1 usd = 72.57 inr 1 gbp = 94.44 inr 1 eur = 82.10 inr 1 aed = 19.76 inr 1 sar = 19.34 inr 1 kwd = 238.39 inr

Nov / 2018
14
Wednesday

വീട്ടുവളപ്പിൽ രാജകീയ പരിവേഷത്തോടെ നിൽക്കുന്ന കരിംബാവയുടെ ബോർഡ്; വെള്ളമില്ലാത്ത തോട്ടിൻകരയിലെ വീടിന്റെ പേര് തോട്ടുംകര ഹൗസ്; സ്വപ്‌നത്തിൽ എത്തിയ 'നബീസത്തുൾ മിസ്രിയ'യാണ് വെള്ളം കൊണ്ട് രോഗശമനം നൽകുന്ന വിദ്യ പഠിപ്പിച്ചതെന്ന് കരിം ബാവ; സ്വപ്‌നദർശനത്തിലെ ചികിത്സ സ്വയം പരീക്ഷിച്ചപ്പോൾ പ്രമേഹവും പോയെന്നും ബാവ: പച്ചവെള്ളം കൊണ്ട് 'കാൻസർ ഭേദമാക്കുന്ന' കാസർകോട്ടെ ദിവ്യന്റെ വീട്ടിൽ മറുനാടൻ ലേഖകൻ കണ്ട കാഴ്‌ച്ചകൾ

November 10, 2017 | 02:23 PM IST | Permalinkവീട്ടുവളപ്പിൽ രാജകീയ പരിവേഷത്തോടെ നിൽക്കുന്ന കരിംബാവയുടെ ബോർഡ്; വെള്ളമില്ലാത്ത തോട്ടിൻകരയിലെ വീടിന്റെ പേര് തോട്ടുംകര ഹൗസ്; സ്വപ്‌നത്തിൽ എത്തിയ 'നബീസത്തുൾ മിസ്രിയ'യാണ് വെള്ളം കൊണ്ട് രോഗശമനം നൽകുന്ന വിദ്യ പഠിപ്പിച്ചതെന്ന് കരിം ബാവ; സ്വപ്‌നദർശനത്തിലെ ചികിത്സ സ്വയം പരീക്ഷിച്ചപ്പോൾ പ്രമേഹവും പോയെന്നും ബാവ: പച്ചവെള്ളം കൊണ്ട് 'കാൻസർ ഭേദമാക്കുന്ന' കാസർകോട്ടെ ദിവ്യന്റെ വീട്ടിൽ മറുനാടൻ ലേഖകൻ കണ്ട കാഴ്‌ച്ചകൾ

രഞ്ജിത് ബാബു

കാസർഗോഡ്: കാസർഗോഡ് ബസ്സിറങ്ങി കരിംബാവയെക്കുറിച്ച് അന്വേഷിച്ചപ്പോൾ അങ്ങിനെ ഒരാളെ ആരും കേട്ടിട്ടേയില്ല. മന്ത്രവാദികളും സിദ്ധന്മാരും വാഴുന്ന ജില്ലയാണ് കാസർഗോഡെങ്കിലും കരിം ബാവയെക്കുറിച്ച് അറിയാത്തതെന്തെന്ന ചോദ്യവും മനസ്സിലുദിച്ചു. മധൂർ പഞ്ചായത്തിലെ പട്ല എന്ന സ്ഥലത്താണ് സിദ്ധൻ എന്നു കൂടി വ്യക്തമാക്കിയപ്പോൾ അവിടേക്ക് ഒമ്പത് കിലോമീറ്റർ ദൂരം വരുമെന്ന് ഓട്ടോക്കാരൻ പറഞ്ഞു. അതിൽ കയറി യാത്ര തുടർന്നു. യാത്ര മദ്ധ്യേ താൻ തദ്ദേശിയനല്ലെന്ന് മനസ്സിലാക്കിയ ഒട്ടോക്കാരൻ പട്ലയിൽ എവിടേക്കെന്ന ചോദ്യം.

കരിം ബാവയുടെ വീട്ടിലേക്കെന്ന് മറുപടിയും നൽകി. എന്നാൽ അയാൾക്ക് അത്തരമൊരു ആളെക്കുറിച്ച് കേട്ടു കേൾവി പോലുമില്ല. ഏതായാലും പട്ല വരെ പോകാൻ തീരുമാനിച്ചു. ച്യുരിയും മീപുഗിരിയും ഉളിയത്തടുക്കയും കഴിഞ്ഞ് ഓട്ടോ മധൂരിലേക്കെത്തുകയാണ്. മധൂരിലിറങ്ങി അന്വേഷിച്ചാൽ അറിയാൻ കഴിയുമെന്ന നിർദ്ദേശവും അയാൾ തന്നു. പക്ഷെ എനിക്ക് വേഗത്തിൽ തന്നെ തിരിച്ചു പോകേണ്ടതുണ്ടെന്ന് താഴ്മയോടെ അയാൾ പറഞ്ഞു.

മധൂർ സിദ്ധി വിനായക ക്ഷേത്രത്തിന് മുന്നിലാണ് ഞാനിറങ്ങിയത്. കേരളത്തിലേയും കർണ്ണാടകത്തിലേയും ഹൈന്ദവരുടെ പ്രധാന തീർത്ഥാടക കേന്ദ്രമാണ് മധൂർ ക്ഷേത്രം. ഇരു സംസ്ഥാനങ്ങളുടേയും തീർത്ഥാടക വാസസ്ഥലങ്ങളും അവിടെ ഒരുക്കിയിട്ടുണ്ട്. അവിടെ ചിലരോട് കരിം ബാവയെക്കുറിച്ച് അന്വേഷിച്ചു. പലരും കൈമലർത്തി. മുസ്ലിം വേഷധാരികളായ രണ്ട് മധ്യവയസ്‌കരെ കണ്ടു മുട്ടി.

അവരോട് കാര്യങ്ങൾ ചോദിച്ചു. അത്ര പന്തിയല്ലാത്ത രീതിയിലായിരുന്നു അവരുടെ മറുപടി. ഇവിടുന്ന് ഓട്ടോ പിടിച്ചാൽ ഒന്നര കിലോ മീററർ വരും. പിന്നീട് എന്തിനാണ് പോകുന്നതെന്ന് ചോദിച്ചു. രോഗ ചികിത്സക്കെന്ന് മറുപടി. എന്നാൽ പരമ പരിഹാസമായിരുന്നു അവരുടെ പ്രതികരണം. അധികം സംസാരിക്കാൻ നിൽക്കാതെ അവിടെ നിന്നും മാറി ഓട്ടോ കിട്ടുന്ന സ്ഥലത്തെത്തി. ഇരുപത് മിനുട്ടോളം കഴിഞ്ഞാണ് ഒരു ഓട്ടോ കിട്ടിയത്.

അയാളോട് കരിം ബാവയുടെ വീടെന്ന് പറഞ്ഞപ്പോൾ പരമപുച്ഛത്തോടെയുള്ള നോട്ടം. പട്ലയിലേക്കുള്ള കവല കഴിഞ്ഞപ്പോൾ ഞാൻ ഡ്രൈവറോട് പേരു ചോദിച്ചു. അഷ്റഫ് എന്ന് മറുപടിയും. പിന്നീട് അയാൾ എന്തിനാണ് അവിടേക്ക് പോകുന്നത് എന്ന ചോദ്യമെറിഞ്ഞു. മരുന്നിനാണെന്ന് മറുപടി. തുടർന്ന് അയാൾ എന്നോട് സംസാരിക്കാൻ പോലും തത്പരനായിരുന്നില്ല. തീർത്തും ഒരു എക്സിക്യുട്ടീവ് ഓട്ടോയായിരുന്നു അത്.

സുഖകരവും മനോഹരവുമായി സീറ്റ് ഒരുക്കിയിരുന്നു. ഡ്രൈവർ അഷ്റഫിനും എക്സിക്യുട്ടീവ് ലുക്ക് തന്നെ. വിശാലമായ പട്ല ഗ്രാമത്തിലേക്ക് യാത്രയാവുകയാണ്. റോഡിനിരുവശവും തെങ്ങും കവുങ്ങും നെല്ലും കൃഷിചെയ്യുന്ന കാർഷിക ഗ്രാമം. ഹരിത ശോഭയിൽ അക്ഷരാർത്ഥത്തിൽ മുങ്ങി നിൽക്കുകയാണ് ഈ ഗ്രാമം. പട്ല പാലവും മുസ്ലിം പള്ളിയും കഴിഞ്ഞ് വലത്തോട്ട് വണ്ടി തിരിഞ്ഞു. ഏതാണ്ട് ഒരു ഫർലോങ് കഴിഞ്ഞപ്പോൾ അഷ്റഫ് വണ്ടി നിർത്തി. വലതു വശത്തെ ഇടവഴി ചൂണ്ടിക്കാട്ടി അതാണ് വഴിയെന്നു പറഞ്ഞു. ഓട്ടോ കൂലി കൊടുത്ത് ഇറങ്ങുമ്പോഴും അഷ്റഫിന്റെ പുച്ഛത്തോടെയുള്ള നോട്ടം.

അയാളിൽ നിന്ന് രക്ഷപ്പെട്ട് വഴിയിലേക്കിറങ്ങി. അവിടെ ഒരു ഷെഡ്ഡിൽ കുറേ പേർ പത്രം വായിക്കുന്നു. പൂർണ്ണമായും മുസ്ലീങ്ങൾ പാർക്കുന്ന പ്രദേശം. മൂന്നടി മാത്രം വീതിയുള്ള വഴി അവിടെ നിന്ന് ആരംഭിക്കുന്നു. വഴിയിലൂടെ നടന്നു. ഇടതും വലതുമായി വഴി പിരിയുന്നു. അവിടെയൊന്നും കരിം ബാവയുടെ പ്രചരണ സാമഗ്രികളൊന്നുമില്ല. ഇടതു വശത്തെ വീട്ടിൽ പുറത്ത് കണ്ട സ്ത്രിയോട് ചോദിച്ചു. അലക്ഷ്യമായി അവർ കരിംബാവയുടെ വീട്ടിലേക്കുള്ള വഴി കാട്ടിത്തന്നു. വീണ്ടും മുന്നോട്ട് നടന്നു. അതാ വലിയ ഒരു ബോർഡ്.

വീട്ടു വളപ്പിൽ രാജകീയ പരിവേഷത്തോടെ നിൽക്കുന്ന കരിംബാവയുടെ ബോർഡ് പ്രദർശിപ്പിച്ചിട്ടുണ്ട്. ചെറിയ തോടിന്റെ കരയിലാണ് ബാവയുടെ വീട്. ഇപ്പോൾ തോട്ടിൽ വെള്ളമില്ലെങ്കിലും തോട്ടുംകര ഹൗസ് എന്നാണ് വീടിന് പേര്. തോട്ടുംകരയിൽ നിന്നും സ്റ്റെപ്പ് കയറി വീട്ടിലേക്ക് നടന്നു. പുറത്ത് ആളനക്കമില്ല. അകത്ത് കുഞ്ഞിനെ ലാളിക്കുന്ന ഒരു സ്ത്രീ ശബ്ദം. കോളിങ് ബെൽ അടിച്ച് എന്റെ സാന്നിധ്യമറിയിച്ചു. വീണ്ടും കാത്തിരിപ്പ്. ഒടുവിൽ ലുങ്കി മാത്രം ധരിച്ച് ഒരു മധ്യവയസ്‌ക്കൻ പുറത്ത് വന്നു. ആരോഗ്യമുള്ള ശരീരം. ഇരിക്കാൻ ക്ഷണിച്ച് കസേരയിട്ടു തന്നു. കോട്ടും തൊപ്പിയുമില്ലാതെ കരിം ബാവയുടെ രൂപം സാധാരണ കർഷകന്റേതായിരുന്നു. കരിം ബാവയാണ് അതെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാക്കുക അസാധ്യം.

അയാളുമായി സംസാരത്തിൽ ഏർപ്പെട്ടപ്പോൾ തന്നെ പന്തികേട് പ്രത്യക്ഷമായിരുന്നു. ഇടക്ക് കണ്ണുകൾ മുകളിലോട്ട് ചലിപ്പിക്കും. അബ്ദുൾ കരിം എന്ന സ; കരിം ബാവ തന്നിൽ ദൈവ സാന്നിധ്യമുണ്ടന്ന വിഭ്രാന്തിയിലാണ്. ദൈവസാന്നിധ്യത്തിന്റെ കഥ അയാൾ വിവരിക്കുന്നത് ഇങ്ങിനെ:

അഞ്ച് വർഷം മുമ്പ് ഒരു നാൾ ഉറക്കത്തിൽ അബ്ദുൾ കരിം ഒരു സ്വപ്നം കണ്ടു. ശുഭ്രവസ്ത്ര ധാരിയായ ഒരു സ്ത്രീയാണ് ബാവക്ക് സ്വപ്ന ദർശനം നൽകിയത്. നബിയുടെ മകളായ 'നബീസത്തുൾ മിസ്രിയ' ആണ് താനെന്ന് അവർ പറഞ്ഞു. പിന്നീട് ഒരു ഗ്ലാസിൽ ഫാസിയ സൂറത്ത് ഓതി. രോഗികൾക്ക് രോഗ ശമനം വരുത്താൻ സഹായിയായി വരുന്നയാൾ ഒരു ഗ്ലാസിൽ വെള്ളമെടുക്കണം. അതിൽ ബാവ തകിടു മുക്കി രോഗിക്ക് നൽകണം. ഇതായിരുന്നു മിസ്രിയയുടെ വെളിപ്പെടുത്തൽ മൂന്ന് ദിവസം തുടർച്ചയായി മിസ്രിയ സ്വപ്നത്തിൽ ദർശനം നടത്തിയതായി കരിം ബാവ പറയുന്നു.

മിസ്രിയയുടെ സ്വപ്ന ദർശത്തിന് മാസങ്ങൾക്ക് മുമ്പാണ് കരിംബാവയുടെ ഭാര്യ മരണമടഞ്ഞത്. തുടർന്ന് മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ റംസാൻ നോമ്പുകാലത്തും മിസ്രിയ സ്വപ്നത്തിൽ വന്നു. നിസ്‌ക്കാരം കഴിഞ്ഞ് കിടന്ന ഉടൻ ആയിരുന്നു അത്. താങ്കൾക്ക് അള്ളാഹുവിന്റെ ദിഖ്ബർ ഉണ്ടെന്നും വെള്ളം കൊടുത്ത് രോഗികളെ സുഖപ്പെടുത്താമെന്നുമായിരുന്നു അത്. അത് ലംഘിക്കാതെ ഞാൻ ചെയ്യുന്നു. കരിം ബാവ പറഞ്ഞു. കടുത്ത പ്രമേഹ രോഗിയായിരുന്നു താൻ. പുറത്ത് ഒരു കുരു വന്നു. തനിയെ പോകുമെന്നാണ് കരുതിയത്. അന്ന് മിസ്രിയയുടെ ദർശനമുണ്ടായി. രണ്ട് ദിവസം ആശുപത്രിയൽ കിടക്കണം. ശസ്ത്രക്രിയ ചെയ്ത് കുരു നീക്കി മൂന്നാം ദിവസം വീട്ടിലെത്തി. അപ്പോൾ മിസ്രിയ പറഞ്ഞു. സൂചിയും ഇൻസുലിനും ഒന്നും വേണ്ട. എല്ലാം വലിച്ചെറിയുക. അതു പോലെ താൻ ചെയ്തു. 550 ആയിരുന്ന ഷുഗർ ഇപ്പോൾ വെള്ളം കൊണ്ട് സാധാരണ നിലയിലായി.

(തുടരും)

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പിറന്ന നാടിന് വേണ്ടിയാണ് ഇക്കാലമത്രയും ജീവിച്ചത്...ഇനി ജനിച്ച മണ്ണിൽ അമ്മയോടൊപ്പം കഴിയണം; മകന്റെ വരവിനായ് ആകാക്ഷയോടെ കാത്തിരുന്ന അമ്മയെ തീരാദുഃഖത്തിലാഴ്‌ത്തി ദുരന്ത വാർത്ത; പതിനെട്ടാം വയസിൽ രാജ്യസേവനത്തിനായി സൈന്യത്തിൽ ചേർന്നപ്പോൾ മുതൽ കശ്മീരിൽ ഡ്യൂട്ടി നോക്കുന്നത് മൂന്നാം തവണ; ലാൻസ് നായിക് ആന്റണി സെബാസ്റ്റ്യൻ വീരമൃത്യു വരിച്ചത് സേവനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങവേ
രണ്ട് മക്കളുള്ള 39 കാരിയായ വീട്ടമ്മ പത്തൊമ്പതുകാരനൊപ്പം ഒളിച്ചൊടിയെന്ന് പരാതി; കാണാതായത് ഒരേ തുണിക്കടയിലെ ജീവനക്കാരെ; തൃക്കൊടിത്താനം സ്വദേശി പത്തും പതിനാലും വയസ്സുള്ള മക്കളുടെ അമ്മ; വീട്ടമ്മ യുവാവിനൊപ്പം പോകാൻ സാധ്യതയില്ലെന്ന് വീട്ടമ്മയുടെ ബന്ധുക്കൾ; കമിതാക്കൾ പാലക്കാടെത്തിയെന്നും അവിടെ നിന്ന് തമിഴ്‌നാട്ടിലേക്ക് കടന്നെന്നും സൂചന; ഒളിച്ചോട്ടം പതിവാകുന്ന കേരളം
ഹരികുമാറിന്റെ മൃതദേഹം വീടിനോട് ചേർന്ന ഷെഡ്ഡിൽ തൂങ്ങിയ നിലയിൽ ആദ്യം കണ്ടത് ഭാര്യയുടെ അമ്മ; ധരിച്ചിരുന്നത് ജീൻസും ബനിയനും; എല്ലാവരുടെയും കണ്ണുവെട്ടിച്ച് പൊലീസ് നിരീക്ഷണം ഉണ്ടായിരുന്ന വീട്ടിലേക്ക് ഡിവൈഎസ്‌പി എത്തിയത് എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ പൊലീസും; മരണത്തിൽ ദുരൂഹതയുണ്ടോ എന്ന സംശയം തീർക്കാൻ ശാസ്ത്രീയ അന്വേഷണം നടത്തും
ശബരിമല യുവതീപ്രവേശനം: പുനഃ പരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ കേൾക്കും; ഹർജികൾ പരിഗണിക്കുക ജനുവരി 22 ന്; യുവതീപ്രവേശന വിധിക്ക് സ്റ്റേ ഇല്ല; തീരുമാനം സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ചേംബറിലെ പരിശോധനയിൽ; വാദം കേൾക്കുന്നത് 49 പുനഃപരിശോധനാ ഹർജികൾ; റിട്ട് ഹർജികളും ഒപ്പം പരിഗണിക്കും; ദേവസ്വം ബോർഡിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും കോടതി നോട്ടീസ്; പുത്തൻ പ്രതീക്ഷകളുമായി ഭക്തർക്ക് ആശ്വാസം
മണ്ഡലകാലത്ത് ശബരിമലയിലെത്തുമെന്ന് ആവർത്തിച്ച് തൃപ്തി ദേശായി; നവംബർ 17നും 20നും ഇടയ്ക്ക് മല കയറും; സുരക്ഷ ആവശ്യപ്പെട്ട് പൊലീസിനും സർക്കാരിനും കത്ത് എഴുതി; യുവതി പ്രവേശത്തെ എതിർക്കുമെന്ന് ആവർത്തിച്ച് ആർഎസ്എസ്; പരാതി കൊടുത്തവരും പിന്മാറി; കോടതിയെ സമീപിച്ചത് കേരളത്തിൽ ഒരേയൊരു അയ്യപ്പക്ഷേത്രമെന്ന ധാരണയിൽ
ഡിവൈഎസ്‌പി ഹരികുമാറിനു വേണ്ടി ബിനു വീട്ടിൽ ഒരുക്കിയിരുന്നത് നക്ഷത്ര വേശ്യാലയവും മിനി ബാറും! ഇരുവരും പങ്കാളിത്ത ബിസിനസുകാർ; കാക്കിയിട്ട ക്രിമിനലിന് വേണ്ടി സ്ത്രീകളെ ബിനു എത്തിച്ചിരുന്നത് ബന്ധുക്കളെന്ന് പറഞ്ഞ്; വീട്ടിലെ രണ്ടു റൂമുകൾ ഹരികുമാറിന് വേണ്ടി മാത്രം നീക്കിവെച്ചു; എല്ലാ കോംപ്രമൈസ് ആക്കുന്ന ഉദ്യോഗസ്ഥന് ക്വാറിക്കാരും ബാറുകാരും പ്രതിമാസം നൽകിയിരുന്നത് 50ലക്ഷത്തിലധികം രൂപ; ലഭിക്കുന്ന തുകയിൽ പകുതിയും എത്തിയത് തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവിന്റെ വീട്ടിലും
നെയ്യാറ്റിൻകര സനൽ വധക്കേസിലെ പ്രതി ഡിവൈഎസ്‌പി ബി ഹരികുമാർ ആത്മഹത്യ ചെയ്തു; ഒളിവിൽ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത് കല്ലമ്പലത്തെ സ്വന്തം വസതിയിൽ; ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തതുകൊല്ലപ്പെട്ട സനലിന്റെ കുടുംബം കുറ്റവാളിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം ആരംഭിച്ചതിനും കൊലപാതക കുറ്റം നിലനിൽക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെ; ദൈവത്തിന്റെ വിധി നടപ്പിലായെന്ന് സനലിന്റെ കുടുംബം
ഇഷ്ടതാരങ്ങളുമായി 20 മിനിറ്റ് ആഡംബരഹോട്ടലിൽ ചെലവിടാൻ നൽകാമെന്നേറ്റത് പത്തുകോടി വീതം; ഐശ്വര്യ റായിയും ദീപിക പദുക്കോണുമടക്കം 26 താരങ്ങൾക്കായി ചെലവാക്കാൻ ഉറച്ചത് 300 കോടി; രണ്ടുമൂന്നുപേരെ കണ്ടപ്പോൾ ഉദ്ദേശിച്ച കാര്യം നടക്കില്ലെന്നുറപ്പായതോടെ കരാറിൽനിന്ന് പിന്മാറി; ബെഹ്‌റീൻ രാജകുമാരനോട് 300 കോടി നഷ്ടപരിഹാരം ചോദിച്ച് ഏജന്റ് നൽകിയ കേസ് ലണ്ടൻ ഹൈക്കോടതിയിൽ
സ്വന്തമായി ഗുണ്ടകളും കുഴൽപ്പണ ബിസിനസുമുള്ള പൊലീസ് ഉദ്യോഗസ്ഥൻ! പരാതിയുമായി എത്തുന്നത് സ്ത്രീകളാണെങ്കിൽ ഇംഗിതത്തിന് വഴങ്ങണമെന്ന് ഭീഷണി; പെരിന്തൽമണ്ണ സ്വദേശിക്കെതിരെ ബിസിനസ് പങ്കാളി നൽകിയ പരാതി പിൻവലിച്ചിട്ടും തട്ടിയത് ലക്ഷങ്ങൾ; വീട്ടിലെത്തി അറസ്റ്റ് ചെയ്ത ശേഷം ഭാര്യയോട് പറഞ്ഞത് ഇനി ഇവന്റെ ഒപ്പം നീ അടുത്തൊന്നും കിടക്കില്ലെന്നും; പൊലീസ് വേഷവും ഗുണ്ടകളേയും തരാമെന്നും കുഴൽപ്പണം കടത്താൻ സഹായിക്കണമെന്നും നിർബന്ധിച്ചു; കേരളപ്പൊലീസിലെ സിഐ `ഗുണ്ട` ശിവശങ്കരന്റെ ഞെട്ടിക്കുന്ന കഥ
കണ്ണൂർ രാഷ്ട്രീയത്തിലെ വാടാ.. പോടാ.. ശൈലി കൈമുതലാക്കി വളർന്ന നേതാവ്; കടുത്ത മോദി ആരാധകനും തീവ്രഹിന്ദുത്വത്തിന്റെ വക്താവും; ആർഎസ്എസ് പ്രവർത്തനം തുടരുമ്പോഴും പ്രഗതി കോളേജിലെ സൗമ്യനായ പ്രിൻസിപ്പലായി ഔദ്യോഗിക ജീവിതം; പുലിയെ മടയിൽ കയറി നേരിടണമെന്ന് അണികൾക്ക് ഉപദേശം കൊടുക്കുന്ന വ്യക്തി: സന്നിധാനത്തെ ഇടപെടലോടെ പരിവാർ അണികളുടെ പുതിയ ഹീറോ വത്സൻ തില്ലങ്കേരിയുടെ കഥ
പാർലമെന്റിൽ പ്രവേശിക്കാൻ പാസു ചോദിച്ചപ്പോൾ ഔദ്യോഗിക വസതിയിൽ വരാൻ പറഞ്ഞു; വീട്ടിലെത്തിയപ്പോൾ സ്വകാര്യമുറിയിൽ എത്തിച്ച് പീഡനത്തിന് ശ്രമം; സോളാർ പീഡനക്കേസിൽ നാറിയിരിക്കുന്ന കോൺഗ്രസിനെ വെട്ടിലാക്കാൻ ഇന്ദ്രപ്രസ്ഥത്തിൽ സജീവ ചർച്ചയായി ഒരു പ്രമുഖ മലയാളി നേതാവിനെതിരെ പരാതിയുമായി ഡൽഹി സർവ്വകലാശാലയിലെ മുൻ വനിതാ നേതാവ്; രാഹുൽ ഗാന്ധിയുടെ അടുത്തെത്തിയ പരാതി മുതിർന്ന കോൺഗ്രസ് നേതാവിന്റെ ഉറക്കം കെടുത്തുന്നു; പുറംലോകം അറിയും മുമ്പേ സെറ്റിൽ ചെയ്യാൻ നെട്ടോട്ടം
പരാതി നൽകാനെത്തിയ യുവതിയെ സിഐ ശിവശങ്കർ കെണിയിലാക്കിയത് കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും; തെളിവെടുക്കാനെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വന്തം ഇന്നോവയിൽ കയറ്റി ഹോട്ടൽ മുറിയിൽ എത്തിച്ച് ബലാത്സംഗം ചെയ്തു; നിസ്സഹായയെന്ന് അറിഞ്ഞപ്പോൾ ഊട്ടിയിലേക്കു വരണമെന്നും സെക്സിൽ ഏർപ്പെടണമെന്നും വീണ്ടും ആവശ്യപ്പെട്ടു; സഹിക്ക വയ്യാതായപ്പോൾ എസ്‌പിക്ക് പരാതി നൽകി; അന്വേഷണ ഘട്ടത്തിൽ വധഭീഷണിയും; കേസൊതുക്കാൻ പലതവണ യുവതിയുടെ വീട്ടിലെത്തി ബിജെപി നേതാക്കളും
അമ്മയുടെ പ്രായമുള്ള സ്ത്രീക്ക് നേരെ നെയ്‌തേങ്ങ എറിഞ്ഞ് കലിപ്പടക്കാൻ നിൽക്കുന്ന 'ഭക്തൻ'; ആക്രോശിച്ചു കൊണ്ട് പാഞ്ഞടുക്കുന്ന പ്രതിഷേധക്കാർക്കിടയിൽ നിന്നും പ്രാണൻ രക്ഷിക്കാൻ പാടുപെടുന്ന ലളിതാ രവി; സുരക്ഷാവലയം തീർത്ത് പൊലീസും; സന്നിധാനത്തെ ആൾക്കൂട്ട ആക്രമണത്തിന്റെ ഭീതി വെളിപ്പെടുത്തുന്ന ചിത്രം പുറത്ത്; മനോരമ പുറത്തുവിട്ട ചിത്രം ചർച്ച ചെയ്ത് സൈബർ ലോകവും
തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂർണമായും തുറന്നുകാണിക്കുകയും ചെയ്തതിലൂടെ സ്ത്രീ സ്വാതന്ത്ര്യം ചർച്ചയാക്കിയ സാമൂഹിക പ്രവർത്തക; ചുംബന സമരത്തിന് ശേഷം തൃശൂരിലെ പുലികളിയിൽ ആദ്യ പെൺപുലിയായും ചരിത്രമുണ്ടാക്കി; നഗ്ന ശരീരത്തിലെ പുലി വരയിലൂടെ ചർച്ചയിലെത്തിയ വനിതാ കരുത്ത്; മലചവിട്ടുന്ന രഹ്നാ ഫാത്തിമ ചർച്ചയായത് ഇങ്ങനെയൊക്കെ
ഊണ് കഴിക്കുന്നതിനിടെ എന്റെ മാറിടത്തിലേക്ക് തന്നെ കള്ളക്കണ്ണിട്ട് നോക്കും; മീൻ കറി കഴിക്കുമ്പോൾ മീനിനെയും പെണ്ണുങ്ങളുടെ ശരീരത്തെയും താരതമ്യം ചെയ്യും; ഏറ്റവുമൊടുവിൽ വാതിൽ തുറന്നുതള്ളിക്കയറി വന്ന് എന്റെ കൂടെ കട്ടിലിൽ കയറിക്കിടന്നു; ഡയറക്ടറോട് പരാതിപ്പെട്ടപ്പോഴും വഷളത്തരം തുടർന്നു; അലൻസിയർക്കെതിരെ മീ ടൂ ആരോപണവുമായി നടി; വെളിപ്പെടുത്തൽ ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് വെബ്‌സൈറ്റിൽ
ഡിവൈഎസ്‌പി ഹരികുമാറിനു വേണ്ടി ബിനു വീട്ടിൽ ഒരുക്കിയിരുന്നത് നക്ഷത്ര വേശ്യാലയവും മിനി ബാറും! ഇരുവരും പങ്കാളിത്ത ബിസിനസുകാർ; കാക്കിയിട്ട ക്രിമിനലിന് വേണ്ടി സ്ത്രീകളെ ബിനു എത്തിച്ചിരുന്നത് ബന്ധുക്കളെന്ന് പറഞ്ഞ്; വീട്ടിലെ രണ്ടു റൂമുകൾ ഹരികുമാറിന് വേണ്ടി മാത്രം നീക്കിവെച്ചു; എല്ലാ കോംപ്രമൈസ് ആക്കുന്ന ഉദ്യോഗസ്ഥന് ക്വാറിക്കാരും ബാറുകാരും പ്രതിമാസം നൽകിയിരുന്നത് 50ലക്ഷത്തിലധികം രൂപ; ലഭിക്കുന്ന തുകയിൽ പകുതിയും എത്തിയത് തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവിന്റെ വീട്ടിലും
വാഗമണ്ണിൽ മൂന്നു ദിവസം പാർട്ടി; മദ്യവും ലഹരിയും ഉപയോഗിച്ച് നൃത്തം ചെയ്ത അടിച്ചു പൊളിച്ചത് അഞ്ഞൂറോളം ആക്ടിവിസ്റ്റുകൾ; വാഗമണ്ണിലെ രഹസ്യ സങ്കേതത്തിലെ തീരുമാനം അനുസരിച്ച് മലചവിട്ടാനുള്ള ആദ്യ നിയോഗമെത്തിയത് ചുംബന സമരനായികക്കെന്ന് ഓൺലൈനിൽ വാർത്ത; ചിത്രങ്ങളും പുറത്തു വിട്ടു; രഹ്ന ഫാത്തിമ സന്നിധാനത്ത് യാത്ര തിരിച്ചത് എവിടെ നിന്ന് എന്ന ചർച്ച പുരോഗമിക്കുമ്പോൾ എല്ലാം പിൻവലിച്ച് മംഗളം
അകത്തളത്തിൽ രണ്ടായിരം സ്‌ക്വയർ ഫീറ്റിനടുത്ത് വലുപ്പമുള്ള നീന്തൽ കുളം; ശീതീകരിച്ച ഓഫീസ് മുറി; പുറത്ത് കുളിക്കടവിലേക്കുള്ള കവാടം; കരമനയാറിന്റെ ദൃശ്യഭംഗി ആസ്വദിക്കാനും സൗകര്യം; സ്‌കൂൾ ഓഫ് ഭഗവത് ഗീതയ്ക്കുള്ളത് ടൂറിസം ഡിപ്പാർട്ട്‌മെന്റിൽ ഗോൾഡ് ഹൗസ് കാറ്റഗറി അംഗീകാരം; കുണ്ടമൺകടവിലെ സാളാഗ്രാം ആശ്രമത്തിനുള്ളത് ഹോം സ്റ്റേ രജിസ്ട്രേഷൻ; സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ
അക്രമിക്കപ്പെട്ട നടിക്കൊപ്പം ഉറച്ചു നിന്നു; പാർവ്വതിക്ക് നഷ്ടമായത് കത്തിജ്വലിച്ച് നിന്ന കരിയർ; നടി ആക്രമിക്കപ്പെട്ടത് തനിക്ക് വേണ്ടിയാണെന്ന് അറിയാമായിരുന്നിട്ടും അപകടം മനസ്സിലാക്കി പിന്മാറിയതു കൊണ്ട് രണ്ടാംവരവിലെ തിളക്കത്തിൽ തന്നെ തുടർന്ന് മഞ്ജു വാര്യർ; സത്യത്തിനൊപ്പം നിന്നതിന് പാർവ്വതിക്ക് ലഭിച്ച ശിക്ഷയുടെ അളവ് ഊഹിക്കാവുന്നതിലും അപ്പുറം
ബിനീഷ് കോടിയേരി ചങ്ക് സഹോദരൻ! ഗണപതി കോവിൽ വരെ സ്വന്തം റിസ്‌കിലെത്തിയാൽ എല്ലാം ശരിയാക്കമെന്ന് ഉറപ്പ് നൽകിയത് കളക്ടർ നൂഹുവും ഐജി മനോജ് എബ്രഹാമും; പൊലീസ് പറഞ്ഞിടം വരെ പെൺകുട്ടിയെന്ന് ആരും തിരിച്ചറിയാതെ എത്തി; ഐജി ശ്രീജിത്തും നല്ല രീതിയിൽ പിന്തുണ നൽകി; നടപ്പന്തൽ വരെ എത്തിയത് എങ്ങനെ എന്ന് രഹ്നാ ഫാത്തിമ വിശദീകരിക്കുന്ന ഓഡിയോ പുറത്ത്; പൊലീസിനേയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കി ആഞ്ഞടിക്കാൻ പരിവാറുകാർ; ശബരിമല വിവാദം പുതിയ തലത്തിലേക്ക്
മകൾ ഗോവേണിയിൽ നിന്നു വീണു മരിച്ചു എന്ന അമ്മയുടെ കള്ള കഥ ഗൾഫിൽ നിന്നെത്തിയ അച്ഛനും വിശ്വസിക്കാനായില്ല; ഏഴു വയസ്സുകാരിയുടെ ദേഹത്തെ മുറിവേറ്റ പാടുകൾ പൊലീസിന്റെയും സംശയം വർദ്ധിപ്പിച്ചു; ചോദ്യം ചെയ്തപ്പോൾ മൊഴിമാറ്റി പറഞ്ഞും പിടിച്ചു നിൽക്കാൻ അമ്മയുടെ ശ്രമം; ഒടുവിൽ മകളുടെ ദുരൂഹ മരണത്തിൽ അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്
മകളേയും ഭർത്താവിനേയും ചോദ്യം ചെയ്തപ്പോൾ അച്ഛന്റേയും അമ്മയുടേയും ഒളിത്താവളം പൊലീസ് അറിഞ്ഞു; അറസ്റ്റിലായതോടെ മാനസികമായി തകർന്നു; ആരും കാണാതെ മുങ്ങിയത് ആറാം നിലയിൽ നിന്ന് ചാടാനും; നൂറു വർഷത്തെ പാരമ്പര്യവും കണ്ണായ സ്ഥലത്ത് ആസ്തികളുണ്ടായിട്ടും 'കുന്നത്തുകളത്തിൽ' പൊളിഞ്ഞത് എങ്ങനെ? മുതലാളിയെ കടക്കാരനാക്കിയത് മക്കളുടേയും മരുമക്കളുടേയും അടിപൊളി ജീവിതം; വിശ്വനാഥന്റെ ആത്മഹത്യ തകർത്തത് തട്ടിപ്പിനിരയായ പാവങ്ങളുടെ അവസാന പ്രതീക്ഷകളെ
അവളില്ലാത്ത ഒരു ജീവിതം സങ്കൽപ്പിക്കാൻ കൂടി കഴിയുന്നില്ല; എല്ലാ എതിർപ്പുകളും മറികടന്ന് എന്റെ ഒപ്പം വരുമെന്ന് പറഞ്ഞിട്ടും അവസാനം എന്നെ അവഗണിച്ചു കളഞ്ഞു; അവളില്ലാത്ത ജീവിതം ഇനി എനിക്ക് വേണ്ട; മന്ത്രി മാത്യു ടി തോമസിന്റെ ഗൺമാനെ മാനസികമായി തളർത്തിയത് കാമുകിയുടെ വിവാഹ നിശ്ചയം; സർവ്വീസ് റിവോൾവർ ഉപയോഗിച്ചുള്ള പൊലീസുകാരന്റെ മരണത്തിന്റെ ചുരുളഴിച്ച് ആത്മഹത്യാക്കുറിപ്പ്; സുജിത്ത് സ്വയം ജീവനൊടുക്കിയതിന് പിന്നിൽ സ്‌നേഹച്ചതി