1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jun / 2019
24
Monday

ദിലീപേ കൂടുതൽ അഭിനയം വേണ്ട.. ഇതൊക്കെ ക്യാമറയുടെ മുന്നിലാണേൽ വലിയ വിജയമാകും; സിനിമാ രംഗം നന്ദിയില്ലായ്മയുടെ കൂടാരമാണ്; അവസരം വരുമ്പോൾ ഇയാളും തിരിഞ്ഞു കൊത്തും; ഞാൻ അത്തരക്കാരനല്ല...എന്നും നന്ദിയുള്ളവനായിരിക്കുമെന്ന് ദിലീപ്; മലയാള സിനിമയിലെ വിഷം..അതാണോ ദിലീപ്? ദിലീപിന്റെ ജയിൽ ജീവിതം- ഒരു ഫ്ളാഷ് ബാക്ക്: പല്ലിശ്ശേരി തുറന്നെഴുതുന്നു; പരമ്പര ഒന്നാം ഭാഗം

January 03, 2019 | 06:06 PM IST | Permalinkദിലീപേ കൂടുതൽ അഭിനയം വേണ്ട.. ഇതൊക്കെ ക്യാമറയുടെ മുന്നിലാണേൽ വലിയ വിജയമാകും; സിനിമാ രംഗം നന്ദിയില്ലായ്മയുടെ കൂടാരമാണ്; അവസരം വരുമ്പോൾ ഇയാളും തിരിഞ്ഞു കൊത്തും; ഞാൻ അത്തരക്കാരനല്ല...എന്നും നന്ദിയുള്ളവനായിരിക്കുമെന്ന് ദിലീപ്; മലയാള സിനിമയിലെ വിഷം..അതാണോ ദിലീപ്? ദിലീപിന്റെ ജയിൽ ജീവിതം- ഒരു ഫ്ളാഷ് ബാക്ക്: പല്ലിശ്ശേരി തുറന്നെഴുതുന്നു; പരമ്പര ഒന്നാം ഭാഗം

പല്ലിശ്ശേരി

മലയാള സിനിമയിലെ വിഷം

ഒരു പുതിയ പരമ്പര ആരംഭിക്കുകയാണ്. ദിലീപിന്റെ ജയിൽ ജീവിതം - ഒരു ഫ്ളാഷ് ബാക്ക്. ഒരു പക്ഷെ നടൻ തിലകൻ ദിലീപിനെക്കുറിച്ചു പറഞ്ഞ ഒരു വാചകം ഓർമ്മിച്ചു പോയി. 'ദിലീപ് മലയാള സിനിമയിലെ വിഷം. അതാണോ ദിലീപ്? ദിലീപിന്റെ സിനിമാ ജീവിതത്തിൽ തുടക്കം മുതൽ പരിചയമുള്ളതു കൊണ്ട് ആദ്യ കാലത്തെ ദിലീപ് ഒരു വിഷമായിരുന്നില്ല എന്നാണ് എനിക്കു തോന്നിയത്.

ദിലീപിന്റെ ജയിൽ ജീവിതം - ഒരു ഫ്ളാഷ് ബാക്ക് എഴുതുമ്പോൾ സിനിമാ ജീവിതത്തിന്റെ തുടക്കം അത്യാവശ്യമാണെന്നു തോന്നുന്നു.

1991 പാലക്കാട്

എന്റെ സുഹൃത്തായ ജി.സുരേഷ് കുമാർ നിർമ്മിച്ച വിഷ്ണു ലോകം എന്ന സിനിമയുടെ ചിത്രീകരണം പാലക്കാട് ആയിരുന്നു. മോഹൻലാൽ നായകനായി അഭിനയിച്ച ചിത്രത്തിൽ ഉർവ്വശിയായിരുന്നു നായിക. നടീനടന്മാരും ടെക്നീഷ്യന്മാരുമായി നല്ല ബന്ധത്തിലായിരുന്നു ഞാൻ. മുഖം നോക്കാതെ എഴുതുമായിരുന്നെങ്കിലും അതെല്ലാം ഒരു സ്പോർട്സ്മാൻ സ്പിരിറ്റോടെയാണ് എഴുതിയിരുന്നത്.

1991 ൽ ഞാൻ രണ്ടു സിനിമയുമായി ബന്ധപ്പെട്ടിരുന്നു. അമരം, തുടർക്കഥ. ഭരതൻ സംവിധാനം ചെയ്ത അമരത്തിന്റെ കഥയും ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത തുടർക്കഥയുടെ തിരക്കഥാ സംഭാഷണവും എന്റേതായിരുന്നു. തുടർക്കഥയുടെ തൊണ്ണുറു ശതമാനം ചിത്രീകരണവും ഊട്ടിയിലായിരുന്നതു കൊണ്ട് ഊട്ടിയിലും കൊല്ലത്തുമായിരുന്നു എന്റെ പ്രവർത്തനരംഗം. ഊട്ടിയിൽ നിന്നും തിരിച്ചു വരുമ്പോൾ ലൊക്കേഷനിൽ വരാമെന്നും സെറ്റ് കവർ ചെയ്യാമെന്നും സുരേഷിനോടു പറഞ്ഞിരുന്നു. അതനുസരിച്ചാണ് ലൊക്കേഷനിൽ എത്തിയത്.

മോഹൻലാൽ, ഉർവ്വശി, ജഗദീഷ്, ബാലൻ.കെ.നായർ, ബോബി കൊട്ടാരക്കര തുടങ്ങിയവരെല്ലാം അവിടെ ഉണ്ടായിരുന്നു. കമൽ ആയിരുന്നു സംവിധായകൻ, സൂര്യൻ കുനിശ്ശേരി, ലാൽ ജോസ് തുടങ്ങിയ അസിസ്റ്റന്റുമാരുടെ കൂട്ടത്തിൽ ഉയരം കുറഞ്ഞ മെലിഞ്ഞ ഒരു ചെറുപ്പക്കാരനെ കണ്ടു. മോഹൻലാലിന്റെ മുഖത്ത് ക്ലാപ്പ് അടിച്ച ശേഷം അയാൾ ഒതുങ്ങി നിന്നു. ദിലീപ് ആയിരുന്നു ആ ചെറുപ്പക്കാരൻ. ലൊക്കേഷനിൽ എല്ലാവരോടും സംസാരിച്ചു നിൽക്കുമ്പോൾ ആകാംക്ഷയോടെ അതെല്ലാം നോക്കി നിന്നിരുന്ന ചെറുപ്പക്കാരൻ. അയാളുടെ കണ്ണുകളിൽ തിളക്കമുണ്ടായിരുന്നു.

കുറെ സമയം, ഞാനവിടെ ചെലവഴിച്ചു. റെയിൽവെ സ്‌റ്റേഷനിലേക്ക് പോകാൻ കാറിൽ കയറിയപ്പോൾ, ചേട്ടാ എന്ന് വിളിക്കുന്ന ശബ്ദം. ദിലീപ്-അയാൾ കിതയ്ക്കുന്നുണ്ടായിരുന്നു. 'ചേട്ടാ എന്റെ സ്വന്തം പേര് ഗോപാലകൃഷ്ണൻ നായർ. ദിലീപ് എന്ന പേരിലാണ് അറിയപ്പെടുന്നത്. സിനിമയുടെ വിശദീകരണം എഴുതുമ്പോൾ സംവിധാന സഹായികളുടെ കൂട്ടത്തിൽ എന്റെ പേര് കൂടി ചേർത്തേക്കണേ'. ഞാൻ സമ്മതിച്ചു, പിന്നെ കാണാം എന്നു പറഞ്ഞു യാത്രയായി.

വിഷ്ണുലോകത്തിന്റെ മാറ്റർ പ്രസിദ്ധീകരിച്ചപ്പോൾ സംവിധാന സഹായികളുടെ കൂട്ടത്തിൽ ദിലീപിന്റെ പേരും കൊടുത്തിരുന്നു. പിന്നീട് ദിലീപിനെ കണ്ടത് ചെന്നൈയിൽ വച്ചാണ്. വിഷ്ണുലോകം പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്ന സമയം ആയിരുന്നു. ഞങ്ങൾ താമസിച്ചിരുന്ന സ്ഥലത്താണ് സംവിധാന സഹായികളും താമസിച്ചിരുന്നത്.

കോളിങ് ബെൽ അടിക്കുന്ന ശബ്ദം. വാതിൽ തുറന്നപ്പോൾ ചിരിച്ചുകൊണ്ട് തൊഴു കൈകളോടെ നിൽക്കുന്ന ദിലീപിനെ കണ്ടു.

'എന്റെ പേരു കൊടുത്തതിൽ സന്തോഷം. ഞാനെന്നും നന്ദിയുള്ളവനായിരിക്കും. ഞങ്ങളുടെയൊക്കെ ഭാവി ചേട്ടനെ പോലുള്ളവരുടെ പേനയുടെ തുമ്പത്താണെന്ന് സുരേഷ് ചേട്ടൻ പറഞ്ഞിരുന്നു.'

'കഴിവുള്ളവർ രക്ഷപ്പെടും അത്തരക്കാരെ ഒരു പേനക്കും തകർക്കാൻ കഴിയില്ല. മാത്രമല്ല, എന്റെ പേന സത്യമല്ലാത്ത ഒരു വാർത്തയും എഴുതില്ല.'

'എന്നാലും പത്രപ്രവർത്തകരുട സഹായം വേണം. എന്റെ പേര് വാരികയിൽ വന്നത് മുതൽ എത്ര ആൾക്കാരാണെന്നോ എന്നെ തിരിച്ചറിഞ്ഞത്. നാട്ടിലിപ്പോൾ ഞാൻ ഹീറോ ആണ്. സിനിമ രംഗത്താണ് ജോലി എന്നു നാട്ടുകാർ മനസ്സിലാക്കിയത് ചേട്ടൻ എഴുതിയതുകൊണ്ടല്ലേ? ഒന്നു നിർത്തി പതുക്കെ പറഞ്ഞു: 'വൈകിട്ട നമുക്കൊന്നു കൂടാം'.

' അനിയൻ ചെല്ല്. എന്നെ കുറിച്ച് കൂടുതൽ അറിയണമെങ്കിൽ സുരേഷിനോട് ചോദിച്ചാൽ മതി, എന്നിട്ടു കൂടാം.'

എന്റെ ശബ്ദത്തിൽ മാർദ്ദവമില്ലായിരുന്നു. ആള് മോശക്കാരനല്ലെന്നും കളിപഠിച്ചവനാണെന്നും മനസ്സിലായി. അതിവിനയം കാണിക്കുമ്പോൾ കുഴപ്പക്കാരാണെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. ദിലീപിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണോ? എനിക്ക് ആ ചെറുപ്പക്കാരനോടു എന്തോ ഒരു പ്രത്യേകത തോന്നി. പാവപ്പെട്ട ഒരു കുടുംബത്തിലെ അംഗത്തെ പോലെ. ഞാൻ വളർന്നുവന്ന സാഹചര്യം ഓർത്തു. ഒരു സാധാരണ കുടുംബത്തിന്റെ വിഷമതകൾ മനസ്സിലാക്കിയതു കൊണ്ട് ദിലീപിനെ മനസ്സുകൊണ്ട് എന്റെ അനുജനായി കരുതി. കഷ്ടപ്പെടാൻ ഒരുമനസ്സയാൾക്കുണ്ടെന്ന് മനസ്സിലായി. മറ്റുള്ളവരെ സ്വന്തം ചാക്കിൽ കയറ്റാനുള്ള തന്ത്രങ്ങളും അയാൾക്കറിയാമെന്ന് തോന്നി.

ഒരു വർഷം കഴിഞ്ഞ് ഒരു കാർഡിൽ ദിലീപിന്റെ എഴുത്തു വന്നു. നാനാ ഓഫീസിലേക്ക്. ഞാൻ കമൽ സാറിന്റെ 'എന്നോടിഷ്ടം കൂടാമോ' എന്ന സിനിമയിൽ പ്രധാന വേഷം ചെയ്യുന്നു. അനുഗ്രഹിക്കണം, പബ്ലിസിറ്റി നൽകണം, ലൊക്കേഷനിൽ വരുമ്പോൾ എന്റെ കുറെ നല്ല ഫോട്ടോകൾ എടുക്കണം.

ഇങ്ങിനെയൊക്കെയായിരുന്നു ഒരു പത്ര പ്രവർത്തകനും സിനിമാ നടനും എന്ന നിലയിൽ ഞാൻ ദിലീപും തമ്മിൽ അടുത്തത്. ഇടയ്ക്കിടക്ക് ചില വാർത്തകൾ തരുമായിരുന്നു. വാർത്തകൾ തരുന്നവർക്ക് പ്രത്യേക പരിഗണനയും ഞാൻ കൊടുത്തിരുന്നു.

കമലിന്റെ സിനിമയിൽ അഭിനയിച്ചെങ്കിലും മുഖ്യ ധാരാ സിനിമയിൽ എത്തപ്പെട്ടില്ല. ചെറിയ ചെറിയ റോളുകളിൽ അഭിനയവും മിമിക്രിയും എല്ലാമായി ജീവിതം മുന്നോട്ടു നീക്കുകയായിരുന്നു ദിലീപ്.

'ഇങ്ങനെ പോയാൽ ഞാൻ എന്റെ പഴയ പണി നോക്കും ചിലപ്പോൾ രക്ഷപ്പെട്ടേക്കാം.'

'പഴയ പണി എന്നു പറഞ്ഞാൽ'

'കലാകാരനാകും മുമ്പ് ചെറിയ ചെറിയ കവറുകളിൽ നീലം നിറച്ച് അതു വിറ്റാണ് ജീവിച്ചത്. അന്നത് കുറച്ചു കൂടി സജീവമായിരുന്നെങ്കിൽ ഞാനൊരു മുതലാളിയാകുമായിരുന്നു.'

'ഇത്രയൊക്കെയായില്ലേ, താൻ രക്ഷപ്പെടും. ആളുകളെ വളയ്ക്കാൻ തനിക്കറിയാം.'

'ഒന്നു പോ ചേട്ടാ. തമാശ പറയാതെ'

'എങ്കിൽ ഞാൻ പറയുന്നു, അധികം വൈകാതെ വലിയ നിലയിൽ എത്തും'

'ചേട്ടന്റെ നാവ് പൊന്നായിരിക്കട്ടെ, എന്നു പറഞ്ഞു എന്റെ കൈകൾ കൂട്ടിപ്പിടിച്ചു.

'ദിലീപേ, കൂടുതൽ അഭിനയം വേണ്ട, ഇതൊക്കെ ക്യാമറയുടെ മുന്നിലാണേൽ വലിയ വിജയമാകും. സിനിമാ രംഗം നന്ദയില്ലായ്മയുടെ കൂടാരമാണ്. ഇത്രയും വർഷത്തിനുള്ളിൽ ഞാനതു മനസ്സിലാക്കിയതാണ്. അതുകൊണ്ട് തങ്ങളുടെ പ്രകടനങ്ങളിൽ എനിക്കും പുതുമയൊന്നും തോന്നുന്നില്ല. അവസരം വരുമ്പോൾ ദിലീപും തിരിഞ്ഞു കൊത്തും.'

'ഞാൻ അത്തരക്കാരനല്ല. എന്നും നന്ദിയുള്ളവനായിരിക്കും'

പിന്നീട് ഞങ്ങൾ തമ്മിൽ കണ്ടത് 'സല്ലാപം' സെറ്റിൽ വച്ചാണ്. നായകനും നായികയ്ക്കും വേണ്ടി അന്വേഷണം നടക്കുന്ന അവസരം. ലോഹിതദാസും കൊച്ചിൻ ഹനീഫയും ഒരു മുറിയിൽ ഞാൻ ഹനീഫയെ കാണാനാണ് ഷൊർണ്ണൂരിൽ ചെന്നത്. ലോഹിതദാസും കൊച്ചിൻ ഹനീഫയും ഒരുമുറിയിൽ. ഞൻ ഹനീഫയെ കാണാനാണ് ഷൊർണൂരിൽ ചെന്നത്. ലോഹിതദാസും, ഹനീഫയും സല്ലാപത്തിന്റെ ഡിസ്‌കഷനിലായിരുന്നു നിർമ്മാതാവ് ഉണ്ണിക്കു വേണ്ടിയായിരുന്നു 'സല്ലാപം'. സംവിധായകൻ സുന്ദർദാസും. വിനീതിനെയും ആനിയേയും നായികാ നായകന്മാരായി തീരുമാനിച്ചു. പിന്നീടാണ് കഥയിലും കഥാപാത്രങ്ങളിലും കുറെ കൂടി മാറ്റം വരുത്തിയത്.

ഒരു ആശാരി ചെറുക്കന്റെയും യുവതിയുടെയും കഥ എന്നാൽ കൊച്ചിൻ ഹനീഫയ്ക്കു ഒരു സംശയം.

ആശാരി ചെറുക്കൻ ജൂണിയർ യേശുദാസ് എന്ന പേരിൽ അറിയപ്പെടുന്ന ശശികുമാർ എന്ന കഥാപാത്രം വിനീതിനു താങ്ങാൻ പറ്റുമോ? വിനീത് നല്ല നടനാണ് എന്നാൽ ഈ റോൾ മറ്റാരെയെങ്കിലും ഏൽപ്പിക്കുന്നതായിരിക്കും നല്ലത്. വിനീതിനെ പോലെ തന്നെയാണ് ആനിയും. മറ്റൊരു വീട്ടിൽ വേലയ്ക്കു നിൽക്കുന്ന പെൺകുട്ടിയാണ് രാധ. ആനിയുടെ രൂപം ഒട്ടും ചേർന്നതല്ല ആ വേഷത്തിന്. വീട്ടിൽ വേലക്കാരിയായി നിൽക്കുന്ന ബോഡി ലാംഗ്വേജും ഇല്ലായിരുന്നു.

അങ്ങനെയാണ് വിനീതിനു പകരം ദിലീപും ആനിക്കും പകരം മഞ്ജു വാര്യരും എത്തിയത്.

ദിലീപിന്റെ കാര്യം സൂചിപ്പിച്ചത് ഹനീഫയാണ്. കമലിന്റെ സിനിമയിലെ ചെറുപ്പക്കാരൻ എന്ന രീതിയിൽ വിളിച്ചു വരുത്തി സംസാരിക്കുന്നതു നന്നായിരിക്കുമെന്ന് ഹനീഫ പറഞ്ഞപ്പോൾ ലോഹിതദാസ് സമ്മതിച്ചു. ലോഹിതദാസ് ദിലീപിനെ വിളിച്ചു. വീട്ടിൽ ചെന്നു കാണണമെന്നു പറഞ്ഞു. അന്ന് ആലുവായിലാണ് ലോഹിതദാസ് താമസം.

ഏരെ പ്രതീക്ഷയോടെയാണ് ദിലീപ് ചെന്നത്. ഒരു ചെറിയ വീട്. ആ വാടക വീട്ടിലാണ് വർഷങ്ങളായി ദിലീപും കുടുംബവും താമസിച്ചിരുന്നത്.ലോഹിതദാസ് ദിലീപിനെ സ്നേഹത്തോടെ സ്വീകരിച്ചു. ഭക്ഷണം കൊടുത്തു. പിന്നെ സല്ലാപത്തിന്റെ കഥ പറഞ്ഞു. അതിലെ നായകനായ ശശികുമാർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ദിലീപിനെ വിളിച്ചു വരുത്തിയതെന്ന് പറഞ്ഞപ്പോൾ ദിലീപിനു വിശ്വസിക്കാൻ കഴിഞ്ഞില്ല. അയാളുടെ കണ്ണുകൾ നിറഞ്ഞു. അറിയാതെയെന്നോണം കൈകൾ കൂപ്പി.

'എനിക്കല്ല ഈ കൈ കൂപ്പ് നൽകേണ്ടതുകൊച്ചിൻ ഹനീഫക്കാണ്. വിനീതിനു തീരുമാനിച്ച വേഷമാണിത് തന്റെ പേരു പറഞ്ഞത് ഹനീഫയാണ്'. അഭിനയിക്കേണ്ട രീതി ദിലീപിനു പറഞ്ഞു കൊടുത്തു. അന്ന് എങ്ങനെയാണ് അഭിനയിക്കേണ്ടതെന്ന് ദിലീപിനു അറിയില്ലായിരുന്നു.

തുടരും

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
അജിത്തണ്ണാ ആണത്തരം ഉണ്ടെങ്കിൽ നേരിട്ട് സംസാരിക്ക്; ചോദിച്ചവർക്കെല്ലാം ഞാൻ സ്‌ക്രീൻ ഷോട്ട് ഇട്ടുകൊടുത്തിട്ടുണ്ട്; മോർഫിങ് ചിത്രമുപയോഗിച്ച് അപമാനിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിയമ നടപടി; സത്യങ്ങൾ വിളിച്ചു പറയുമ്പോൾ ജിഎൻപിസിയിൽ നിന്നും ബ്ലോക്ക് ചെയ്തല്ല മാന്യത കാണിക്കേണ്ടത്; യുവതിയുടെ ഫെയ്‌സ് ബുക്ക് ലൈവുകൾ വൈറൽ; ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും ഗ്രൂപ്പിനെതിരെ പുതിയ വിവാദം; അഡ്‌മിൻ അജിത്ത് കുമാറിനെതിരെ ഉയരുന്നത് ഗൗരവമേറിയ ആക്ഷേപങ്ങൾ; ഗ്രൂപ്പിൽ ചേരിതിരിഞ്ഞ് ചർച്ച
കടിഞ്ഞൂൽ കല്യാണം ചെയ്യുമ്പോൾ തിയേറ്ററിൽ ജയറാമിനെ കണ്ടാൽ കൂവും; പുള്ളിക്ക് സിനിമകളില്ല; സിനിമാ ഇൻഡസ്ട്രി മുഴുവൻ ശത്രുക്കളാണ്;ആ സമയത്ത് ഞാൻ 16 സിനിമകളിൽ കൂടി പതിഷ്ഠിച്ചത്; ഫോണിൽ കൂടി കഥ കേട്ടിരുന്ന ജയറാം പിന്നീട് ആവശ്യമില്ലാത്ത ഇടപെടലുകൾ തുടങ്ങി; ഹിറ്റ് കൂട്ടുകെട്ടുകൾക്കിടയിലെ അകൽച്ചയുടെ കാരണം വെളിപ്പെടുത്തി രാജസേനൻ
കാലുകൾക്കിടയിൽ തലകീഴായി ശാസ്താവ്; യുവതിയുടെതെന്ന് വ്യക്തമാക്കാൻ നഖത്തിൽ ക്യൂട്ടക്‌സ്; ആർത്തവത്തെ ചിത്രീകരിക്കാൻ ചോരപ്പാടുകളും; അയ്യനും അച്ഛനും ഞാനും നീയും പിറന്ന് വീണത് ഒരേ വഴിയിലൂടെ... ആർത്തവത്തെ എതിർക്കുന്നവർ നിഷേധിക്കുന്നത് പിറവിയെ; ശബരിമല സ്ത്രീ പ്രവേശനത്തിന് ഐക്യദാർഡ്യം; കേരളവർമ്മാ കോളേജിലെ ഫ്‌ളക്‌സ് വിശ്വാസികളെ പ്രകോപിപ്പിക്കുന്നത്; എസ് എഫ് ഐയുടെ പേരിലെ ബോർഡിൽ വിവാദം; സിപിഎമ്മിനെ വെട്ടിലാക്കി കുട്ടിസഖാക്കളുടെ പുതിയ നവോത്ഥാനം
മസൂദ് അസ്ഹറിനെ പാർപ്പിച്ചിരുന്ന റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയിൽ സ്ഫോടനം; പത്ത് പേർക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്; ജെയ്‌ഷെ ഭീകരൻ താമസിച്ച ആശുപത്രിയിലെ അത്യാഹിതത്തിൽ രഹസ്യ സ്വഭാവം കാത്ത് സൂക്ഷിച്ച് പാക് സൈന്യം; മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ളത് കർശന നിയന്ത്രണം; സംഭവം പുറം ലോകത്ത് എത്തിയത് പ്രദേശ വാസികളുടെ ട്വീറ്റിലൂടെ; സൈനിക ആശുപത്രിയിലുണ്ടായത് വൻ സ്‌ഫോടനമെന്ന് സൂചന; ഇന്ത്യ തേടുന്ന ഭീകരൻ കൊല്ലപ്പെട്ടെന്നും റിപ്പോർട്ട്
സൗദിയിലെ അബ എയർപോർട്ടിനുള്ളിലേക്ക് ഹൂതികളുടെ മിസൈൽ ആക്രമണം; യെമനീസ് വിമതരുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് സൗദിയും; നിരവധി പേർക്ക് പരിക്കേറ്റതായി സൂചന; മിസൈൽ ആക്രമണത്തിന്റെ വീഡിയോദൃശ്യങ്ങൾ വൈറൽ; നടന്നത് ഡ്രോൺ ആക്രമണമോ? ഇറാനും അമേരിക്കയും തമ്മിലെ യുദ്ധസാധ്യത വീണ്ടും സജീവമാകുമ്പോൾ
ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ
അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി
നൈജീരിയയിൽ 15 കൊല്ലം പണിയെടുത്ത് നേടിയ 15 കോടിക്ക് നാട്ടിൽ പണിതത് അത്യാധുനിക കൺവെൻഷൻ സെന്റർ; മന്ത്രി ഇപിക്കും പി ജയരാജനും പരാതി നൽകിയത് ചെയർമാന്റെ വൈരാഗ്യം വളർത്തി; ഹാളിലെ കല്യാണത്തിന് വിവാഹ സർട്ടിഫിക്കറ്റ് പോലും നൽകാതെ പ്രതികാരം; പാർട്ടി ഗ്രാമത്തിൽ ഒറ്റപ്പെട്ടെന്ന തിരിച്ചറിവിൽ സ്വയം മരണം വരിച്ചത് സ്വപ്നങ്ങൾ തകർന്നതോടെ; എംവി ഗോവിന്ദന്റെ ഭാര്യയുടെ പക എടുത്തത് ഫയലിൽ ഉറങ്ങിയ ജീവിതത്തെ; സാജൻ പാറയിൽ ചുവപ്പു നാടയുടെ രക്തസാക്ഷി; ആന്തൂരിൽ പ്രതിഷേധം അതിശക്തം
ബീഹാറിലെ ദരിദ്ര കുടുംബാംഗം നൃത്തം പഠിച്ചത് അതിജീവനത്തിന്; ദുബായിലെ സൂപ്പർ ബാർ ഡാൻസറായി ജീവിതം പച്ച പിടിക്കുമ്പോൾ മോഹന വാഗ്ദാനവുമായി കെട്ടിട നിർമ്മാണ ബിസിനസ് ചെയ്യുന്ന മലയാളി എത്തി; വിലകൂടിയ സമ്മാനവും പണവും നൽകി മനസ്സും ശരീരവും സ്വന്തമാക്കി; ദുബായിലെ വീട്ടിലെ നിത്യ സന്ദർശകയായപ്പോൾ 2010ൽ ആൺകുട്ടി ജനിച്ചു: കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; ഭീഷണി ആരോപണത്തിൽ കോടിയേരിയും ഭാര്യയും കുടുങ്ങും; ബിനോയിയെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്രാ പൊലീസ്
അമേരിക്ക യൂറോപ്പ് ഗൾഫ് എന്നിവിടങ്ങളിൽ നിന്ന് ഫണ്ട് പഴയത് പോലെ വരുന്നില്ല; ആഡംബര വാഹനങ്ങളുടേയും വീടുകളുടേയും വായ്പകൾ കെട്ടിക്കിടക്കുന്നു; സാമ്പത്തിക ഞെരുക്കം രൂക്ഷമായതോടെ സുവിശേഷവേല നിർത്തി മറ്റ് ജോലികൾ തേടി പാസ്റ്റർമാർ; പുതിയ തലമുറയിൽ ആളെക്കിട്ടാത്തതും സഭ മാറി വന്നവർ തിരിച്ച് പോകുന്നതും തിരിച്ചടി; മോദി സർക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണത്തിൽ അടിതെറ്റി സുവിശേഷവേലക്കാർ
ഭാര്യയ്‌ക്കെതിരെ വിമർശനം ഉറപ്പായപ്പോൾ നേതാക്കളുടെ വാ അടുപ്പിക്കാൻ ഓടിയെത്തി കേന്ദ്ര കമ്മറ്റി അംഗമായ ഭർത്താവ്; സാജൻ പാറയലിനെ കൊന്നത് നഗരസഭാ അധ്യക്ഷ തന്നെയെന്ന് ആക്രോശിച്ച് ഏര്യാ കമ്മറ്റി അംഗങ്ങൾ; സാജന്റെ ഫയൽ മുക്കിയത് ശ്യാമളയെന്ന നിലപാടിലേക്ക് തളിപറമ്പ് എംഎൽഎയും; പ്രവാസിക്ക് വിനയായത് ജയരാജനുമായുള്ള അടുപ്പം; ഏര്യാ കമ്മറ്റിയിൽ പൊട്ടിക്കരഞ്ഞ് എംവി ഗോവിന്ദന്റെ ഭാര്യയും; നാളത്തെ വിശദീകരണ യോഗത്തിൽ ശ്യാമളയെ പങ്കെടുപ്പിക്കില്ല; ആന്തൂരിലെ സിപിഎം പൊട്ടിത്തെറിയിലേക്ക്
ആത്മശാന്തി തേടി കോടിയേരി ബാലകൃഷ്ണൻ ഭാര്യ വിനോദിനിയും ശാന്തിഗിരി ആശ്രമത്തിൽ അഭയം തേടി; അറസ്റ്റ് ഭയന്ന് മകൻ നെട്ടോട്ടം ഓടുമ്പോൾ ആശ്രമത്തിന്റെ ഭാഗമായ ആശുപത്രിയിൽ ഇരുവർക്കും സുഖ ചികിൽസ; മാധ്യമങ്ങളുടെ കണ്ണ് വെട്ടിക്കാൻ വിവാദം അവസാനിക്കും വരെ സിപിഎം സെക്രട്ടറി ആശ്രമാന്തരീക്ഷത്തിൽ തന്നെ കഴിഞ്ഞേക്കും; എല്ലാം സൗകര്യവും ഒരുക്കാൻ ഗുരുരത്‌നം ജ്ഞാനതപസ്വിയുടെ പ്രത്യേക ശ്രദ്ധയും; ചർച്ചയാകുന്നത് കോടിയേരി കുടുംബത്തിന്റെ ആശ്രമ ബന്ധങ്ങൾ
40,000 അടി ഉയരത്തിലേക്ക് വിമാനം പറത്തി കാബിൻ പ്രഷർ വർധിപ്പിച്ച് എല്ലാവരെയും കൊന്ന ശേഷം കടലിന്റെ നടുവിലേക്ക് വീഴ്‌ത്തി അവശേഷിപ്പുകൾ പോലും ഇല്ലാതാക്കി; അഞ്ചരക്കൊല്ലം മുമ്പ് ആകാശത്ത് അപ്രത്യക്ഷമായ മലേഷ്യൻ വിമാനത്തിന് സംഭവിച്ചത് ഇങ്ങനെയെന്ന് അന്തിമ റിപ്പോർട്ട്; 238 യാത്രക്കാരെ കുറിച്ചും ആർക്കും ഒന്നും അറിയാൻ കഴിഞ്ഞേക്കില്ല
പിടിച്ചാൽ ബിനോയിയെ റിമാന്റ് ചെയ്യുമോ എന്ന ഭയം കുടുംബത്തിനും സിപിഎമ്മിനും; കീഴടങ്ങിയാൽ ഉടൻ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുമോ എന്ന സാധ്യത തേടി ചർച്ചകൾ; ലുക്ക് ഔട്ട് നോട്ടീസിന്റെ പാപഭാരം ഒഴിവാക്കാൻ മുംബൈയിലെത്തി അറസ്റ്റ് വരിക്കും; കേരളത്തിലെ വിലങ്ങു വയ്ക്കൽ നാണക്കേട് ഒഴിവാക്കാൻ നടക്കുന്നത് 'ഓപ്പറേഷൻ മഹാരാഷ്ട്ര'; മുൻകൂർ ജാമ്യാപേക്ഷയിലെ തീരുമാനം വരെ ബിനോയ് ഒളിവിൽ തുടരും; അച്ഛന്റേയും മകന്റേയും പാർട്ടിയുടേയും പ്രതീക്ഷ ബിജെപിയിൽ!
ജാതിയും മതവും പ്രശ്നമാക്കാതെ ഒന്നിക്കാൻ തീരുമാനിച്ച മകളുടെ ഇഷ്ടത്തിനൊപ്പം അച്ഛനും അമ്മയും; മൂത്ത മകളുടെ വിവാഹത്തിനൊപ്പം ഇളയ മകളുടെ നിശ്ചയവും; ബംഗളുരുവിലെ ടെക്കികളുടെ കല്യാണത്തിന് സമ്മാനമായി ദൈവദാനമായി ലഭിച്ച മക്കളെ സുരക്ഷിതകരങ്ങളിൽ ഏൽപിക്കുന്നു എന്നർഥം വരുന്ന ഗാനം; കൂടെ ആനന്ദക്കണ്ണാ നർത്തനമാടാൻ ഓടി വാ എന്ന പാട്ടും; മക്കളുടെ വിവാഹ ആഘോഷത്തിലും ടോമിൻ തച്ചങ്കരിയുടെ യാത്ര പുതുവഴിയിൽ
സെമി ന്യൂഡിന് 100 ഡോളർ; ഫുൾ നൂഡ് കാണാൻ 500 ഡോളറും; പണം കൊടുക്കുന്നതിന് അനുസരിച്ച് നഗ്നതയുടെ അതിപ്രസരം നിറഞ്ഞ ചിത്രങ്ങൾ കാണാം; കച്ചവടം കൂട്ടാൻ ടെലഗ്രാമിൽ പരസ്യവും കേസിൽ നിന്ന് തലയൂരാൻ ഫെയ്‌സ് ബുക്കിൽ നവോത്ഥാനവും; ഓൺലൈൻ സെക്‌സ് റാക്കറ്റിനെ പൊളിച്ച 'ഓപ്പറേഷൻ ബിഗ് ഡാഡി'യിൽ കുടുങ്ങി ജാമ്യത്തിൽ ഇറങ്ങിയ രശ്മി നായർ പാട്രിയോൺ ക്രൗഡ് ഫണ്ടിങ് സോഷ്യൽ മീഡിയാ ആപ്പ് വഴി ഇന്ത്യൻ നിയമങ്ങളെ പുച്ഛിച്ചു തള്ളി പണമുണ്ടാക്കുന്നത് ഇങ്ങനെ
ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ
നാട്ടിൽ നിന്നും ഓടിച്ചത് നക്‌സലെന്ന് മുദ്രകുത്തി; അമ്മയ്ക്ക് ബലിയിടാൻ പോലും അനുവാദം നൽകാതിരുന്നത് മതം മാറിയെന്ന കാരണം പറഞ്ഞ്; ബാലചന്ദ്രൻ ചുള്ളിക്കാടിനെ സമ്പന്നതയുടെ തിളപ്പിൽ സഹോദരൻ ജയചന്ദ്രൻ ദ്രോഹിച്ചത് എങ്ങനെയൊക്കെ എന്ന് എണ്ണമിട്ട് പറഞ്ഞ് നടൻ സലിംകുമാർ; സഹോദരനെ ബാലചന്ദ്രൻ ചുള്ളിക്കാട് ഏറ്റെടുക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും സലിം കുമാർ
പുറത്ത് സ്ത്രീ സമത്വവും നവോത്ഥാന പ്രസംഗവും തകൃതി; ഉള്ളിൽ കേട്ടാൽ അറയ്ക്കുന്ന പച്ചത്തെറി വിളിച്ച് ആഘോഷം; ബിഗ്ബോസ് താരം ദിയ സനയും പൊതുപ്രവർത്തകയായ അഡ്വക്കേറ്റ് ബബിലയും അടങ്ങിയ പുരോഗമനവാദികൾ രഹസ്യമായി നടത്തുന്ന തെറി വിളിക്കൂ സങ്കടം അകറ്റൂ എന്ന സീക്രട്ട് ഗ്രൂപ്പിന്റെ സ്‌ക്രീൻ ഷോട്ടുകൾ പുറത്ത്; കണ്ണടിച്ച് പോകുന്ന തെറിവിളി പുറത്തായതോടെ ഗ്രൂപ്പ് പൂട്ടി പുരോഗമനവാദികൾ
അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി
നൈജീരിയയിൽ 15 കൊല്ലം പണിയെടുത്ത് നേടിയ 15 കോടിക്ക് നാട്ടിൽ പണിതത് അത്യാധുനിക കൺവെൻഷൻ സെന്റർ; മന്ത്രി ഇപിക്കും പി ജയരാജനും പരാതി നൽകിയത് ചെയർമാന്റെ വൈരാഗ്യം വളർത്തി; ഹാളിലെ കല്യാണത്തിന് വിവാഹ സർട്ടിഫിക്കറ്റ് പോലും നൽകാതെ പ്രതികാരം; പാർട്ടി ഗ്രാമത്തിൽ ഒറ്റപ്പെട്ടെന്ന തിരിച്ചറിവിൽ സ്വയം മരണം വരിച്ചത് സ്വപ്നങ്ങൾ തകർന്നതോടെ; എംവി ഗോവിന്ദന്റെ ഭാര്യയുടെ പക എടുത്തത് ഫയലിൽ ഉറങ്ങിയ ജീവിതത്തെ; സാജൻ പാറയിൽ ചുവപ്പു നാടയുടെ രക്തസാക്ഷി; ആന്തൂരിൽ പ്രതിഷേധം അതിശക്തം
ഓപ്പറേഷൻ ബിഗ് ഡാഡി ഫെയിം രശ്മി നായർ തന്റെ മാനേജർ എന്ന് പറഞ്ഞ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ പരസ്യം നൽകിയത് മറുനാടൻ എഡിറ്ററുടെ നമ്പർ; രശ്മിയെ ബന്ധപ്പെട്ടവർക്ക് നൽകുന്നതും എഡിറ്ററുടെ നമ്പർ; നിലയ്ക്കാത്ത കാളുകളുമായി ലോകം എമ്പാടുമുള്ള മലയാളികളായ ഞരമ്പ് രോഗികൾ; വിളിച്ചവരിൽ ബംഗാളികളും ഹിന്ദിക്കാരും വരെ; പൊലീസിൽ പരാതി നൽകിയും വിളിച്ചവരുടെ നമ്പർ പുറത്തുവിട്ടു ഷാജനും
ബീഹാറിലെ ദരിദ്ര കുടുംബാംഗം നൃത്തം പഠിച്ചത് അതിജീവനത്തിന്; ദുബായിലെ സൂപ്പർ ബാർ ഡാൻസറായി ജീവിതം പച്ച പിടിക്കുമ്പോൾ മോഹന വാഗ്ദാനവുമായി കെട്ടിട നിർമ്മാണ ബിസിനസ് ചെയ്യുന്ന മലയാളി എത്തി; വിലകൂടിയ സമ്മാനവും പണവും നൽകി മനസ്സും ശരീരവും സ്വന്തമാക്കി; ദുബായിലെ വീട്ടിലെ നിത്യ സന്ദർശകയായപ്പോൾ 2010ൽ ആൺകുട്ടി ജനിച്ചു: കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; ഭീഷണി ആരോപണത്തിൽ കോടിയേരിയും ഭാര്യയും കുടുങ്ങും; ബിനോയിയെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്രാ പൊലീസ്
യസീദി പെൺകുട്ടികളെ ചന്തയിലും വാട്‌സ് ആപ്പിലും ടെലിഗ്രാമിലും ലേലം ചെയ്ത് വിറ്റുകോടികൾ സമ്പാദ്യം; കോടീശ്വരന്മാരിൽ നിന്നും സംഘടനകളിൽ നിന്നും ചില രാജ്യങ്ങളിൽ നിന്നും സംഭാവനയായി ശതകോടികൾ; പെട്രോൾ കള്ളക്കടത്തിലൂടെ പ്രതിദിനം പത്തു ലക്ഷം യുഎസ് ഡോളർ; മോചനദ്രവ്യമായി പ്രതിവർഷം വാരിക്കൂട്ടിയിരുന്നത് 20 ദശലക്ഷം ഡോളർ; എല്ലാം സ്വരുക്കൂട്ടിയിട്ടും യുദ്ധമുഖത്ത് ഭക്ഷണം നൽകാൻപോലും കഴിയാതെ ഐഎസ് പൊളിഞ്ഞത് എങ്ങനെ?