Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭരണയന്ത്രം ചലിപ്പിക്കുന്ന ഉദ്യോഗസ്ഥ പ്രഭുക്കന്മാർക്ക് സ്വത്തു വിവരങ്ങൾ സർക്കാരിനെ അറിയിക്കാൻ മടി; 2016ൽ സ്വത്തുവിവരങ്ങൾ മറച്ചുവച്ചത് 1856 ഐഎഎസുകാർ; കേരളത്തിൽനിന്ന് 38 പേർ; 5000 രൂപയിൽ കൂടുതൽ ഗിഫ്റ്റ് മേടിക്കാൻ സർക്കാരിന്റെ അനുമതി വാങ്ങേണ്ടവർ സ്വത്തു വിവരങ്ങൾ വെളിപ്പെടുത്താതത് എന്തുകൊണ്ട്

ഭരണയന്ത്രം ചലിപ്പിക്കുന്ന ഉദ്യോഗസ്ഥ പ്രഭുക്കന്മാർക്ക് സ്വത്തു വിവരങ്ങൾ സർക്കാരിനെ അറിയിക്കാൻ മടി; 2016ൽ സ്വത്തുവിവരങ്ങൾ മറച്ചുവച്ചത് 1856 ഐഎഎസുകാർ; കേരളത്തിൽനിന്ന് 38 പേർ; 5000 രൂപയിൽ കൂടുതൽ ഗിഫ്റ്റ് മേടിക്കാൻ സർക്കാരിന്റെ അനുമതി വാങ്ങേണ്ടവർ സ്വത്തു വിവരങ്ങൾ വെളിപ്പെടുത്താതത് എന്തുകൊണ്ട്

ന്യൂഡൽഹി: ഭരണയന്ത്രം ചലിപ്പിക്കുന്നതിലെ സുപ്രധാന ഘടകമാണ് സിവിൽ സർവീസ് ഉദ്യോഗസ്ഥർ. സുപ്രധാന പോസ്റ്റുകളിലിരുന്ന് ഭരണനിർവഹണത്തെ സഹായിക്കുന്ന ഉദ്യോഗസ്ഥർ അഴിമതി രഹിതരായിക്കണമെന്ന് സർക്കാരിനു നിർബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥർ തങ്ങളുടെ സ്വത്തു വിവരങ്ങൾ സർക്കാരിനെ അറിയിക്കേണ്ടതുണ്ട്.

രാജ്യത്തെ 1856 ഐഎഎസ് ഉദ്യോഗസ്ഥർ തങ്ങളുടെ സ്ഥാവരസ്വത്ത് വിവരങ്ങൾ സർക്കാരിനെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതായാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇതിൽ ഏറ്റവും കുടുതൽ പേർ ബിജെപിയുടെ യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയിലാണ്-255. പുതുതായി രൂപംകൊണ്ട തെലങ്കാന സംസ്ഥാനത്താണ് ഏറ്റവും കുറച്ച് ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയിരിക്കുന്നത്-26). കേരളത്തിൽ 38 ഉദ്യോഗസ്ഥർ തങ്ങളുടെ സ്ഥാവരസ്വത്തുക്കളുടെ വിവരങ്ങൾ സർക്കാരിനെ അറിയിച്ചിട്ടില്ല.

ഇന്ത്യൻ അഡ്‌മിസ്‌ട്രേറ്റീവ് സർവീസ്(ഐഎഎസ്) ഉദ്യോഗസ്ഥർ പോയ വർഷത്തെ തങ്ങളുടെ സ്ഥാവര സ്വത്തു വിവരങ്ങൾ അടുത്ത ജനുവരി അവസാനത്തോടെ സർക്കാരിനെ അറിയിച്ചിരിക്കണമെന്നതാണ് ചട്ടം. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ പ്രമോഷനും എംപാനൽമെന്റും നിഷേധിക്കപ്പെടും. ഇത്ര കടുത്ത വ്യവസ്ഥകളുണ്ടായിട്ടും 1856 ഉദ്യോഗസ്ഥർ 2016ലെ സ്വത്തു വിവരങ്ങൾ നല്കുന്നതിൽ വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കേന്ദ്ര പേഴ്‌സണൽ ട്രെയിനിങ് വകുപ്പാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കിയത്.

ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ത്രിണമൂൽ കോൺഗ്രസിന്റെ ബംഗാൾ എന്നിവയാണ് ഇക്കാര്യത്തിൽ ആദ്യ നാലു സ്ഥാനങ്ങളിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ. ഉത്തർപ്രദേശിൽ 255ഉം രാജസ്ഥാനിൽ 153ഉം മധ്യപ്രദേശിൽ 118ഉം ബംഗാളിൽ 109ഉം ഐഎഎസ് ഉദ്യോഗസ്ഥർ തങ്ങളുടെ സ്വത്തു വിവരങ്ങൾ സർക്കാരിനെ അറിയിച്ചിട്ടില്ല.

സ്വത്തുവിവരങ്ങൾ നല്കണമെന്നതു മാത്രമല്ല, പണം കൈകാര്യം ചെയ്യുന്നതിൽ ഐഎഎസ് ഉദ്യോഗസ്ഥർ സൂക്ഷിക്കേണ്ടതുണ്ട്. 5,000 രൂപയിൽ കൂടുതൽ മൂല്യമുള്ള പാരിതോഷികം സ്വീകരിക്കണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി ഉദ്യോഗസ്ഥർ വാങ്ങിയിരിക്കണം. ബന്ധുക്കളിൽനിന്നോ, സുഹൃത്തുക്കളിൽനിന്നോ 25,000 രൂപയിൽ കൂടുതൽ മൂല്യമുള്ള പാരിതോഷികം ലഭിച്ചാൽ അക്കാര്യവും സർക്കാരിനെ അറിയിക്കണമെന്നതാണ് ചട്ടം.

രാജ്യത്ത് മൊത്തം 65,00 ഐഎഎസ് പോസ്റ്റുകളാണ് ഉള്ളത്. ഇതിൽ 5004 ഉദ്യോഗസ്ഥരാണ് നിലവിൽ ഉള്ളത്. ഇതിൽ 1856 ഉദ്യോഗസ്ഥരാണ് 2016ലെ സ്ഥാവരസ്വത്തു വിവരങ്ങൾ സർക്കാരിനെ അറിയിക്കാതിരിക്കുന്നത്. പോയ വർഷങ്ങളിലും ഇതുപോലെ തന്നെയായിരുന്നു അവസ്ഥ. 2015ൽ 1527ഉം 2014ൽ 1537ഉം ഉദ്യോഗസ്ഥർ സ്വത്തുവിവരം വെളിപ്പെടുത്തിയിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP