Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എന്നെക്കൊണ്ട് ഭർത്താവിന് ഒരു ഉപകാരമില്ലെന്നും മറിയുമ്മയെ കൊണ്ട് പല ഉപകാരങ്ങൾ ഉണ്ടെന്നും പരിഹസിച്ച് വീട്ടിലേക്ക് ആട്ടിവിട്ടു' : 27വയസ്സുകാരിയായ തന്നെയും രണ്ടുമക്കളേയും ഉപേക്ഷിച്ച് 38 വയസ്സുകാരനായ മുസ്തഫ താമസിക്കുന്നത് 55 വയസ്സുകാരിക്കൊപ്പമെന്ന് ഭാര്യ; ഭർത്താവിനും 55കാരിക്കുമെതിരെ കോടതിയിലെത്തി മലപ്പുറം സ്വദേശിയായ യുവതി; ഭാര്യക്കും മക്കൾക്കും ചെലവിന് നൽകാൻ കോടതിയുടെ ഇടക്കാല ഉത്തരവ്

'എന്നെക്കൊണ്ട് ഭർത്താവിന് ഒരു ഉപകാരമില്ലെന്നും മറിയുമ്മയെ കൊണ്ട് പല ഉപകാരങ്ങൾ ഉണ്ടെന്നും പരിഹസിച്ച് വീട്ടിലേക്ക് ആട്ടിവിട്ടു' : 27വയസ്സുകാരിയായ തന്നെയും രണ്ടുമക്കളേയും ഉപേക്ഷിച്ച് 38 വയസ്സുകാരനായ  മുസ്തഫ താമസിക്കുന്നത് 55 വയസ്സുകാരിക്കൊപ്പമെന്ന് ഭാര്യ; ഭർത്താവിനും 55കാരിക്കുമെതിരെ കോടതിയിലെത്തി മലപ്പുറം സ്വദേശിയായ യുവതി; ഭാര്യക്കും മക്കൾക്കും ചെലവിന് നൽകാൻ കോടതിയുടെ ഇടക്കാല ഉത്തരവ്

ജംഷാദ് മലപ്പുറം

മലപ്പുറം: സ്വന്തം ഭർത്താവ് തന്നെയും മക്കളേയും ഉപേക്ഷിച്ച് ഇപ്പോൾ താമസിക്കുന്നത് 55വയസ്സുകാരിയായ മറിയുമ്മ എന്ന സ്ത്രീക്കൊപ്പമാണ്. ഇവർക്കുരണ്ടുപേർക്കും നേരത്തെ തന്നെ രഹസ്യമായ പല ഇടപാടുകളും ഉണ്ടായിരുന്നു. ഇക്കാര്യം താൻ ഭർത്താവ് മുസ്തഫ(38)യോടും മറിയുമ്മയോടും ചോദിച്ചപ്പോൾ ഞങ്ങൾക്ക് അങ്ങിനെ പല ഇടപാടുകൾ ഉണ്ടാകുമെന്നും അതൊന്നും തന്നോട് പറയേണ്ട കാര്യമില്ലെന്നും പറഞ്ഞ് അവഹേളിച്ചെന്നും 27വയസ്സുകാരിയായ മുസ്തഫയുടെ ഭാര്യയുമായ പരാതിക്കാരി സജ്ന പറയുന്നു.

മലപ്പുറം പുൽപ്പറ്റയിലെ കിടങ്ങഴി പാലേക്കോടൻ സജ്നയും, മലപ്പുറം ഹാജിയാർപള്ളി കല്ലിങ്ങൽ മുഹമ്മദ് മുസ്തഫയും തമ്മിലുള്ള വിവാഹം നടന്നത് 12 വർഷം മുമ്പാണ്. ഇവർക്കു പത്തും നാലും വയസ്സുള്ള ഒരു പെൺകുട്ടിയും, ആൺകുട്ടിയും ഉണ്ട്. നേരത്തെ മുതലെ കുടുംബ പ്രശ്നങ്ങൾ പലതും ഉണ്ടായിരുന്നെങ്കിലും അടുത്തിടെയാണ് ഭർത്താവിന്റെ രഹസ്യഇടപാടുകൾ മനസ്സിലായതെന്നും ഇത് ചോദ്യം ചെയ്തതോടെയാണ് തന്നെ ഉപേക്ഷിച്ച് 55വയസ്സുകാരിയായ മറിയുമ്മ എന്ന സ്ത്രീക്കൊപ്പം താമസമാക്കിയയെന്നും സജ്ന പറയുന്നു. മറിയുമ്മയോടൊപ്പം ഭർത്താവിന് കഞ്ചാവ് ബിസിനസ്സും നടക്കുന്നുണ്ടെന്നും ഇത് ഏറെ വൈകിയാണ് താൻ അറിഞ്ഞതെന്നും സജ്ന പറയുന്നു,

എന്നെകൊണ്ട് ഭർത്താവിന് ഒരു ഉപകാരമില്ലെന്നും മറിയുമ്മയെ കൊണ്ട് പല ഉപകാരങ്ങൾ ഉണ്ടെന്നും എന്നോട് വീട്ടിൽപോകാൻ പറയുകയായിരുന്നുവെന്നും സജ്ന പറയുന്നു. തോടെയാണ് സജ്ന ബാർഎക്സിക്യൂട്ടീവ് അംഗംകൂടിയായ അഡ്വ. കെ.വി.യാസർ മുഖേന സജ്ന മലപ്പുറം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. സജ്നയുടെ വാദംകേട്ട ജഡ്ജി ആന്മേരി കുര്യാക്കോസ് മാന്വൽ സജ്നക്കും മക്കൾക്കും ചെലവിന് നൽകാൻ ഭർത്താവ് മുസ്തഫയോട് ആവശ്യപ്പെട്ടത്. ഭര്യക്കും മക്കൾക്കുമായി മാസം അയ്യായിരം രൂപ ചെലവിന് നൽകാനും, ഇവർക്കു പ്രയാസകരമാകുന്ന ഒന്നും മുസ്തഫയിൽനിന്നും മറിയുമ്മയിൽനിന്നും ഉണ്ടാകരുതെന്നും കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞു.

കേസിൽ ഒന്നാം എതിർകക്ഷി ഹർജിക്കാരിയുടെ ഭർത്താവ് മുസ്തഫയും, രണ്ടാംഎതിർകക്ഷി ഭർതൃപിതാവും, മൂന്നാം എതിർകക്ഷി മാതാവും, നാലാം എതിർകക്ഷി മുസ്തഫയോടൊപ്പം താമസിക്കുന്ന രണ്ടാംഭാര്യ മറിയുമ്മയുമാണ്. മുസ്തഫയും സജ്നയും 2007 ഒക്ടോബർ 11നാണ് വിവാഹിതരായത്. തുടർന്ന് മുസ്തഫയുടെ തറവാട്ടുവീട്ടിലായിരുന്നു താമസം. ഇതിനിടയിലാണ് രണ്ടുമക്കളെ പ്രസവിച്ചത്. വിവാഹ സമയത്ത് 27പവൻ സ്വർണാഭരണമാണ് നൽകിയിരുന്നത്. ഇതിനുപുറമെ 75,000രൂപയും സ്ത്രീധനമായി നൽകി. തുടർന്ന് ഈപണമെല്ലാം പ്രതി മുസ്തഫ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചു. പിന്നീട് സ്വർണവും ഇതുപോലെ പല ആവശ്യങ്ങൾക്കായി എടുത്തു. മുസ്തഫയുടെ മാതാവാണ് സ്വർണം അഴിച്ചുവാങ്ങിച്ചതെന്നും സജ്ന പരാതിയിൽ പറയുന്നു. അഴിച്ചു വാങ്ങിയ ആഭരണങ്ങൾ പിന്നീട് തിരിച്ചുനൽകിയില്ല, പിന്നീട് വീട്ടുകാർ സ്ത്രീധനംകുറവാണെന്ന് പറഞ്ഞ് പലപ്പോഴും ദ്രോഹിക്കൽ പതിവാക്കി, ഇതെല്ലാം സഹിച്ചു താൻ ജീവിച്ചുവരുന്നതിനിടയിൽ ഭർതൃവീട്ടുകാർ പലപ്പോഴും ഉപദ്രവിച്ചിരുന്നു.

കൂടുതൽ സ്ത്രീധനം വീട്ടിൽനിന്നും കൊണ്ടുവന്നില്ലെങ്കിൽ അവൻ വേറെ പെണ്ണുകെട്ടിക്കോട്ടെയെന്നും ഭർതൃവീട്ടുകാർ പറഞ്ഞിരുന്നു, ഇത്തരത്തിൽ മാനസികമായും, ശാരീരികമായും പീഡനമേറ്റതായും സജ്ന പറയുന്നു. തുടർന്ന് പീഡനം സഹിക്കവയ്യാതെ താൻ സ്വന്തം വീട്ടിലേക്കുപോയിരുന്നു, എന്നാൽ ഭർതൃവീട്ടുകാരുടെപ്രശ്നമാകുമെന്ന് കരുതി വീട്മാറി താമസിക്കാൻ തന്റെ സഹോദരങ്ങളുടെ സഹായത്തോടെ മലപ്പുറം നഗരസഭയുടെ കീഴിലുള്ള വലിയങ്ങാടി കൈനോട് എന്ന സ്ഥലത്തെ ഫ്ളാറ്റുകളിൽ ഒരു ഫ്ളാറ്റ് സജ്നയുടെ സഹോദരന്മാർ 2.75,000രൂപ കൊടുത്ത് വാങ്ങിച്ചുനൽകി. ഇതിനായി ഉടമയുമായി കരാറിൽ ഒപ്പിടുകയും ചെയ്തു. പിന്നീട് ഒരു ദിവസം സജ്ന ഫ്ളാറ്റിൽ നോക്കിയപ്പോൾ ഒരുപൊതി കണ്ടും, അഴിച്ചു നോക്കിയപ്പോൾ സംശയം തോന്നിയ സജ്ന ഇതിന്റെ ഫോട്ടോയെടുത്ത് തന്റെ സ്വന്തം ഉമ്മാക്ക് വാട്സ് ആപ്പിലൂടെ അയച്ചുകൊടുത്തു. ഉമ്മ അത് അവരുടെ വീട്ടുകാർക്കെല്ലാം കാണിച്ചുകൊടുത്തപ്പോളാണ് ഇത് കഞ്ചാവ് ആണെന്ന് മനസ്സിലായത്. ഇത് ഭർത്താവിനോട് ചോദിച്ചപ്പോൾ താൻകൊണ്ടുവന്നുവെച്ചതാണെന്നും ഇക്കാര്യം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നുവരെ പറഞ്ഞു ഭീഷണിപ്പെടുത്തി.

പിന്നീട് രണ്ടാമത്തെ കുട്ടിയെ വയറ്റിലുള്ളപ്പോൾ ആണ് 55കാരി മറിയുമ്മയുമായി അടുപ്പമുള്ളത് താൻ അറിഞ്ഞതെന്നും സജ്ന പറയുന്നു. മറിയുമ്മ തൊട്ടടുത്തുള്ള ഫ്ളാറ്റിലെ താമസക്കാരിയായിരുന്നു. പലപ്പോഴും ഭർത്താവ് തന്നെ ഉപദ്രവിക്കുമ്പോൾ ഇവളെ രണ്ടുപൊട്ടിച്ചാലെ ശരിയാകുകയുള്ളുവെന്ന് പറഞ്ഞ് ഭർത്താവിനെ മറിയുമ്മ പ്രകോപിപ്പിക്കാറുണ്ടായിരുന്നുവെന്നും സജ്ന പറയുന്നു. പീഡനം ഭയന്ന് പലപ്പോഴും സ്വന്തം ീട്ടിൽപോയി നിൽക്കാറാണ് ഇതിനിടയിൽ ചെയ്തിരുന്നത്. ഇതിനിടയിൽ മറിയുമ്മയെ മുസ്തഫ സ്വന്തം തറവാട്ടുവീട്ടിൽകൊണ്ടുപോയി താമസിപ്പിച്ചു. ഇത് വീട്ടിലെത്തി സജ്ന ചോദിച്ചപ്പോൾ നീ ഞങ്ങൾ പറഞ്ഞ സ്ത്രീധനം നൽകാത്തതിനാൽ ഇവളെ രണ്ടാംവിവാഹംചെയ്തുവെന്ന് ഭർതൃമാതാവ് പറഞ്ഞുവെന്നും സജ്ന പറയുന്നു. ഇനി നിന്നെ ആവശ്യമില്ലെന്നും ഇങ്ങോട്ട് കയറേണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പറയുന്നു.

പിന്നീട് ഭർത്താവിന്റേയും, വീട്ടുകാരുടേയും പീഡനങ്ങൾ പലതും ഏറ്റുവാങ്ങിയെന്നും തുടർന്നാണ് കേസ് നൽകിയതെന്നും സജ്ന പറഞ്ഞു. പിന്നീട് പീഡനം സഹിക്കാനാകാതെ സ്വന്തംവീട്ടിൽപോയതോടെ മക്കൾക്കും തനിക്കും ചെലവിനുള്ള ഒരു പണംപോലും നൽകിയില്ല, ഭർത്താവ് മറിയുമ്മയോടൊപ്പം താമസമാക്കുകയും തന്നെ ഉപേക്ഷിക്കുകയുമായിരുന്നു. തങ്ങൾ താമസിച്ചിരുന്ന ഫ്ളാറ്റിൽ താമസിക്കാനും, ചെലവിന് പണം നൽകാനും ആവശപ്പെട്ട് സജ്ന കോടതിയെ സമീപിച്ചത്. സജ്നയുടെ വാദംകേട്ട കോടതി കഴിഞ്ഞ ദിവസമാണ് ഭർത്താവിനോട് ചെലവിനു കൊടുക്കാനും, അവർ ഫ്ളാറ്റിൽ വന്നു താമസിക്കുമ്പോൾ പ്രയാസങ്ങൾ സൃഷ്ടിക്കാരതിരിക്കാനും ഇടക്കാല ഉത്തരവിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP