Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാടത്ത് വിയർത്ത് പണിയെടുക്കുന്നർ ഉൾപ്പെടെ 15 പേർ കർഷകർ; പാവങ്ങൾക്ക് സൗജന്യ ചികിത്സ നൽകുന്നവരുൾപ്പെടെ 14 പേർ ഡോക്ടർമാർ; വരുമാനത്തിന്റെ പാതി ചേരികൾക്ക് നൽകുന്നത് ഉൾപ്പെടെ 16 പേർ സാമൂഹ്യ പ്രവർത്തകർ; സാംസ്‌കാരിക നായകന്മാർക്കും രാഷ്ട്രീയ നേതാക്കൾക്കും പ്രാഞ്ചിയേട്ടന്മാർക്കും മാത്രം നൽകിക്കൊണ്ടിരുന്ന പത്മ അവാർഡ് സാധാരണക്കാരിലേക്ക് ഇറങ്ങി ചെന്നത് ഇങ്ങനെ; ആർക്കും നോമിനേറ്റ് ചെയ്യാം എന്ന സാഹചര്യത്തിൽ പത്മ അവാർഡുകൾക്ക് ലഭിച്ചത് 50,000 നോമിനേഷനുകൾ

പാടത്ത് വിയർത്ത് പണിയെടുക്കുന്നർ ഉൾപ്പെടെ 15 പേർ കർഷകർ; പാവങ്ങൾക്ക് സൗജന്യ ചികിത്സ നൽകുന്നവരുൾപ്പെടെ 14 പേർ ഡോക്ടർമാർ;  വരുമാനത്തിന്റെ പാതി ചേരികൾക്ക് നൽകുന്നത് ഉൾപ്പെടെ 16 പേർ സാമൂഹ്യ പ്രവർത്തകർ; സാംസ്‌കാരിക നായകന്മാർക്കും രാഷ്ട്രീയ നേതാക്കൾക്കും പ്രാഞ്ചിയേട്ടന്മാർക്കും മാത്രം നൽകിക്കൊണ്ടിരുന്ന പത്മ അവാർഡ് സാധാരണക്കാരിലേക്ക് ഇറങ്ങി ചെന്നത് ഇങ്ങനെ; ആർക്കും നോമിനേറ്റ് ചെയ്യാം എന്ന സാഹചര്യത്തിൽ പത്മ അവാർഡുകൾക്ക് ലഭിച്ചത് 50,000 നോമിനേഷനുകൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇത്തവമ പത്മ പുരസ്‌ക്കാരം പ്രഖ്യാപിച്ചപ്പോൾ അത് രാഷ്ട്രീയ വീതംവെപ്പാണെന്ന ആരോപണം വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു. ഭാരതരത്‌ന അടക്കം നൽകിയത് ആർഎസ്എസിന് പ്രീണിപ്പിച്ചവർക്കും സംഘബന്ധുക്കൾക്കും ആണെന്നാണ് ആക്ഷേപം. ഈ ഈ ആക്ഷേപങ്ങൾക്കിടയിലും ചിലർ നേട്ടമുണ്ടാക്കി എന്ന് പറയാതെ വയ്യ. ഒരു വശത്ത് വിവാദം കൊഴുക്കുമ്പോഴും പത്മ പുരസ്‌ക്കാരം ശ്രദ്ധ നേടുന്നത് കൂട്ടത്തൽ അർഹരിലേക്ക് പുരസ്‌ക്കാരം എത്തുന്നു എന്നതിലാണ്.

നാളിതുവരെ സാംസ്‌കാരിക നായകന്മാർക്കും രാഷ്ട്രീയ നേതാക്കൾക്കും പ്രാഞ്ചിയേട്ടന്മാർക്കും മാത്രം നൽകിക്കൊണ്ടിരുന്ന ഈ ഉന്നത പുരസ്‌കാരം ഈ വർഷം പാടത്ത് വിയർത്ത് പണിയെടുക്കുന്നവരുൾപ്പെടെ 15 കർഷകർക്ക് വരെ ലഭിച്ചിരിക്കുന്നു. ഈ വർഷം പുരസ്‌കാരം നേടിയിരിക്കുന്ന 14 പേർ ഡോക്ടർമാരാണ്. കൂടാതെ വരുമാനത്തിന്റെ പാതി ചേരികൾക്ക് നൽകുന്നത് ഉൽപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുന്ന 16 സാമൂഹ്യ പ്രവർത്തകർക്കും ഈ വർഷം പത്മ പുരസ്‌കാരം ലഭിച്ചു. ഇതെല്ലാം വിവാദങ്ങൾക്കിടയിലും പുരസ്‌ക്കാരത്തിന്റെ ശോഭകെടാതെ സൂക്ഷിക്കുന്നതാണ്.

നിലവിൽ ഈ പുരസ്‌കാരത്തിനായി ആർക്കും ആരെയും നോമിനേറ്റ് ചെയ്യാം എന്ന സാഹചര്യം ഉണ്ടായതോടെ പത്മ അവാർഡുകൾക്ക് ലഭിച്ചത് 50,000 നോമിനേഷനുകളാണ്. ഈ വർഷം പത്മ പുരസ്‌കാരം ലഭിച്ച കർഷകരിൽ ഹോൾട്ടികൾ്ചചറിസ്റ്റുകൾ, ഹൈടെക് കൃഷിക്കാർ, പരമ്പരാഗത കൃഷിക്കാർ, ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നവർ, മൃഗപരിപാലനം നടത്തുന്നവർ തുടങ്ങിയവർ ഉൾപ്പെടുന്നു. 50,000 നോമിനേഷനുകളിൽ നിന്നുമാണ് ഏറ്റവും അർഹരായ 112 പേരെ തെരഞ്ഞെടുത്തിരിക്കുന്നത്.

അതായത് 2014ൽ വെറും 2200 നോമിനേഷനുകളാണ് ലഭിച്ചതെന്ന കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ ഇതിൽ 20 ഇരട്ടി വർധനവാണുണ്ടായിരിക്കുന്നത്. തികച്ചും ശാസ്ത്രീയമായ വിലയിരുത്തലും എക്സ്പർട്ട് കൺസൾട്ടേഷനും വിധേയമാക്കിയ ശേഷമാണ് ഓരോ നോമിനേഷനും പരിഗണിച്ചിരുന്നത്. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളെ പ്രതിനിധീകരിച്ചും എല്ലാ മേഖലകളെ ഉൾക്കൊണ്ടും പുരസ്‌കാരങ്ങൾ വിതരണം ചെയ്യാനും ഇപ്രാവശ്യം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നാളിതുവരെ ഗവൺമെന്റ് അവാർഡുകളായിരുന്ന പത്മ പുരസ്‌കാരങ്ങളെ ജനങ്ങളുടെ അവാർഡാക്കി മാറ്റാൻ മോദി ഗവൺമെന്റിന് സാധിച്ചുവെന്നാണ് റിപ്പോർട്ട്.

ഹോൽട്ടികർച്ചറിസ്റ്റുകളായ കൻവാൽ സിങ് ചൗഹാൻ വല്ലബായ് വസ്രം ബായ് മാർവാനിയ , ജഗദീഷ് പ്രസാദ് പരിഖ് എന്നിവർക്ക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കൃഷിയിൽ ആധുനിക ടെക്നോളജി പ്രാബല്യത്തിൽ വരുത്തിയ ഭാരത് ഭൂഷൻ ത്യാഗി, റാം ശരൺ വർമ, വെങ്കിടേശ്വര റാവു യദ്ലാപ്പള്ളി എന്നിവരും പുരസ്‌കാരം ലഭിച്ചവരിലുൾപ്പെടുന്നു.കൂടാതെ ജൈവ കർഷകരും പരമ്പരാഗത വിത്തുകളുടെ സംരക്ഷകരുമായ കമലാ പുജ്ഹാരി, കിസാൻ ചാച്ചി രാജ്കുമാരി ഡേവി, ബാബുലാൽ ദാഹിയ, ഹുകുംചന്ദ് പടിഡാർ, എന്നിവർക്കും ഈ പുരസ്‌കാരം ലഭിച്ചു.ഫിഷറീസ് മേഖലയിലെ സുൽത്താൻ സിംഗിനും ഡയറി ബ്രീഡിംഗിൽ നരേന്ദ്ര സിംഗിനും പത്മ പുരസ്‌കാരം ലഭിച്ചു.

പത്മ പട്ടികയിൽ ഇടം പിടിച്ച 14 ഡോക്ടർമാർ ദരിദ്രർക്ക് ചികിത്സ സൗജന്യമായി നൽകുന്നവരാണ്. ഒമേഷ് കുമാർ ഭാരതി, സുദാം കേറ്റ്,രാമസ്വാമി വെങ്കടസ്വാമി, പ്രതാപ് സിങ് ഹാർദിയ, സെറിങ് നോർബൂ, ഡോക്ടർ ദമ്പതികളായ സ്മിത- രവീന്ദ്ര കോൽഹെ തുടങ്ങിയവർ ഉൾപ്പെടുന്നു. വരുമാനത്തിന്റെ പാതി ചേരികൾക്ക് നൽകുന്ന 16 സാമൂഹ്യ പ്രവർത്തകർക്കും പത്മ പുരസ്‌കാരമുണ്ട്. മുൻ ഐപിഎസ് ഓഫീസരായ ജ്യോതി കുമാർ സിൻഹ, ദേവർ പള്ളി പ്രകാശ് റാവു, അനൂപ് രഞ്ജൻ പാണ്ഡെ,തുടങ്ങിയവർ ഇതിലുൾപ്പെടുന്നു.

മറ്റ് ചില പ്രമുഖ വ്യക്തിത്വങ്ങൾക്കും ഈ വർഷം പത്മ പുരസ്‌കാരം നൽകിയിരിക്കുന്നു. ബിഹാറിലെ സാമൂഹ്യ നേതാവായ ഹുകും നാരായൺ യാദവ്, ജാർഖഡിൽ നിന്നുള്ള ഗോത്ര നേതാവ് കരിയ മുണ്ഡ, അഭിഭാഷകനായ ആക്ടിവിസ്റ്റ് സിഖ് നേതാവ് എസ് എസ് ദിൻഡ്സ, മലയാളിശാസ്ത്രജ്ഞനായ നമ്പി നാരാണൻ, എന്നിവരുൾപ്പെടുന്നു. വ്യത്യസ്ത ഭാഷകളിലെ വിവിധ എഴുത്തുകാർക്കും ഈ വർഷം പുരസ്‌കാരമുണ്ട്. നർസിങ് ഡേവ് ജംവാൽ(ദോഗ്രി), കൈലാഷ് മദ്ബൈയ(ബുൻഡേലി), മുഹമ്മദ് ഹനിഫ് ഖാൻ ശാസ്ത്രി( സംസ്‌കൃതം), തുടങ്ങിയവർ അവരിൽ ചിലരാണ്. ആർട്സ് ആൻഡ് മ്യൂസിക് കാറ്റഗറിയിൽ മലയാളത്തിന്റെ അഭിമാനം മോഹൻലാൽ ഉൾപ്പെടുന്നവർക്കും പുരസ്‌കാരമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP