Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അറബികൾ വിശപ്പടക്കുന്നത് ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ് പെൺകുട്ടികളെ വിലയ്ക്കു വാങ്ങി; 25,000 കൊടുത്താൽ പെൺകുട്ടികളെ ഇന്ത്യൻ മാർക്കറ്റിൽ നിന്നു വാങ്ങാം; ഐസിസ് ഭീകരർക്കു പോലും പെൺകുട്ടികളെ വിൽക്കുന്നു: 15 ലക്ഷത്തോളം ഇന്ത്യൻ സ്ത്രീകൾ ലൈംഗിക കച്ചവടത്തിന്റെ ഇരകൾ

അറബികൾ വിശപ്പടക്കുന്നത് ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ് പെൺകുട്ടികളെ വിലയ്ക്കു വാങ്ങി; 25,000 കൊടുത്താൽ പെൺകുട്ടികളെ ഇന്ത്യൻ മാർക്കറ്റിൽ നിന്നു വാങ്ങാം; ഐസിസ് ഭീകരർക്കു പോലും പെൺകുട്ടികളെ വിൽക്കുന്നു: 15 ലക്ഷത്തോളം ഇന്ത്യൻ സ്ത്രീകൾ ലൈംഗിക കച്ചവടത്തിന്റെ ഇരകൾ

മറുനാടൻ മലയാളി ബ്യൂറോ

ന്ത്യൻ പെൺകുട്ടികളെ ലൈംഗിക ഉപഭോഗ വസ്തുക്കളായി ലോകമാംസവിപണിയിൽ വിൽക്കുന്നതിന് കുറിച്ച് ഇന്ത്യൻ എക്സ്‌പ്രസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ഉള്ളത്. ഓരോവർഷവും അറബ് രാജ്യങ്ങളിലേക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അടിമച്ചന്തകളിലേക്കും ഐഎസ് തീവ്രവാദ ക്യാമ്പുകളിലേക്കും റിക്രൂട്ട് ചെയ്യപ്പെടുന്ന ലൈംഗികത്തൊഴിലാളികളിൽ മുൻപന്തിയിൽ ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ് രാജ്യക്കാർ.

ദാരിദ്ര്യത്താൽ കഷ്ടപ്പെടുന്ന കുടുംബങ്ങളിലെ പെൺകുട്ടികളെ പ്രലോഭിപ്പിച്ച് ലൈംഗികത്തൊഴിലാളികളാക്കി മാറ്റിയാണ് ഏജന്റുമാർ ആയിരക്കണക്കിന് പെൺകുട്ടികളെ വിദേശത്തേക്ക് കടത്തുന്നത്. രാജ്യാന്തര അതിർത്തികളായ ഇവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നത്.

ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കൊൽക്കത്ത വഴി, ഡൽഹിയിലോ, മുംബൈയിലോ എത്തി വിമാനമാർഗം അറബ് രാഷ്ട്രങ്ങളിലേക്ക് കടക്കുകയാണ് പതിവ്. അവിടെ നിന്നും ഏജന്റുമാർ സിറിയയിലെ ഐഎസ് ക്യാമ്പുകളിലേക്ക് ഇവരെ വിൽക്കും. ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത വിമാനത്താവളങ്ങളിലെ എയർലൈൻ ജീവനക്കാരും എമിഗ്രേഷൻ ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ നിഗമനം. 25000 മുതൽ 50000 രൂപ വരെ വീട്ടുകാർക്ക് അടിച്ചേൽപിച്ചാണ് പെൺകുട്ടികളെ ഏജന്റുമാർ സ്വന്തമാക്കുന്നത്. ഒരിക്കൽ വീട് വിട്ടിറങ്ങുന്ന പെൺകുട്ടികൾ ആരും തന്നെ തിരിച്ച് വീട്ടിലെത്താറില്ല എന്നതാണ് സത്യം. കടത്തുന്ന പെൺകുട്ടികൡ 79 ശതമാനം പേരും ലൈംഗിക അടിമകളായി മാറുന്നുവെന്ന് റിപ്പോർട്ട്.

മാസങ്ങൾക്കു മുമ്പ് ന്യൂഡെൽഹിയിലെ സൗദി അറേബ്യൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി മജിദ് അഷൂറും അദ്ദേഹത്തിന്റെ സൗദി സുഹൃത്തുക്കളും ചേർന്ന് ഗുഡ്ഗാവിലെ ഔദ്യോഗിക വസതിയിൽ വച്ച് രണ്ട് നേപ്പാളി പെൺകുട്ടികളെ കൂട്ടബലാൽസംഗം ചെയ്തത് വൻവിവാദമായ പശ്ചാത്തലത്തിലാണ് അറബ് രാജ്യങ്ങളിലേക്കും ഐഎസ് ക്യാമ്പുകളിലേക്കും പെൺകുട്ടികളെ വൻതോതിൽ ഏജന്റുമാർ റിക്രൂട്ട് ചെയ്യുന്നത്. 24 വയസുള്ള നേപ്പാളി പെൺകുട്ടികളെ അവളുടെ മാതാപിതാക്കൾ തന്നെയാണ് ഏജന്റിന് വിറ്റത്. രാജ്യാന്തര ലൈംഗിക വിപണിയിൽ എത്തിപ്പെട്ട ഇവളോടൊപ്പം ഏഴു പേരും ഉണ്ടായിരുന്നു. ഒരാഴ്ച ഡൽഹിയിലെ പലർക്കും കാഴ്ച വച്ച ഇവരെ പിന്നീട് യു.എ.ഇയിലെ മറ്റൊരു ഏജന്റിന് മറിച്ചു വിറ്റു. ജൂലൈ 27ന് ഇവർ ദുബായിലേക്ക് കടക്കാൻ ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഇവർ പിടിക്കപ്പെട്ടത് .

സെക്‌സ് ഏജന്റുമാർ വൻതോതിൽ പെൺകുട്ടികളെ കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ എയർപോർട്ടുകളിലെ എമിഗ്രേഷൻ വിഭാഗത്തിന് കർശന നിർദേശങ്ങൾ നൽകിയിരുന്നു. ഒറ്റയ്ക്കും ഗ്രൂപ്പായും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്ന സ്ത്രീകളുടെ യാത്രാരേഖകളും മറ്റുവിവരങ്ങളും സൂക്ഷ്മമായി വിശകലനം ചെയ്തശേഷം അനുമതി നൽകിയാൽ മതിയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം. സെക്‌സ് ഏജന്റുമാർ എത്തിക്കുന്ന സ്ത്രീകളെ ആദ്യം ശ്രീലങ്ക, തായ്‌ലന്റ്, മൊറോക്ക, ബാങ്കോക്ക് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കടത്തിയശേഷം അവിടെ നിന്നാണ് അറബ് രാജ്യങ്ങളിലേക്ക് ഇവരെ കടത്തുന്നത്. യു.എ.ഇ, കുവൈറ്റ്, സൗദി അറേബ്യ, സിറിയ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കടത്തുന്നത്. ഇന്ത്യയിൽ നിന്നുള്ള പെൺകുട്ടികളെ ആഫ്രിക്കൻ രാജ്യങ്ങളിലെ അടിമച്ചന്തകളിലേക്കും കടത്താൻ തുടങ്ങിയിട്ടുണ്ട്. ടാൻസാനിയ, കെനിയ തുടങ്ങിയ രാജ്യങ്ങളിലെ സെക്‌സ് ഏജന്റുമാരാണ് പുതിയതായി രംഗപ്രവേശനം ചെയ്തിട്ടുള്ളത്.

നേപ്പാളി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മജിദിനെ ചോദ്യം ചെയ്തപ്പോഴാണ് ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന നെറ്റ് വർക്കിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൽ ലഭിച്ചത്. ഡൽഹിയിൽ എയർലൈൻ ജീവനക്കാരായ മനീഷ് ഗുപത്, കപിൽ കുമാർ എന്നിവരുടെ പങ്കിനെ കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. ഏജന്റുമാർ മുഖേനെ ദുബായിലേക്ക് കടത്താൻ ശ്രമിച്ച 76 നേപ്പാളി പെൺകുട്ടികളെ കഴിഞ്ഞ ഫെബ്രുവരിയിൽ സിഐഎസ്.എഫും ഡൽഹി പൊലീസും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു. ഉയർന്ന ജോലിയും മെച്ചപ്പെട്ട സൗകര്യങ്ങളും വാഗ്ദാനം ചെയ്താണ് ദാരിദ്ര്യത്തിൽ കഴിയുന്ന കുടംുബങ്ങളിലെ പെൺകുട്ടികളെ ഏജന്റുമാർ വലവീശി പിടിക്കുന്നത്. ബംഗ്ലാദേശി പെൺകുട്ടികളെ ഡൽഹി വിമാനത്താവളം വഴി അറബ് രാജ്യങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ഏജൻസിയായ റോ ഈ മാസം ആദ്യം വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ നിന്നുള്ള ഏജന്റ് ബംഗ്ലാദേശിലെത്തി കരാർ ഉറപ്പിക്കുന്നതിന്റെ വിവരങ്ങളും റോ പുറത്ത് വിട്ടിരുന്നു.

ഭീകരരുടെ ലൈംഗിക ആവശ്യങ്ങൾക്കടക്കം ഇന്ത്യയിൽ നിന്ന് പെൺകുട്ടികളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ഏജൻകൾ വിദേശകാര്യമന്ത്രാലയം വഴി അയൽരാജ്യങ്ങളെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നേപ്പാളിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ രാജ്യത്തെ വിവിധ അന്വേഷണ ഏജൻസികളുമായി ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ നേപ്പാളിൽ നിന്ന് കാണാതായ പെൺകുട്ടികളുടെ വിവരങ്ങളും കൈമാറി. ഐഎസ് ഭീകരർക്കു വേണ്ടി ഇന്ത്യ വഴി പെൺകുട്ടികളെ കടത്തുന്നുവെന്ന വിവരം നേപ്പാൾ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ കൈമാറിയത് ഇക്കഴിഞ്ഞ മെയിലാണ് .

മജിദിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടു ഏജന്റുമാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിഷ്ണു താമങ്, ദയാ റാം എന്നിവരെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ 20 നും 35 വയസിനും ഇടയിലുള്ള 21 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഒരു പെൺകുട്ടിക്ക് 5000 രൂപയാണ് കമ്മീഷനായി ഏജന്റുമാർ വാങ്ങിയിരുന്നത്. 2012ൽ 185 പേരെയും 2013ൽ 160 പേരെയും കഴിഞ്ഞ വർഷം 235 പേരെയും ഏജന്റമാരിൽ നിന്ന് പൊലീസ് രക്ഷപ്പെടുത്തിയിരുന്നു. ഈ വർഷം ഡൽഹിയിൽ നിന്നു മാത്രം 31 സ്ത്രീകളടക്കം 199 പേരെ മനുഷ്യക്കടത്തിന് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ രാജ്യത്തെ വിമാനത്താവളങ്ങളിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണെന്ന് ആരോപണം ഉയരുമ്പോൾ വ്യക്തമായ യാത്രാരേഖകളും വിസയുമായി എത്തുന്ന യാത്രക്കാരെ എങ്ങനെ തടഞ്ഞു വയ്ക്കാൻ കഴിയുമെന്ന ചോദ്യമാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ ചോദിക്കുന്നത്.

നേപ്പാളിലെ മെൽക്കി ഗ്രാമത്തിലെ പെൺകുട്ടികളെയാണ് ഏജന്റുമാർ നോട്ടമിടുന്നത്. ശരീരഭംഗിയും നല്ല നിറവും ഉള്ളതിനാൽ ഈ ഗ്രാമത്തിലെ പെൺകുട്ടികൾക്ക് അറബ് രാജ്യങ്ങളിൽ ആവശ്യക്കാർ ഏറെയാണ്. കാഠ്മണ്ഡുവിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് മെൽക്കി ഗ്രാമം. തവാങ് ഗുരുങ് ഗോത്രത്തിലുള്ളവരാണ് ഇവിടുത്തെ ജനങ്ങൾ. ഝാർഖണ്ഡിലെ ഗുംല, ലോഹാർദാഹ, ഖുന്ത, സിംദേഗ എന്നീ സ്ഥലങ്ങളാണ് മനുഷ്യക്കടത്തിന്റെ ഹബ്ബുകൾ. ഡൽഹിയിൽ മാത്രം 462 പ്ലെസ്‌മെന്റ് ഏജൻസികൾ രജിസ്‌ററർ ചെയ്തിട്ടുണ്ട്. ആയിരത്തിലേറെ ഏജൻസികളാണ് അനധികൃതമായി ഡൽഹിയിലുള്ളത്. രാജു, രാധ എന്ന കോമൺ പേരിൽ അറിയപ്പെടുന്ന ഏജന്റുമാർ അധികം വൈകാതെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും നീങ്ങുമെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്.

Graphic Courtesy: Indian Express

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP