Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചരിത്രത്തിൽ ആദ്യമായി ശമ്പളം മുടങ്ങി,പ്രതിസന്ധി രൂക്ഷം: ബിഎസ്എൻഎലിൽ 54,000 ഓളം ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടും; പിരിച്ചു വിടൽ തീരുമാനം കമ്പനി ഡയറക്ടർ ബോർഡ് അംഗീകരിച്ചു; തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ ബിഎസ്എൻഎലിൽ കൂട്ട പിരിച്ചുവിടൽ; നടപടി ബിഎസ്എൻലിന്റെ നഷ്ടം കുറയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ട് പ്രകാരം; സ്ഥാപനത്തെ മുറിച്ചു വിൽക്കാൻ മോദി സർക്കാർ നെട്ടോട്ടമോടുന്നുവെന്ന് ജീവനക്കാർ

ചരിത്രത്തിൽ ആദ്യമായി ശമ്പളം മുടങ്ങി,പ്രതിസന്ധി രൂക്ഷം: ബിഎസ്എൻഎലിൽ 54,000 ഓളം ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടും; പിരിച്ചു വിടൽ തീരുമാനം കമ്പനി ഡയറക്ടർ ബോർഡ് അംഗീകരിച്ചു; തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ ബിഎസ്എൻഎലിൽ കൂട്ട പിരിച്ചുവിടൽ; നടപടി ബിഎസ്എൻലിന്റെ നഷ്ടം കുറയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ട് പ്രകാരം; സ്ഥാപനത്തെ മുറിച്ചു വിൽക്കാൻ മോദി സർക്കാർ നെട്ടോട്ടമോടുന്നുവെന്ന് ജീവനക്കാർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിൽ പ്രതിസന്ധി രൂക്ഷം. ചരിത്രത്തിൽ ആദ്യമായി ശമ്പളം മുടങ്ങി. ഇതോടെ കമ്പനി 54,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങുന്നതായി വിവരം. ജീവനക്കാരെ പിരിച്ച് വിടാനുള്ള തീരുമാനം കമ്പനി ഡയറക്ടർ ബോർഡ് അംഗീകരിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ അന്തിമ തീരുമാനമെടുക്കുന്നത് വൈകും. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ ബിഎസ്എൻഎലിൽ കൂട്ട പിരിച്ചുവിടലുണ്ടാകുമെന്നാണ് അറിയുന്നത്.

തിരഞ്ഞെടുപ്പിന് മുമ്പ് ജീവനക്കാരെ പിരിച്ചുവിട്ടാൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് മുന്നിൽ കണ്ട് അന്തിമ തീരുമാനമെടുക്കുന്നത് വൈകിപ്പിക്കാൻ സർക്കാർ ബിഎസ്എൻഎൽ അധികൃതരോട് നിർദ്ദേശിച്ചതായാണ് റിപ്പോർട്ട്. കഴിഞ്ഞ കുറച്ച് നാളുകളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ബിഎസ്എൻഎൽ. ശമ്പളം മുടങ്ങിയതിനെ തുടർന്ന് ജീവനക്കാർ പ്രതിഷേധവും ആരംഭിച്ചിരുന്നു.

അതേസമയം ജീവനക്കാരുടെ സ്വമേധയായുള്ള വിരമിക്കലിന് അംഗീകാരം തേടികൊണ്ട് ടെലികോം മന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതായും റിപ്പോർട്ടുണ്ട്. 50 വയസിന് മുകളിലുള്ള ബിഎസ്എൻഎൽ-എംടിഎൻഎൽ ജീവനക്കാരെയാണ് സ്വമേധയാ വിരമിക്കലിനാണ് മന്ത്രാലയം ശുപാർശ ചെയ്തിരിക്കുന്നത്.

ബിഎസ്എൻലിന്റെ നഷ്ടം കുറയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് പിരിച്ച് വിടലടക്കമുള്ള നടപടികൾ. ബിഎസ്എൻഎലിൽ 1.76 ലക്ഷം ജീവനക്കാരാണ് ഇന്ത്യയിലാകമാനമുള്ളത്. എം ടി.എൻ.എലിൽ 22,000 ജീവനക്കാരുമുണ്ട്. 50 ശതമാനം ബിഎസ്എൻഎൽ ജീവനക്കാരും എംടിഎൻഎലിലെ 16000 ജീവനക്കാരും അടുത്ത അഞ്ചോ ആറോ വർഷത്തിനുള്ളിൽ വിരമിക്കുന്നവരാണ്.

ഫെബ്രുവരി മാസത്തിലെ ശമ്പളം ഇതുവരെയായിട്ടും ജീവനക്കാർക്ക് നൽകിയിട്ടില്ല. 1.68 ലക്ഷം ജീവനക്കാരാണ് ശമ്പളം കിട്ടാതെ വലയുന്നത്. ഫെബ്രുവരി മാസം 28ന് ലഭിക്കേണ്ടതാണ് ശമ്പളം.ഇതോടൊപ്പം, സ്ഥാപനത്തിലെ കരാർ ജീവനക്കാരുടെ അവസ്ഥ ഇതിലും പരിതാപകരമാണ്. പല സർക്കിളുകളിലും കഴിഞ്ഞ മൂന്നുമാസമായി ശമ്പളം നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ബിഎസ്എൻഎൽ തൊഴിലാളി യൂണിയനുകൾ ടെലികോം മന്ത്രിക്ക് കത്തയച്ചു. ശമ്പളത്തിനുള്ള പണം സർക്കാർ നൽകണമെന്നാണ് തൊഴിലാളി യൂണിയനുകളുടെ ആവശ്യം.

അതേസമയം, കേരള, ജമ്മുകശ്മീർ, ഒഡീഷ തുടങ്ങിയ സ്ഥലങ്ങളിലും കോർപ്പറേറ്റ് ഓഫീസിലും ഫെബ്രുവരിയിലെ ശമ്പളം നൽകിയതായി ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ പ്രതികരിച്ചു. പണം ലഭിക്കുന്നതിനനുസരിച്ച് മറ്റ് സ്ഥലങ്ങളിലും ശമ്പളം നൽകുമെന്ന് ബിഎസ്എൻഎൽ അവകാശപ്പെടുന്നു. സർക്കാർ സാമ്പത്തിക സഹായം നൽകാത്തതാണ് നിലവിൽ സ്ഥാപനത്തെ പ്രതിസന്ധിയിലാക്കുന്നതെന്നാണ് റിപ്പോർട്ട്. മാത്രമല്ല വികസന പ്രവർത്തനങ്ങൾക്കുള്ള ഫണ്ടും കേന്ദ്രം നൽകുന്നില്ല. ഇതിനാൽ പത്തു വർഷം മുമ്പ് 45 ശതമാനം വിപണി പങ്കാളിത്തമുണ്ടായിരുന്ന കമ്പനി പത്തു ശതമാനത്തിലേക്കു കൂപ്പുകുത്തിയിരിക്കുകയാണ്.

70000ത്തോളം മൊബൈൽ ടവറുകൾ സ്വന്തമായുള്ളതും മൂന്നു ലക്ഷത്തിലേറെ ജീവനക്കാർ പണിയെടുക്കുന്നതുമായ ടെലികോം സ്ഥാപനമാണ് ബിഎസ്എൻഎൽ. സ്ഥാപനത്തെ ടവർ കമ്പനി, ലാന്റ് ബാങ്ക്, കേബിൾ ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ എന്നിങ്ങനെ വിവിധ കമ്പനികളായി മുറിച്ച് സ്വകാര്യ മേഖലയ്ക്ക് വിൽക്കാനുള്ള ശ്രമം നാളുകളായി നരേന്ദ്ര മോദി സർക്കാർ നടത്തിവരികയായിരുന്നു. അതിന്റെ ആദ്യ പടിയായി മൊബൈൽ ടവറുകളും അതുമായി ബന്ധപ്പെട്ട ആസ്തികളും പ്രത്യേക കമ്പനിയുടെ കീഴിലാക്കാൻ കഴിഞ്ഞ സെപ്റ്റംബറിൽ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP