Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് സ്ഥിരീകരിച്ച രണ്ട് ക്രിമിനൽ കേസ് പ്രതികൾക്കും രോ​ഗബാധ ഉണ്ടായത് എങ്ങനെയെന്നറിയില്ല; വീടിനു തീയിടുകയും ഭാര്യയെ മർദിക്കുകയും ചെയ്ത വാമനപുരം സ്വദേശിക്ക് വാറ്റുചാരായം വിൽപ്പനയും; അബ്കാരി കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ തിരുവനന്തപുരത്ത് വീണ്ടും ഉറവിടം കണ്ടെത്താനാകാതെ വൈറസ് ബാധ; തലസ്ഥാന ജില്ലയിൽ ആശങ്ക ഉയരുന്നു

കോവിഡ് സ്ഥിരീകരിച്ച രണ്ട് ക്രിമിനൽ കേസ് പ്രതികൾക്കും രോ​ഗബാധ ഉണ്ടായത് എങ്ങനെയെന്നറിയില്ല; വീടിനു തീയിടുകയും ഭാര്യയെ മർദിക്കുകയും ചെയ്ത വാമനപുരം സ്വദേശിക്ക് വാറ്റുചാരായം വിൽപ്പനയും;  അബ്കാരി കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ തിരുവനന്തപുരത്ത് വീണ്ടും ഉറവിടം കണ്ടെത്താനാകാതെ വൈറസ് ബാധ; തലസ്ഥാന ജില്ലയിൽ ആശങ്ക ഉയരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രണ്ട് ക്രിമിനൽ കേസ് പ്രതികൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ തലസ്ഥാന ജില്ല സമൂഹ വ്യാപന ഭീതിയിൽ. ഇന്ന് രോ​ഗം സ്ഥിരീകരിച്ച രണ്ട് പ്രതികൾക്കും ആരിൽ നിന്നാണ് രോ​ഗം പടർന്നതെന്ന് കണ്ടെത്താനാകാത്തത് ആശങ്ക വർധിപ്പിക്കുന്നു. നേരത്തെ അബ്കാരി കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വെഞ്ഞാറമൂട് സ്റ്റേഷനിലെ സി ഐ അടക്കം 32 പൊലീസ് ഉദ്യോഗസ്ഥർ ക്വാറന്റൈനിലാണ്. എന്നാൽ രണ്ട് പ്രതികൾക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ കൂടുതൽ സാമൂഹിക വ്യാപനത്തിനുള്ള സാധ്യതയിലേക്കാണ് ആരോ​ഗ്യ പ്രവർത്തകരും വിരൽ ചൂണ്ടുന്നത്.

അബ്കാരി കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ച വെഞ്ഞാറമൂട്ടിടിന് അടുത്തുള്ള പ്രദേശമായ വാമനപുരത്താണ് ഇന്ന് രണ്ട് കോവിഡ് കേസുകൾ സ്ഥിരീകരിച്ചത്. വാമനപുരം ആനച്ചൽ സ്വദേശിക്കും പുല്ലമ്പാറ സ്വദേശിക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടുപേരും ക്രിമിനൽകേസിലെ പ്രതികളാണ്. ആദ്യം കോവിഡ് സ്ഥിരീകരിച്ച അബ്കാരി കേസിലെ പ്രതിയായ ദേവസ്വം ബോർഡ് ജീവനക്കാരനുമായി ഇവർക്ക് ബന്ധമില്ല. വീടിനു തീയിടുകയും ഭാര്യയെ മർദിക്കുകയും ചെയ്തതിനാണ് വാമനപുരം സ്വദേശിയെ പൊലീസ് അറസ്റ്റു ചെയ്തത്.

ഇയാൾക്കു വാറ്റ് ചാരായ വിൽപനയും ഉണ്ടായിരുന്നു. 25ന് റിമാൻഡ് ചെയ്യുന്നതിന്റെ ഭാഗമായി സ്രവം ശേഖരിച്ചപ്പോഴാണ് പോസിറ്റീവാണെന്ന് വ്യക്തമായത്. ഇയാൾക്ക് രോഗം പകർന്നതെങ്ങനെയെന്ന് ഇതുവരെ മനസിലാക്കാനായിട്ടില്ല. ഒരാളെ വെട്ടിയതിനാണ് പുല്ലമ്പാറ സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടിയത്. റിമാൻഡ് ചെയ്യുന്നതിന്റെ ഭാഗമായി 26ന് സ്രവം പരിശോധിച്ചപ്പോൾ പോസിറ്റീവാകുകയായിരുന്നു. ഇയാൾക്കും രോഗം വന്നതെങ്ങനെയെന്ന് വ്യക്തമല്ല. മൂന്നുപേർക്ക് രോഗം വന്നത് എങ്ങനെയെന്ന് കണ്ടെത്താൻ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല. 

അതേസമയം, ദേവസ്വം ജീവനക്കാരനോടൊപ്പം കാറിൽ സഞ്ചരിച്ച രണ്ടുപേരുടെയും ഫലം നെഗറ്റീവാണ്. ദേവസ്വം ബോർഡ് ജീവനക്കാരനാണ് വെഞ്ഞാറമൂട് മേഖലയിൽ ആദ്യം രോഗം സ്ഥിരീകരിച്ചത്. 22ന് ഇയാൾ സഞ്ചരിച്ച വാഹനം പൊലീസുകാരനെ ഇടിച്ചു. നിർത്താതെ പോയ വാഹനം നാട്ടുകാർ പിടികൂടിയപ്പോൾ ഇയാളുൾപ്പെടെ വാഹനത്തിലുണ്ടായിരുന്ന മൂന്നുപേർ മദ്യലഹരിയിലായിരുന്നു. വാറ്റുചാരായവും വാഹനത്തിൽനിന്ന് കണ്ടെടുത്തു. റിമാൻഡ് ചെയ്യുന്നതിനായി നെടുമങ്ങാട് മജിസ്ട്രേറ്റിന്റെ വീട്ടിലെത്തിച്ചു. ജയിലിലെത്തിച്ച് നടത്തിയ കോവിഡ് പരിശോധനയിലാണ് ദേവസ്വം ബോർഡ് ജീവനക്കാരൻ പോസിറ്റീവായത്. കടുത്ത മദ്യപാന ശീലമുള്ളയാളാണ് ദേവസ്വംബോർഡ് ജീവനക്കാരൻ. ഇയാൾ മദ്യം വാങ്ങാനായി തമിഴ്‌നാട്ടിൽ പോയിരുന്നതായി പൊലീസ് പറയുന്നു. 25 ബന്ധുക്കളുടെ വീടുകളിലും സന്ദർശനം നടത്തി.

ദേവസ്വം ബോർഡ് ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതോടെ ഇയാളെ അറസ്റ്റു ചെയ്ത പൊലീസുകാർ ഉൾപ്പെടെ 32 പൊലീസ് ഉദ്യോഗസ്ഥർ ക്വാറൻറീനിലായി. മറ്റു സ്റ്റേഷനുകളിലെ പൊലീസുകാർക്കാണ് ഇപ്പോൾ വെഞ്ഞാറമൂട് സ്റ്റേഷന്റെ ചുമതല. പൊലീസുകാരുമായി സഹകരിച്ച ഡി.കെ.മുരളി എംഎൽഎയും നടൻ വെഞ്ഞാറമൂട് സുരാജും വീടുകളിൽ ക്വാറൻറീനിലാണ്. ഇയാളെ റിമാൻഡ് ചെയ്ത മജിസ്ട്രേറ്റും ജയിലിലുണ്ടായിരുന്ന ജീവനക്കാരും ക്വാറൻറീനിൽപോയി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP