Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 24 പേർക്ക്; കാസർകോട് 12 പേർക്ക് രോഗബാധ; എറണാകുളത്ത് മൂന്ന് പേർക്കും തിരുവനന്തപുരം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളിൽ രണ്ട് വീതം പേർക്കും രോഗബാധ; ഒരാൾ പാലക്കാട്ടുകാരൻ; രോഗബാധിതരിൽ ഒമ്പത്‌പേർ വിദേശത്തു നിന്നും എത്തിയവരും മറ്റുള്ളവർ സമ്പർക്കം പുലർത്തിയവരും; കോവിഡ് ബാധിതരുടെ എണ്ണം 265 ആയി ഉയർന്നു; ഇന്ന് മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 123 പേരെ; കാസർകോട്ട് നാല് ദിവസത്തിനുള്ള കോവിഡ് ആശുപത്രി സജ്ജമാകുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 24 പേർക്ക്; കാസർകോട് 12 പേർക്ക് രോഗബാധ; എറണാകുളത്ത് മൂന്ന് പേർക്കും തിരുവനന്തപുരം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളിൽ രണ്ട് വീതം പേർക്കും രോഗബാധ; ഒരാൾ പാലക്കാട്ടുകാരൻ; രോഗബാധിതരിൽ ഒമ്പത്‌പേർ വിദേശത്തു നിന്നും എത്തിയവരും മറ്റുള്ളവർ സമ്പർക്കം പുലർത്തിയവരും; കോവിഡ് ബാധിതരുടെ എണ്ണം 265 ആയി ഉയർന്നു; ഇന്ന് മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്  123 പേരെ; കാസർകോട്ട് നാല് ദിവസത്തിനുള്ള കോവിഡ് ആശുപത്രി സജ്ജമാകുമെന്ന് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 24 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണത്തിൽ 12 പേർ കാസർകോട് ജില്ലക്കാരാണ്. എറണാകുളം ജില്ലയിൽ മൂന്ന് പേർക്കും തിരുവനന്തപുരത്ത്, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളിൽ രണ്ട് വീതം പേർക്കും വൈറസ് ബാധയുണ്ടായി. പാലക്കാട് ജില്ലയിൽ ഒരാൾക്കാണ് കോവിഡ് ബാധിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 265 ആയി ഉയർന്നു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒമ്പതുപേർ വിദേശത്തുനിന്നു വന്നവരാണ്. മറ്റുള്ളവർക്ക് രോഗബാധയുണ്ടായത് സമ്പർക്കം മൂലമാണ്. സംസ്ഥാനത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 265 ആയി. ഇതിൽ 237 പേർ ഇപ്പോൾ ചികിത്സയിലാണ്. തിരുവനന്തപുരത്തും കോഴിക്കോടും ഒരോരുത്തർക്ക് രോഗം ഭേദമായിട്ടുണ്ട്. 1,64,130 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 1,63,508പർ വീടുകളിലും 622 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നു. ബുധനാഴ്ച മാത്രം 123 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7,965 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 7252 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇതുവരെ രോഗബാധയുണ്ടായവരിൽ 191 പേർ വിദേശത്ത് നിന്നം എത്തിയവരാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കാസർകോട് മെഡിക്കൽ കോളേജ് നാല് ദിവസത്തിനുള്ളിൽ കൊവിഡ് ആശുപത്രിയാക്കും. മറ്റ് പ്രധാന ചികിത്സകൾ മുടങ്ങരുത്. ആർസിസിയിൽ സാധാരണ പരിശോധന നടക്കുന്നില്ല. അത് കൃത്യമായി നടക്കാൻ നിർദ്ദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ ഇടപെടലിന് ജർമ്മനിയിൽ ഗുണം ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗണിൽപെട്ട 265 പൗരന്മാർ അവിടെയെത്തി. 13 ജില്ലകളിലുണ്ടായിരുന്നവരെ തിരുവനന്തപുരത്ത് എത്തിച്ച് യാത്രയാക്കി. ജർമ്മൻ എംബസിയുടെ ആവശ്യത്തിന് സർക്കാർ പൂർണ്ണ പിന്തുണ നൽകി. തിരിച്ചെത്തിയവർ സന്തുഷ്ടരാണെന്ന് അവർ വ്യക്തമാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് സൗജന്യ റേഷൻ വിതരണം ആരംഭിച്ചിട്ടുണ്ട്. മെച്ചപ്പെട്ട നിലയിലാണ് ഇന്നത് നടന്നത്. ചിലയിടത്ത് തിരക്ക് അനുഭവപ്പെട്ടു. മിക്ക സ്ഥലങ്ങളിലും വരുന്നവർക്ക് കസേരയും വെള്ളവും ഉണ്ടായിരുന്നു. ആരോഗ്യപ്രവർത്തകരും ജനപ്രതിനിധികളും ക്രിയാത്മക ഇടപെടൽ നടത്തി. 14.50 ലക്ഷം പേർക്ക് റേഷൻ വിതരണം ചെയ്തു. ഈ മാസം 20 വരെ സൗജന്യ റേഷൻ വിതരണം തുടരും. അരിയുടെ അളവിൽ കുറവുണ്ടെന്ന് ഒറ്റപ്പെട്ട പരാതികൾ ഉയർന്നു. അത് റേഷൻ വ്യാപാരികൾ ശ്രദ്ധിക്കണം. കർശന നടപടിയുണ്ടാകും.

അതിഥി തൊഴിലാളികളിൽ ചിലർ ചില ഫാക്ടറികളിൽ ജോലി ചെയ്ത് അവിടെ താമസിച്ച് അവിടെ നിന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. ചില തൊഴിലുടമകൾ ഈ തൊഴിലാളികളോട് ഭക്ഷണ സമയത്ത് സർക്കാർ ക്യാംപിലേക്ക് പോയി ഭക്ഷണം കഴിക്കാൻ പറയുന്നുണ്ട്. അത് ശരിയായ നടപടിയല്ല. ഇതേവരെ ഉണ്ടായ സൗകര്യം അവർക്ക് തൊഴിലുടമകൾ തുടർന്നും അനുവദിക്കണം. കൊവിഡ് കഴിഞ്ഞാൽ നാളെയും തൊഴിലാളികൾ അവർക്ക് ആവശ്യമുള്ളതാണെന്നം മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് മിച്ചം വരുന്ന പാൽ, സംസ്ഥാനത്ത് അങ്കൺവാടി മുഖേന വിതരണം ചെയ്യാനും അതിഥി തൊഴിലാളികൾക്ക് ക്യാംപുകളിൽ നൽകാനും നടപടി സ്വീകരിക്കും. അത്തരത്തിൽ ക്ഷീര കർഷകരെ സംരക്ഷിക്കും. മിൽമ പ്രതിസന്ധിയിൽ 1.80 ലിറ്റർ പാൽ മിച്ചമായി വന്നു. തമിഴ്‌നാടിനോട് പാൽപ്പൊടിയാക്കാനുള്ള സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. അതിൽ ഇടപെടൽ ഉണ്ടായി. ഈറോഡുള്ള പാൽപ്പൊടി ഫാക്ടറിയിലേക്ക് അത് സ്വീകരിക്കാമെന്ന് അവിടെ നിന്ന് അറിയിച്ചു. കൂടുതൽ പാൽ ഉപയോഗിക്കാമെന്ന് അവർ അറിയിച്ചു. ഇങ്ങിനെ വന്നാലും മിൽമയുടെ പക്കൽ പാൽ സ്റ്റോക്ക് ഉണ്ടാവും. അതിനാൽ നാളെ മുതൽ മിൽമയുടെ പാൽ സംഭരണം വർധിക്കും. ഇതിന്റെ ഭാഗമായി പാൽ കൂടുതലായി ജനങ്ങൾ വാങ്ങാൻ ശ്രമിച്ചാൽ ക്ഷീര കർഷകർക്ക് അത് ആശ്വാസമാകും. പാലും മറ്റ് ഉൽപ്പന്നങ്ങളും കൺസ്യൂമർഫെഡ് വഴി വിതരണം ചെയ്യുമെന്നം മുഖ്യമന്ത്രി വ്യക്തമാക്കി.

ഒറ്റനോട്ടത്തിൽ

തിരുവനന്തപുരം 2
കാസർകോട് 12
എററാണകുളം 3
മലപ്പുറം 2
തൃശൂർ 2
കണ്ണൂർ 2
പാലക്കാട് 1

സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 265 ആയി

9 പേർ വിദേശത്ത് നിന്ന് വന്നവർ

ബാക്കിയുള്ള വർക്ക് സമ്പർക്കം മൂലം

രോഗം ബാധിച്ചു.

റേഷൻ വിതരണം നന്നായി നടന്നു. റേഷൻ വാങ്ങാൻ വന്നവർക്ക് പലയിടങ്ങളിലും ക്രിയാത്മക കരുതൽ ഒരുക്കി.വെള്ളവും കസേരയും നൽകി.

എൻഡോസൾഫാൻ ദുരിതർക്ക് റേഷൻ വീട്ടിലെത്തിക്കും.

പ്രതിദിനം അമ്പതിനായിരം ലിറ്റർ പാൽ സേലത്ത് പാൽപൊടി നിർമ്മാണത്തിന് ശേഖരിച്ചു തുടങ്ങും. ഇനിയും അധികമുള്ള പാൽ മിൽമ ശേഖരിക്കും. മിൽമ ഉത്പന്നങ്ങൾ കൺസ്യൂമർ ഫെഡ് വഴി വിറ്റഴിക്കും. അധികമുള്ള പാൽ അംഗൻവാടികളിലും അതിഥി തൊഴിലാളി ക്യാമ്പുകളിലും നൽകും. ക്ഷീര കർഷകർക്കും ആശ്വാസമാകും.

അനാവശ്യമായി പുറത്തിറങ്ങരുത്, കേസുകൾ കാൽ ലക്ഷത്തോട് അടുക്കുന്നു. ഇനിയും പഠിച്ചില്ലേൽ എപ്പിഡമിക്ക് ആക്ട് പ്രകാരം കേസ് എടുക്കും.

കർണ്ണാടകത്തിലെ റോഡ് പ്രശ്‌നം നില നിൽക്കുന്നു. അതിർത്തിയsയ്ക്കൽ മരണം ഏഴായി.

പൈനാപ്പിൾ ,വാഴ, കശുവണ്ടി, ഏലം വിളവെടുപ്പും കീടനാശിനി പ്രയോഗവും മറക്കരുത്.

മത്സ്യത്തിന്റെ ആൾക്കൂട്ടം വരുന്ന ലേല നടപടി പാടില്ല. വിൽപന വില നിശ്ചയിക്കർ ഹാർബർ സൊസൈറ്റികൾ. മത്സ്യം വേണ്ടവർ സൈാസൈറ്റികളെ ബന്ധപ്പെട്ട് അകലം പാലിച്ച് തിരക്കില്ലാതെ വാങ്ങി പോകാം.

നിരീക്ഷണത്തിൽ ഉള്ളവരുടെ പെൻഷൻ ബാങ്കിൽ സൂക്ഷിക്കും

പൊതു ഇടം അണു വിമുക്തമാക്കാൻ ഫയർ റെസ്‌ക്യു സർവ്വീസിന്റ സേവനം സ്തുത്യർഹം.
മരുന്ന് എത്തിക്കാൻ പൊലീസും ഫയർ സർവ്വീസും ഒരുമിച്ച് സഹകരിക്കും

പൂഴ്‌ത്തിവച്ച 91 സ്ഥാപനങ്ങൾക്കെതിരെ നടപടി

വ്യാജ മദ്യ ഉത്പാദനം കർക്കശമായി തടയും. മദ്യാസക്തി ഉള്ളവരെ വിമുക്തി കേന്ദ്രത്തിലെത്തിക്കുന്നതിൽ ഉപേക്ഷ വിചാരിക്കരുത്.

മാനസിക സമ്മർദ്ദ പ്രശ്‌നങ്ങൾ ലഘൂകരിക്കാൻ 907കൺസിലർമാർ തയ്യാർ.

കോറോണ സ്റ്റിഗ്മ പാടില്ല. അജ്ഞത കൊണ്ടാണ് ഇതു സംഭവിക്കുന്നത്. തെറ്റിദ്ധാരണ പരത്തുന്ന പ്രചരണം പാടില്ല. തടയാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

പ്രവാസികൾ മരണപ്പെടുമ്പോൾ നാട്ടിലെത്തിക്കാൻ കഴിയില്ല. അത്തരം മൃതദേഹങ്ങൾ ചരക്കു വിമാനങ്ങൾ വഴി എത്തിക്കാൻ കേന്ദ്ര സഹായം തേടും.

ക്വാറന്റയിനിൽ കഴിയേണ്ടി വരുന്ന പ്രവാസികൾക്ക് എംബസി ഇടമൊരുക്കണം.കേന്ദ്രത്തിന്റെ ശ്രദ്ധ ക്ഷണിക്കും.

പ്രവാസി നേഴ്‌സുമാർക്ക് ആശങ്കയുണ്ട്. ഇവർക്ക് സുരക്ഷയൊരുക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും.

പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ, റേഷൻ വ്യാപാരികൾ എന്നിവർ സമ്പർക്ക റിസ്‌കിലാണ്. അവർക്കും പൊലീസിനും, പാചക വാതക വിതരണക്കാർക്കും ഇൻഷുറൻസ് പരിരക്ഷ നൽകേണ്ടതാണന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും.

ക്രിമിനൽ പശ്ചാത്തലമുള്ളവർ സന്നദ്ധരാകണ്ട ഇപ്പോൾ. വേതനം കാംക്ഷിച്ചു സന്നദ്ധ പ്രവർത്തനത്തിനു വരേണ്ട.

തബ്ലീഗ് വിഷയത്തിൽ ആശങ്ക വേണ്ട . ഈ വിഷയത്തിൽ പ്രത്യേക ചർച്ച നടക്കുന്നുണ്ട്. അറിയിപ്പ് വരും മുമ്പ് എല്ലായിടത്തും ഇത്തരം ആൾക്കൂട്ടങ്ങൾ ഉണ്ടായിരുന്നു. വർഗ്ഗീയ വിളവെടുപ്പ് നടത്തരുത്. കൊറോണ വൈറസിന് മതമില്ലന്ന് ഓർമ്മ വേണം.

കുട്ടികൾക്കുള്ള വാക്‌സിനേഷനുള്ള ക്രമീകരണം ആരോഗ്യ വകുപ്പ് ഏർപ്പെടുത്തും.

അടച്ചിട്ട കടമുറി വാടക ഒരു മാസം ഒഴിവാക്കും.

മുഖ്യമന്ത്രിയുടെ പൊതു ജന പ്രശ്‌ന പരിഹാര സെല്ലിന് ഐ. എ സ്. ഓ അംഗീകാരം.

പായിപ്പാട് ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യാതിരുന്ന 24 ചാനലിനെതിരെ നടന്ന സൈബർ ആക്രമണങ്ങൾ സർക്കാർ അന്വേഷിക്കും. തങ്ങളുടെ വരുതിക്ക് വരുത്താൻ വാശി പിടിച്ച് സംഘടിത ആക്രമണം നടത്തരുത്.

കരുതൽ മാത്രമല്ല വർഗ്ഗീയതയുടെ വിഷം ചീറ്റുന്ന ഒറ്റ തിരിഞ്ഞുള്ള ആക്രമണത്തിനെതിരെ യുടെ പ്രതിരോധം കൂടി യായിരുന്നു ഇന്നത്തെ മുഖ്യമന്ത്രിയുടെ പ്രസ് മീറ്റിന്റെ ഹൈലൈറ്റ്‌സ്.

കൊറോണ കാലത്ത് വർഗ്ഗീയ വൈറസ് വേണ്ട : മുഖ്യമന്ത്രി

നിസ്സാമാബാദിലെ തബ്ലീഗ് സമ്മേളനം ഉയർത്തി വർഗ്ഗീയത വിതരണം ചെയ്യേണ്ട . അതേ കാലത്ത് മറ്റു പലയിടങ്ങളിൽ പലരും കൂട്ടം കൂടിയിരുന്നു എന്ന് ഓർമ്മിപ്പിച്ചാണ് മുഖ്യമന്ത്രി വർഗ്ഗീയ വിഷം ചീറ്റി തുടങ്ങിയ ചില കേന്ദ്രങ്ങളെ ചൂണ്ടിക്കാട്ടിയത്. ''കൊറോണ കാലത്ത് വർഗ്ഗീയ വിളവെടുപ്പ് നടത്തരുത് ''.

വിതരണ നീതി ഉറപ്പാക്കാൻ തയ്യാറാകുന്ന സർക്കാരിന് മുന്നിൽ പ്രശ്‌നങ്ങൾ സ്വയം വഴിമാറും എന്നതാണ് ചരിത്രം. ഇവിടെ അധിക പാൽ ശേഖരിക്കാൻ കഴിയാത്ത മൂലം പാൽ ഒഴുക്കി ക്ഷീരകർഷകർ പ്രതിഷേധിച്ചു. പരിഹാരമെത്തി 24 മണിക്കൂറിനകം . തമിഴ്‌നാട് ഈ റോഡിൽ പാൽപൊടി നിർമ്മിക്കാൻ പാതി. ബാക്കി പാതിയിൽ ഒരു ഭാഗം അതിഥി തൊഴിലാളികൾക്കും അംഗൻവാടികൾക്കും.

വിഭവങ്ങളുടെ വിതരണത്തിലെ നീതിബോധമാണ് പ്രശ്‌ന പരിഹാരങ്ങളുടെ കരുത്ത്.
ഇത്തരം ഘട്ടങ്ങളിൽ മുതലാളിത്ത രാഷ്ട്രങ്ങൾ പകച്ചു നിൽക്കുന്നതും ക്ഷേമരാഷ്ട്ര സങ്കൽപ്പം കൂളായി നടന്നു പോകുന്നതും കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP