Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാഗ്ദാദിലെ അമേരിക്കൻ എംബസിക്കു നേരെ വീണ്ടും മിസൈൽ ആക്രമണം; അതീവ സുരക്ഷാ മേഖലയിലേക്ക് പതിച്ചത് മൂന്ന് റോക്കറ്റുകൾ; ഇറാൻ നേരിട്ട് നടത്തിയ ആക്രമണമോ ഹൂതികളുടെ ഇടപെടലോ എന്ന് വ്യക്തമാക്കാതെ ഇറാഖ്: ഇടവേളയ്ക്ക് ശേഷം ഇറാൻ-യുഎസ് സംഘർഷം വീണ്ടും ശക്തമാകുന്നു

ബാഗ്ദാദിലെ അമേരിക്കൻ എംബസിക്കു നേരെ വീണ്ടും മിസൈൽ ആക്രമണം; അതീവ സുരക്ഷാ മേഖലയിലേക്ക് പതിച്ചത് മൂന്ന് റോക്കറ്റുകൾ; ഇറാൻ നേരിട്ട് നടത്തിയ ആക്രമണമോ ഹൂതികളുടെ ഇടപെടലോ എന്ന് വ്യക്തമാക്കാതെ ഇറാഖ്: ഇടവേളയ്ക്ക് ശേഷം ഇറാൻ-യുഎസ് സംഘർഷം വീണ്ടും ശക്തമാകുന്നു

സ്വന്തം ലേഖകൻ

ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അമേരിക്കൻ എംബസിക്കു നേരെ വീണ്ടും മിസൈൽ ആക്രമണം. അതിസുരക്ഷാ മേഖലയായ ഗ്രീൻ സോണിനു സമീപം മൂന്നു റോക്കറ്റുകൾ പതിച്ചതായി വാർത്താ ഏജൻസിയായ എഎഫ്‌പിയും റോയിട്ടേഴ്‌സും റിപ്പോർട്ട് ചെയ്യുന്നു. ആളപായം സംബന്ധിച്ച് റിപ്പോർട്ടുകളിൽ പരാമർശമില്ല. ചൊവ്വാഴ്ച അതി രാവിലെയാണ് മൂന്ന് റോക്കറ്റുകളും യുഎസ് എംബസിക്ക് സമീപം പതിച്ചത്.

റോക്കറ്റുകൾ പതിച്ചതിനു പിന്നാലെ പ്രദേശത്ത് ആക്രമണത്തിനെതിരായ മുന്നറിയിപ്പ് വ്യക്തമാക്കി സൈറനുകൾ മുഴങ്ങി. ഗ്രീൻ സോണിലേക്ക് ഇത്തരത്തിൽ നടക്കുന്ന ആക്രമണങ്ങളിൽ ഇറാൻ അനുകൂലമായി ഇറാഖിൽ പ്രവർത്തിക്കുന്ന അർധസൈനിക വിഭാഗങ്ങളെയാണ് യുഎസ് പഴി പറയാറുള്ളത്. ഇത്തരം ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുക്കാറുമില്ല.

ചൊവ്വാഴ്ച അതിരാവിലെയായിരുന്നു ഗ്രീൻ സോണിലേക്കുള്ള റോക്കറ്റ് ആക്രമണം. മൂന്ന് കത്യുഷാ റോക്കറ്റുകൾ ഗ്രീൻ സോണിലേക്ക് പതിച്ചതായി ഇറാഖി പൊലീസ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. ബാഗ്ദാദിന് പുറത്തുള്ള സഫറിണ്യാ ജില്ലയിൽ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. മൂന്നിൽ രണ്ട് റോക്കറ്റുകളും എംബസിയുടെ തൊട്ടു പറ്റെയാണ് പതിച്ചത്. ജനുവരി എട്ടിന് ശേഷം രണ്ട് റോക്കറ്റുകൾ ഗ്രീൻ സോണിൽ പതിച്ചിരുന്നു.

ഇറാൻ സൈനിക കമാൻഡറായ ഖാസിം സുലൈമാനിയെ ഡ്രോൺ ആക്രമണത്തിൽ യുഎസ് വധിച്ചതിനു ശേഷം ഇറാഖിൽ സംഘർഷങ്ങൾ വർധിച്ചിരുന്നു. ഇറാഖ് സർക്കാരിന്റെ പരിഷ്‌കരണനടപടികൾ വൈകുന്നതിനെതിരെ തിങ്കളാഴ്ച നടന്ന പ്രക്ഷോഭങ്ങളിൽ അഞ്ചു പേർ കൊല്ലപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP