Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

30 ഇന്ത്യക്കാർ ഉൾപ്പടെ 102 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; ഇന്നലെ ഒരാൾ കൂടി മരിച്ചതോടെ മരണ സംഖ്യ മൂന്നായി; കേരളത്തിലെ കൊറോണ ബാധയുടെ പ്രഭവ കേന്ദ്രമായി മാറിയ യുഎഇയിൽ എന്നിട്ടും ഇതുവരെ രോഗബാധിതർ 570 മാത്രം; കർശനമായ നിയന്ത്രണങ്ങളോടെ യുഎഇ അതിജീവിക്കുമോ?

30 ഇന്ത്യക്കാർ ഉൾപ്പടെ 102 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; ഇന്നലെ ഒരാൾ കൂടി മരിച്ചതോടെ മരണ സംഖ്യ മൂന്നായി; കേരളത്തിലെ കൊറോണ ബാധയുടെ പ്രഭവ കേന്ദ്രമായി മാറിയ യുഎഇയിൽ എന്നിട്ടും ഇതുവരെ രോഗബാധിതർ 570 മാത്രം; കർശനമായ നിയന്ത്രണങ്ങളോടെ യുഎഇ അതിജീവിക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ഞായറാഴ്ച 30 ഇന്ത്യക്കാർ ഉൾപ്പടെ 102 പേർക്ക് കൂടി യു.എ.ഇയിൽ കോവിഡ് -19 സ്ഥിരീകരിച്ചു. ഇന്നലെ ഒരാൾ കൂടി മരിച്ചതോടെ മരണ സംഖ്യ മൂന്നായി. ഇതോടെ യു.എ.ഇയിലെ ആകെ രോഗബാധിതരുടെ എണ്ണം 570 ആയി. കേരളത്തിലെ കൊറോണ ബാധയുടെ പ്രഭവ കേന്ദ്രമായി മാറിയ യുഎഇയിൽ എന്നിട്ടും ഇതുവരെ രോഗബാധിതരുടെ എണ്ണം 570ൽ പിടിച്ചു കെട്ടാൻ സാധിച്ചതാണ് അവരുടെ വിജയമായി മാറിയിരിക്കുന്നത്. ലോക രാഷ്ട്രങ്ങളിൽ കാട്ടു തീ പോലെ കൊറോണ പടരുമ്പോൾ അതിനെ കർശനമായ ന്ിയന്ത്രണങ്ങളിലൂടെ കൂടുതൽ പേരിലേക്ക് പടരാതെ പിടിച്ചു നിർത്തുകയാണ് യുഎഇ ചെയ്തിരിക്കുന്നത്.

രോഗം ബാധിച്ച ഒരാൾ മരിച്ചതായും ഔദ്യോഗിക വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു. 47 വയസ്സുള്ള അറബ് യുവതിയാണ് ഇന്നലെ കൊറോണ മൂലം മരിച്ചത്. ഇതോടെ യു.എ.ഇയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. നേരത്തെതന്നെ പലവിധ അസുഖങ്ങൾ അലട്ടിയിരുന്ന യുവതിയാണ് ഇന്നലെ മരണത്തിന് കീഴടങ്ങിയത്. അതേസമയം ഇന്നലെ അസുഖം സ്ഥിരീകരിച്ച 102 പേരിൽ 30 പേരും ഇന്ത്യക്കാരാണെന്നതും ശ്രദ്ധേയമാണ്. നിരവധി ഇന്ത്യക്കാർക്കാണ് യുഎഇയിൽ കൊറോണ ബാധിച്ചിരിക്കുന്നത്.

ഇന്ത്യക്കാർക്ക് പുറമെ ന്യൂസിലാന്റ്, സ്ലൊവാക്യ, മൊറോക്കോ, ഗ്രീസ്, ചൈന, ഫ്രാൻസ്, ജർമ്മനി, അൾജീരിയ, ഇറാഖ്, കൊളംബിയ, വെനിസ്വേല, പോളണ്ട് എന്നിവിടങ്ങളിൽ നിന്നും ഓരോരുത്തർക്കും, ബ്രസീൽ, സ്വീഡൻ, ഓസ്ട്രേലിയ, എത്യോപ്യ, കാനഡ, ലെബനൻ, സുഡാൻ, സൗദി അറേബ്യ, പോർച്ചുഗൽ എന്നിവിടങ്ങളിൽ നിന്നും രണ്ടുപേർക്ക് വീതവും, ഇറ്റലി, അയർലണ്ട് മൂന്ന് കേസുകൾ, ഈജിപ്തിൽ നിന്നുള്ള ആറ് പേർ, യു.എ.ഇ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഏഴ് പേർ, ബ്രിട്ടനിൽ നിന്നുള്ള 16 പേർക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.

അതേസമയം ചികിത്സയിലിരുന്ന മൂന്ന് പേർക്ക് രോഗം ഭേദമായതായും ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗം മാറിയവരുടെ എണ്ണം ഇതോടെ 58 ആയി. നിലവിൽ ചികിത്സയിലുള്ളവർക്ക് ആവശ്യമായ പരിചരണം നൽകിവരുന്നതായി ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. കേരളത്തിലെ കൊറോണ ബാധയുടെ പ്രഭവ കേന്ദ്രമായി മാറിയത് യുഎഇ ആയിരുന്നു. ആയിരക്കണക്കിന് ഗൾഫ് മലയാളികളാണ് കൊറോണ ഭീതിയിൽ നാട്ടിലേക്ക് മടങ്ങി എത്തിയത്. ഇവരിൽ ഭൂരിഭാഗവും കൊറോണ ബാധിതരായിരുന്നു. ഇങ്ങനെ യുഎഇയിൽ നിന്ന് എത്തിയവരും ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരുമാണ് ഇന്ത്യയിലെ കൊറോണ രോഗികളിൽ ഭൂരിഭാഗവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP