Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'അറിയാനുള്ള അവകാശത്തിനുവേണ്ടി പോരാടുന്ന മാദ്ധ്യമപ്രവർത്തകർക്ക് എതിരെയുള്ള സംഘടിത നീക്കത്തെ' എന്തുകൊണ്ട് ജനങ്ങൾ ഏറ്റെടുത്തില്ല?

'അറിയാനുള്ള അവകാശത്തിനുവേണ്ടി പോരാടുന്ന മാദ്ധ്യമപ്രവർത്തകർക്ക് എതിരെയുള്ള സംഘടിത നീക്കത്തെ' എന്തുകൊണ്ട് ജനങ്ങൾ ഏറ്റെടുത്തില്ല?

മാധ്യമ-അഭിഭാഷക സംഘട്ടനത്തിൽ ''അറിയാനുള്ള അവകാശത്തിനുവേണ്ടി പോരാടുന്ന മാദ്ധ്യമപ്രവർത്തകർക്കെതിരെയുള്ള സംഘടിത നീക്കത്തെ'' ജനങ്ങളും ഏറ്റെടുത്തില്ല/അവർ ഈ സംഘട്ടനത്തിൽ നിസ്സംഗത പ്രകടിപ്പിച്ചു. അതാണ് ജനാധിപത്യകേരളവും മാദ്ധ്യമപ്രവർത്തകരും നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നായിരുന്നു ഡെക്കാൻ ക്രോണിക്കിൾ ദിനപത്രത്തിന്റെ എഡിറ്റർ ജേക്കബിന്റെ ഒരു വാർത്താചാനലിലെ പരിഭവം. ജനങ്ങൾ മാദ്ധ്യമപ്രവർത്തകരെ കൈവക്കാഞ്ഞതു ഭാഗ്യം. സത്യത്തിൽ ''ജനങ്ങളുടെ പൾസ്'' മനസ്സിലാക്കാൻ ജേക്കബ് മാത്രമല്ല വാർത്തകളിലൂടെ ഭീകരപ്രവർത്തനം നടത്തുന്ന മിക്ക ന്യൂസ് ചാനലുകളിലെ ആർക്കും സാധിച്ചില്ല.

ജനപക്ഷത്തു നിൽക്കുന്ന, സ്വതന്ത്രമായി പ്രവർത്തിക്കുന്ന, പക്ഷപാതമില്ലാതെ പ്രതികരിക്കുന്ന മാദ്ധ്യമങ്ങൾക്കെന്തെങ്കിലും സംഭവിച്ചാൽ ജനങ്ങൾ അവരുടെ പിന്നിൽ കാണും എന്ന സത്യം എന്തേ ഡെക്കാൻ ക്രോണിക്കിൾ പത്രാധിപർ ജേക്കബ് മറന്നുപോയി. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 1-7 നവംബർ 2015-ലെ ''ഭയം കൊണ്ടു മരിച്ചുപോയ മാദ്ധ്യമം'' എന്ന തലക്കെട്ടിലുള്ള ലേഖനത്തിന്റെ ചില ഭാഗങ്ങൾ തന്നെ അതിനു തെളിവ്.

2015 ജനുവരി ഏഴാം തീയതിക്കു മുൻപുവരെ 'ചാർലി ഹെബ്ദോ' എന്ന ആക്ഷേപഹാസ്യ മാസിക ലോകത്തിനു മുന്നിൽ ഇത്രയൊന്നും അറിയപ്പെട്ടിരുന്നില്ല. ഇടതുവഴി സ്വീകരിച്ച, യുക്തിവാദികളായ, മതേതരരും വർണ, വംശ വെറിയന്മാർക്കെതിരെ നിൽക്കുന്നവരുമായ കുറച്ചു മനുഷ്യരുടെ കൂട്ടായ്മയിലാണ് ചാർലി ഹെബ്ദോ പുറത്തിറങ്ങിയിരുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ രാഷ്ട്രീയ നിലപാടുകളോട് സാമ്യപ്പെടുന്ന പരിമിതമായ വായനക്കാർ മാത്രമായിരുന്നു ഈ മാസികയ്ക്ക് ആ ദിവസം വരെയുണ്ടായിരുന്നത്. എന്നാൽ, ഏഴാം തീയതിയിലെ കൂട്ടക്കൊലയ്ക്കുശേഷം ചാർലി ഹെബ്ദോ ഫ്രാൻസിൽ മാത്രമല്ല, ലോകത്തിലെ എല്ലാ ജനങ്ങൾക്കും മുന്നിൽ ഒറ്റ ദിവസംകൊണ്ട് പ്രശസ്തമായി. മരിച്ചവരോട് ഐക്യപ്പെടാനായി പാരീസിലെ തെരുവുകളിൽ ജനങ്ങൾ 'ഞാൻ ചാർലി' എന്ന മുദ്രാവാക്യം ഉയർത്തി പ്രതിഷേധിച്ചു.

എന്നാൽ, കൂട്ടക്കൊല കഴിഞ്ഞ്, മൂന്നാം ദിവസം പുറത്തിറങ്ങിയ മാസികയിൽ അവർ ഇങ്ങനെ എഴുതി: ''ഞാൻ ചാർലിയാണെന്ന് പ്രഖ്യാപിച്ച ലക്ഷക്കണക്കിന് ജനങ്ങളും എല്ലാ സ്ഥാപനങ്ങളും ബുദ്ധിജീവികളും മാദ്ധ്യമ പ്രവർത്തകരും മതവിശ്വാസികളും ഒരുകാര്യം കൂടി ഉറപ്പിച്ചു പറയണം. ഞങ്ങൾ മതേതരരാണെന്ന്.'' സാധാരണ നാട്ടുനടപ്പനുസരിച്ച് തങ്ങളോട് ഐക്യപ്പെടുന്നവരോട് ഔപചാരികമായി നന്ദി പറയുവാനല്ല, പകരം നിങ്ങൾ മതേതരരാണെന്ന് ഉറക്കെപ്പറയാൻകൂടി സന്നദ്ധരാവണമെന്ന രാഷ്ട്രീയ നിലപാടാണ് ചാർലി ഹെബ്ദോയിലൂടെ അവർ ആവശ്യപ്പെട്ടത്.

ചാർലി ഹെബ്ദോ ഉന്നയിച്ച ഈ നിലപാടിനൊപ്പം നിൽക്കുക എത്ര ദുഷ്‌കരമാണെന്ന് ആൾക്കൂട്ടത്തിനറിയാം. അതുകൊണ്ടുതന്നെ ഇതിന് തൃപ്തികരമായ ഒരു മറുപടി ലഭിക്കുകയുണ്ടായില്ല. ചാർലി ഹെബ്ദോയ്ക്ക് അനുകൂലമായി നിലപാടെടുത്ത അജ്ഞാതരായ ജനങ്ങൾ മാത്രമല്ല, നാം ഓരോരുത്തരും ഈ നിലപാടിനൊപ്പം നിൽക്കുമോ എന്നു സ്വയം ചോദിക്കേണ്ടതുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP