Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വെർച്വൽ ക്യൂ സംവിധാനം വഴി ശബരിമല ദർശനം നടത്തിയെന്ന് 48 കാരിയായ ശാന്തി; നവംബറിൽ ഭർത്താവിനൊപ്പമാണ് ദർശനം നടത്തിയതെന്നും വെല്ലൂർ സ്വദേശിനി; എത്തിയത് 52 അംഗ തീർത്ഥാടക സംഘത്തിനൊപ്പം; 51 അംഗ പട്ടികയുടെ പേരിൽ പുലിവാല് പിടിച്ച പിണറായി സർക്കാരിന് ശാന്തിയുടെ വെളിപ്പെടുത്തൽ വലിയ ആശ്വാസം; പട്ടികയിലെ പൊരുത്തക്കേടുകൾ അന്വേഷിക്കാൻ ഡിജിപിയുടെ നിർദ്ദേശം

വെർച്വൽ ക്യൂ സംവിധാനം വഴി ശബരിമല ദർശനം നടത്തിയെന്ന് 48 കാരിയായ ശാന്തി; നവംബറിൽ ഭർത്താവിനൊപ്പമാണ് ദർശനം നടത്തിയതെന്നും വെല്ലൂർ സ്വദേശിനി; എത്തിയത് 52 അംഗ തീർത്ഥാടക സംഘത്തിനൊപ്പം; 51 അംഗ പട്ടികയുടെ പേരിൽ പുലിവാല് പിടിച്ച പിണറായി സർക്കാരിന് ശാന്തിയുടെ വെളിപ്പെടുത്തൽ വലിയ ആശ്വാസം; പട്ടികയിലെ പൊരുത്തക്കേടുകൾ അന്വേഷിക്കാൻ ഡിജിപിയുടെ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വെർച്വൽ ക്യൂ വഴി ശബരിമല ദർശനം നടത്തിയ 51 സ്ത്രീകളുടെ പട്ടിക സുപ്രീം കോടതിയിൽ സമർപ്പിച്ച സർക്കാർ ഇപ്പോൾ പുലിവാൽ പിടിച്ചിരിക്കുകയാണ്. പട്ടികയിലുള്ള പലരും തങ്ങൾക്ക് 50 വയസിന് മേലേയുണ്ടെന്ന് വെളിപ്പെടുത്തിയതോടെ കുരുക്കിലായത് സർക്കാരാണ്. പട്ടികയിൽ ചില പുരുഷന്മാരും ഉൾപ്പെട്ടിരുന്നു. ഏതായാലും താൻ ദർശനം നടത്തിയെന്ന അവകാശവാദവുമായി വെല്ലൂർ സ്വദേശി ശാന്തി എത്തിയത് പൊലീസിനും സർക്കാരിനും ആശ്വാസമായി.

പട്ടികയിൽ 12 ാമത് പേരുള്ള 48 കാരിയായ ശാന്തിയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. താൻ നവംബറിലാണ് ദർശനം നടത്തിയതെന്ന് ഇവർ പറയുന്നത്. 52 അംഗ തീർത്ഥാടക സംഘത്തിനൊപ്പമാണ് എത്തിയത്. ഭർത്താവ് നാഗപ്പനും കൂടെയുണ്ടായിരുന്നുവെന്നും ശാന്തി വെളിപ്പെടുത്തി. സർക്കാർ സമർപ്പിച്ചിരിക്കുന്ന രേഖകളിലും ഇവർക്ക് 48 വയസ് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ദർശനം നടത്തിയ കനകദുർഗയും ബിന്ദുവും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി ഇന്നലെ പരിഗണിച്ചപ്പോഴാണ് സർക്കാർ 51പേരുടെ പട്ടിക സമർപ്പിച്ചത്. വെർച്വൽ ക്യൂവിനുള്ള ഓൺലൈൻ അപേക്ഷകളെ അടിസ്ഥാനമാക്കിയുള്ള പട്ടികയാണെന്നും നേരിട്ട് ദർശനം നടത്തിയവർ വേറെയുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, പട്ടികയിൽ വീണ്ടും പുരുഷന്റെ പേരുണ്ടെന്ന് കണ്ടെത്തി. കലൈവതി എന്ന പേരിൽ രേഖപ്പെടുത്തിയത് ടാക്‌സി ഡ്രൈവറായ ശങ്കറിന്റെ ആധാർ നമ്പറും മൊബൈൽ നമ്പറുമാണ്. എന്നാൽ താൻ ശബരിമലയിൽ പോയിട്ടില്ലെന്നും ഇവരുടെ കുടുംബത്തിൽ കലൈവതി എന്ന സ്ത്രീയില്ലെന്നും ശങ്കർ പറഞ്ഞു. പട്ടികയിൽ ആശയക്കുഴപ്പമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറയുന്നു. എന്നാൽ സർക്കാർ ഒരു പട്ടിക കൊടുത്തെങ്കിൽ അതിന്റെ ഉത്തരവാദിത്തം സർക്കാരിന് തന്നെയാണെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കുന്നു. പട്ടികയെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നും ദേവസ്വംബോർഡിന് എത്ര സ്ത്രീകൾ കയറിയെന്നറിയില്ലെന്നും ബോർഡ് പ്രസിഡന്റ് എ പത്മകുമാറും വ്യക്തമാക്കുന്നു. പട്ടികയുടെ ഉത്തരവാദിത്തം ദേവസ്വംബോർഡിനില്ലെന്നാണ് പത്മകുമാറിന്റെ നിലപാട്.

സുപ്രീംകോടതിയിൽ സമർപ്പിച്ച ശബരിമലയിലെത്തിയ യുവതികളുടെ പട്ടികയിൽ സർക്കാർ ആരുടേയും പേര് എഴുതി ചേർത്തിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി. ഓൺലൈൻ വഴി എത്തിയവരുടെ വിവരങ്ങളാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത് എന്നും കോടിയേരി പറഞ്ഞു.

ലിസ്റ്റിൽ തങ്ങളുടെ പ്രായം കുറച്ചാണ് രേഖപ്പെടുത്തിയതെന്ന് തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും ചില സ്ത്രീകൾ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. പട്ടികയിൽ ചെന്നൈ തുണ്ടളം സ്വദേശി പരംജ്യോതി എന്ന പുരുഷനും പെട്ടതായി വ്യക്തമായി. ഓൺലൈനിൽ അപേക്ഷിച്ചപ്പോൾ ഫീമെയിൽ എന്ന് തെറ്റായി രേഖപ്പെടുത്തിയതാണെന്നും പിന്നീട് തിരുത്താൻ കഴിഞ്ഞില്ലെന്നും ഇയാൾ പറയുന്നുയ ഏതായാലും പരാതികൾ ഏറിയതോടെ വിഷയം അന്വേഷിക്കാൻ ഡിജിപി പൊലീസ് ഉദ്യോസ്ഥരോട് നിർദ്ദേശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP