Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സംഘശക്തി കാണിക്കണം എന്നാവശ്യപ്പെട്ട് റാലിക്ക് കൂട്ടിക്കൊണ്ടു പോയ നേതാക്കൾ കേസു വന്നപ്പോൾ കൈയൊഴിഞ്ഞു; എടപ്പാൾ ഓട്ടത്തിന് ശേഷം ചങ്ങരംകുളം പൊലീസ് സ്‌റ്റേഷനിൽ ഉടമസ്ഥർ എത്താതെ കെട്ടിക്കിടക്കുന്നത് 30 ബൈക്കുകൾ! സ്‌റ്റേഷനിൽ എത്തിയാൽ പിടിവീഴുമെന്ന് ഭയന്ന് മുങ്ങി നടന്ന് യുവാക്കളായ സംഘപരിവാർ പ്രവർത്തകർ; പൊല്ലാപ്പിലായതോടെ വീട്ടുകാരുടെ വക ശകാരവും; അയ്യപ്പവികാരവും ചോരത്തിളപ്പും കൂടിയായപ്പോൾ തെരുവിൽ ഇറങ്ങിയവർക്ക് കിട്ടിയത് എട്ടിന്റെ പണി

സംഘശക്തി കാണിക്കണം എന്നാവശ്യപ്പെട്ട് റാലിക്ക് കൂട്ടിക്കൊണ്ടു പോയ നേതാക്കൾ കേസു വന്നപ്പോൾ കൈയൊഴിഞ്ഞു; എടപ്പാൾ ഓട്ടത്തിന് ശേഷം ചങ്ങരംകുളം പൊലീസ് സ്‌റ്റേഷനിൽ ഉടമസ്ഥർ എത്താതെ കെട്ടിക്കിടക്കുന്നത് 30 ബൈക്കുകൾ! സ്‌റ്റേഷനിൽ എത്തിയാൽ പിടിവീഴുമെന്ന് ഭയന്ന് മുങ്ങി നടന്ന് യുവാക്കളായ സംഘപരിവാർ പ്രവർത്തകർ; പൊല്ലാപ്പിലായതോടെ വീട്ടുകാരുടെ വക ശകാരവും; അയ്യപ്പവികാരവും ചോരത്തിളപ്പും കൂടിയായപ്പോൾ തെരുവിൽ ഇറങ്ങിയവർക്ക് കിട്ടിയത് എട്ടിന്റെ പണി

മറുനാടൻ മലയാളി ബ്യൂറോ

എടപ്പാൾ: അയ്യപ്പവികാരവും അൽപ്പം ചോരത്തിളപ്പും കൊണ്ട് അക്രമത്തിന്റെ പാതയിലേക്ക് തിരിഞ്ഞ് തെരുവിൽ ഇറങ്ങിയ സംഘപരിവാർ പ്രവർത്തകർക്ക് കിട്ടിയത് എട്ടിന്റെ പണിയാണ്. കേരളത്തിൽ അങ്ങോളമിങ്ങോളം ഹർത്താൽ ദിനത്തിൽ നടന്ന ആക്രമണങ്ങളുടെ പേരിൽ നിരവധി ആർഎസ്എസ് അനുഭാവികളായ യുവാക്കളാണ് അഴിക്കുള്ളിൽ കിടക്കുന്നത്. ഇതിൽ പൊലീസിനെ ആക്രമിച്ചവർ അടക്കമുള്ളവരുടെ ജീവിതം അവതാളത്തിലാക്കും വിധമാണ് പൊലീസ് വകുപ്പുകൾ ചാർജ്ജു ചെയ്തിരിക്കുന്നത്. ഇതിൽ മലപ്പുറം ജില്ലയിലെ എടപ്പാളിൽ വൈറലായ വീഡിയോയിലെ സംഘപരിവാർ പ്രവർത്തകരാണ് ശരിക്കും കുടുങ്ങിയിരിക്കുന്നത്.

ഹർത്താൽ ദിനത്തിൽ എടപ്പാൾ നഗരത്തിൽ സിപിഎം-ആർഎസ്എസ് സംഘർഷത്തെ തുടർന്നുണ്ടായ വീഡിയോയാണ് സൈബർ ലോകത്ത് വൈറലായത്. സിപിഎം പ്രവർത്തകരെയും ബൈക്ക് റാലിയായി വരുന്ന ആർഎസ്എസ് പ്രവർത്തകരെയും പൊലീസ് ലാത്തിവീശി ഓടിക്കുന്ന വീഡിയോ ആയിരുന്നു ഇത്. നാട്ടുകാർ ചേർന്ന് ഹർത്താൽ അനുകൂലികളെ ഓടുക്കുന്നു എന്ന ലേബലിലായിരുന്നു ഈ വീഡിയോ പ്രചരിച്ചത്. എന്തായാലും എടപ്പാൾ ഓട്ടത്തിന്റെ ബാക്കിപത്രം ഒരു പറ്റം യുവാക്കളെ ശരിക്കും ആശങ്കയിൽ ആക്കിയിട്ടുണ്ട്.

സംഘശക്തി കാണിക്കണം എന്ന നേതാക്കളുടെ വാക്കുകൾ കേട്ട് തെരുവിൽ ഇറങ്ങി ഹർത്താൽ വിജയിപ്പിക്കാൻ ഇറങ്ങിയ യുവാക്കൾക്ക് ഇപ്പോൾ കിട്ടിയത് എട്ടിന്റെ പണിയാണ്. ബൈക്കിൽ പാഞ്ഞു വരുന്ന വേളയിലാണ് ലാത്തിച്ചാർജ്ജ് വന്നത്. ഇതോടെ ബൈക്ക് ഉപേക്ഷിച്ചു ഓടിയവർക്കാണ് പണി കിട്ടിയത്. ഇവർ കാര്യമായ ആക്രമണങ്ങളിലൊന്നും പങ്കെടുത്തവരല്ല. എങ്കിലും, അടി പൊട്ടിയപ്പോൾ ബൈക്ക് ഉപേക്ഷിച്ചു പോകേണ്ടി വന്നു. ഇതോടെ പൊലീസുകാർ ബൈക്ക് എടുത്ത് ചങ്ങരംകുളം പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. ബൈക്ക് ചോദിച്ച് വീണ്ടും പൊലീസ് സ്‌റ്റേഷനിൽ ചെല്ലാൻ പറ്റാത്ത അവസ്ഥയിലാണ് ഇവർ.

എടപ്പാൾ ഓട്ടത്തിന് ശേഷം സംഭവ സ്ഥലത്തു നിന്നും 30 ബൈക്കുകളാണ് കണ്ടെടുത്തതെന്നും ഈ ബൈക്കുകൾക്ക് ഉടമസ്ഥർ എത്താത്തതിനാൽ സ്‌റ്റേഷൻ പരിസരത്തു തന്നെ നിർത്തിയിട്ടിരിക്കയാണെന്നും ചങ്ങരം കുളം എസ്‌ഐ മറുനാടൻ മലയാളിയോട് പറഞ്ഞു. ബൈക്കുകൾ ചോദിച്ച് ആളുകൾ വന്നിട്ടില്ലെന്നും എസ്‌ഐ വ്യക്തമാക്കി. ഹർത്താൽ ദിന സംഘർഷങ്ങളുടെ പേരിൽ ഇതുവരെ 16 പേരാണ് അറസ്റ്റിലായത്. ഇതിൽ 13 പേരും ബിജെപി അനുഭാവികളാണ്. മൂന്ന് പേർ സിപിഎം പ്രവർത്തകരുമാണ്. അഞ്ച് പേരെ റിമാൻഡ് ചെയ്തു. മറ്റുള്ളവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. അക്രമം നടക്കുന്ന ദിവസം 22 പേരെയാണ് ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അവരെ അന്നേ ദിവസം തന്നെ വിട്ടയക്കുകയായിരുന്നു.

ഹർത്താൽ ദിനത്തിൽ എടപ്പാളിൽ നിരവധി കടകൾ തുറന്നിരുന്നു. ഇത് അടപ്പിക്കാൻ വേണ്ടിയാണ് സംഘപരിവാർ പ്രവർത്തകർ സ്ഥലത്തെത്തിയത്. ബൈക്കുകളിൽ റാലിയായി എത്തിയവർക്കാണ് പണി കിട്ടിയത്. രാവിലെ ഏഴരയോടെ എടപ്പാൾ അങ്ങാടിയിലെ രണ്ട് ഇറച്ചിക്കടകൾക്കുനേരേ ബൈക്കിലെത്തിയ ഹർത്താൽ അനുകൂലികൾ കല്ലേറു നടത്തിയതോടെയാണ് അക്രമത്തിനു തുടക്കമായത്. തുടർന്ന് ആർഎസ്എസ്. പ്രവർത്തകർ തൃശൂർ റോഡിലും സിപിഎം. പ്രവർത്തകർ കുറ്റിപ്പുറം റോഡിലും നിലയുറപ്പിച്ചു.

ഇരുകൂട്ടരെയും പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പ്രകടനത്തിൽനിന്ന് ഇരുകൂട്ടരെയും പിന്തിരിപ്പിക്കുന്നതിനിടെ ആർഎസ്എസ്. പ്രവർത്തകർ പട്ടാമ്പി റോഡിലേക്കു നീങ്ങി. കുറ്റിപ്പുറം റോഡിൽനിന്നു സി.പിഎം. പ്രവർത്തകർ പ്രകടനമായെത്തി ആർ.എസ്.എസുകാരെ തടഞ്ഞതോടെ അന്തരീക്ഷം സംഘർഷഭരിതമായി. ഇരുകൂട്ടർക്കും നടുവിൽ മതിൽ തീർത്ത് പൊലീസ് നിലയുറപ്പിച്ചതിനിനടെ ചങ്ങരംകുളത്തനിന്ന് അമ്പതോളം ബൈക്കുകളിൽ ആർഎസ്എസ്. പ്രവർത്തകരെത്തിയത്. ഇതോടെ ടൗണിലുള്ള ചിലർ മാറിനിന്നു, മറ്റു സിപിഎമ്മുകാർ ആർ.എസ്.എസുകാർക്കുനേരേ തിരിഞ്ഞു. പിന്നീട് ഇരുകൂട്ടരും ടൗണിൽ അഴിഞ്ഞാടുകയായിരുന്നു. ആർഎസ്എസ്. സംഘത്തിന്റെ 12 ബൈക്കുകൾ അന്ന് തന്നെ തകർന്നിരുന്നു.

ലാത്തിവീശിയിട്ടും പിരിഞ്ഞുപോകാതിരുന്നതോടെ പൊലീസ് നാലു തവണ ഗ്രനേഡ് പ്രയോഗിച്ചു. ഇരുമ്പു പൈപ്പ്, കല്ല്, പട്ടിക എന്നിവയുമായി ഇരു കൂട്ടരും ഒരു മണിക്കൂർ ഏറ്റുമുട്ടി. ഇതിലാണ് ഇരുപതോളം പേർക്കു പരുക്കേറ്റത്. കല്ലേറിൽ പൊലീസിനും പരുക്കേറ്റു. പട്ടണത്തിൽ വാഹനങ്ങൾ തടഞ്ഞ ഹർത്താൽ അനുകൂലികളെ അഞ്ചു തവണ പൊലീസ് വിരട്ടി ഓടിക്കേണ്ടി വന്നു. ഈ സംഭവത്തിൽ ചെറുപ്പത്തിന്റെ ആവേശത്തിൽ തെരുവിൽ ഇറങ്ങിയവർക്കാണ് പണി കിട്ടിയത്. ഇവനെ നേതാക്കൾ കൈവിട്ട അവസ്ഥയിലാണിപ്പോൾ. കൂടാതെ വീട്ടുകാരുടെ വക ശകാരവും കൂടിയായി. പലരും പൊലീസ് സ്‌റ്റേഷനിൽ ചെയ്യാൻ അറസ്റ്റു ചെയ്യപ്പെടും എന്നുറപ്പുള്ളതുകൊണ്ട് ഒളിവിലാണ്. അതേസമയം സംഘർഷത്തിൽ പങ്കാളികളായ സിപിഎം പ്രവർത്തകരെ നേതാക്കൾ ഇടപെട്ട് ജാമ്യത്തിലിറക്കി കൊണ്ടുപോകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP