Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്ത് ആദ്യമായി പ്രതിദിന കോവിഡ് സംഖ്യ മൂന്നക്കം കടന്നു; ഇന്ന് കോവിഡ് രോഗം ബാധിച്ചത് 111 പേർക്ക്; രോഗം ബാധിച്ചവരിൽ 50 പേർ വിദേശത്തു നിന്നും എത്തിയവർ; 48 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ; പത്ത് പേർക്ക് സമ്പർക്കം മൂലവും രോഗം ബാധിച്ചു; മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം; സംസ്ഥാനത്തെ സ്ഥിതി രൂക്ഷമെന്ന് മുഖ്യമന്ത്രി; ഹോട്ട് സ്‌പോട്ടുകൾ 128 ആയി ഉയർന്നു; സമൂഹ വ്യാപനമുണ്ടോ എന്നറിയാൻ ആന്റിബോഡി ടെസ്റ്റ് നടത്തുമെന്നും പിണറായി വിജയൻ

സംസ്ഥാനത്ത് ആദ്യമായി പ്രതിദിന കോവിഡ് സംഖ്യ മൂന്നക്കം കടന്നു; ഇന്ന് കോവിഡ് രോഗം ബാധിച്ചത് 111 പേർക്ക്; രോഗം ബാധിച്ചവരിൽ 50 പേർ വിദേശത്തു നിന്നും എത്തിയവർ; 48 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ; പത്ത് പേർക്ക് സമ്പർക്കം മൂലവും രോഗം ബാധിച്ചു; മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം; സംസ്ഥാനത്തെ സ്ഥിതി രൂക്ഷമെന്ന് മുഖ്യമന്ത്രി; ഹോട്ട് സ്‌പോട്ടുകൾ 128 ആയി ഉയർന്നു; സമൂഹ വ്യാപനമുണ്ടോ എന്നറിയാൻ ആന്റിബോഡി ടെസ്റ്റ് നടത്തുമെന്നും പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നു. കോവിഡ് റിപ്പോർട്ടു ചെയ്യപ്പെട്ടതിന് ശേഷം ആദ്യമായി പ്രതിദിന കോവിഡ് കണക്ക് മൂന്നക്കം കടന്നു. ഇന്ന് കോവിഡ് രോഗം ബാധിച്ചത് 111 പേർക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ അറിയിച്ചു. രോഗം ബാധിച്ചവരിൽ 50 പേർ വിദേശത്തു നിന്നും എത്തിയവരാണ്. 48 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. പത്ത് പേർക്ക് സമ്പർക്കം മൂലവും രോഗം ബാധിച്ചപ്പോൾ മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം പിടിപെട്ടു. സംസ്ഥാനത്തെ സ്ഥിതി രൂക്ഷമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

രോഗബാധ സ്ഥിരീകരിച്ച മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരുടെ കണക്കെടുത്താൽ മഹാരാഷ്ട്ര 25, തമിഴ്‌നാട് 10, കർണാടക 3, ഉത്തർപ്രദേശ്, ഹരിയാന, ലക്ഷദ്വീപ് 1വീതം, ഡൽഹി 4, ആന്ധ്രപ്രദേശ് 3. 22 പേർ ഇന്ന് കോവിഡ് മുക്തരായി. പാലക്കാട്ട് മാത്രം ഇന്ന് നാൽപ്പത് പുതിയ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലപ്പുറത്ത് 18 പേർക്കാണ് കോവിഡ് . പത്തനംതിട്ടയിൽ പതിനൊന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു.

തിരുവനന്തപുരം-5, കൊല്ലം-2, പത്തനംതിട്ട-11, ആലപ്പുഴ-5, കോട്ടയം-1, ഇടുക്കി-3, എറണാകുളം-10, തൃശൂർ-8, പാലക്കാട്?-40, മലപ്പുറം-18, വയനാട്-3, കോഴിക്കോട്-4, കാസർകോട്-1 എന്നിങ്ങനെയാണ് കോവിഡ് രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്. 128 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഇതുവരെ ഉള്ളത്. വയനാട് മൂന്ന് കണ്ണൂർ കോഴിക്കോട് ഓരോന്ന് വീതവും പുതിയ ഹോട്ട് സ്‌പോട്ടുകൾ ഉണ്ടായിട്ടുണ്ട്. ആന്റിബോഡി ടെസ്റ്റുകൾ വ്യാപകമാക്കാൻ തീരുമാനം ആയി. പതിനാലായിരം പരിശോധന കിറ്റുകൾ ഐസിഎംഐർ ലഭ്യമാക്കിയിട്ടുണ്ട്.

177106 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 1545 പേർ നിരീക്ഷണത്തിൽ ആശുപത്രികളിൽ. ഇന്ന് മാത്രം 247 പേർ ആശുപത്രികളിലെത്തി. ഇതുവരെ 790074 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 74769 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. സെന്റിനൽ സർവയലൻസിന്റെ ഭാഗമായി 19650 സാംപിളുകൾ ശേഖരിച്ചു. 18049 എണ്ണം നെഗറ്റീവായി,. സംസ്ഥാനത്ത് ഇതുവരെ 14045 സാംപിളുകൾ ആകെ പരിശോധിച്ചു.

ആന്റിബോഡി ടെസ്റ്റുകൾ വ്യാപകമായി ആരംഭിക്കുകയാണ്. ഐസിഎംആർ വഴി 14000 കിറ്റ് ലഭിച്ചു. 10000 വിവിധ ജില്ലകൾക്ക് നൽകി. 40000 കിറ്റുകൾ മൂന്ന് ദിവസം കൊണ്ട് കിട്ടും എന്ന് അറിയിപ്പുണ്ട്. ഒരാഴ്ച 15000 വരെ ആന്റിബോഡി നടത്താൻ ഉദ്ദേശിക്കുന്നു. സമൂഹ വ്യാപനം ഉണ്ടോ എന്നു നിരീക്ഷിക്കാനാണിത്. ആന്റിബോഡി ടെസ്റ്റ്ി പോസിറ്റീവ് ആയാൽ പിസിആർ ടെസ്റ്റ് നടത്തും. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നുമായി 177033 പേരാണ് ഇതുവരെ എത്തിയത്. ഇതിൽ 30363 പേർ വിദേശത്തുനിന്ന് എത്തിയതാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് 146670 പേർ വന്നു. ഇതിൽ 93783 പേർ തീവ്രരോഗവ്യാപന മേഖലകളിൽനിന്ന് വന്നതാണ്. അതായത് 63 ശതമാനം പേർ. റോഡ് വഴി 79 ശതമാനം പേരും റെയിൽ വഴി 10.8 ശതമാനം ആളുകളും എത്തി.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തിയവരിൽ ഏറ്റവും അധികം വൈറസ് ബാധ ഉണ്ടായത് മഹാരാഷ്ട്രയിൽ നിന്ന് എത്തിയവരിലാണ്. ഏറ്റവും കൂടിയ കോവിഡ് വ്യാപന കണക്ക് പുറത്ത് വരുമ്പോൾ തന്നെയാണ് ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളുമെല്ലാം തുറക്കാൻ തീരുമാനിക്കുന്നത്. ഇത് അസാധാരണമായ വെല്ലുവിളിയാണ് സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ ഉണ്ടാക്കുന്നത്. ചാർട്ടേഡ് വിമാനങ്ങൾ കൂടി എത്തിത്തുടങ്ങുന്നതോടെ ഒരു ലക്ഷം പേരെങ്കിലും കേരളത്തിലേക്ക് എത്തും. പൊതു ഗതാഗതം തുറന്ന് കൊടുക്കുന്നതിലൂടെ വലിയ ശ്രദ്ധ വേണ്ട തരത്തിലേക്കാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ഇളവുകൾ ദുരുപയോഗം ചെയ്യാതിരിക്കാൻ സമൂഹത്തിന്റെ ആകെ ജാഗ്രത അത്യാവശ്യമാണെന്നും അപകടാവസ്ഥ അതിന്റെ ഗൗരവത്തിൽ മനസിലാക്കാൻ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP