Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡിഎൻഎ ടെസ്റ്റ് നടത്തി പെരുമ്പാവൂരിലെ പ്രമുഖൻ നിരപരാധിത്വം തെളിയിക്കണമെന്ന ബോംബ് പൊട്ടിച്ചത് ജോമോൻ പുത്തൻ പുരയ്ക്കൽ; മകളുടെ അച്ഛൻ താൻ തന്നെയെന്ന് പാപ്പു തറപ്പിച്ചു പറഞ്ഞത് യുഡിഎഫ് നേതാവിന് തുണയായി; മുൻ മന്ത്രിയുടെ വീട്ടിൽ രാജേശ്വരി ജോലിക്ക് പോയത് രണ്ട് പ്രസവത്തിന് ശേഷമെന്ന ബന്ധുക്കളുടെ വെളിപ്പെടുത്തൽ നിർണ്ണായകവുമായി; ജിഷയുടെ പിതൃത്വ തർക്കത്തിൽ എന്തുകൊണ്ട് ഡിഎൻഎ പരിശോധന നടന്നില്ല? തങ്കച്ചനെ പൊലീസ് വെറുതെ വിട്ടത് എന്തുകൊണ്ട്?

ഡിഎൻഎ ടെസ്റ്റ് നടത്തി പെരുമ്പാവൂരിലെ പ്രമുഖൻ നിരപരാധിത്വം തെളിയിക്കണമെന്ന ബോംബ് പൊട്ടിച്ചത് ജോമോൻ പുത്തൻ പുരയ്ക്കൽ; മകളുടെ അച്ഛൻ താൻ തന്നെയെന്ന് പാപ്പു തറപ്പിച്ചു പറഞ്ഞത് യുഡിഎഫ് നേതാവിന് തുണയായി; മുൻ മന്ത്രിയുടെ വീട്ടിൽ രാജേശ്വരി ജോലിക്ക് പോയത് രണ്ട് പ്രസവത്തിന് ശേഷമെന്ന ബന്ധുക്കളുടെ വെളിപ്പെടുത്തൽ നിർണ്ണായകവുമായി; ജിഷയുടെ പിതൃത്വ തർക്കത്തിൽ എന്തുകൊണ്ട് ഡിഎൻഎ പരിശോധന നടന്നില്ല? തങ്കച്ചനെ പൊലീസ് വെറുതെ വിട്ടത് എന്തുകൊണ്ട്?

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ ഘാതകരെ പിടികൂടാൻ സാധിക്കാതെ പൊലീസ് നക്ഷത്രമെണ്ണുന്ന വേളയിലാണ് കേസിലെ ഉന്നത ബന്ധം പുറത്തുപറഞ്ഞ് പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ രംഗത്തെത്തുന്നത്. ജിഷ കൊല്ലപ്പെട്ടപ്പോൾ അധികാരത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു. അതുകൊണ്ട് തന്നെ ജോമോൻ ഉയർത്തിയ വിവാദങ്ങൾ കത്തി പടർന്നു. എന്നാൽ അന്വേഷണത്തിനൊടുവിൽ ആക്ഷേപത്തിൽ കാര്യമില്ലെന്ന് എഡിജിപി സന്ധ്യയും കൂട്ടരും തിരിച്ചറിഞ്ഞു. ഇതിനിടെ യഥാർത്ഥ പ്രതി അമീറുൾ ഇസ്ലാം പിടിയിലാവുകയും ചെയ്തു. ഇതോടെ രാഷ്ട്രീയക്കാർ രക്ഷപ്പെട്ടു.

ജിഷയുടെ പിതാവ് പെരുമ്പാവൂരിലെ പ്രമുഖ രാഷ്ട്രീയ നേതാവാണെന്നും അദ്ദേഹവുമായുള്ള സ്വത്തുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ആരോപിച്ച് ജോമോൻ പുത്തൻപുരയ്ക്കൽ മുഖ്യമന്ത്രി പിണറായി വിജയന് പരാതി അയച്ചതോടെയാണ് പിതൃത്വപ്രശ്‌നത്തിൽ ചർച്ച തുടങ്ങുന്തന്. ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്കും കുടുംബത്തിനുമെതിരെ ജോമോൻ പുത്തൻപുരയ്ക്കൽ നടത്തുന്ന ദുഷ്പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഈ സാഹചര്യത്തിൽ തന്നെ യു.ഡി.എഫ്. കൺവീനർ പി.പി. തങ്കച്ചൻ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ജോമോന്റെ പ്രചാരണം ജിഷ വധക്കേസ് അന്വേഷണം അട്ടിമറിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും അതിനാൽ പുതിയ പരാതിയുടെ ഉറവിടം അന്വേഷിക്കണമെന്നുമായിരുന്നു തങ്കച്ചൻ പരാതിയിലെ പ്രധാന ആവശ്യം.

'ഡി.എൻ.എ. ടെസ്റ്റ് നടത്തി പി.പി. തങ്കച്ചൻ നിരപരാധിത്വം തെളിയിച്ചാൽ എന്തു ശിക്ഷ വേണമെങ്കിലും സ്വീകരിക്കാം.പി.പി. തങ്കച്ചൻ മഹാനാണെന്നും ഞാൻ പാപിയാണെന്നും പറയാം. ജിഷ തങ്കച്ചന്റെ മകളാണെന്നോ അല്ലയോ എന്ന് അമ്മ പറഞ്ഞാലും ഡി.എൻ.എ. ടെസ്റ്റ് നടത്താതെ അതു നിയമപരമായി നിലനിൽക്കില്ല' ഈ സാഹചര്യത്തിൽ ജോമോൻ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങിനെയായിരുന്നു. ഉന്നത കോൺഗ്രസ് നേതാവിന്റെ വീട്ടിൽ തന്റെ മാതാവ് ജോലിക്ക് നിന്നിരുന്നെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് വെളിപ്പെടുത്തി കൊല്ലപ്പെട്ട ജിഷയുടെ സഹോദരി ദീപ രംഗത്തെത്തിയതോടെ വിവാദം വീണ്ടും കൊഴുത്തു.

'ഈ ആരോപണത്തിന്റെ പിന്നിൽ മറ്റെന്തോ ലക്ഷ്യമുണ്ട്.ലക്ഷങ്ങളുടെ സാമ്പത്തിക ലാഭവും ഇതിന് പിന്നിൽ കണ്ടേക്കാം.നല്ല നിലയിൽ ജീവിച്ച അനുജത്തിയുടെ ആത്മാവിനെപ്പോലും ഇവരൊക്കെ വെറുതെ വിടുന്നില്ലോ എന്നോർത്ത് വിഷമിക്കുന്നു.'ഈ വിഷയത്തിൽ പ്രതികരണമാരാഞ്ഞ മാധ്യമ പ്രവർത്തകരോട് ദീപ പറഞ്ഞു. മാതാവ് പ്രസവ ശുശ്രൂഷയ്ക്കും പ്രായമായവരെ പരിചരിക്കുന്നതും പോയിട്ടുണ്ടെന്നും എന്നാൽ, അതൊരു നിശ്ചിത ദിവസം മാത്രമുള്ള ജോലികളായിരുന്നുവെന്നും ജീവിതത്തിൽ ഒരിക്കൽ പോലും യു.ഡി.എഫ്. കൺവീനർ പി.പി. തങ്കച്ചന്റെ വീട്ടിൽ തന്റെ മാതാവ് പോയിട്ടില്ലെന്നും അദ്ദേഹത്തെ വ്യക്തിപരമായി അറിയില്ലെന്നും വ്യക്തമാക്കിയാണ് ഈ വിഷയത്തിലുള്ള പ്രതികരണത്തിന് ദീപ രംഗത്തു വന്നു. ഭാര്യ രാജേശ്വരി തങ്കച്ചന്റെ വീട്ടിൽ ജോലിക്കു പോയിരുന്നു എന്ന് ജിഷയുടെ പിതാവ് പാപ്പുവെളിപ്പെടുത്തിയതായി വാർത്തകൾ പുറത്തുവന്നതോടെ ഈ വിഷയം നന്നായി കത്തിക്കാളി.

ജിഷയുടെ ആന്തരിക അവയവങ്ങൾ പൊലീസ് എടുത്തുവച്ചിട്ടുണ്ട്. ആത്മാർത്ഥതയുണ്ടെങ്കിൽ, തന്റെ മകളല്ല ജിഷയെന്നുതെളിയിച്ച് അഗ്നിശുദ്ധി വരുത്താൻ തങ്കച്ചന് അവസരം ലഭിച്ചിരിക്കുകയാണ്. ഡി.എൻ.എ. ടെസ്റ്റ് നടത്താൻ തയ്യാറണോ. അന്ന് ജോമോൻ പി പി തങ്കച്ചനെ വെല്ലുവിളിച്ചു. ഡിഎൻഎ ടെസ്റ്റ് നടത്താതിരിക്കാൻ വേണ്ടിയാണ് ജിഷയുടെ മൃതദേഹം ആരുമറിയാതെ കത്തിച്ചുകളഞ്ഞതെന്നും രാസപരിശോധനകൾക്കായി എടുത്തുവച്ചിട്ടുള്ള ആന്തരിക അവയവയങ്ങൾ ജിഷയുടേതു തന്നെയാണോ എന്നകാര്യത്തിൽ സംശയമുണ്ടെന്നും തങ്കച്ചനോട് അനുകൂല നിലപാടുള്ള പൊലീസ് ജിഷയുടേതാണെന്ന വ്യാജേന മറ്റൊരാളുടെ ആന്തരിക അവയവങ്ങൾ പരിശോധനക്കായി എടുത്തുവച്ചിരിക്കാനാണ് സാധ്യതയെന്നും ജോമോൻ ആരോപിച്ചിരുന്നു.

എസ്.ഐ. മുതൽ റൂറൽ എസ്‌പി. വരെയുള്ളവർ പി.പി. തങ്കച്ചൻ നിയമിച്ച ആളുകൾ ആയിരുന്നെന്നും ഏപ്രിൽ 28 നടന്ന ഈ കൊലപാതകം മെയ് രണ്ടു വരെ അവർ പുറംലോകം അറിയാതെ മൂടിവയക്കുകയായിരുന്നെന്നും ഇല്ലായിരുന്നുവെങ്കിൽ യു.ഡി.എഫിന് 47 സീറ്റ് പോലും ലഭിക്കില്ലായിരുന്നു. എന്നും വരെ ജോമോൻ വിലയിരിത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജിഷയ്ക്കും അമ്മയ്ക്കും ഭീഷണിയുണ്ടെന്ന് കുറുപ്പംപടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കാത്തത് ആരോപണവിധേയൻ തങ്കച്ചൻ ആയതുകൊണ്ടു മാത്രമാണെന്നും ജിഷ കൊല്ലപ്പെട്ട ഒറ്റമുറി വീടിന്റെ അരികിലെ കനാലിൽ കൊലനടന്ന ദിവസം വെള്ളമില്ലായിരുന്നെന്നും പിന്നീട് വെള്ളം ഒഴുക്കിവിട്ട് തെളിവുകൾ നശിപ്പിച്ചെന്നും ജോമോൻ തട്ടിവിട്ടു.

ഇതോടെ പൊലീസിനും അന്വേഷിക്കേണ്ട സാഹചര്യമുണ്ടായി. തങ്കച്ചനോട് പൊലീസ് അനൗദ്യോഗികമായി കാര്യങ്ങൾ തിരക്കി. തങ്കച്ചന്റെ മകനേയും ചോദ്യം ചെയ്തു. ഇരുവരും ആരോപണം നിഷേധിച്ചു. ഇതിന് പിന്നാലെ പൊലീസ് രാജേശ്വരിയുടെ ബന്ധുക്കളെ ചോദ്യം ചെയ്തു. തങ്കച്ചനുമായുള്ള ബന്ധത്തിന്റെ വേരുകൾ തേടി. എന്നാൽ തങ്കച്ചന്റെ വീട്ടിൽ രാജേശ്വരി പോയിട്ടുണ്ടാകമെന്ന് തന്നെയാണ് പൊലീസിന് ലഭിച്ച സൂചന. പക്ഷേ ജിഷയുടെ പിതൃത്വവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വെറുതെയാണെന്നും മനസ്സിലായി. രാജേശ്വരിക്ക് രണ്ട് മക്കളാണുള്ളത്. ഇവരുടെ പ്രസവ ശേഷമായിരുന്നു തങ്കച്ചന്റെ വീട്ടിൽ രാജേശ്വരി ജോലിക്ക് പോയത്. അതുകൊണ്ട് തന്നെ തങ്കച്ചനെ കേസിൽ സംശയിക്കേണ്ടതില്ലെന്ന മൊഴിയാണ് പൊലീസിന് ലഭിച്ചത്. ഇതുകൊണ്ടാണ് ജിഷയുടെ പിതൃത്വത്തിൽ പാപ്പുവിനും സംശയങ്ങൾ ഇല്ലാതിരുന്നത്. ഇത് പൊലീസ് പല തലത്തിൽ പരിശോധിച്ചു. എല്ലാ കോണിലും തങ്കച്ചൻ നിരപരാധിയായുമായി. ഇതോടെ ജോമോനും നിശബ്ദനായി.

ജിഷ കൈയിൽ സൂക്ഷിച്ചിരുന്നെ പെൻക്യാമറയെിലെ ദൃശ്യങ്ങളെക്കുറിച്ചും ഡയറിയിലെ ഉള്ളടക്കത്തെക്കുറിച്ചുമെല്ലാം പൊലീസ് വ്യക്തമാക്കുന്നില്ല പരാതിയും ഈ ഘട്ടത്തിൽ ജോമോൻ ഉന്നയിച്ചിരുന്നു.
അതേക്കുറിച്ച് തുടരും..

(രാജ്യത്തെ നടുക്കിയ അരും കൊലകളിലൊന്നാണ് കുറുപ്പംപടിയിലെ നിയമ വിദ്യാർത്ഥിനി ജിഷയുടേത്. നവംബർ അവസാനമോ ഡിസംബർ ആദ്യ മോ ഈ കേസിൽ വിധി ഉണ്ടായേക്കുമെന്നാണ് അറിയുന്നത്.ഈ സാഹചര്യത്തിൽ ഈ സംഭവത്തിന്റെ എല്ലാവശങ്ങളെയും പരാമർശിച്ചുള്ള പരമ്പരയുടെ മൂന്നാം ഭാഗമാണ് ഇത്) 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP