Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസർകോട്ട് ഒമ്പത് പേർക്കും മലപ്പുറത്തു രണ്ട് പേർക്കും കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു; കാസർകോട്ടെ രോഗബാധിതരിൽ ആറ് പേർ വിദേശത്തു നിന്നും എത്തിയവർ; മൂന്ന് പേർക്ക് സമ്പർക്കം വഴി; മലപ്പുറം സ്വദേശിക്ക് കോവിഡ് ബാധിച്ചത് തബ്‌ലീഗ് സമ്മേളനത്തിൽ നിന്ന്; കോവിഡ് ബാധിതരുടെ എണ്ണം 327 ആയി; ഇന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 122 പേരെ; ലോകത്താകമാനം 18 മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചതായും മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസർകോട്ട് ഒമ്പത് പേർക്കും മലപ്പുറത്തു രണ്ട് പേർക്കും കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു; കാസർകോട്ടെ രോഗബാധിതരിൽ ആറ് പേർ വിദേശത്തു നിന്നും എത്തിയവർ; മൂന്ന് പേർക്ക് സമ്പർക്കം വഴി;  മലപ്പുറം സ്വദേശിക്ക് കോവിഡ് ബാധിച്ചത് തബ്‌ലീഗ് സമ്മേളനത്തിൽ നിന്ന്; കോവിഡ് ബാധിതരുടെ എണ്ണം 327 ആയി; ഇന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 122 പേരെ; ലോകത്താകമാനം 18 മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചതായും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 13 പേർക്ക് കോവിഡ് 19 സ്ഥരീകരിച്ചു. കാസർകോട്ട് ഒമ്പത് പേർക്കും മലപ്പുറത്തു രണ്ട് പേർക്കും കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 327 ആയി ഉയർന്നു. കാസർകോട്ടെ രോഗബാധിതരിൽ ആറ് പേർ വിദേശത്തു നിന്നും എത്തിയവരാണ്. മൂന്ന് പേർക്ക് സമ്പർക്കം വഴിയും രോഗം ലഭിച്ചു. മലപ്പുറം സ്വദേശിക്ക് കോവിഡ് ബാധിച്ചത് തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തത് വഴിയാണെന്നും പിണറായി അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയാൻ സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിയന്ത്രണങ്ങൾ ഫലപ്രദമാകുന്നതായും അദ്ദേഹം കോവിഡ് അവലോകന യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ലോകത്തിന്റെ വിവിധ കോണുകളിലായി 18 മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചയാതും അദ്ദേഹം അറിയിച്ചു. ഇവരുടെ വിയോഗത്തിന് അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഇന്നു മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 122 പേരെയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. 266 പേരാണ് കോവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. സസ്ഥാനത്താകെ 152804 പേർ നിരീക്ഷണത്തിലുണ്ട്. 152009 പേർ വീടുകളിൽ. 895 പേർ ആശുപത്രികളിലും കഴിയുന്നു.

കൊല്ലം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ ഓരോ പേരുടെ പരിശോധനാ ഫലം നെഗറ്റീവായതായി മുഖ്യമന്ത്രി അറിയിച്ചു. ഇതുവരെ 10,716 സാമ്പിളുകൾ പരിശോധനക്കയച്ചു. ഇതിൽ 9607 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. കൊല്ലം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തരുടെ വീതം പരിശോധന ഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് രോഗവ്യാപനം തടയാൻ ഒരു പരിധിവരെ സാധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 ഏത് സാഹചര്യത്തെയും നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു. 1.25 ലക്ഷത്തോളം കിടക്കകൾ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ലഭ്യമാണ്. പുറമെ പ്രത്യേക കൊറോണ കെയർ സംവിധാനമുണ്ട്. പ്രതിരോധത്തിന് ത്രിതല സംവിധാനം തയ്യാറാക്കി. പതിനായിരത്തിലേറെ ഐസൊലേഷൻ കിടക്കകൾ ആശുപത്രികളിൽ സജ്ജമാക്കിയിരിക്കയാണെന്നം അദ്ദേഹം പറഞ്ഞു. കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രി കോവിഡ് ആശുപത്രിയായി പ്രവർത്തനം തുടങ്ങിെന്നും അദ്ദേഹം പറഞ്ഞു.

ജില്ല മാറി റേഷൻ ലഭിക്കാത്ത പ്രശ്‌നം പരിഹരിക്കാൻ നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. റേഷനുമായി ബന്ധപ്പെട്ട് അപൂർവമായി ചില പരാതികൾ ഉയർന്നു. ചിലർ റേഷൻ മോശമാണെന്ന പ്രചാരണവും നടത്തി. സമൂഹം ആദരിക്കുന്ന ചിലർ ഇത്തരം പ്രചരണങ്ങൾ തെറ്റാണെന്ന് അനുഭവത്തിലൂടെ പറഞ്ഞത് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പറഞ്ഞു. നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജുവിന്റെ പ്രതികരണം ഉദാഹരണം. റേഷൻ കടകളിൽ എല്ലാ സാധനങ്ങളും ഉറപ്പാക്കാൻ ശ്രദ്ധിക്കുന്നുണ്ട്.

എംഎൽഎമാരുമായി കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസിങ് നടത്തിയിട്ടുണ്ട്. പ്രവർത്തനങ്ങൾ വിലയിരുത്തി മാറ്റം വരുത്തേണ്ടതാണ് ചർച്ച നടത്തിയത്. നിയമസഭാംഗങ്ങൾ കളക്റ്റ്രേറ്റിലെത്തി. സ്പീക്കറും പ്രതിപക്ഷ നേതാവും ഉമ്മൻ ചാണ്ടിയും പങ്കെടുത്തു. സഭാ സമ്മേളനത്തിന്റെ അതേ പ്രതീതിയായിരുന്നുവെന്ന് മുഖ്യമന്ത്രി. സർക്കാർ ഇടപെടലിൽ എല്ലാവരും സംതൃപ്തി രേഖപ്പെടുത്തിയെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP