1 usd = 75.97 inr 1 gbp = 93.57 inr 1 eur = 82.04 inr 1 aed = 20.68 inr 1 sar = 20.20 inr 1 kwd = 245.68 inr

Apr / 2020
07
Tuesday

ആശുപത്രി വരാന്തകളിൾ മഞ്ഞ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് മൃതശരീരങ്ങൾ അടുക്കി വച്ചിരിക്കുന്നു; ഒന്നിനു പുറകെ ഒന്നായി പടുകൂറ്റൻ ലോറികൾ എത്തി ശവങ്ങളുമായി പോകുന്നു; മരണം പിടിവിട്ടു കുതിക്കുന്ന ന്യുയോർക്കിലെ കാഴ്ചകൾ ഭയാനകം; മരണസംഖ്യ 10,000 ത്തിന് അടുത്തെത്തിയിട്ടും രോഗത്തേക്കാൾ ചെലവേറിയ ചികിൽസ വേണ്ടെന്ന വാദവുമായി ലോക്ക്ഡൗൺ പിൻവലിക്കുന്നതിനെ കുറിച്ച് തുറന്നു പറഞ്ഞ് ട്രംപും

April 06, 2020

ന്യുയോർക്ക്: കൊറോണയുടെ ശക്തി തിരിച്ചറിയാതെപോയ അമേരിക്ക ഇന്ന് ആ കൊലയാളി വൈറസിന്റെ പ്രഹരങ്ങൾ ഏറ്റുവാങ്ങുകയാണ്. ഇതുവരെ 3,336, 327 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മരണ സംഖ്യ 10,000 ത്തോട് അടുക്കുന്നു. അമേരിക്കയിലെ കൊറോണയുടെ എപിസെന്ററായ ന്യുയോ...

പ്രധാനമന്ത്രിക്ക് കൊറോണ വന്നിട്ട് പോലും പത്ത് ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല; ഒടുവിൽ വിറളി വെളുത്ത് ഗുരുതരാവസ്ഥയിലായപ്പോൾ ഓടിപ്പിടിച്ച് ചികിത്സ; ബ്രിട്ടനിലെ സ്ഥിതി അറിയാൻ ഇതിലും നല്ല ഉദാഹരണം വേറെ എന്ത്...? സൗഖ്യം നേർന്ന് ട്രംപ് മുതലുള്ള ലോകനേതാക്കൾ; ബ്രിട്ടനിലെ ഭയാനകമായ സ്ഥിതി തുടരുന്നു

April 06, 2020

ലണ്ടൻ: കഴിഞ്ഞ പത്ത് ദിവസങ്ങളായി കോവിഡ്-19 ബാധിച്ച് വീട്ടിൽ ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ(55) രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ട് നേരിടുകയും വിളറി വെളുക്കുകയും...

അതിർത്തി മണ്ണിട്ട് അടച്ച് മലയാളിയുടെ ജീവൻ എടുത്ത കർണ്ണാടകയ്ക്ക് മറുപടി നൽകി ആരോഗ്യ കേരളത്തിന്റെ പുത്തൻ മാതൃക; കാസർകോഡ് മെഡിക്കൽ കോളേജ് ഇന്ന് പ്രവർത്തനമാരംഭിക്കും; തുടക്കം കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായി; നാല് ദിവസം കൊണ്ട് തയ്യാറാക്കിയത് 200 കിടക്കകളും 10 ഐസിയുകളും; പൂവണിയുന്നത് കാസർകോഡിന്റെ എക്കാലത്തെയും വലിയ സ്വപ്‌നം

April 06, 2020

കാസർകോഡ്: കാസർകോഡ് ജനതയുടെ എക്കാലത്തെയും ആവശ്യമായിരുന്ന കാസർകോഡ് മെഡിക്കൽ കോളേജ് ഇന്ന് ഔദ്യോഗിക ഉദ്ഘാടനങ്ങളൊന്നുമില്ലാതെ ഇ്ന്ന് പ്രവർത്തിച്ച് തുടങ്ങും. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയിൽ ഊർജിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഉക്കിനടുക്കയിലെ കാസർകോട്...

5000 മരണവും 50,000 രോഗികളുമായി ബ്രിട്ടൻ മുൻപോട്ടുതന്നെ; സ്പെയിനിനേയും ഇറ്റലിയേയും പിന്നിലാക്കാൻ ഉറച്ച് അനുനിമിഷം മരണ സംഖ്യ ഉയരുന്നു; ഇന്നലെ മാത്രം മരിച്ചത് 621 പേർ; ഇന്നലെ 5000 പുതിയ രോഗബാധിതരും ഉണ്ടായതോടെ യൂറോപ്പിന്റെ എപിസെന്ററായി ബ്രിട്ടൻ മാറുമെന്നു ആശങ്കപ്പെട്ട് ലോകം

April 06, 2020

ലണ്ടൻ: 33 നും 103 നും ഇടയിൽ പ്രായമുള്ള 621 പേർ കൂടി ഇന്നലെ കൊറോണ ബാധയാൽ മരിച്ചതോടെ ബ്രിട്ടനിലെ മൊത്തം മരണസംഖ്യ 4934 ആയി. ഇന്നലെ പുതിയതായി 5903 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ 50,000 ത്തിന് അടുത്തായി ബ്രിട്ടനിലെ കോവിഡ് 19 രോഗികളുടെ എണ്ണം. ഇന്നല...

കേരളത്തിൽ കൊറോണ ബാധിച്ച് രണ്ട് പേർമാത്രം മരിച്ചപ്പോൾ കേരളത്തിന് പുറത്ത് മരണം തേടിയെത്തിയത് 11 മലയാളികളെ; രണ്ട് നഴ്‌സുമാർ ഉൾപ്പടെ അഞ്ച് പേർ കൂടി ഇന്നലെ മരിച്ചതോടെ ആശങ്കയോടെ പ്രവാസികൾ; ഗൾഫിലും യൂറോപ്പിലും അമേരിക്കയിലുമെല്ലാം നഴ്‌സുമാർ അടങ്ങുന്ന മലയാളി സമൂഹം ഭീതിയിൽ; രോഗം ബാധിച്ച് ലോകം എമ്പാടും കഴിയുന്നതിൽ അനേകം മലയാളികളും

April 06, 2020

തിരുവനന്തപുരം: കോവിഡ് 19 മൂലം രണ്ട് നഴ്‌സുമാർ ഉൾപ്പടെ അഞ്ച് മലയാളികളാണ് ഇതുവരെ വിദേശത്ത് മരിച്ചത്. കേരളത്തിൽ തിുവനന്തപുരത്തും കൊച്ചിയിലുമായി രണ്ട് പേർ മരിച്ചതിന് പിന്നാലെ വിദേശത്തെ കോവിഡ് മരണവാർത്ത അറിഞ്ഞതോട് കൂടി പ്രവാസികൾ അടക്കമുള്ള മലയാളി ജനത കൂടു...

ഇന്നലെ 525 പേർ മാത്രം മരിച്ചതോടെ ഇറ്റലിക്കു നേരിയ ആശ്വാസം; 15,887 മരണവുമായി ദുരന്ത പ്രതീകമായി തുടരുമ്പോഴും ലോക്ക്ഡൗൺ പിൻവലിച്ചു സാധാരണ നിലയിലേക്കു മടങ്ങാനുള്ള ആലോചനകളുമായി ഇറ്റാലിയൻ സർക്കാർ; കൊറോണ കൈവിട്ടു വളർന്ന ഇറ്റലിയുടെ മടക്കം ലോകത്തിനു മുഴുവൻ ആശ്വാസകരമാകുന്നത് ഇങ്ങനെ

April 06, 2020

കൊറോണയുടെ താണ്ഡവം അതിന്റെ ഉച്ഛസ്ഥായിയിലെത്തിയത് ഇറ്റലിയിൽ ആയിരുന്നു. 15,887 പേരുടെ ജീവൻ കവർന്ന ഈ കൊലയാളി വൈറസ് ഇതുവരെ ബാധിച്ചത് 1,28,948 പേരെയും. ഈ താണ്ഡവത്തിന് ഒരറുതിവരുന്നു എന്ന തോന്നലുണ്ടാക്കിക്കൊണ്ട് കഴിഞ്ഞ രണ്ടാഴ്‌ച്ചക്കാലത്തെ ഏറ്റവും കുറഞ്ഞ പ്ര...

പള്ളിക്കുള്ളിൽ വിശ്വാസികളുടെ പേരുകൾ എഴുതിവെച്ച ഇരിപ്പിടങ്ങൾ; ഓരോ കസേരയിലും നാട്ടിവെച്ച കുരുത്തോലകൾ; വിശ്വാസികളില്ലെങ്കിലും ആചാരം തെറ്റിക്കാതെ കുരുത്തോലകളെ നോക്കി ഓശാന ഞായറിന്റെ തിരുക്കർമങ്ങൾ നടത്തി വികാരി; വിശ്വാസികൾ വീടുകളിൽ പ്രാർത്ഥനയിൽ മുഴുകിയപ്പോൾ മാതൃകയായി മണിമല ഫെറോന ദേവാലയവും വികാരിയും; ചടങ്ങുകൾ ലൈവ് കാണിക്കാൻ ചാനലുകൾ നിന്നപ്പോള്ൾ വീടുകളിൽ പ്രത്യേക പ്രാർത്ഥനയുമായി വിശ്വാസികളും; ഓശാന ഞായർ വിശ്വാസികൾ ആചരിച്ചത് ഇങ്ങനെ

April 06, 2020

മണിമല: ലോകം കീഴടക്കിയ കോവിഡ് വ്യാധിയെ പ്രതിരോധിക്കാൻ ദൈവപുത്രനോട് പ്രാർത്ഥിച്ചാണ് ഹോം ക്വാറന്റൈനിലും വിശ്വാസികൾ ഓശാന ഞായർ ആചരിച്ചത്. വിശ്വാസപരമായ മുറയൊന്നും തെറ്റിക്കാതെ പള്ളിയിൽ എത്താൻ സാധിച്ചില്ലെങ്കിലും വീടുകളിലായിരിുന്നു വിശ്വാസികള് പ്രത്യേക പ്രാ...

ആലപ്പുഴയിലെ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വിളി എത്തിയത് മരുന്ന് എത്തിച്ച് സഹായിക്കാമോ എന്ന അപേക്ഷയുമായി; അപരിചിതനായ രോഗിക്കായി ബംഗലൂരുവിൽ നിന്ന് കാറിൽ പാഞ്ഞെത്തിയത് രാത്രിക്ക് രാത്രി ചെക്‌പോസ്റ്റുകൾ താണ്ടി; മുത്തങ്ങയും താണ്ടി താമരശ്ശേരിയും കടന്ന് മരുന്നെത്തിച്ചത് 20 മണിക്കൂർ കൊണ്ട്; 14 ദിവസത്തെ ക്വാറന്റൈനിൽ തുടരാനും പൂർണസമ്മതം; കൊറോണ കാലത്ത് മാതൃകയാക്കാം ഈ മലയാളികളെ

April 06, 2020

ആലപ്പുഴ: ലോകം മുഴുവൻ കൊറോണ ഭീതിയിൽ നിൽക്കുമ്പോഴും പ്രാർത്ഥനയിലാണ് കോവിഡ് 19 എന്ന മഹാമാരി ലോകത്ത് നിന്ന് തുടച്ചുമാറ്റാൻ. ഇന്ത്യയിൽ പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ഇന്നലെ ആരോഗ്യപ്രവർത്തകർക്ക് ആശംസ നേർന്ന് ദീപം തെളിയിച്ചും കഴിഞ്ഞു. സ്വന്തം ജീവിതം മാറ്റ...

മഹാമാരിയെ പിടിച്ചുകെട്ടാനാകാതെ ലോകം: ആഗോളതലത്തിൽ മരണം 69,383 ആയി; ഇറ്റലിയിലും സ്‌പെയിനിലും അതീവ ഗുരുതരം; ബെൽജിയം, നെതർലാൻഡ്‌സ്, ഇറാൻ, എന്നീ രാജ്യങ്ങളിലും നൂറിലേറെ മരണങ്ങൾ; വൈറസ് വ്യാപിച്ചത് 208 രാജ്യങ്ങളിൽ; തെക്കുകിഴക്കൻ ഏഷ്യയിൽ ഏറ്റവും കൂടുതൽ രോഗികളുള്ള രാജ്യമായി മലേഷ്യയും; പന്ത്രണ്ടുലക്ഷത്തിലധികംപേരെ രോഗികളാക്കിയ മഹാമാരിയെ ചെറുക്കാൻ അടച്ചുപൂട്ടിയും സാമൂഹിക അകലം പാലിച്ചും ലോകം

April 06, 2020

ലോകമാകെ മഹാമാരിയായി പടർന്ന കൊവിഡിൽ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തിൽ മരണ സംഖ്യ 69383 ആയി. പന്ത്രണ്ട് ലക്ഷത്തി ഇരുപത്തിഏഴായിരം പേർക്കാണ് ലോകത്താകമാനായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടര ലക്ഷത്തിലധികം പേർക്ക് രോഗം ഭേദമായിട്ടുണ്ട്.  ഞയറാഴ്ചയോടെ 208 രാജ്യങ...

കോവിഡ് വായുവിലൂടെ പകരും എന്നതിന് തെളിവില്ലെന്ന് ഐസിഎംആർ; അങ്ങനെയാണെങ്കിൽ വൈറസ് ബാധിതരുടെ കുടുംബങ്ങളിലെ എല്ലാവർക്കും രോഗബാധ ഉണ്ടാകേണ്ടതായിരുന്നു; രോഗികൾ ചികിത്സയിൽ കഴിഞ്ഞ ആശുപത്രികളിലെ മറ്റുരോഗികൾക്കും വൈറസ് ബാധ ഉണ്ടാകേണ്ടതായിരുന്നു; കൊറോണ വായുവിലൂടെയും പകരുമെന്ന് യു.എസ് പകർച്ചവ്യാധി വകുപ്പ് തലവൻ അന്തോണി ഫൗസിയുടെ അഭിപ്രായം തള്ളി ഇന്ത്യൻ ശാസ്ത്രജ്ഞർ

April 05, 2020

ന്യൂഡൽഹി: കഴിഞ്ഞ ദിവസം ലോകത്തെ ഞെട്ടിച്ച ഒരു വാർത്തയായിരുന്നു യു.എസ് പകർച്ചവ്യാധി വകുപ്പ് തലവൻ അന്തോണി ഫൗസി പുറത്തുവിട്ടത്. കോവിഡ് മഹാമാരി വായുവിലൂടെയും പകരുമെന്ന് അമേരിക്കയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞത് ഞെട്ടലോടെയാണ് ലോകം ്േകട്ടത്. ച...

ഖദർ ജുബ്ബയും മുണ്ടും ധരിച്ച് തന്നേക്കാൾ ഉയരമുള്ള നിലവിളക്ക് കത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ആഹ്വാനം ഏറ്റെടുത്ത് മോദിയുടെ മാതാവും ദീപം തെളിയിച്ചു; കുടുംബത്തിനൊപ്പം ദീപം തെളിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്; ആഭ്യന്തര മന്ത്രി അമിത്ഷായും ദീപം തെളിയിച്ചു; ഭാര്യയ്‌ക്കൊപ്പം രാജ്ഭവനിൽ ദീപം തെളിയിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; ഡിജിപി ബെഹ്‌റയും ദീപം തെളിയിച്ചപ്പോൾ ക്ലിഫ്ഹൗസിൽ മൊബൈൽ ലൈറ്റടിച്ചത് ജീവനക്കാർ; രാഷ്ട്രീയവ്യത്യാസം മറന്ന് ദീപം തെളിയിച്ച് പ്രമുഖർ

April 05, 2020

ന്യൂഡൽഹി: നീല ഖദർ ജുബ്ബയും മുണ്ടും ധരിച്ച് തന്നേക്കാൾ വലിപ്പമുള്ള നിലവിളിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഒമ്പത് മണിയോടെ തെളിയിച്ചത്. കോവിഡ് 19 രോഗവ്യാപനത്തിന്റെ ഇരുട്ടിന് എതിരായ പോരാട്ടം എന്ന നിലയിലാണ് മോദി നിലവിളക്കു തെളിയിച്ചത്. തന്റെ ആഹ്വ...

രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം ഉയരുന്നു; ഇന്ന് മാത്രം 505 പുതിയ കേസുകൾ; രോഗ ബാധിതർ 3577; ആകെ മരണം 83 ആയി; ഒരു ദിവസത്തിനിടെ മരണത്തിന് കീഴടങ്ങിയത് 11പേർ; വൈറസ് വ്യാപനം 274 ജില്ലകളിൽ; തമിഴ്‌നാട്ടിൽ രോഗം സ്ഥിരീകരിച്ച 86പേരിൽ 85 പേരും തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ; നിസാമുദ്ദീനിലെ മർക്കസ് രാജ്യത്തെ പ്രധാന രോഗവ്യാപനകേന്ദ്രമായി പ്രഖ്യാപിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം; ഇന്ത്യ കോവിഡ് സമൂഹവ്യാപനം തടയാനുള്ള തീവ്രശ്രമത്തിൽ

April 05, 2020

ന്യൂഡൽഹി: ആശങ്കയുയർത്തി രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 505 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 3577 ആയി ഉയർന്നു. ഒരു ദിവസത്തിനിടെ പതിനൊന്ന് പേർ മരണത്തിനു കീഴടങ്ങി. ഇതോടെ രാജ്യത്ത് മരണസംഖ...

പ്രതീക്ഷയുടെ പ്രകാശം പരക്കട്ടെ.. കോവിഡ് വിരുദ്ധ പോരാട്ടം വിജയിക്കട്ടെ! പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്തു ഇന്ത്യൻ ജനത; കൊറോണ വ്യാപനത്തിന്റെ ഇരുട്ടിനെതിരേ ഐക്യദീപം തെളിയിച്ച് രാജ്യം; ഒമ്പതു മണി മുതൽ ഒമ്പതു മിനുട്ട് നേരത്തേക്ക് വൈദ്യുതി ലൈറ്റുകൾ ഓഫ് ചെയ്തു ദീപം തെളിയിച്ചും മൊബൈൽ ലൈറ്റുകൾ പ്രകാശിപ്പിച്ചു ജനകോടികൾ; മുഖ്യമന്ത്രി പിണറായിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലും ദീപം തെളിയിച്ചു; മന്ത്രിമന്ദിരങ്ങളിലും ഐക്യദീപം പ്രകാശിപ്പിച്ചു; കോവിഡ് പോരാട്ടത്തിൽ ഒറ്റക്കെട്ടായി രാജ്യം

April 05, 2020

തിരുവനന്തപുരം: കോവിഡ്-19 രോഗവ്യാപനത്തിന്റെ ഇരുട്ടിനെതിരേ ഐക്യത്തിന്റെ വെളിച്ചം തെളിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം നെഞ്ചോടു ചേർത്തു രാജ്യം. ഞായറാഴ്ച രാത്രി ഒമ്പതുമണിക്ക് ഐക്യദീപം തെളിയിക്കൽ ആരംഭിച്ചു. കേരളത്തിൽ മുഖ്യമന്ത്രി പിണറായി ...

പണി പാളിയെന്നാണ് തോന്നുന്നത്... തലവേദനയും പനിയും തുടങ്ങിയിട്ട് കുറെ ദിവസമായി; ആശുപത്രിയിൽ കാണിച്ചിട്ടും മരുന്നും കുടിച്ചിട്ടും ഒരു കുറവില്ല; സൗദിയിൽ കോവിഡ് ബാധിച്ചു മരിച്ച മലപ്പുറത്തുകാരൻ സഫുവാന്റെ കണ്ണീരണിയിക്കുന്ന ശബ്ദസന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു; റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുന്ന സഫ്വാന്റെ ഭാര്യ സന്ദർശന വിസയിൽ എത്തിയതും കഴിഞ്ഞ മാസം; റിയാദ് ചെമ്മാട് അസോസിയേഷന്റെ സജീവ പ്രവർത്തനായ യുവാവിന്റെ വിയോഗത്തിൽ തേങ്ങി മലയാളി സമൂഹം

April 05, 2020

മലപ്പുറം: പണി പാളിയെന്നാണ് തോന്നുന്നത്. തലവേദനയും പനിയും തുടങ്ങിയിട്ട് കുറെ ദിവസമായി. ആശുപത്രിയിൽ കാണിച്ചിട്ടും മരുന്നും കുടിച്ചിട്ടും ഒരു കുറവില്ല. സൗദിയിൽ കോവിഡ് ബാധിച്ചുമരിച്ച മലപ്പുറത്തുകാരൻ സഫുവാന്റെ (41)കണ്ണീരണിയിക്കുന്ന ശബ്ദ സന്ദേശം പുറത്ത്. സ...

പന്തളത്ത് കോവിഡ് സ്ഥിരീകരിച്ച വിദ്യാർത്ഥിനി നിസാമുദ്ദീനിൽ നിന്ന് എറണാകുളത്ത് വന്നിറങ്ങിയത് മാർച്ച് 17 ന്; യാത്ര ചെയ്തത് മംഗള ലക്ഷദ്വീപ് എക്പ്രസിൽ എസ്9 കോച്ചിൽ; ചെങ്ങന്നൂരിൽ എത്തിയത് ശബരി എക്സ്പ്രസ് ജനറൽ കമ്പാർട്ട്മെന്റിൽ; പത്തനംതിട്ടയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച് 19 കാരിയുടെ റൂട്ട് മാപ്പ് പുറത്തു വിട്ട് ജില്ലാ ഭരണകൂടം

April 05, 2020

പത്തനംതിട്ട: ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച വിദ്യാർത്ഥിനിയുടെ സഞ്ചാരപഥം ജില്ലാ ഭരണകൂടം പുറത്തു വിട്ടു. മാർച്ച് 15ന് ന്യൂ ഡൽഹി നിസാമുദ്ദീനിൽ നിന്ന് രാവിലെ 9.15ന് 12618 മംഗള ലക്ഷദ്വീപ് എക്പ്രസിൽ എസ്9 കോച്ചിൽ സീറ്റ് നമ്പർ 55ൽ യാത്ര ചെയ്ത് 17ന് രാവിലെ 10.1...

MNM Recommends

Loading...