Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

50സഹോദരന്മാർ മുട്ടുകുത്തി കൈകൾ നിലത്തുവച്ച് അതിൽ ചവിട്ടി നടത്തി വധുവിനെ മണ്ഡപത്തിലെത്തിച്ചു; വീരമൃത്യുവരിച്ച ഐഎഎഫ് ഗരുഡ് കമാൻഡേയുടെ സഹോദരിയുടെ വിവാഹം നടത്താനെത്തിയത് അമ്പത് സഹപ്രവർത്തർ; ഒരു മകനെ നഷ്ടപ്പെട്ടപ്പോൾ 50 മക്കളെ ലഭിച്ചെന്ന് ജ്യോതിയുടെ പിതാവ്; ഹൃദയം നിറയുന്ന കാഴ്ചയെന്ന് സോഷ്യൽ മീഡിയ

50സഹോദരന്മാർ മുട്ടുകുത്തി കൈകൾ നിലത്തുവച്ച് അതിൽ ചവിട്ടി നടത്തി വധുവിനെ മണ്ഡപത്തിലെത്തിച്ചു; വീരമൃത്യുവരിച്ച ഐഎഎഫ് ഗരുഡ് കമാൻഡേയുടെ സഹോദരിയുടെ വിവാഹം നടത്താനെത്തിയത് അമ്പത് സഹപ്രവർത്തർ; ഒരു മകനെ നഷ്ടപ്പെട്ടപ്പോൾ 50 മക്കളെ ലഭിച്ചെന്ന് ജ്യോതിയുടെ പിതാവ്; ഹൃദയം നിറയുന്ന കാഴ്ചയെന്ന് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

നഷ്ടപ്പെട്ട സഹോദരന് പകരം എത്തിയത് അമ്പത് സഹോദരന്മാർ. ജമ്മുകശ്മീരിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടിലിൽ കൊല്ലപ്പെട്ട ഐഎഎഫ് ഗരുഡ് കമാൻഡോ ജ്യോതി പ്രകാശ് നിരാലയുടെ സഹോദരി ശശികല വിവാഹിതയായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50 ഗരുഡ് കമാൻഡോകൾ സഹോദരന്റെ സ്ഥാനത്തു നിന്നു ചടങ്ങുകൾക്ക് നേതൃത്വം നൽകിയത് ഹൃദയം നിറയ്ക്കുന്ന കാഴ്ചയായി. ജ്യോതി പ്രകാശിന്റെ സ്വദേശമായ ബിഹാറിലെ പാട്‌നയിലായിരുന്നു ചടങ്ങുകൾ.

.തീവ്രവാദികളോടു പോരാടി അനേകം പേരുടെ ജീവൻ സംരക്ഷിച്ചതു കൊണ്ട് ജ്യോതി പ്രകാശ് നിരാലയേ 2018-ൽ രാജ്യം അശോകചക്ര നൽകി ആദരിച്ചിരുന്നു. ജ്യോതിയുടെ മാതാവ് മാലതി ദേവിയും ഭാര്യ സുഷമയുമാണ് പ്രസിഡന്റ് രാംനാഥ് കോവിന്ദിൽ നിന്ന് അശോകചക്ര ഏറ്റുവാങ്ങിയത്. ശശികലയുടെ വിവാഹത്തിന് രണ്ടു ദിവസങ്ങൾക്ക് മുമ്പ് തന്നെ ജ്യോതിയുടെ ഒപ്പം ജോലി ചെയ്തിരുന്ന 50 കമാൻഡോകൾ വീട്ടിൽ എത്തി സഹോദരന്റെ സ്ഥാനത്തു നിന്ന് വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നു.

ശശികലയുടെ വിവാഹനിശ്ചയം അറിയിച്ച് ജ്യോതിയുടെ പിതാവ് എയർ ചീഫ് മാർഷലിനും ഗരുജ് കമാൻഡോ യൂണിറ്റിനും ക്ഷണക്കത്ത് അയച്ചിരുന്നു. വിവാഹത്തിന് രണ്ടു ദിവസം മുൻപ് ഗരുഡ് യൂണിറ്റിലെ 50 കമാൻഡോകൾ വീട്ടിലെത്തി. ജ്യോതി തങ്ങളുടെ സഹോദരനാണെന്നും അതിനാൽ ശശികലയുടെ വിവാഹത്തിന് എത്തേണ്ടത് തങ്ങളുടെ കടമയാണ് എന്നുമായിരുന്നു ഇവർ പറഞ്ഞത്. രാജ്യം ഒപ്പമുള്ളതായി തോന്നുന്നുവെന്നും ഒരു മകനെ നഷ്ടപ്പെട്ടപ്പോൾ 50 മക്കളെ ലഭിച്ചു എന്നും ജ്യോതി പ്രകാശിന്റെ മാതാപിതാക്കൾ പ്രതികരിച്ചു.രണ്ടു ഭീകരരെ വധിച്ചശേഷം പരുക്കേറ്റ കമാൻഡോകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കൊല്ലപ്പെട്ടത്.

ബെംഗളൂരുവിൽ ലോക്കോ പൈലറ്റാണ് ശശികലയുടെ ഭർത്താവ് സുജിത് കുമാർ. ധീര ജവാന്റെ സഹോദരിയുടെ വിവാഹചിത്രങ്ങൾ സോഷ്യൽ ലോകം ഏറ്റെടത്തു. ഹൃദയം നിറയുന്ന കാഴ്ച എന്നാണ് പലരും ചിത്രങ്ങളെ വിശേഷിപ്പിച്ചത്.വധുവിന്റെ കാൽപ്പാദങ്ങൾ നിലത്തുപതിയാതെ മുട്ടുകുത്തി ഇരുന്ന് ഓരോ ചുവടും അവർ 50 പേർ ചേർന്ന് കൈകളിൽ ഏറ്റുവാങ്ങിയാണ് ശശികലയേ മണ്ഡപത്തിലേയ്ക്ക് ആനയിച്ചത്. മൂന്നു സഹോദരിമാർ ഉൾപ്പെടെ നാലുപേർ അടങ്ങുന്ന കുടുംബത്തിലെ ഏക ആശ്രയമായിരുന്നു ജ്യോതി. ജ്യോതിയുടെ മരണത്തോടെ കുടുംബം വലിയ സാമ്പത്തിക ബുദ്ധിമുട്ടിൽ അകപ്പെട്ടു. ശശികലയുടെ വിവാഹം നടത്താനായി ഓരോ സൈനികനും 500 രൂപ വീതം നൽകി അഞ്ചുലക്ഷം രൂപ സമാഹരിച്ച് കുടുംബത്തിന് നൽകിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP