1 usd = 75.91 inr 1 gbp = 94.61 inr 1 eur = 83.05 inr 1 aed = 20.67 inr 1 sar = 20.18 inr 1 kwd = 243.24 inr

Apr / 2020
10
Friday

കൊവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു; രോ​ഗ ബാധിതരുടെ എണ്ണം15.43 ലക്ഷം കടന്നു; മരണ നിരക്കിൽ ഇറ്റലി തന്നെ ഒന്നാം സ്ഥാനത്ത്; സ്പെയിനെ പിന്തള്ളി മരിച്ചവരുടെ എണ്ണത്തിൽ അമേരിക്ക രണ്ടാമതെത്തി; വരുന്ന രണ്ടാഴ്‍ചകൾ അമേരിക്കയ്ക്ക് നിർണായകമാണെന്ന് ആരോഗ്യ വിദഗ്‍ധർ; ചൈനയിൽ രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും കോവിഡ് മരണം; കൊറോണ വൈറസിന്റെ തേരോട്ടത്തിന് മുന്നിൽ നിശ്ചലമായി ലോകം

April 09, 2020

ന്യുയോർക്ക്: കൊവിഡ്19 ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് കുതിക്കുന്നു. ഇന്ന് മാത്രം 2500ഓളം ആളുകളാണ് വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ ലോകത്തുകൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 90954 ആയി. രോഗബാധിതരുടെ എണ്ണം 15.43 ലക്ഷം കടന്നു. ഇന്ന് മ...

രാജ്യത്ത് 24 മണിക്കൂറിനിടെ 17 മരണം കൂടി; ധാരാവിയിൽ മരണം മൂന്നായതിന് പുറമേ പോസിറ്റീവ് കേസുകളും കൂടിയതോടെ മഹാരാഷ്ട്രയിൽ ആശങ്കയേറുന്നു; കേസുകളുടെ എണ്ണത്തിൽ തൊട്ടുപിന്നിൽ തമിഴ്‌നാടും; ലോക് ഡൗൺ നീട്ടാൻ തീരുമാനിച്ച് കർണാടകയും ഒഡീഷയും; ഹൈഡ്രോക്‌സി ക്ലോറോക്വിൻ നിർദ്ദേശിക്കില്ലെന്ന് ഐസിഎംആർ; രോഗപ്രതിരോധത്തിന് 1500 കോടിയുടെ പാക്കേജ് അനുവദിച്ച് കേന്ദ്ര സർക്കാർ; ട്രെയിൻ സർവീസുകൾ പുനഃ സ്ഥാപിക്കുന്നതിൽ തീരുമാനമായില്ലെന്ന് റെയിൽവെ

April 09, 2020

ന്യൂഡൽഹി: രാജ്യത്ത് വ്യാഴാഴ്ച കോവിഡ് പോസിറ്റീവ് കേസുകൾ 5900 ത്തോട് അടുത്തു. കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 5,865 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 17 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മരണസംഖ്യ 169. മഹാരാഷ്ട്രയെയാണ് ഏറ്റവുമധ...

പരമാവധി ടെസ്റ്റുകൾ നിർദ്ദേശിച്ചപ്പോൾ ചെയ്തത് ഐസൊലേഷനും ക്വാറന്റൈനും; പ്രത്യേക ചികിത്സ ഇല്ലെന്ന് വ്യക്തമാക്കുമ്പോഴും ഇവിടെ നൽകുന്നത് എയ്ഡ്സിനും മലേറിയക്കുമുള്ള മരുന്നുകളും; മുൻകരുതലുകൾ ഇല്ലാത്ത ലോക് ഡൗൺ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പും അവ​ഗണിച്ചു; കൊവിഡ്19 വ്യാപനം തടയാൻ ലോകാരോ​ഗ്യ സംഘടന നൽകിയ നിർദ്ദേശങ്ങൾ ഇന്ത്യ മുഖവിലയ്ക്കെടുത്തില്ലെന്ന് റിപ്പോർട്ട്

April 09, 2020

കൊവിഡ്19 വ്യാപനം തടയാൻ ലോകാരോ​ഗ്യ സംഘടന നൽകിയ നിർദ്ദേശങ്ങൾ ഇന്ത്യ മുഖവിലയ്ക്കെടുത്തില്ല. ടെസ്റ്റുകൾ നടത്തി വൈറസ് ബാധിതരെ കണ്ടെത്തണം എന്ന നിർദ്ദേശത്തിന് പകരം ഐസൊലേഷനും ക്വാറന്റൈനും പ്രതിരോധത്തിനായി ഇന്ത്യ തെരഞ്ഞെടുക്കുകയായിരുന്നു. ലോക് ഡൗൺ നടപ്പാക്കുന...

'ഇപ്പോൾ സംസ്ഥാന മന്ത്രിമാരുടെ ശമ്പളം കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല; ഒരുമാസത്തെ ശമ്പളം നൽകിയത് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകുമല്ലോ; സംസ്ഥാന സർക്കാർ ചെലവ് ചുരുക്കുമെങ്കിലും അത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതുപോലെയാകില്ല'; കേന്ദ്ര മാതൃക സ്വീകരിക്കുമോ എന്ന ചോദ്യത്തിന് മഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ

April 09, 2020

 തിരുവനന്തപുരം: ചെലവ് കുറക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ മാതൃകയിൽ മന്ത്രിമാരുടെ ശമ്പളം കുറക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരാണ് ഇക്കാര്യം ചോദിച്ചത്. ഇപ്പോൾ സംസ്ഥാന മന്ത്രിമാരുട...

കോവിഡ് രോഗമുക്തി നേടിയവരുടെ രക്തം സ്വീകരിച്ചുള്ള പരീക്ഷണത്തിന് കേരളവും; സാർസിനെ മെരുക്കുന്നതിൽ ചൈന പരീക്ഷിച്ച് വിജയം കണ്ട 'കോൺവലസെന്റ് പ്ലാസ്മ' ചികിത്സക്ക് ഐസിഎംആറിന്റെ അനുമതി; ശ്രീചിത്രയിൽ നടപടികൾ പുരോഗമിക്കുന്നു; പുതിയരീതി കോവിഡ് ചികിത്സയിൽ നിർണ്ണായകമാവുമെന്ന് പ്രതീക്ഷ

April 09, 2020

 തിരുവനന്തപുരം: സാർസിനെ മെരുക്കുന്നതിൽ ചൈന പരീക്ഷിച്ച് വിജയിച്ച രീതിയാണ് രോഗം മാറിയവരിൽനിന്ന് രക്തം സ്വീകരിച്ച് രോഗികൾക്ക് കൊടുക്കുക എന്നതാണ്. ഈ 'കോൺവലസെന്റ് പ്ലാസ്മ' ചികിത്സ അമേരിക്കയും പരീക്ഷിക്കുന്നുണ്ട്. കോവിഡ് രോഗ ചികിത്സയിൽ നിർണ്ണായകമാവുമെന്ന് ...

കൊവിഡ്19ന്റെ രാജ്യത്തെ ഹോട്ട് സ്പോട്ടുകളിൽ ഒന്നിൽ മാരക വൈറസിനെ പിടിച്ചുകെട്ടിയത് ജില്ലാ കളക്ടറുടെ നിശ്ചയദാർഢ്യം; രാജസ്ഥാനിലെ ഭീൽവാഡയിൽ മാർച്ച് 31 നുശേഷം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഒരൊറ്റ പോസിറ്റീവ് കേസ് മാത്രം; മാരക വൈറസിനെ വരുതിയിലാക്കിയെങ്കിലും പരാജയപ്പെടുത്തി എന്ന് പറയാൻ ഇനിയും കാത്തിരിക്കണമെന്ന് ഭീൽവാഡ മോഡലിന്റെ ബുദ്ധികേന്ദ്രമായ ജില്ലാ കളക്ടർ രാജേന്ദ്ര ഭട്ട്

April 09, 2020

ജയ്പൂർ: രാജസ്ഥാനിലെ ഭീൽവാഡയെ കൊവിഡ് വ്യാപനത്തിന്റെ ഹോട്ട്സ്പോട്ടിൽ നിന്നും സാധാരണ നിലയിലേക്ക് എത്തിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് സർക്കാർ. കേന്ദ്ര സർക്കാർ പോലും ഇന്ന് ഭീൽവാഡ മാതൃകയാണ് മറ്റിടങ്ങൾക്കായി നിർദ്ദേശിക്കുന്നത്. മാർച്ച് 31 നുശേഷം ഇന്നുവരെ...

ഈസ്റ്ററിനും വിഷുവിനും കർശന ശാരീരിക അകലം പാലിക്കണം; കടകളിലും ആരാധനാലയങ്ങളിലും ഒരുകാരണവശാലും തിരക്കുണ്ടാകരുത്; കോവിഡിന്റെ സാമൂഹിക വ്യാപനം ഇപ്പോഴും തള്ളിക്കളയാനാവില്ല; കാസർകോട്ടെ രോഗികളെ വേണമെങ്കിൽ ആകാശമാർഗം സംസ്ഥാനത്തെ മറ്റ് ആശുപത്രികളിൽ എത്തിക്കും; മത്സ്യത്തൊഴിലാളികൾക്ക് 2000 രൂപ വീതം നൽകും; 50000ത്തോളം വരുന്ന ലോട്ടറി തൊഴിലാളികൾക്കും 1000 രൂപ നൽകും; ബീഡി തൊഴിലാളികൾക്കും ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

April 09, 2020

തിരുവനന്തപുരം: കൊവിഡ് 19  വൈറസിന്റെ സമൂഹ വ്യാപനത്തിനുള്ള സാധ്യതകൾ ഇനിയും തള്ളിക്കളയാവാത്തതിനാൽ വിഷുവിനും ഈസ്റ്റിനും കർശനമായി ശാരീരിക അകലം പാലിക്കണമെന്ന് മുഖ്യമന്ത്രി. പിണറായി വിജയൻ. സുരക്ഷിതരായി എന്ന തോന്നലിൽ ലോക് ഡൗൺ ലംഘനങ്ങളിലേക്ക് കടക്കരുത്. ജാഗ്ര...

പുതിയ മേയർ ബ്രോയ്ക്ക് ഇതുകൊറോണയ്‌ക്കെതിരെയുള്ള സന്ധിയില്ലാ പോരാട്ടം; വീട്ടിൽ അടച്ചിരിക്കുന്നവർക്ക് താങ്ങായി 25 കമ്യൂണിറ്റി കിച്ചൻ; നഗരവാസികളുടെ വിശപ്പകറ്റാൻ 20 രൂപയ്ക്ക് ഊണ് നൽകുന്ന ജനകീയ ഹോട്ടലുകൾ; ഭക്ഷണം അടക്കമുള്ള ആവശ്യങ്ങൾക്കായി രാവും പകലുമെന്നില്ലാതെ ഫോൺകോളുകൾ; തിരുവനന്തപുരം കോർപറേഷന്റെ കൈമെയ് മറന്നുള്ള യുദ്ധത്തിൽ സാരഥിയായി കെ.ശ്രീകുമാറും

April 09, 2020

തിരുവനന്തപുരം: കൊറോണാ പ്രതിരോധ പ്രവർത്തനങ്ങളിലും കമ്മ്യൂണിറ്റി കിച്ചൻ-ജനകീയ ഹോട്ടൽ നടത്തിപ്പിലും മറ്റു ജില്ലകളെ കടത്തിവെട്ടി തിരുവനന്തപുരം കോർപറേഷന്റെ പ്രവർത്തനം. കോർപറേഷന്റെ മുഴുവൻ സജ്ജീകരണങ്ങളും പൂർണമായി ഉപയോഗിച്ചാണ് കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമാ...

കൊവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; ഒരു ലക്ഷത്തി എഴുപതിനായിരം കോടി രൂപ പ്രഖ്യാപിച്ചത് സാമൂഹ്യക്ഷേമപദ്ധതികൾക്കായി; 49,000 വെൻറിലേറ്ററുകളും വാങ്ങാൻ ഓർഡർ നൽകിക്കഴിഞ്ഞുവെന്നും കേന്ദ്രസർക്കാർ

April 09, 2020

ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊവിഡ് പ്രതിരോധത്തിന് പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. ഒരു ലക്ഷത്തി എഴുപതിനായിരം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് പ്രഖ്യാപിച്ചത്. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച 15,000 കോടി രൂപയുടെ ഉത്...

കോവിഡിൽ ജനം മരിച്ചുവിഴുമ്പോൾ ബഹിരാകാശത്ത് നിധി തേടി അമേരിക്ക; ചന്ദ്രനിലുൾപ്പെടെ ഛിന്നഗ്രഹങ്ങളിൽ ഖനനം ചെയ്യാൻ സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകുന്ന ഉത്തരവിൽ ഒപ്പുവെച്ച് ട്രംപ്; ഖനനം ബഹിരാകാശ സ്വത്തുക്കൾ ലോകത്തെ മുഴുവൻ മനുഷ്യർക്കും അവകാശപ്പെട്ടതെന്ന യുഎൻ നിയമത്തിന് വിരുദ്ധം; ബഹിരാകാശത്ത് സൈന്യത്തെ വിന്യസിക്കാനുള്ള കരാറിന്റെ തുടർച്ചയെന്ന് വൈറ്റ് ഹൗസ്

April 09, 2020

ന്യൂയോർക്ക്: ലോകത്തിന്റെ വാണിജ്യ തലസ്ഥാനം എന്ന് വിശേഷിപ്പിക്കാവുന്ന അമേരിക്കയിലെ ന്യൂയോർക്ക് ഉൾപ്പെടുയുള്ളവയിൽ ഇന്ന് ജനം ഈയാംപാറ്റകളെപോലെ മരിച്ചുവീഴുകയാണ്. യുദ്ധകാല അടിസ്ഥാനത്തിൽ ആ മഹാമാരിയെ നേരിടുന്നതിന് പകരം അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മൂൻഗണന വ...

ലോകത്തിന് മുന്നിൽ തലയുയർത്തി ആരോ​ഗ്യ കേരളം; സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എട്ട് വിദേശികളും രോ​ഗമുക്തരായി; സ്വന്തം രാജ്യത്ത് ലഭിക്കുന്നതിനേക്കാൾ മികച്ച ചികിത്സ കേരളത്തിൽനിന്ന്​ ലഭിച്ചുവെന്നും പ്രതികരണം

April 09, 2020

തിരുവനന്തപുരം: കേരളം വീണ്ടും ലോകത്തിന് മുന്നിൽ തലയുയർത്തി തന്നെ. സംസ്ഥാനത്തുകൊവിഡ്19 ബാധിതരായ എട്ട് വിദേശികളും രോ​ഗ മുക്തരായി. ഇറ്റലിയിൽ നിന്നുള്ള റോബർട്ടോ ടൊണോസോ (57), യു.കെയിൽ നിന്നുള്ള ലാൻസൺ (76), എലിസബത്ത് ലാൻസ് (76), ബ്രയാൻ നെയിൽ (57), ജാനറ്റ് ല...

കൊല്ലത്ത് ഐസൊലേഷനിൽ ഉള്ള ഒരാൾ കൂടി കോവിഡ് പോസിറ്റീവ്; 21 കാരൻ നേരത്തെ പോസിറ്റീവായ നിലമേൽ സ്വദേശിയുടെ മകൻ; വിശദമായ റൂട്ട് മാപ്പ് പുറത്തുവിട്ടു; ജില്ലയിൽ പരിചരണത്തിലുള്ള രോഗികളിൽ ഏഴുപേരുടെയും നില തൃപ്തികരം; സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് ജില്ലാ കളക്ടർ

April 09, 2020

കൊല്ലം: ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഒരാൾ കൂടിപോസിറ്റീവായി. നിലമേൽ കൈതോട് സ്വദേശിയായ 21 വയസുകാരനായ ഇദ്ദേഹം നേരത്തെ പോസിറ്റീവായ നിലമേൽ സ്വദേശിയുടെ മകനാണ്. അധികൃതരുമായിപങ്കുവച്ച വിവരമനുസരിച്ച് വീട്ടിലെത്തിയ മാർച്ച് 23 ന് ശേഷം ഇയാൾ അധികംയാത്ര ...

കൊറോണ വന്നതിന് ശേഷം അവർ ആഹാരം കഴിച്ചിട്ടില്ല; എപ്പോഴും ഉറക്കം തന്നെയായിരുന്നു; ഒരിക്കലവർ കണ്ണു തുറന്നു, പിന്നെയെല്ലാം പഴയത് പോലെയായി; 103 വയസ്സായ ആഡ സനൂസോ എന്ന സ്ത്രീ അതിജീവിച്ചത് മാരക വൈറസിനെ; കൊവിഡ്19 മരണതാണ്ഡവമാടുന്ന ഇറ്റലിയിൽ നിന്നും പുറത്ത് വരുന്നത് ആശ്വാസകരമായ വാർത്ത

April 09, 2020

റോം: ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ഇറ്റലിയിലാണ്. ചെറുപ്പക്കാർക്ക് മാത്രം ചികിത്സ നൽകി വൃദ്ധരെ മരണത്തിന് വിട്ടുകൊടുക്കുന്നു എന്നാണ് ഇറ്റലിയിൽ നിന്നും പുറത്ത് വന്നുകൊണ്ടിരുന്ന വാർത്തകൾ. എന്നാൽ ഇപ്പോൾ കൊറോണയെ പ്രായം ജയിച്ചു എ...

ലോക് ഡൗൺ കാലത്തെ വിരസതയകറ്റാൻ വാങ്ങിക്കൂട്ടുന്നത് കോണ്ടവും ലൂബ്രിക്കന്റും മുതൽ സെക്സ് ടോയ് വരെ; "ശരി, സമയമുണ്ടല്ലോ, പുതിയ ചിലതൊക്കെ അറിഞ്ഞിരിക്കാം" എന്ന് പൊതുവെയുള്ള മനോഭാവം; സെക്സ് ടോയ്കൾ വാങ്ങുന്നതിലധികവും ഈ രം​ഗത്തെ തുടക്കക്കാർ എന്നും വിതരണക്കാർ

April 09, 2020

വെല്ലിം​ഗ്ടൺ: കൊറോണയെ തുടർന്ന് ന്യൂസിലണ്ടിൽ സെക്സ് ടോയ്കളുടെ വിൽപനയിൽ വലിയ വർധനവ്. മാർച്ച് 25ന് പ്രധാനമന്ത്രി ജസിന്ദ ആർ‌ഡേൺ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച് 48 മണിക്കൂറിനുള്ളിൽ സെക്സ് ടോയ്‌കളുടെ വിൽപനയിൽ വൻ വർധനയാണ് ഉണ്ടായത്. ഒരു മാസത്തെ ലോക്ക്ഡൗണാണ...

സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂർ, കാസർകോട് ജില്ലകളിൽ നാലു വീതവും മലപ്പുറം ജില്ലയിൽ രണ്ട് പേർക്കും കോവിഡ്; കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ രണ്ടു കേസുകളും; 11 പേർക്കും കോവിഡ് ബാധിച്ചത് സമ്പർക്കം മൂലം; ഇന്ന് മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 153 പേരെ; ചികിത്സയിൽ കഴിയുന്നത് 258 പേരും; എട്ടു വിദേശികൾ രോഗം ഭേദമായി ആശുപത്രി വിട്ടെന്നും മുഖ്യമന്ത്രി; പ്രവാസികളുടെ കാര്യത്തിലെ ആശങ്ക പ്രധാനമന്ത്രിയെ അറിയിച്ചെന്നും പിണറായി

April 09, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 12 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ്-19 നെ തുടർന്ന് അതീവ ഗുരുതരാവസ്ഥിയിലായവർ ഉൾപ്പെട...

MNM Recommends

Loading...