Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 40 പേർക്ക്; 9 പേർ വിദേശത്തു നിന്നും 28 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവർ; മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ രോഗം പടർന്നു; രോഗം സ്ഥിരീകരിച്ചവരിൽ 16 പേർ മഹാരാഷ്ട്രയിൽ നിന്നും എത്തിയവർ; പത്ത് പേരുടെ ഫലം നെഗറ്റീവായി; പുതിയ 13 ഹോട്ട്‌സ്‌പോട്ടുകൾ കൂടി; സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 1004 ആയി; വിദേശത്തു വെച്ച് കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം 173 ആയെന്നും മുഖ്യമന്ത്രി പിണറായി

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 40 പേർക്ക്; 9 പേർ വിദേശത്തു നിന്നും 28 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവർ; മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ രോഗം പടർന്നു; രോഗം സ്ഥിരീകരിച്ചവരിൽ 16 പേർ മഹാരാഷ്ട്രയിൽ നിന്നും എത്തിയവർ; പത്ത് പേരുടെ ഫലം നെഗറ്റീവായി; പുതിയ 13 ഹോട്ട്‌സ്‌പോട്ടുകൾ കൂടി; സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 1004 ആയി; വിദേശത്തു വെച്ച് കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം 173 ആയെന്നും മുഖ്യമന്ത്രി പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10 പേരുടെ പരിശോധന ഫലം നെഗറ്റീവായതായും തിരുവനന്തപുരത്ത് ചേർന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രോഗം ബാധിച്ചവരിൽ 9 പേർ വിദേശത്തുനിന്നു വന്നവരാണ്. 28 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും. 3 പേർക്കു സമ്പർക്കത്തിലൂടെ രോഗം പകർന്നു. കാസർകോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂർ 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. വിദേശത്തുവെച്ച് കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം 173 ആയതായും മുഖ്യമന്ത്രി പറഞ്ഞു.

രോഗം ബാധിച്ചവരിൽ 16 പേർ മഹാരാഷ്ട്രയിൽ നിന്ന് വന്നവരാണ്. തമിഴ്‌നാട്ടിൽ നിന്ന് വന്നത് 5 പേർ. തെലങ്കാനയിൽ നിന്നും 1, ഡൽഹി, 3, കർണാടക, ആന്ധ്രാപ്രദേശ് ഓരോരുത്തർ വീതം. സമ്പർക്കത്തിലൂടെ 3 പേർ. ആകെ ഇതുവരെ രോഗബാധിതരുടെ എണ്ണം 1004 ആയി ഉയർന്നിട്ടുണ്ട്. 445 പേരാണ് ചികി്ത്സിയിലുള്ളത്. നമ്മുടെ സഹോദരങ്ങൾ വിദേശരാജ്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും വച്ച് മരിക്കുന്നത് വേദനാജനകമാണ്. കഴിഞ്ഞായഴ്ച കോവിഡ് ബാധിച്ച് മരിച്ച പ്രവാസികൾ 124 പേരാണ്. ഇന്നലെ വരെ ലഭിക്കുന്ന കണക്കനുസരിച്ച് 173 ആയി. അവരുടെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബങ്ങളുടെയും ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു

കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ആറു പേരാണ് ഇതുവരെ മരിച്ചത്. നിലവിൽ 1,07832 പേർ നിരീക്ഷണത്തിലുണ്ട്. വീടുകളിൽ 1,06940 പേരും ആശുപത്രികളിൽ 892 പേരും നിരീക്ഷണത്തിലുണ്ട്. ഇന്ന് 229 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 58,866 സാമ്പുകളിൽ ഇതുവരെ പരിശോധനക്കയച്ചു. ഇതിൽ 56558 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ഇതുവരെ മുൻഗണന വിഭാഗത്തിൽപ്പെട്ട 9095 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 8541 എണ്ണം നെഗറ്റീവായി. സംസ്ഥാനത്തെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 81 ആയി ഉയർന്നു. ഇന്ന് പുതുതായി 13 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിൽ 10 എണ്ണം പാലക്കാടും മൂന്നെണ്ണം തിരുവനന്തപുരത്തുമാണ്.

നിരീക്ഷണത്തിലുള്ളവർ നിബന്ധനകളും മാർഗനിർദ്ദേശങ്ങളും പാലിക്കുന്നില്ലെങ്കിൽ ആരോഗ്യപ്രവർത്തകരെ അറിയിക്കാൻ നാട്ടുകർ തയ്യാറാകണം. നിരീക്ഷണം പാലിക്കാത്തവരെ ഉപദേശിക്കാനുള്ള ചുമതലയും ജനങ്ങൾ ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്ന എല്ലാ മലയാളികളേയും സ്വീകരിക്കുക എന്നതാണ് സർക്കാറിന്റെ നയമെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. അതേസമയം ക്രമീകരണമില്ലാതെ ആളുകൾ ഒന്നിച്ചുവന്നാൽ രോഗവ്യാപനം തടയാൻ സ്വീകരിക്കുന്ന നടപടികൾ അപ്രസക്തമാകുമെന്നും മുഖ്യമന്ത്രി ഓർമപ്പെടുത്തി.

സംസ്ഥാനത്ത് മദ്യവിൽപ്പന നാളെ തുടങ്ങാനിരിക്കുകയാണ്. വിദേശത്ത് നിന്ന് വന്നവരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമടക്കം നിരവധിപ്പേർക്ക് കൊവിഡ് വീണ്ടും സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ആശങ്ക നിലനിൽക്കുന്നു, ഇപ്പോഴും. സംസ്ഥാനത്തെ സ്ഥിതി ആശങ്കാജനകമാണെന്ന് ഇന്ന് ചേർന്ന മന്ത്രിസഭായോഗം തന്നെ വിലയിരുത്തിയിരുന്നതാണ്. പരീക്ഷ കടുത്ത സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP