1 usd = 71.01 inr 1 gbp = 92.27 inr 1 eur = 78.80 inr 1 aed = 19.33 inr 1 sar = 18.93 inr 1 kwd = 234.08 inr

Jan / 2020
20
Monday

വിമാനത്താവളത്തിൽ നിന്നും ഇറങ്ങി ഓട്ടോറിക്ഷയിൽ കയറി പോയത് മുഖം മറച്ച്; മംഗളുരു വിമാനത്താവളത്തിൽ ബോംബ് കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം പുറത്ത് വിട്ട് പൊലീസ്; സിസിടിവി ക്യാമറകളിൽ പതിഞ്ഞയാളെ കണ്ടെത്താൻ അന്വേഷണ സംഘവും

January 20, 2020

മംഗളൂരു: ഉഗ്രശേഷിയുള്ള ബോംബ് മംഗളൂരു വിമാനത്താവളത്തിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. സിസിടിവി ക്യാമറകളിൽ പതിഞ്ഞ ചിത്രങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്. മുഖംമറച്ച് ഓട്ടോറിക്ഷയിൽ കയറിപ്പോയ വ്യക്തിയുടെ ച...

സാങ്കേതിക വിദ്യയിൽ വേണ്ടത് അഗാധമായ അറിവെങ്കിലും അതിനൊരിക്കലും അടിമകളാകരുത്; പരീക്ഷയിൽ ലഭിക്കുന്ന മാർക്കുകളല്ല എല്ലാറ്റിനും അടിസ്ഥാനം; താൽക്കാലിക തിരിച്ചടികളിൽ തളരരുതെന്നും കുട്ടികളോട് നരേന്ദ്ര മോദി; രാജ്യത്തെ വിദ്യാർത്ഥികൾക്ക് പുത്തൻ ദിശാബോധം നൽകി പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചർച്ച

January 20, 2020

ന്യൂഡൽഹി: സാങ്കേതിക വിദ്യകളിൽ അഗാധമായ അറിവ് നേടുകയും എന്നാൽ അതിന് അടിമയാകാതിരിക്കുകയും വേണമെന്ന് വിദ്യാർത്ഥികളോട് പ്രധാനമന്ത്രി. വിദ്യാർത്ഥികളുടെ പരീക്ഷാപ്പേടി മാറ്റാൻ കുട്ടികളോടു സംവദിക്കുന്ന 'പരീക്ഷാ പേ ചർച്ച'യിലാണ് നരേന്ദ്ര മോദി കുട്ടികളോട് സാങ്കേ...

ഭീഷണിപ്പെടുത്തി നഗ്‌നനാക്കി ഫോട്ടോയെടുത്തതും ക്രൂരമായി അക്രമിച്ചതും പാർട്ടി ഗുണ്ടകൾ; സഹായം അഭ്യർത്ഥിച്ചെത്തിയ യുവതിയെ ചേർത്ത് കള്ളക്കഥകളുണ്ടാക്കി ഭാര്യയെ വിശ്വസിപ്പിച്ചത് കുടുംബം തകർക്കാൻ; വടകരയിൽ പി ജയരാജനെതിരെ മത്സരിച്ചതിന്റെ പേരിൽ സിപിഎം വേട്ടയാടുന്നു എന്ന് ആലുവ അനീഷ്

January 20, 2020

കോഴിക്കോട്: അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന മുദ്രാവാക്യം ഉയർത്തി വടകരയിൽ പി ജയരാജനെതിരെ മത്സരിച്ചതിനും പാർട്ടിയെ വിമർശിച്ചതിനും സി പി എം പ്രവർത്തകർ തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് തൊട്ടിൽപ്പാലത്തെ ആലുവ ഓവൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ചെയർമാൻ ...

മകരവിളക്കിന് തീർത്ഥാടകർ തിക്കിതിരക്കുമ്പോൾ ഓടിക്കേണ്ടത് പരമാവധി ബസുകൾ; പമ്പയിലും നിലയ്ക്കലിലും കുമളിയിലും എരുമേലിയിലും ഓടിക്കാതെ ബസുകൾ വെറുതെയിട്ടത് കെഎസ്ആർടിസിയിലെ ഏമാന്മാർ; കഴിഞ്ഞ വർഷം 4741 ബസുകൾ സർവീസ് നടത്തിയ സ്ഥാനത്ത് ഇക്കുറി ഓടിയത് 3925 ബസുകൾ മാത്രം; മൊത്തം രണ്ടേകാൽ കോടിയുടെ നഷ്ടം; കോർപ്പറേഷനെ തകർക്കുന്ന നയങ്ങൾ തുടരുന്ന എംഡി ദിനേശിന് നേരേ മുഖം കറുപ്പിച്ച് ധനമന്ത്രിയും മുഖ്യമന്ത്രിയും

January 20, 2020

 പത്തനംതിട്ട: ഇത്തവണത്തെ മകരവിളക്ക് ദിവസം കെഎസ്ആർടിസിയുടെ വരുമാനവർദ്ധനവിന്റെ വഴിയടച്ചത് കെഎസ്ആർടിസി അധികൃതർ തന്നെ. പിടിപ്പുകേട് കൊണ്ട് മാത്രം കോടികളാണ് മകരവിളക്ക് ദിവസം മാത്രം കെഎസ്ആർടിസി നഷ്ടമാക്കിയത്. ശബരിമല സീസണിൽ കെഎസ്ആർടിസിക്ക് ഏറ്റവും കൂടുതൽ കള...

'ഖുർആനിൽ ഉടനീളം ലക്ഷണമൊത്ത വർഗീയതകൾ അല്ലാതെ ഒന്നും ഞാൻ കണ്ടിട്ടില്ല; അത് മൂന്നുവാചകങ്ങളിൽ കൂടി, മൂന്നുമിനുട്ടുകൊണ്ട് തെളിയിക്കാൻ തയ്യാറാണ്; എന്നെ മതരഹിത ജീവിതത്തിലേക്ക് നയിച്ച ഘടകങ്ങൾ ഖുർആനിലെ വൈരുധ്യങ്ങളും വിദ്വേഷങ്ങളും തന്നെയാണ'; ഇസ്ലാം മാനവികതയുടെ മതമാണെന്ന് പറയുന്ന ആരുമായും സംവാദത്തിന് തയ്യാർ'; കെ എൽ എഫിൽ തീപാറുന്ന വാദമുഖങ്ങൾ ഉയർത്തി ജാമിദ ടീച്ചർ; ഇസ്ലാമിസ്റ്റുകളുടെ ആക്രോശങ്ങൾക്കിടയിൽ സ്വതന്ത്ര ചിന്തക പുറത്തുപോയത് പൊലീസ് സംരക്ഷണത്തിൽ

January 20, 2020

കോഴിക്കോട്: ഡി സി ബുക്‌സിന്റെ അഭിമുഖ്യത്തിൽ കോഴിക്കോട് കടപ്പുറത്ത് നടന്ന കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയായത് രൂക്ഷമായ ഇസ്ലാമിക സംവാദത്തിനും. 'മതം, മതരഹിത ജീവിതം' എന്ന സെഷനിലൂടെ, ഇസ്ലാം വിട്ട് സ്വതന്ത്രചിന്തകയായ ജാമിദ ടീച്ചറാണ് തന്റെ നിലപാടുകൾ വ്യക...

'ഞങ്ങൾ ബിസിനസിനായി എല്ലാദിവസവും മംഗലാപുരത്ത് പോകുന്നവർ; മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിക്കട്ടെ; മൂന്നുനാലുമണി സമയത്തൊക്കെ ഞങ്ങൾ കേരളത്തിലാണുള്ളത്; പൗരത്വ നിയമ പ്രതിഷേധത്തിൽ പങ്കെടുത്തുവെന്ന് ആരോപിച്ച് മംഗളൂരു പൊലീസിന്റെ ഹാജരാകാനുള്ള സമൻസ് കിട്ടിയപ്പോൾ ഞെട്ടിയത് രണ്ടായിരത്തോളം മലയാളികൾ; കേസെടുത്തത് ജാമ്യമില്ലാകുറ്റം ചുമത്തി

January 20, 2020

 മംഗളൂരു: പൗരത്വ നിയമഭേദഗതിക്കെതിരെ മംഗളൂരുവിൽ പ്രതിഷേധിച്ചെന്ന് ആരോപിച്ച് മലയാളികൾക്ക് കർണാടക പൊലീസ് സമൻസ് അയച്ചതിനെതിരെ പ്രതിഷേധം ഉയരുന്നു. ഇതുതികച്ചും ഫാസിസ്റ്റ് നടപടിയെന്നാണ് ആക്ഷേപം. രണ്ടായിരത്തോളം മലയാളികൾക്കാണ് സമൻസ്.  ഡിസംബർ 19 നുണ്ടായ പ്രതി...

'സിനിമയിൽ നിന്ന് കിട്ടാനുള്ളതെല്ലാം കിട്ടി കഴിഞ്ഞ് വർഷങ്ങൾക്കു ശേഷം വീണ്ടും വേറേതെങ്കിലും വേദിയിൽ ഇരുന്ന് ഇതേ പോലെ ഖേദം പ്രകടിപ്പിക്കുമെന്നു തന്നെ പ്രതീക്ഷിക്കുന്നു; ഞങ്ങൾക്ക് അറിയാമായിരുന്നു പാർവതിയെ പോലെ ഉള്ളവർ തിരിച്ച് പുരക്കകത്ത് കയറുമെന്നും ഞങ്ങള് പിന്നേം അനീതികൾക്ക് എതിരെ തെരുവിൽ മഞ്ഞ് കൊള്ളമെന്ന്'; ഇസ്‌ലാമോഫോബിയ വിവാദത്തിൽ പാർവതിക്കെതിരെ അലീന ആകാശമിട്ടായി

January 20, 2020

എന്നുനിന്റെ മൊയ്തീൻ, ടേക്ക് ഓഫ് അടക്കമുള്ള ചിത്രങ്ങളിൽ അഭിനയിച്ചതിന് ശേഷം പാർവതി നടത്തിയ ഇസ്ലാമോഫോബിയ ആരോപണത്തിൽ വിവാദം കത്തുകയാണ്. ഇസ്ലാമോഫോബിയക്ക് നടി പാർവതി ഖേദം പ്രകടിപ്പിച്ചിതോടെയാണ് വിവാദമായത്. സിനിമകൾ കഴിഞ്ഞ് വർഷങ്ങൾക്കിപ്പുറമാണ് പാർവതിക്ക് ഇച...

ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ രണ്ടുപേർ ബാഗ് വെച്ചത് ടിക്കറ്റ് കൗണ്ടറിനും വിഐപി പാർക്കിങ് ഗ്രൗണ്ടിനും സമീപത്തായി; ഉപേക്ഷിച്ച നിലയിലുള്ള ലാപ്‌ടോപ്പ് ബാഗ് കണ്ടതോടെ സുരക്ഷാ ജീവനക്കാർ വിവരം അറിയിച്ചത് ബോംബ് സ്‌ക്വാഡിനെയും; മംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ കണ്ടെത്തിയത് ഉഗ്രശേഷിയുള്ള ബോംബ് തന്നെയെന്ന് പൊലീസ്; സംസ്ഥാനത്തെ മുഴുവൻ വിമാനത്താവളങ്ങളിലും റയിൽവെ സ്റ്റേഷനുകളിലും ജാഗ്രതാ നിർദ്ദേശം

January 20, 2020

മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് കണ്ടെത്തിയത് അത്യുഗ്രശേഷിയുള്ള ബോംബ് തന്നെ. ഇന്നു രാവിലെ എയർ ട്രാഫിക് മാനേജരുടെ കൗണ്ടറിന്റെ സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിനുള്ളിലാണ് ബോംബ് കണ്ടെത്തിയത്. അഞ്ഞൂറ് മീറ്ററിനുള്ളിൽ ആഘ...

ശബരിമലയിൽ ചിത്തിര ആട്ടവിശേഷ സമയത്തെ അക്രമം: ഗൂഢാലോചനയിൽ ക്രൈംബ്രാഞ്ച് അന്വേഷണം; കെ സുരേന്ദ്രൻ അടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കുന്നത് തിരുവല്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി; പ്രതിപ്പട്ടികയിൽ ഉള്ളവരുടെ മൊഴി എടുക്കുമ്പോൾ പരസ്പരം അറിയുമോ..മൊബൈൽ നമ്പർ കൈവശമുണ്ടോ എന്ന് ചോദ്യങ്ങൾ; ഗൂഢാലോചന തെളിയിക്കാൻ കഴിയില്ലെന്ന് പൊലീസ്

January 20, 2020

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷ സമയത്ത് ശബരിമല സന്നിധാനത്ത് ചോറൂണിന് വന്ന തൃശൂരിൽ നിന്നുള്ള കുടുംബത്തെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു. കോടതി നിർദ്ദേശ പ്രകാരമാണ് അന്വേഷണം. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെ...

വധശ്രമത്തിന് പിന്നിൽ ഹോസ്റ്റൽ റൂമിലെ എസ്.എഫ്.ഐ പ്രവർത്തകരുമായുള്ള പ്രശ്‌നങ്ങളുടെ പക; ആസിൽ അബൂബക്കർ സംഘടനയുടെ നോട്ട പുള്ളിയാകുന്നത് എസ്.എഫ്.ഐയുമായി ഇടഞ്ഞതോടെ; കുസാറ്റിൽ നാലാം വർഷ വിദ്യാർത്ഥിയെ കാറിടിച്ചും കമ്പിവടി കൊണ്ട് മർദിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ എസ്.എഫ്.ഐ നേതാക്കൾക്കെതിരെ ഒറ്റക്കെട്ടായി വിദ്യാർത്ഥികൾ; അഡ്‌മിസ്‌ട്രേറ്റീവ് ഓഫീസ് വിദ്യാർത്ഥികൾ ഉപരോധിക്കുന്നു; മർദനമേറ്റ ആസ്ഫിന് 14 സ്റ്റിച്ചുകൾ; മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി

January 20, 2020

കൊച്ചി : കുസാറ്റിൽ വിദ്യാർത്ഥിയെ എസ്.എഫ്.ഐ നേതാക്കൾ കാറിച്ച് വീഴ്‌ത്തി കൊല്ലാൻ ശ്രമിച്ചതിന് പിന്നിൽ ഹോസ്റ്റൽ റൂമിലെ പ്രശ്‌നങ്ങളുടെ പക. ഹോസ്റ്റലിൽ എസ്.എഫ്.ഐ പ്രവർത്തകരമായിട്ടുണ്ടായ പ്രശ്‌നങ്ങളാണ് നാലാം വർഷ വിദ്യാർത്ഥിയായ ആസിഫ് അബുബേക്കറെ കാറിടിച്ച് വീ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിൽ സംസ്ഥാനം ഹർജി നൽകിയത് ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാൻ; സർക്കാർ പൗരത്വ നിയമ ഭേദഗതിക്ക് എതിരാണ്; കേന്ദ്ര നിയമങ്ങൾക്കെതിരെ മുമ്പും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്; അപ്പോഴൊന്നും സംസ്ഥാന സർക്കാരുകൾ ഗവർണർമാരെ അറിയിച്ചിരുന്നില്ല; ഗവർണറുടെ അനുമതി നേടാത്തത് മനപ്പൂർവ്വമല്ല; ആരിഫ് മുഹമ്മദ് ഖാനെ കണ്ട് നേരിൽ വിശദീകരണം നൽകി ചീഫ് സെക്രട്ടറി ടോം ജോസ്; ഏറ്റുമുട്ടലിന് നിൽക്കാതെ രമ്യമായി പ്രശ്‌നം തീർന്നേക്കുമെന്ന് സൂചന

January 20, 2020

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയത് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങൾക്ക് അവസാനമാകുന്നതായി സൂചന. ചീഫ് സെക്രട്ടറി ടോം ജോസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് നേരിൽ വിശദീകരണം അറിയിച്ചതോടെയാണ് പ്രശ്‌നങ്ങൾക...

കുന്നംകുളത്തെ കർഷക കുടുംബത്തിലെ അഞ്ചാമൻ; കാലിമെയ്‌ക്കലും കൃഷിയും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലം; ദുബായിലേക്ക് പറന്നത് ഓട്ടകാലണയുമായി; കപ്പയും മീനും വിളമ്പി കാശുകാരനായി; റിയൽ എസ്റ്റേറ്റിലും ഷിപ്പിംഗിലും പണമിറക്കിയപ്പോൾ ദുബൈ തമ്പിയും ഹോളിഡേ തമ്പിയുമായി വളർന്നു; കരുണാകരനുമായി അടുത്തതോടെ പിടി ഹൈക്കമാൻഡിലേക്കും നീണ്ടു; യുപിഎ ഭരണം നിയന്ത്രിച്ച വധേരയുടെ ബിസിനസ് പങ്കാളി ആയതോടെ കുമിഞ്ഞു കൂടിയത് ശതകോടികൾ; 1000 കോടിയുടെ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് പൊക്കിയ സിസി തമ്പിയുടെ കഥ

January 20, 2020

കൊച്ചി: റോബർട്ട് വധേരയുടെ ബിസിനസ് പങ്കാളിയും മലയാളി വ്യവസായിയുമായ സി.സി തമ്പിയെ എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്തത് ഇന്ന് പുലർച്ചെയാണ്. ഡൽഹിയിലേക്ക് വിളിച്ചു വരത്തി ചോദ്യം ചെയ്ത ശേഷം തമ്പിയെ അറസ്റ്റു ചെയ്തതോടെ ഞെട്ടലുണ്ടായിരിക്കുന്നത് കോൺഗ്ര...

'ഞാൻ പാടിയ പാട്ടാണെന്ന് പറഞ്ഞാൽ ഞാൻ പാടി അഭിനയിച്ചു എന്നാണല്ലോ ഞാൻ അർഥമാക്കുന്നത്; ഞാൻ പാടി എന്നല്ല അർഥമാക്കിയത്; ഞാൻ പാടി അഭിനയിച്ചു എന്നാണ് ഉദ്ദേശിച്ചത്; കാരണം ഞാൻ ഒരു പാട്ടുകാരനല്ല; അങ്ങനെ ആ തെറ്റിദ്ധാരണ ഉണ്ടായതിൽ, അങ്ങനെ ആർക്കെങ്കിലും ഉണ്ടെങ്കിൽ ഞാൻ അതിന് സോറി പറയുന്നു'; 'മാതളത്തേനുണ്ണാൻ' പാട്ട് വിവാദത്തിൽ വി.ടി മുരളിയോട് ക്ഷമ പറഞ്ഞ് മോഹൻലാൽ

January 20, 2020

'മാതളത്തേനുണ്ണാൻ' എന്ന പാട്ടിനെച്ചൊല്ലിയുണ്ടായ വിവാദത്തിൽ ക്ഷമ ചോദിച്ച് മോഹൻലാൽ. താൻ പാടി അഭിനയിച്ച പാട്ട് എന്നാണ് ഉദ്ദേശിച്ചതെന്നും തെറ്റിദ്ധാരണ ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു. കഴിഞ്ഞ ആഴ്ച ബിഗ് ബോസ് വേദിയിൽ വെച്ച് 'ഉയരും ഞാൻ നാടാക...

സഹോദരിയെ വിവാഹത്തിലുള്ള ബുദ്ധിമുട്ടുകൾ ആനന്ദ് പറഞ്ഞത് ഉറ്റസുഹൃത്തായ സനോവറിനോട്; സഹപാഠിയുടെ വിഷമം കേട്ട ചങ്ങാതി വിഷമാവസ്ഥ പിതാവിനെ അറിയിച്ചു; മഹല്ല് കമ്മിറ്റിയോട് സഹായം അഭ്യർത്ഥിക്കാൻ നിർദ്ദേശിച്ചത് സനോവറിന്റെ പിതാവ്; മാതാവ് ബിന്ദുവിന്റെ അപേക്ഷയിൽ ജമാ അത്ത് സെക്രട്ടറി നുജുമുദ്ദീൻ നിർദ്ദേശിച്ചത് മഹല്ല് കമ്മിറ്റിക്കാരോട് സഹായം ചെയ്യണമെന്ന്; വിവാഹം നടത്താൻ സന്നദ്ധത അറിയിച്ച് മഹല്ല് കമ്മിറ്റിക്കാർ മുഴുവൻ എത്തിയതോടെ എല്ലാം ശുഭകരം: കേരളം നെഞ്ചേറ്റിയ കല്ല്യാണക്കഥ ഇങ്ങനെ

January 20, 2020

കായംകുളം: ചേരാവള്ളി മസ്ജിദിന്റെ അങ്കണത്തിൽ വെച്ച് ഇന്നലെ നടന്ന വിവാഹത്തിന്റെ വാർത്ത മതേതര കേരളം ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. മഹല്ല് കമ്മറ്റി ഇത്തരത്തിൽ ഒരു വിവാഹം നടത്തി കൊടുക്കാൻ ഇടയായത് പ്ലസ്ടു ക്ലാസ്സിൽ തന്റെ സഹോദരിയുടെ വിവാഹം നടക്കാത്ത കഥ സ...

കേരളം ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ല; തീരുമാനം സെൻസസ് ഡയരക്ടറെ അറിയിക്കും; സെൻസസിൽ നിന്നും രണ്ടു ചോദ്യങ്ങൾ ഒഴിവാക്കും; ഒഴിവാക്കുന്നത് ജനന തീയ്യതിയും മാതാപിതാക്കളുടെ വിവരങ്ങൾ സംബന്ധിച്ച ചോദ്യവും; തദ്ദേശ വാർഡ് വിഭജന ബില്ലിനും അംഗീകാരം നൽകി മന്ത്രിസഭാ യോഗം; ഗവർണറുമായുള്ള വാക്കു തർക്കം മൂർച്ഛിക്കുന്നതിനിടെ സുപ്രീംകോടതിയെ സമീപിച്ചതിന് സർക്കാർ ഇന്ന് വിശദീകരണം നൽകിയേക്കും

January 20, 2020

തിരുവനന്തപുരം: ദേശീയ പൗരത്വ രജിസ്റ്ററും ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും കേരളത്തിൽ നടപ്പാക്കേണ്ടെന്ന് തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. അതേസമയം നിലവിൽ നടക്കുന്ന സെൻസസുമായി സഹകരിക്കും. സെൻസസ് ഡയര...

MNM Recommends

Loading...