Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒന്നര വയസ്സുകാരി മൈനയേയും എട്ടുമാസം ഗർഭിണിയായ അമ്മയേയും ഭവാനിപ്പുഴ കടത്തി രക്ഷപെടുത്തിയത് പുഴയ്ക്ക മുകളിൽ വലിച്ചുകെട്ടിയ കയറിലൂടെ; അട്ടപ്പാടിയിലെ വീട്ടിൽ ആറുദിവസമായി കുടുങ്ങിക്കിടന്ന ഒരു കുടുംബത്തിലെ ആറുപേരെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത് രക്ഷാപ്രവർത്തകരുടെ ആത്മാർത്ഥതയും ആത്മവിശ്വാസവും

ഒന്നര വയസ്സുകാരി മൈനയേയും എട്ടുമാസം ഗർഭിണിയായ അമ്മയേയും ഭവാനിപ്പുഴ കടത്തി രക്ഷപെടുത്തിയത് പുഴയ്ക്ക മുകളിൽ വലിച്ചുകെട്ടിയ കയറിലൂടെ; അട്ടപ്പാടിയിലെ വീട്ടിൽ ആറുദിവസമായി കുടുങ്ങിക്കിടന്ന ഒരു കുടുംബത്തിലെ ആറുപേരെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത് രക്ഷാപ്രവർത്തകരുടെ ആത്മാർത്ഥതയും ആത്മവിശ്വാസവും

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പ്രകൃതി താണ്ഡവമാടുമ്പോൾ സാമാനതകളില്ലാത്ത ആത്മധൈര്യവും പേറി മഹാപ്രളയത്തെ മറികടന്ന പഴയ മനസ്സ് മലയാളി വീണ്ടും ആത്മാവിലേക്ക് സന്നിവേശിപ്പിക്കുന്നു. ജനങ്ങളും ഭരണകൂടവും രക്ഷാപ്രവർത്തകരും ജനപ്രതിനിധികളും മാധ്യമപ്രവർത്തകരും കണ്ണീരണിഞ്ഞ് പ്രളയത്തെ നേരിടുമ്പോൾ അതിജീവനത്തിന്റെ പ്രതീകമായി, രക്ഷാപ്രവർത്തകർക്ക് ആത്മവിശ്വാസമായി അട്ടപ്പാടിയിലെ മൈനയേയും മാതാപിതാക്കളേയും രക്ഷാപ്രവർത്തകർ ഭവാനിപ്പുഴ കടത്തി ഇക്കരെ എത്തിച്ചു.

അട്ടപ്പാടിയിൽ ആറുദിവസമായി തുടരുന്ന പേമാരിയിൽ കുത്തിയൊഴുകുന്ന ഭവാനിപ്പുഴയുടെ കരയിൽ കുടുങ്ങിയ കുടുംബത്തിൽ എട്ടുമാസം ഗർഭിണിയായ ലാവണ്യയും മകൾ ഒന്നരവയസുള്ള മൈനയും അടക്കമുള്ളവരെ പുഴയ്ക്കു മുകളിലൂടെ കയറിൽ അധികൃതർ ഇക്കരെ എത്തിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് രക്ഷാപ്രവർത്തകർ.

അറുപതുകാരിയായ പഴനിയമ്മയെ ആദ്യം പുഴയ്ക്കു മുകളിലൂടെ കയറിൽ ഇക്കരെ എത്തിച്ചു. മകൻ മുരുകേശനും പേരക്കുട്ടി മൈനയും അവർക്കു പിന്നാലെ ഇക്കരയെത്തി. മൈനയെ നെഞ്ചോടു ചേർന്നു പൊതിഞ്ഞാണ് മുരുകേശിനൊപ്പം മറുകരയിൽ എത്തിച്ചത്. കരഞ്ഞിറങ്ങിയ കുഞ്ഞിനെ പഴനിയമ്മ വാരിയെടുത്തു മാറോടണച്ചു കരഞ്ഞു.

എട്ടുമാസം ഗർഭിണിയായ മരുമകൾ ലാവണ്യ കുത്തൊഴുക്കിന്റെ മുകളിലൂടെ റോപിൽ എത്തുന്നതും കാത്ത് ആധിയോടെ കാത്തിരിക്കുകയായിരുന്നു ഇക്കരെ പഴനിയമ്മയും മകൻ മുരുകേശനും. പിന്നാലെ റോപിൽ പ്രത്യേക സംവിധാനത്തിലൂടെ പരുക്കുകളൊന്നുമില്ലാതെ ലാവണ്യയും ഇക്കരയെത്തി. അവർക്കു ധൈര്യം പകരാൻ രണ്ട് ഉദ്യോഗസ്ഥർ അക്കരക്കു പോയിരുന്നു പ്രളയത്തിന്റെ ദുരന്തത്തിൽ നിന്നു അതിസാഹസികമായി ജീവിതത്തിലേക്കു തിരിച്ചെത്തിയ സന്തോഷത്തിലായിരുന്നു കുടുംബം. അവർ അധികൃതരെ തൊഴുതു, നന്ദി പറഞ്ഞു.

കോണാർ വിഭാഗത്തിൽപ്പെട്ട ശെൽവരാജ്, പളനിയമ്മ, മകൻ മുരുകേശൻ, അയാളുടെ ഭാര്യ ലാവണ്യ, മകൾ മൈന, പൊന്നൻ എന്നിവരുൾപ്പെട്ട കുടുംബം ഒരാഴ്ചയായായി വീട്ടിനുള്ളിൽപ്പെട്ട് വിഷമത്തിലായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന മൺതിട്ടയും താൽക്കാലിക പാലവും വെള്ളത്തിൽ കുത്തിയൊലിച്ചുപോയി. പലവഴിയും നോക്കിയെങ്കിലും പുറത്തെത്താനുള്ള ശ്രമം തടസപ്പെട്ടു.

ഗർഭിണിയെ റോപ്പിലൂടെ എത്തിച്ചാൽ ആരോഗ്യപ്രശ്നം ഉണ്ടാകുമോ എന്ന് ആശങ്ക ആദ്യം ഉണ്ടായെങ്കിലും അതുണ്ടാകാതിരിക്കാനുള്ള സംവിധാനത്തിലൂടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇക്കരെ എത്തിയ എല്ലാവരെയും ഡോ. പ്രഭുദാസിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം സ്ഥലത്ത് ക്യാംപ് ചെയ്ത് അടിയന്തരപരിശോധനയ്ക്കു വിധേയമാക്കി. തുടർച്ചയായ മഴ വകവയ്ക്കാതെയായിരുന്നു രക്ഷാപ്രവർത്തനം.

പാലക്കാട് അട്ടപ്പാടിയിലെ പട്ടിമാളം കോണാർ തുരുത്തിൽ മൈനയുടെയും മാതാപിതാക്കളുടെയും ഇനിയും പുറംലോകം കാണാത്ത തന്റെ പ്രിയപ്പെട്ട കുഞ്ഞുവാവയുടെയും രക്ഷപെടൽ കേരളം ആശ്വാസത്തോടെയാണ് കേട്ടത്. അട്ടപ്പാടിയിൽ ആറുദിവസമായി തുടരുന്ന പേമാരിയിൽ ആർത്തലച്ച് ഒഴുകുന്ന ഭവാനിപ്പുഴയ്ക്ക് അക്കരെ അച്ഛനും അമ്മയ്ക്കും മുത്തശ്ശി പഴനിയമ്മയ്ക്കും ഒപ്പം അകപ്പെട്ടതാണ് മൈനയും. മൈനയുടെ അമ്മ എട്ടുമാസം ഗർഭിണിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP