1 usd = 75.56 inr 1 gbp = 95.71 inr 1 eur = 85.32 inr 1 aed = 20.57 inr 1 sar = 20.12 inr 1 kwd = 245.15 inr

Jun / 2020
06
Saturday

ഇടതുസഹയാത്രികനിൽ നിന്ന് കരിസ്മാറ്റിക്ക് പ്രഭാഷകനിലേക്ക്; ജോസഫ് പൊന്നാറയുടേത് 'ട്രാൻസിനെ ' ഓർമ്മിപ്പിക്കുന്ന ജീവിതം; വിശ്വാസികളുടെ ലക്ഷങ്ങളുടെ സ്വത്തും പണവും കൈക്കലാക്കിയത് 2012ൽ ലോകവസാനമാണെന്ന് വിശ്വസിപ്പിച്ച്; വിവാഹം വിലക്കിയ സഭയിൽ പ്രവാചികയ്ക്ക് ഉണ്ടായത് ദിവ്യഗർഭം; സ്വർഗം ബുക്ക്ചെയ്തവർക്ക് കിട്ടയത് നരകതുല്യ ജീവിതം; ഉയർത്തെഴുനേൽക്കുന്ന ലോകാവസാന കൾട്ടുകൾ: മറുനാടൻ അന്വേഷണ പരമ്പര രണ്ടാം ഭാഗം

May 17, 2020 | 02:48 PM IST | Permalinkഇടതുസഹയാത്രികനിൽ നിന്ന് കരിസ്മാറ്റിക്ക് പ്രഭാഷകനിലേക്ക്; ജോസഫ് പൊന്നാറയുടേത് 'ട്രാൻസിനെ ' ഓർമ്മിപ്പിക്കുന്ന ജീവിതം; വിശ്വാസികളുടെ ലക്ഷങ്ങളുടെ സ്വത്തും പണവും കൈക്കലാക്കിയത് 2012ൽ ലോകവസാനമാണെന്ന് വിശ്വസിപ്പിച്ച്; വിവാഹം വിലക്കിയ സഭയിൽ പ്രവാചികയ്ക്ക് ഉണ്ടായത് ദിവ്യഗർഭം; സ്വർഗം ബുക്ക്ചെയ്തവർക്ക് കിട്ടയത് നരകതുല്യ ജീവിതം; ഉയർത്തെഴുനേൽക്കുന്ന ലോകാവസാന കൾട്ടുകൾ: മറുനാടൻ അന്വേഷണ പരമ്പര രണ്ടാം ഭാഗം

എം റിജു

'ഡൂംസ് ഡേ കൾട്ട്'! അമേരിക്കയിലെയും യൂറോപ്പിലെയും ഭരണകൂടം അൽപ്പം ഭീതിയോടെ മാത്രം ഓർക്കുന്ന വിഭാഗമാണിത്. 1978 നവംബർ 18 ന് ഗയാനയിലെ കൂട്ട ആത്മഹത്യ ലോകം മറന്നിട്ടില്ല. ലോകാവസാനത്തിൽ വിശ്വസിക്കുന്ന ഈ ഭ്രാന്തൻ കൾട്ടുകൾ ഒന്നിന്റെ അമരക്കാരനായ ജിം ജോൺസിന്റെ അരക്കിറുക്കിൽപെട്ട് അന്ന് ജീവനൊടുക്കിയത് ഒന്നും രണ്ടുപേരല്ല 918 മനുഷ്യരാണ്! ഇതിൽ ഏറെയും വിദ്യാസമ്പന്നർ ആയിരുന്നുവെന്നതാണ് ഏറ്റവും വിചിത്രം. സെപ്റ്റംബർ 11 ലെ ഇരട്ട ടവർ ആക്രമണത്തിനു മുമ്പ് പ്രകൃതിക്ഷോഭത്തിലല്ലാതെ ഇത്രയധികം പേർ ഒരുമിച്ചുമരിക്കുന്നത് അമേരിക്കയിൽ ആദ്യമായിരുന്നു. അതോടെ അമേരിക്കയിലെ ഫെഡറൽ ഗവൺമെന്റ് ഇത്തരം സംഘടനയെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

ഇതൊക്കെ സായിപ്പിന്റെ ഉച്ചക്കിറിക്കാണെന്ന് പഞ്ഞ് തള്ളാൻവരട്ടെ. നമ്മുടെ നാട്ടിലും ഇത്തരം ഗ്രൂപ്പുകൾ ഉണ്ട്. അഥാണ് തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കടുക്ക് അടുത്ത് മുരിയാട്ടെ എംപറർ ഇമ്മാനുവേൽ എന്ന വിശ്വാസപ്രസ്ഥാനവും ആവരടെ സിയോൻ സഭയും. ഭൂമിയിൽനിന്നുകൊണ്ട് സ്വർഗത്തിലെ സീറ്റ് കച്ചവടം ചെയ്യുകയാണിവർ. മരിച്ചപോയ തങ്ങളുടെ സഭാധ്യക്ഷ ജോസഫ് പൊന്നാറ ഉയർത്തെഴുനേറ്റുവെന്ന് പറഞ്ഞാണ് ഇപ്പോൾ മുതലെടുപ്പ് നടക്കുന്നത്. നമ്മുടെ പൊലീസ് ഭരണസംവിധാനവും ഇത്തവം ഭ്രാന്തൻ കൾട്ടുകൾക്കുനേരെ കണ്ണടക്കുകയാണ്. അഥവാ ഒരു ദുരന്തം ഉണ്ടായാലേ നാം കണ്ണുതുറക്കൂ എന്നുള്ളൂ. 'ഉയർത്തെഴുനേൽക്കുന്ന ലോകാവസാന കൾട്ടുകൾ'; മറുനാടൻ മലയാളിയുടെ അന്വേഷണ പരമ്പര രണ്ടാം ഭാഗം

സ്വർഗം ബുക്ക്ചെയ്ത് ജീവിതം നരകതുല്യമായവർ

നാസയുടെ ബഹികാശ വാഹനമായ സ്‌കൈ ലാബ് തകർന്ന് വീണ് ലോകവസാനം ഉണ്ടാകുമെന്ന് ഭയന്ന് കോഴികളുടെയും ആടുകളെയും കൊന്ന് തിന്നുകയും കാശ് ധൂർത്തടിക്കുകയും ചെയ്ത മഠയനായ മലയാളിയെക്കുറിച്ച് എം എൻ വിജയനൊക്കെ നേരത്തെ എഴുതിയിരുന്നു. 1979ൽ സ്‌കൈലാബിനെ ചൊല്ലി ലോക വ്യാപകമായി ഒരു ലോകവസാന ഭീതി ഉണ്ടായിരുന്നു. അമേരിക്കയിലും യൂറോപ്പിലുമൊക്കെ ചില പ്രത്യേക മത ഗ്രൂപ്പുകൾ ചില വർഷങ്ങളിൽ ലോകാവസാനം ഉണ്ടാകുമെന്ന് പറഞ്ഞ് ശക്തമായി ഭീതി പരത്തിയിരുന്നു. 1987, 99, 2000, 2012 എന്നീ വർഷങ്ങളൊക്കെ ഇത്തരം ഗ്രൂപ്പകൾ അന്ത്യക്രിസ്തുവിന്റെ വർഷങ്ങളായി രേഖപ്പെടുത്തിയതാണ്. എന്നാൽ അത്തരം ലോകവസാന കൾട്ടകുളുടെ പ്രവർത്തനം ഇന്ത്യയിലും കേരളത്തിലും താരതമമ്യേന കുറവായിരുന്നു. പക്ഷേ നമ്മുടെ ജോസഫ് പൊന്നാറയും എംപയർ ഇമ്മാനുവേൽ വിശ്വാസ പ്രസ്ഥാനവും കയറിപ്പിടിച്ചത് ആ ഒരു കാര്യത്തിൽ തന്നെയായിരുന്നു.

2012ൽ ലോകം അവസാനിക്കയാണെന്ന് പൊന്നാറ തന്റെ അണികളോട് അതിതീവ്രമായ ശബ്ദത്തിലും ഭാവത്തിലും ബൈബിൾ വ്യാഖ്യാനിച്ച് പ്രഖ്യാപിക്കായാണ്! അതോടെ വിശ്വാസികളും ആകെ അങ്കലാപ്പിലായി. ഈ ഗ്രഹം തന്നെ ഇല്ലാതാവുകയാണെങ്കിൽ ഇനി എന്തിനാണ് സ്വത്തും പണവും. അപ്പോഴാണ് സ്വർഗത്തിൽ പോവാമെന്നും 1,44,000 സീറ്റുകൾ ഒഴിവുണ്ടെന്നും ഓരോന്നിന്നും ഓരോലക്ഷം രൂപയും പൊന്നാറ ആവശ്യപ്പെടുന്നത്. മാത്രമല്ല ഘട്ടംഘട്ടമായി വിശ്വാസികളെ ബ്രയിൽ വാഷ് ചെയ്യാനും അദ്ദേഹത്തിന് കഴിഞ്ഞു. അങ്ങനെ വൈകാതെ വിശ്വാസികളുടെ സകല സ്വത്തും പൊന്നാറയുടെ സിയോൺ സഭയിലെത്തി.

മരണനാന്തരമുള്ള സ്വർഗീയ ജീവിതത്തിനുവേണ്ടിയാണ് പലരും ജോസഫ് പൊന്നാറുടെ എംപറർ ഇമ്മാനുവേൽ ഗ്രൂപ്പിൽ എത്തിയത്്. പക്ഷേ ഇവരുടെ ജീവിതം അക്ഷരാർഥത്തിൽ നരകതുല്യമാവുകയാണ് ചെയ്ത്. അതിന്റെ കരിസ്മയിൽ കുടുങ്ങിക്കിടക്കുന്നവർക്ക് അത് ഇപ്പോഴും മനസ്സിലായിട്ടില്ല. എന്നാൽ സിയോൺ സഭയിൽനിന്ന് പുറത്തുപോയവർ പറയുന്നത് തങ്ങളുടെ ആയുസ്സിന്റെ സമ്പാദ്യവും കുട്ടികളുടെ വിദ്യാഭ്യാസവും വിവാഹവും ഒക്കെ മുടങ്ങിയെന്നാണ്.

ഇടതുസഹയാത്രികനിൽ നിന്ന് കരിസ്മാറ്റിക്ക് പ്രഭാഷകനിലേക്ക്

അടുത്തകാലത്ത് ഇറങ്ങിയ അൻവർ റഷീദിന്റെ ഫഹദ്ഫാസിൽ ചിത്രം 'ട്രാൻസിലെ' ചില ഭാഗങ്ങൾ ഓർമ്മിപ്പിക്കുന്നതാണ് ജോസഫ് പൊന്നാറയുടെ ജീവിതം. ട്രാൻസിൽ മോട്ടിവേഷൻ സ്പീക്കറായ ഫഹദിന്റെ കഥപാത്രം, ജനകോടികളെ ആകർഷിക്കുന്ന കരിസ്മാറ്റിക്ക് പ്രഭാഷകനായി പിന്നീട് മാറുകയായിരുന്നു. ഇടുക്കി ഇരട്ടയാർ സ്‌കൂളിൽ ചിത്ര അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന റോയ് ജോസഫ് അതുവരെ ഇടതുപക്ഷ സഹയാത്രികനായാണ് അറിയപ്പെട്ടത്്. നല്ല പ്രഭാഷകനായ ഇദ്ദേഹം പരിമിതമായ വിശ്വാസം ഉള്ളയാളും ആയിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ മകളുടെ മരണം പൊന്നാറയുടെ ജീവിതം ആകെ മാറ്റിമാറിച്ചു. മരണത്തെ തുടർന്നുണ്ടായ ഷോക്കിൽനിന്നാണ് അദ്ദേഹം തമിഴ്‌നാട്ടിലെ ഒരു കരിസ്മാറ്റിക്ക ഗ്രൂപ്പിലേക്ക് നീങ്ങിയതത്രേ.

അങ്ങനെയാണ് അദ്ദേഹം തമിഴ്‌നാട്ടിലെ ഒരു ഗ്രൂപ്പിൽ എത്തിപ്പെടുന്നത്. യേശു ക്രിസ്തുവിന്റെ രണ്ടാമത്തെ വരവ് സംഭവിച്ചു എന്ന് രഹസ്യമായി വിശ്വസിക്കുന്ന ഒരു സമൂഹമാണ് അത്. വർഷങ്ങളായി മാതാവ് നേരിട്ട് പ്രത്യക്ഷപ്പെട്ട് അവിടുത്തെ വിശ്വാസ സമൂഹത്തിന് പഠനങ്ങൾ നൽകുന്നു എന്ന് ആ സമൂഹം സാക്ഷ്യപ്പെടുത്തുന്നു. 1990 കളിൽ അതിൽ അംഗമായ ഒരു സ്ത്രീക്ക് മാതാവ് പ്രത്യക്ഷപ്പെട്ട് ഒരു ആൺകുട്ടിയെ നേരിട്ട് കൈകളിൽ നൽകുകയും അവന്റെ നാമം ഇമ്മാനുഏൽ എന്നായിരിക്കും എന്നറിയിക്കുകയും ചെയ്തതു പ്രകാരം ഇമ്മാനുഏൽ രാജ എന്ന പേരിൽ ആ സമൂഹത്തിൽ അവനെ വളർത്തുകയും ചെയ്തു. കത്തോലിക്കാ സഭയിൽ അംഗമായി തുടരുന്ന ഇമ്മാനുഏൽ ഇപ്പോൾ ഉന്നതവിദ്യാഭ്യാസത്തിനുശേഷം വിദേശത്ത് ജോലി ചെയ്തു കൊണ്ടിരിക്കുന്നു. ഈ ഗ്രൂപ്പിൽ അംഗമായി ചേർന്നതും, ഇമ്മാനുഏലിനെ പരിചയപ്പെട്ടതും മുതലാണ്, എംമ്പറർ ഇമ്മാനു ഏൽ എന്ന ആശയം പൊന്നാറയുടെ മനസ്സിലേക്ക് വന്നത്. കത്തോലിക്കാ സഭയുടെ ഭാഗമായി തന്നെ തുടരുന്ന ആ ഗ്രൂപ്പ് യേശുക്രിസ്തുവിന്റെ ദ്വിതീയ ആഗമനം ഒരു രഹസ്യമാണെന്നും അത് സഭയിൽ നിന്നു കൊണ്ട് തന്നെയാണ് പ്രഘോഷിക്കപ്പെടേണ്ടതുമെന്നാണ് പൊന്നാറക്ക് നിർദ്ദേശം കൊടുത്തത്.

ആദ്യ കാലങ്ങളിൽ സദ്വാർത്ത എന്നറിയപ്പെടുന്ന ഈ ധ്യാനം കത്തോലിക്കാ സഭകളിലും, ധ്യാന കേന്ദ്രങ്ങളിലുമാണ് പൊന്നാറ പ്രഘോഷിച്ചിരുന്നത്. എന്നാൽ വെകാതെ പാന്നാറ ഇപ്പോൾ ഈ പ്രസ്ഥാനത്തിന്റെ നേതാവായി സ്വയം അവരോതിക്കപ്പെട്ടു. അവിടെ എല്ലാമെല്ലാം ആയിരുന്നു ഒരു സ്ത്രീ പൊന്നാറയുടെ വലം കൈയുമായി. പിന്നീട് റോയ് ജോസഫ് എന്ന ചിത്രകലാധ്യാപകൻ ഇല്ല. ജോസഫ് പൊന്നാറയെന്ന ആയിരങ്ങളെ വാക്കുകൾകൊണ്ട് ആനന്ദതുല്യനാക്കുന്ന ദിവ്യ പ്രഭാകനായി അദ്ദേഹം പുനർജ്ജനിച്ചു. അങ്ങനെയാണ് ഇരിങ്ങാലക്കുടക്ക് അടുത്ത് മുരിയാട അദ്ദേഹം ഇംപർർർ ഇമ്മാനവേൽ ഗ്രൂപ്പും തന്റെ ധ്യനാകേന്ദ്രവും സ്ഥാപിക്കുന്നത്. ഇവിടെവച്ചാണ് അദ്ദേഹവും ലോകവസാന ഭീതിയിൽ പിടിക്കുന്നത്.

അതിന്റെ ഭാഗായാണ് ലോകവസാനത്തെ അതിജീവിക്കാനായി സ്വർഗത്തിലേക്കുള്ള പെട്ടകം നിർമ്മിച്ച് ആളുകളെ റിക്രൂട്ട്‌ചെയ്യാൻ തീരുമാനിച്ചത്. സ്വർഗത്തിൽ ആകെയുള്ള 1,44,000 സീറ്റുകൾ ആണ് ഉള്ളതെന്നും ലോകവസാനം ഉറപ്പാകുമ്പോൾ നമുക്ക് പെട്ടകത്തിൽ രക്ഷപ്പെടാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പലരുടെയും ലക്ഷങ്ങളുടെ സ്വത്താണ് ജോസഫ് പൊന്നാറ തന്റെ പ്രസ്ഥാനത്തിലേക്ക് മാറ്റിയത്. ഒരു സീറ്റിന് ഒരു ലക്ഷം രുപ എന്ന നിരക്കിലാണ് വിൽപ്പന നടന്നത്

വിവാഹവും പഠനവും മുടക്കി വിശ്വാസികളെ അടിമകളാക്കുന്നു

ലോകാവസാനം ഉടനെ ഉണ്ടെന്നും ഇനി അധികം കാലം ഇല്ലെന്ന് വിശ്വാസികളെ പഠിപ്പിച്ചതനുസരിച്ച് 2010മുതൽ തന്നെ വിശ്വാസികൾ തങ്ങളുടെ ദേശങ്ങൾ വിട്ട് ഇരിങ്ങാലക്കുട മുരിയാട്ടെ ധ്യാനകേന്ദ്രത്തിൽ എത്തി. ലോക അവസാനിക്കല്ലേ ഇനി എന്തിന് സ്വത്തും മുതലും. ആയിരക്കണക്കിന് ആളുകളാണ് ഇങ്ങനെ തങ്ങളുടെ സ്വത്തുവകൾ വിറ്റ് മുരിയാട്ട് എത്തിയത്. വളരെ തന്ത്രപുർവമായിരുന്നു പൊന്നാറയുടെ ഇടപെടൽ എന്നാണ് ഇങ്ങനെ സ്വത്ത്പോയ പലരും മറുനാടൻ മലയാളിയോട് വെളിപ്പെടുത്തിയത്. എല്ലാവരും സ്വത്ത് വറ്റ് പണം സിയോൺ സഭക്ക് തരണം എന്ന് പൊന്നാറ ഒരിക്കലും നേരിട്ട് പറയില്ല. പകരം ലോകം അവസാനിക്കുമ്പോൾ ഇനി ദൈവമാത്രമാണ് ആശ്രയം ഭൗതിക സ്വത്തുക്കളിൽ അർഥമില്ല എന്നൊക്കെ ബ്രയിൻവാഷ് ചെയ്യും. സ്ഥലം വീടും വിറ്റ് ഇവിടേക്ക് വരണോ എന്ന് ചോദിച്ചാൽ വേണ്ട എന്ന് പൊന്നാറ പറയില്ല. നല്ല വില കിട്ടയാൽ വിൽക്കാം എന്നാവും മറുപടി. ഒപ്പം പതിവുപോലെ എങ്ങനെയും വ്യാഖ്യാനിക്കാവുന്ന ഒരു ബൈിൾ വാചകവും ഉദ്ധരിക്കും.

ഇനെ ഏക്കറുകണക്കിന് ഭൂമിവിറ്റുവരെ മുരിയാട് എത്തിയവർ ഉണ്ട്. എന്നിട്ട് അവർ ഈ കേന്ദ്രത്തിന് അടുത്തുള്ള ഒരു സ്ഥലത്ത് മൂന്നാനാലോ സെന്റിൽ ഒരു താമസിക്കാനുള്ള വീട് വാങ്ങും. ബാക്കിയുള്ള പണം സഭക്ക് സംഭാവനയായി കൊടുക്കും. പതിനായിരം രൂപക്ക് മുകളിലുള്ള ഒരു തുക്ക് രസീതി നൽകാറില്ലെന്നും അതൊക്കെ കമ്പ്യൂട്ടറിൽ ഉണ്ട് എന്ന മറുപടിയുമാണ് ലഭിക്കുക. കുട്ടികളുടെ വിദ്യാഭ്യാസം അവസാനിപ്പിച്ച്, സ്വന്തക്കാരും ബന്ധുക്കളുമായുള്ള ബന്ധം അവസാനിപ്പിച്ച് ജോലി ഉപേക്ഷിച്ച്, വീട് വിറ്റ് മുരിയാട് പ്രദേശത്ത് സ്ഥലം വാങ്ങി വീട് പണിത് സിയോൺ കോളനികൾ തീർത്ത് ഇവർ ലോകവാസനവും അന്തദിനങ്ങളും കാത്ത് കഴിഞ്ഞു. 'പലരുടെയും മക്കളുടെയും വിവാഹവും വിദ്യാഭ്യാസവും മുടങ്ങി. സ്വത്തുക്കൾ പോയതിനേക്കാൾ നഷ്ടം ഉണ്ടാക്കിയത് ഇതാണ്'- ഇവിടെനിന്ന് പുറത്തുചാടിയ ഒരു വിശ്വാസി മറുനാടൻ മലയാളിയോട് പറഞ്ഞു.വിവാഹവും പൊന്നാറ വിലക്കി. ലോകത്ത് അനാദിയിൽ ദൈവം മനുഷ്യരിൽ നിവേശിപ്പിച്ച ദൈവത്തിന്റെ മക്കൾ ജനിച്ച് തീരാറായെന്നും അവസാന മനഷ്യൻ തന്നിലൂടെ ജനിക്കുമെന്നും അതിന് സമയമായെന്നും , അതു കൊണ്ട് ഇനിമേൽ വിവാഹം കഴിക്കുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പഠിപ്പിച്ചു. അഥവാ ഇനി വിവാഹം കഴിച്ചാൽ കുട്ടികൾ ഉണ്ടാകാൻ പാടില്ല എന്നു നിയമം കൊണ്ടുവന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2011- 12 കാലം മുതൽ പഠനവും ജോലിയും ഉപേക്ഷിച്ച് വിവാഹം കഴിക്കാതെ സാമൂഹിക പ്രശ്നമായി സിയോൺ സഭയിൽ ധാരാളം യുവതി യുവാക്കൾ അടിഞ്ഞകൂടി. ഈ കാലയളവിൽ പല ഗർഭഛിദ്രങ്ങളും ഇവിടെ നടന്നിട്ടുണ്ടെന്നാണ് ഈ സഭയിൽനിന്ന് പുറത്തുവന്നവർ പറയുന്നത്. ദൈവപിതാവും, ഇമ്മാനുഏലും, മാതാവും, പരിശുദ്ധാത്മാവും തങ്ങളോടൊത്ത് ആത്മശരീരങ്ങളോടെ വസിക്കുന്നതിനായി അവർ പ്രചരിപ്പിച്ചു. വിശ്വാസികളുടെ ഇടയിൽ നിന്ന് പണപ്പിരിവ് നടത്തി യേശു ഏൽ ബഥേൽ എന്ന പേരിൽ ഒരു കെട്ടിടം പണിത് അതാണ് അവസാന നാളുകളിൽ സർവ്വ ജനങ്ങളും കാണുന്നതിനു വേണ്ടി മല മുകളിൽ ഉയർത്തപ്പെടുന്ന ദൈവാലയം അതിൽ കയറുന്നവർ മാത്രമേ രക്ഷപ്പെടു എന്നു പഠിപ്പിച്ച് പൊന്നാറയും യുവതിയും അതിൽ താമസം തുടങ്ങി.

ഒരു ദിവ്യഗർഭം ഉണ്ടാവുന്നു!

പക്ഷേ എല്ലാവർക്കും കൊടുത്ത വിവാഹ വിലക്ക് പാലിക്കാൻ പൊന്നാറക്ക്ക ഴിഞ്ഞില്ല. പൊന്നാറയുടെ സഹന്തസഹചാരിയായ ഒരു പ്രവചിക ഗർഭിണിയായത് ഏവരെയും ഞെട്ടിച്ചു. അതോടെ പൊന്നാറ അടവുമാറ്റി. ലംഗികബന്ധം കൂടാതെ തന്നെ സിയോനിൽ പല സ്ത്രീകളും ദൈവ വചനത്തിന്റെ ശക്തിയാൽ ഗർഭം ധരിക്കുമെന്നും, ആരും കുട്ടികളെ ഉണ്ടാക്കാതെ ദൈവകരങ്ങളിൽ നിന്ന് അനുഗ്രഹങ്ങൾ നേരിട്ട് വാങ്ങിച്ചെടുക്കണമെന്ന് പഠിപ്പിച്ചു. അങ്ങനെ യുവതിയുടെ ഗർഭം ദിവ്യ ഗർഭമായി അവിടെ വാഴ്‌ത്തപ്പെട്ടുവെന്നാണ് ഈ സഭയിൽനിന്ന് പുറത്തുവന്ന അനുഭവസ്ഥർ പറയുന്നത്.

ഇതെല്ലാം വിശ്വാസത്തിന്റെ കണ്ണിലൂടെ അനുയായികൾ ഏറ്റെടുത്തെങ്കിലും ജനിക്കാൻ പോകന്നത് പെൺകുട്ടിയാണെങ്കിൽ അത് സിയോനിന്റെ നാശം ആയിരിക്കുമെന്നുള്ള ആശങ്ക പൊന്നാറ തന്റെ അടുത്ത അനുയായികളുമായി പങ്കുവച്ചിരുന്നു. എല്ലാവരും ആൺകുട്ടിയെ പ്രതീക്ഷിച്ചിരുന്നെങ്കിലുടെ കൊടുങ്ങല്ലൂരുള്ള ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ അതീവരഹസ്യമായി സിസേറിയനിലൂടെ ഒരു പെൺകുട്ടിക്കാണ് പ്രവാഞിക ന്മം നൽകിയത്. പെൺകുട്ടിയണന്നറിഞ്ഞ പ്രവാചിക മൂന്നു ദിവസം ജലപാനം ചെയ്യാതെ വളരെയധികം വിക്ഷണയായിരുന്നു. ഇതറിഞ്ഞ തമിഴ്‌നാട്ടിലെ ഗ്രൂപ്പ് പൊന്നാറയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു. പൊന്നാറയാകട്ടെ ആ പെൺകുഞ്ഞിനെ രാസ്യത്തിൽ അവിടെനിന്ന് വേറെ എങ്ങോട്ടെങ്കിലും മാറ്റാൻ ആലോചിച്ചിരുന്നു.

ഈ അവസരത്തിൽ നീതിമാനായ യൗസേപ്പിതാവിനെ കുറിച്ചുള്ള ചിന്ത ദൈവം തനിക്ക് നൽകിയെന്നും തന്റെ പേരും ജോസഫ് എന്നാണെന്നും കുഞ്ഞിനെ സിയോനിൽതന്നെ വളർത്തണമെന്നും പൊന്നാറ അറിയിച്ചു. ഇതു കേട്ട പൊന്നാറയുടെ ചില അനുയായികൾ സിയോനിൽ ആത്മ ശരീരങ്ങളോടെ ജീവിക്കാൻ വരുന്ന മാതാവ് ഈ പെൺകുട്ടിയായിരിക്കും എന്ന് വിശ്വസിക്കാനും, പറയാനും തുടങ്ങി. അങ്ങനെ ആ പ്രശനവും പരിഹരിക്കപ്പെട്ടു

മലക്കം മറിഞ്ഞ് പൊന്നാറ

2012ൽ ലോകവസാനം എന്നൊക്കെ കൊട്ടിഘോഷിച്ചിട്ടും ഒരു ചുക്കും നടന്നില്ല. ഇതോടെ സഭയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടു. എന്നാൽ വീണത് വിദ്യയാക്കാൻ കഴിവുള്ള പൊന്നാറ അവിടെയും പിടിച്ചുതിന്നു. ഇതെല്ലാം പരീക്ഷണങ്ങൾ മാത്രമാണെന്നും ഇവിടെ കൂടിയ ആളുകൾ കൂടുതൽ ശുദ്ധീകരിക്കപ്പെടേണ്ടതുണ്ടെന്നും അതിനാലാണ് അന്ത്യവിധി നീളുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വർഗത്തിൽ ആകെയുള്ള 1,44,000 സീറ്റുകളിലേക്ക് ഇങ്ങനെ ശുദ്ധീകരിക്കപ്പെട്ടവരുടെ തിരഞ്ഞെടുപ്പ് നീളുകയാണെന്നും അതിനാലാണ് ലോകവസാനം വൈകുന്നതെന്നും അദ്ദേഹം തട്ടിവിട്ടു. പൊന്നാറയുടെ വാകചാതുരിയിൽ മയങ്ങി അടിമകൾ ആയിപ്പോയ ഭൂരിഭാഗം പേരും അതുവിശ്വസിച്ചെങ്കിലും കുറഞ്ഞ ഒരു വിഭാഗം അതോടെ മുടത്ത് ഇട്ടേച്ച്പോയി. ഇങ്ങനെ പോകുന്നവർ പാപ്പരായാണ് മടങ്ങുന്നത് എന്ന് ഓർക്കണം. അവരുടെ ആജീവനാന്ത സാമ്പാദ്യം തട്ടിയെടുത്തിട്ടും ഒരു നയാപ്പെസ പോലും തിരച്ചു നൽകയില്ല.

2017ൽ അസുഖബാധിതനായി ജോസഫ് പൊന്നാറ മരിച്ചത് അണികളിൽ പലർക്കും ഷോക്കായി. മരണത്തെ അതിജീവിക്കാൻ കഴിയുമെന്നും നേരിട്ട് സ്വർഗത്തിൽ എത്താൻ കഴിയുമെന്നും അവരെ പഠിപ്പിച്ച പ്രവാചകനാണ് സൂപ്പർ സെപഷ്യാലിറ്റി ആശുപത്രിയിൽ എല്ലാ ആധുനിക പികിൽസകളും ഏറ്റവാങ്ങിയിട്ടും മരണമടഞ്ഞത്. ഇതോടെ അണികളിൽ ഒരു വിഭാഗത്തിന് ശക്തമായ വിശ്വാസത്തകർച്ചയുണ്ടായി. അവർ കൂട്ടമായി സിയോൺ സഭ വിട്ടറങ്ങി. ഇപ്പോൾ ആ തിരിച്ചടി പരിഹരിക്കുന്നതിനാണ് പൊന്നാറ തിരിച്ചുവരുന്നുവെന്ന് അതിശക്തമായ പ്രചാരണം അഴിച്ചുവിടുന്നത്.

ഇനി ഇവിടെ നിന്ന് പുറത്തിറങ്ങിയവർ ശരിക്കും നരകതുല്യമായ ജീവിതമാണ് നയിക്കുന്നത്. ലക്ഷങ്ങളുടെ സമ്പാദ്യം സഭക്ക് കൊടുത്തവർ ആണിവർ. എന്നിട്ട് അവർ ഇപ്പോൾ മുരിയാട്ടെ സഭയുടെ കോളനികൾ പോലുള്ള വീട്ടിലാണ് താമസിക്കുന്നത്. നാലുപാടും ഉള്ളത് സിയോൺ സഭയുടെ വിശ്വാസികൾ ആണ്. ഇവർ സഭയിൽനിന്ന് പുറത്തുവന്നരെ പുഛത്തോടെയാണ് കാണുന്നത്. കാണുമ്പോൾ തുപ്പുക, കൂക്കിവിളിക്കുക, വീട്ടിനുമുന്നിൽ റീത്ത് വെക്കുക, കള്ളക്കേസിൽ കുടുക്കുക എന്നിവയൊക്കെ പതിവാണെന്ന് ഇവിടെ നിന്ന് പുറത്തിറങ്ങിയവർ പറയുന്നു. ഇതുസംബന്ധിച്ച് പലരും പൊലീസിൽ പരാതി നൽകയിട്ടുമുണ്ട്.

ആജീവനാന്ത സമ്പാദ്യം തുലഞ്ഞു. മക്കളുടെ വിവാഹവും വിദ്യാഭ്യാസവും മുടങ്ങി. ഇപ്പോൾ ഇതാ നാലുപാടും ശത്രുക്കളെപോലെ കാണുന്ന അയൽക്കാരും. വിറ്റ്പോകമെന്ന് വച്ചാൽ കോളനിപോലെ ഈ കൾട്ടുകാൾ താമസിക്കുന്ന പ്രദേശത്തേക്ക് പുറമെ നിന്ന് ഒരാളും വരില്ല. സഭക്കാരാകട്ടെ വിലയും നൽകില്ല. സ്വഗത്തിലേക്ക് സീറ്റ് മോഹിച്ചെത്തിയവർ ശരിക്കും ഭൂമിയിലെ നരകത്തിൽ കുടുങ്ങിയെന്ന് ചുരുക്കം.

(തുടരും)

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ഭർത്താവുമായി ഉണ്ടായിരുന്നത് നിരന്തര പ്രശ്‌നങ്ങൾ; പള്ളിയിൽ പരാതി നൽകിയതോടെ ഒരു മാസം മുമ്പ് തിരിച്ചു വിളിച്ചു; രണ്ട് ദിവസം ബീച്ചിലേക്ക് കൊണ്ടു പോയത് കൂട്ടുകാർക്ക് ഭാര്യയെ കാട്ടിക്കൊടുത്ത് കച്ചവടം ഉറപ്പിക്കാൻ; നരാധമന്മാർക്ക് 23 വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മയെ ഭർത്താവ് എറിഞ്ഞു കൊടുത്തത് ആയിരം രൂപയ്ക്ക്; അമ്മയെ ഉപദ്രവിക്കുന്നത് കണ്ടെന്ന മകന്റെ മൊഴിയും നിർണ്ണായകം; കഠിനംകുളത്തെ ക്രൂരത ഭർത്താവിന്റെ അറിവോടെ; ഇനി പിടികൂടാനുള്ളത് മുഖ്യ പ്രതി നൗഫലിനെ
വീട്ടിൽ വച്ച് അണലി കടിച്ചപ്പോൾ ഉത്രയുടെ പാദത്തിൽ ചോര ഉണങ്ങിയ പാട് കണ്ടുവെന്നും താനാണ് ആ ഭാഗത്ത് ഷാൾ ഉപയോഗിച്ച് കെട്ടിയതെന്നും അച്ഛൻ; ആദ്യ തവണ പാമ്പിന്റെ കടിയേറ്റപ്പോൾ അത് കടിപ്പിച്ചതാണെന്ന് അറിഞ്ഞില്ലെന്ന് സഹോദരി; മകൻ പാമ്പിനെ ചാക്കിലാക്കി പോകുന്നതും കണ്ടുവെന്ന് അമ്മ; ഉത്രയെ മൂർഖനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത് മകൻ ഒറ്റയ്‌ക്കെന്ന് ആവർത്തിച്ച് കുടുംബം; മൂന്ന് പവന്റെ മാലയും രേണുക പൊലീസിന് നൽകി; കൊലയിൽ സൂരജിനെ കുടുംബവും കൈവിടുമ്പോൾ
ആദ്യ വിവാഹം ഡിവോഴ്സായപ്പോൾ ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട സുഹൃത്ത്; മകളുടെ ഒന്നാം പിറന്നാളോടെ വീട്ടിലെ എല്ലാമെല്ലാമായി; സ്വത്ത് കിട്ടില്ലെന്നായപ്പോൾ കാട്ടിയത് ക്രൂരതയും; വൈശാഖുമായുള്ളത് സുഖകരമായ ദാമ്പത്യ ജീവിതമല്ലെന്നും അയാളുടെ താൽപ്പര്യം സാമ്പത്തികം മാത്രമെന്നും നേരത്തെ കൃതി കുറിച്ചത് നിർണ്ണായകമായി; കുണ്ടറയെ ഞെട്ടിച്ച അരുംകൊലയിൽ കുറ്റപത്രം വൈകിയപ്പോൾ ജാമ്യത്തിൽ ഇറങ്ങി വൈശാഖ് ബൈജു പുറത്തു വിലസുന്നു; നീതിക്ക് വേണ്ടി ഒരു അച്ഛനും അമ്മയും കേഴുമ്പോൾ
ഇന്ത്യയിലെ വിദ്യാഭ്യാസം ഉള്ള പലരും കേരളത്തെ വെറുക്കുന്നു; മറ്റു സംസ്ഥാനങ്ങളിലെ പല രാജ്യസ്നേഹികളും കേരളത്തെ ഇഷ്ടപ്പെടുന്നില്ല; കാശ്മീർ ഇന്ത്യയോട് കൂട്ടിചേർത്തപ്പോൾ പാക്കിസ്ഥാനോടൊപ്പം കേരളത്തിലും പ്രതിഷേധം സംഘടിപ്പിച്ചു; ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും കേരളത്തെ വെറുക്കാനുള്ള കാരണങ്ങൾ എണ്ണിപ്പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്
ഡൽഹി കലാപകാലത്ത് മതവിദ്വേഷ വാർത്തകൾ പ്രചരിപ്പിച്ചെന്ന് പരാതി: ഏഷ്യാനെറ്റ് ന്യൂസിലെ നാല് പേർക്കെതിരെ കേസ്; കലാപത്തിന് പ്രകോപനമുണ്ടാക്കിയെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപണങ്ങൾ; കേസ് പി.ആർ.സുനിൽ പ്രശാന്ത് രഘുവംശം സിന്ധു സൂര്യകുമാർ എം.ജി.രാധാകൃഷ്ണൻ എന്നിവർക്കെതിരെ; രാജീവ് ചന്ദ്രശേഖർ ഇടപെട്ട് മാപ്പപേക്ഷ നൽകി സംപ്രേഷണ വിലക്ക് ചുരുക്കിയെങ്കിലും ക്രിമിനൽ കുറ്റം നിലനിൽക്കുമെന്ന് വാദം
ഇനി സൂര്യയുടെ ആൺ സുഹൃത്തിനെ വിശദമായി ചോദ്യം ചെയ്യും; അതിന് ശേഷം അമ്മയേയും മകളേയും വീണ്ടും വിളിച്ചു വരുത്തും; എല്ലാം അച്ഛൻ അറിഞ്ഞെന്ന് കണ്ടെത്തി പൊലീസ്; അണലിയുടെ പിഴച്ച കടിയും സുരേന്ദ്ര പണിക്കർക്ക് അറിയാമായിരുന്നു; മൂർഖനെ കൊണ്ട് കൊത്തിക്കും മുമ്പെടുത്ത സ്വർണം ആദ്യം ഒളിപ്പിച്ചത് സൂരജ്; പിടിവീഴുമെന്ന് ഉറപ്പാക്കിയപ്പോൾ 38 പവൻ അച്ഛനും കാട്ടിക്കൊടുത്തു; ഉത്രാ കൊലക്കേസിൽ ഇനിയുള്ള ഓരോ നീക്കവും നിർണ്ണായകം; അന്തിമ പ്രതിപട്ടിക അറിയാനുള്ള കാത്തിരിപ്പ് നീളുമ്പോൾ
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
പാമ്പിന്റെ ജാർ ഉത്രയുടെ വീട്ടിൽ കൊണ്ടിട്ടത് പൊലീസെന്ന് പറഞ്ഞ് തീർത്ത പ്രതിരോധം പൊളിഞ്ഞു; വീട്ടിലെ റബ്ബർ തോട്ടത്തിൽ സുരേന്ദ്ര പണിക്കർ സ്വർണം മാന്തിയെടുത്തപ്പോൾ ക്രൈംബ്രാഞ്ചിന് കിട്ടിയത് നിർണ്ണായക തെളിവ്; സ്ഥിരമായി മദ്യപിച്ചെത്തുന്ന സുരേന്ദ്രൻ ഉത്രയെ അസഭ്യം പറയാറുണ്ടായിരുന്നുവെന്ന് മനസ്സിലായതോടെ തന്ത്രങ്ങൾ മാറ്റി പിടിച്ചത് നിർണ്ണായകമായി; അടൂരിനെ നാണം കെടുത്തി സൂരജും അച്ഛനും അമ്മയും സഹോദിയും; വീട്ടിലെ ഭാവി മരുമകനും കേസിൽ പ്രതിയാകാൻ സാധ്യത
അണലിയെ കൈമാറിയത് അമ്മയുടേയും സഹോദരിയുടേയും മുമ്പിൽ വച്ച്; കല്ലുവാതുക്കൽ സുരേഷ് പോയപ്പോൾ അണലി പുറത്തേക്ക് ചാടി; ഏറെ ശ്രമകരമായി പാമ്പിനെ പിടികൂടിയത് സൂരജ്; ആദ്യ ശ്രമം പൊളിഞ്ഞപ്പോൾ മുർഖനെത്തി; ഭാര്യയെ കടുപ്പിച്ചത് വടികൊണ്ട് മൂർഖനെ വേദനിപ്പിച്ച്; ഉത്രയുടെ വീട്ടിലെ നാടകവും സ്വത്ത് സ്വന്തമാകുമെന്ന് ഉറപ്പിക്കാൻ; രക്ഷപെടാൻ അവസരമൊരുക്കിയതും നിയമ ഉപദേശം ലഭ്യമാക്കിയതും കൂടപ്പിറപ്പ്; സൂരജിന്റെ മൊഴി വെട്ടിലാക്കുന്നത് സഹോദരിയെ; എംബിഎക്കാരി രണ്ടാം പ്രതിയാകാൻ സാധ്യത
ഒരു രാത്രി മുഴുവൻ വട്ടംചുറ്റിച്ച പ്രതിയെ അടുത്ത ദിവസം പുലർച്ചെ പിടികൂടിയത് സഹോദരിയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്ന്; മൂർഖന്റെ കടി തിരിച്ചറിഞ്ഞെന്ന് ഉറപ്പായതോടെ പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ അറിയിച്ചത് വാട്സാപ്, ബോട്ടിം തുടങ്ങിയ സാധ്യതകളിലൂടെ; വിവരം കൈമാറാൻ എംബിഎ സ്റ്റുഡന്റ് ഉപയോഗിച്ചത് ഇന്റർനെറ്റ് കോൾ മാത്രം; ഉത്രാ കൊലക്കേസിൽ രേണുകയും മകളും സംശയ നിഴലിൽ; മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് സൂരജിന്റെ അമ്മയും സഹോദരിയും; ഷാഹിദാ കമാലിന്റെ ഇടപെടൽ നിർണ്ണായകമാകുമ്പോൾ
സച്ചിനെ തൊട്ട ആരാധകനെ ക്രൂരമായി മർദ്ദിച്ച ബോഡി ഗാർഡ്! 2010ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വതന്ത്രനായി മത്സരിച്ച് വാർഡ് മെമ്പറായ സഖാവിന്റെ മകൻ; സിപിഎമ്മിൽ തിരിച്ചെത്തിയ അച്ഛന് ഇപ്പോഴുള്ളത് കർഷക സംഘത്തിന്റെ ചുമതലകൾ; സൂര്യയുമായി സൗഹൃദം തുടങ്ങുന്നത് അടൂർ ഗവ ബോയ്സ് ഹയർസെക്കണ്ടറി സ്‌ക്കൂളിലെ പഠനത്തിനിടെ; അഞ്ചലിലെ ക്രൂരതയിൽ സംശയ നിഴലിലുള്ള പ്രശാന്ത് ബിബിഎ പരീക്ഷയുടെ തിരക്കിൽ; ഉത്രാ കൊലപാതകത്തിൽ സൂരജിനെ ഒളിപ്പിച്ച കൂട്ടുകാരനും ആളു ചില്ലറക്കാരനല്ല
പച്ചകുത്തിയത് തിരിച്ചറിയാതിരിക്കാൻ കൈകൾ വെട്ടി മാറ്റി; മൃതദേഹം ആരുടേതെന്ന് അറിയാതിരിക്കാൻ തല വെട്ടിക്കളഞ്ഞ ശേഷം വസ്ത്രങ്ങളും അഴിച്ചു മാറ്റി തെളിവു നശിപ്പിക്കൽ; രണ്ട് സംസ്ഥാനങ്ങളിലായി പടർന്ന് കിടന്ന കൊലപാതക കേസിൽ ഒരു വർഷത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്: 25 ലക്ഷം രൂപയുടെ സ്വർണവും പണവുമായി കാമുകനൊപ്പം നാടുവിട്ട 19കാരിയുടെ മരണ വാർത്ത വിശ്വസിക്കാനാവാതെ വീട്ടുകാരും
ബാർ ഹോട്ടലിൽ എത്തിയാൽ എസി മുറി നിർബന്ധം; ദിവസങ്ങളോളം മുറിയെടുത്തു ഉയർന്ന ബ്രാൻഡിൽ മദ്യപാന പാർട്ടി; ഒപ്പം ഉല്ലസിക്കാൻ പരസ്ത്രീ സംസർഗ്ഗവും; മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊലപ്പെടുത്തിയ സൂരജ് ആഡംബരങ്ങളിൽ രമിച്ചിരുന്നത് ഇങ്ങനെ; അടിപൊളി ജീവിതം നയിച്ചത് സ്ത്രീധനമായി കിട്ടിയ സ്വർണ്ണവും പണവും ഉപയോഗിച്ചു; നിരവധി സ്ത്രീകളുമായി ഉത്രയുടെ ഘാതകന് ബന്ധമുണ്ടെന്ന് സൂചന; സൂരജിന്റെ അമ്മയും സഹോദരിയും ശ്രമിച്ചത് ഉത്രയുടെ ദൗർബല്യം ചൂഷണം ചെയ്ത് പരമാവധി പണം നേടാൻ
ഭക്ഷണമില്ലാതെ കടുത്ത ചൂടിൽ കുപ്പിക്കുള്ളിൽ കിടന്ന പാമ്പ് അക്രമകാരിയായിരുന്നു; പാമ്പിന്റെ ചീറ്റലിൽ താൻ പോലും ഭയന്നു വിറച്ചു; പതിനൊന്ന് ദിവസം പട്ടിണിക്ക് ഇട്ട മൂർഖൻ പാമ്പിനെ ഉത്രയുടെ ഇടതു ഭാഗത്ത് ജാർ തുറന്ന് പുറത്തു വിട്ട് കയ്യിൽ കടിപ്പിച്ചു; അണലിയെ ഞെക്കി നോവിച്ച് ഉത്രയുടെ പുറത്ത് വെച്ച് ചാക്കു തുറന്ന് രണ്ടാം ശ്രമം പാഴായി; ഭാര്യയെ കൊന്നത് മൂന്നാം അറ്റംപ്റ്റിൽ; ഒടുവിൽ എല്ലാം മണി മണി പോലെ പറഞ്ഞ് അഞ്ചലിലെ വില്ലൻ; സൂരജിന്റെ മൊഴിയിൽ നിറയുന്നതുകൊടും ക്രൂരത
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
ഷെട്ടിയെ കുടുക്കിയത് ഭർത്താക്കന്മാരെന്ന് പുറത്തായതോടെ ഭാര്യമാർ ആശുപത്രിയിൽ വരാതെയായി; നെന്മാറയിലെ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് പിന്നിലും എൻഎംസി ഹെൽത്ത് കെയറിൽ നിന്നും ഒഴികിയെത്തിയ പണമെന്ന് സൂചന; ഭാര്യമാരെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരാക്കി നെന്മാറയിൽ പ്രശാന്ത് മങ്ങാട്ടും പ്രമോദ് മങ്ങാട്ടും പടുത്തുയർത്തിയത് സ്വന്തം ആശുപത്രി സാമ്രാജ്യം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മോഹൻലാലും ഒരുമിച്ച് ഉദ്ഘാടനം ചെയ്ത ആശുപത്രിയും തട്ടിപ്പിന്റെ ആഗോള ചർച്ചയിൽ