമരം കരീമിനെ ഏകാംഗ കമ്മിഷനായി നിയമിച്ച് സംഭവം അന്വേഷിപ്പിച്ചു. കമ്മിഷൻ റിപ്പോർട്ടിൽ കുറ്റക്കാരനല്ലെന്ന് കണ്ടതിനെ തുടർന്ന് സക്കീർ ഹുെൈസന ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്തു.

തനിക്കെതിരേയുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്നും അങ്ങനെയൊരു പരാതി ഇല്ലെന്നും സക്കീർ ഹുസൈൻ പ്രതികരിച്ചു. പാർട്ടിക്കു മുന്നിൽ അത്തരമൊരു പരാതിയില്ലെന്നും പാർട്ടിതലത്തിൽ ഒരന്വേഷണവും നടക്കുന്നില്ലെന്നും ജില്ലാ സെക്രട്ടറി സി.എൻ. മോഹനനും പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP