Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഹാപ്രളയത്തിൽ തൂക്ക് പാലം വെള്ളം കൊണ്ട് പോയി; 600 കുടുംബങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിൽ; യാത്രാ മാർഗമായി ആകെയുള്ളത് ഒരു ചെറുവള്ളം; അടിയന്തരമായി പാലം പണിയാൻ സൈന്യമെത്തുമെന്ന പ്രതീക്ഷയിൽ കാഞ്ഞിരവേലിക്കാർ

മഹാപ്രളയത്തിൽ തൂക്ക് പാലം വെള്ളം കൊണ്ട് പോയി; 600 കുടുംബങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിൽ; യാത്രാ മാർഗമായി ആകെയുള്ളത് ഒരു ചെറുവള്ളം; അടിയന്തരമായി പാലം പണിയാൻ സൈന്യമെത്തുമെന്ന പ്രതീക്ഷയിൽ കാഞ്ഞിരവേലിക്കാർ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം:തൂക്കുപാലം വെള്ളം കൊണ്ടുപോയി.കാഞ്ഞിരവേലിക്കാർ ദുരിതത്തിൽ.പുഴകടക്കാൻ ആകെയുള്ളത് ചെറുവള്ളം.ജീവൻ കയ്യിൽപിടിച്ചുള്ള യാത്രയിൽ ദുരന്തമൊഴിവാകുന്നത് തലനാരിഴയ്ക്ക്.സൈന്യം പാലം നിർമ്മിച്ചുനൽകുമെന്ന പ്രതീക്ഷയിൽ അറുനൂറോളം കുടുംമ്പങ്ങൾ.

ഇടുക്കി എറണാകുളം ജില്ലാ അതിർത്തിയിൽ കാഞ്ഞിരവേലിയിൽ പെരിയാറിന് കുറുകെ തീർത്തിരുന്ന തൂക്കുപാലം വെള്ളം കൊണ്ടുപോയതോടെ പ്രദേത്തെ 600 -ളം കുടുംമ്പങ്ങൾ പുറംലോകവുമായി ബന്ധപ്പെടാൻ സുഗമമായ മാർഗ്ഗമില്ലാതെ വലയുന്നു.കാട്ടാനക്കൂട്ടങ്ങൾ സാധാസമയവും ചുറ്റിക്കറങ്ങുന്ന വനമേഖല പിന്നിട്ടുവേണം ഇവിടുത്തുകാർക്ക് നേര്യമംഗലത്തെത്താൻ.മണിയൻപാറക്കാരുടെ കാര്യമാണ് ഏറെ കഷ്ടം.പുഴകടക്കാൻ കുട്ടികളും വയോധികരും രോഗികളും അടക്കമുള്ളവർ ചെറുവള്ളത്തെയാണ് ആശ്രയിക്കുന്നത്.

തുഴച്ചിലറിയാവുന്ന പ്രദേശവാസികൾ സ്വയം നിയന്ത്രണം ഏറ്റെടുത്താണ് പ്രദേശവാസിയുടെ വള്ളം പുഴയിൽ ഇറക്കുന്നത്.കുത്തൊഴുക്കിൽ പലവട്ടം ഈ വള്ളം നിയന്ത്രണം തെറ്റിയെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.ഏറെ നാളത്തെ മുറവിളികൾക്കുശേഷമാണ് അടിമാലി രപഞ്ചായത്തിലെ 20-ാം വാർഡിൽപ്പെടുന്ന ഇവിടെ ഇടുക്കി ജില്ലാ പഞ്ചായത്ത് 46 ലക്ഷം രൂപ ചെലവിൽ തൂക്കുപാലം നിർമ്മിച്ചത്.കാലപ്പഴക്കത്താൽ നാശത്തിന്റെ വക്കിലെത്തിയെ തൂക്കുപാലം ഏതാനും മാസം മുമ്പ് മൂന്ന് ലക്ഷത്തോളം രൂപ മുടക്കി പുതുക്കിപ്പണിതിരുന്നു.

ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസങ്ങളിൽ പുഴയിലുണ്ടായ അമിത ജലപ്രാവഹത്തിന്റെ സമ്മർദ്ദത്താൽ പാലം ഒലിച്ചുപോയത്.ഇതോടൊപ്പം വിസ്തൃതമായ പ്രദേശത്ത് വെള്ളം കയറി പ്രദേശവാസികളുടെ കാർഷിക വിളകളും കൃഷിഭൂമിയും നശിച്ചിരുന്നു.

വെള്ളം കയറിയപ്പോൾ ഇവിടെയും ദിവസങ്ങളോളം വാഹനഗതാഗതം മുടങ്ങി.ഇതോടെ ഇവിടുത്തുകാർ പുറം ലോകവുമായി ബന്ധപ്പെടാൻ മാർഗ്ഗമില്ലന്ന അവസ്ഥയായി.നേര്യമംഗലത്തുനിന്നും കാഞ്ഞിരവേലിക്കുള്ള പാതയിൽ ദേവിയാർ പുഴയ്ക്കുകുറകേ തീർത്തിരുന്ന ചപ്പാത്ത് കൂടി തകർന്നതോടെ പുഴതീരത്തിന് സമീപം വരെ എത്തിയിരുന്ന ഏക ബസ്സ് സർവ്വീസ് നിർത്തിവച്ചു.മലയിടിച്ചിൽ മൂലം ഇടുക്കി ഭാഗത്തേക്കുള്ള ബസ്സ് സർവ്വീസുകൾ നിർത്തിവച്ചിരുന്നതിനാൽ ഈ സമയത്ത് ചെമ്പൻകുഴി വഴി നേര്യമംഗലത്തേയ്ക്കുണ്ടായിരുന്ന യാത്രമാർഗ്ഗവും അടഞ്ഞു.

വെള്ളം ഇറങ്ങിയതോടെയാണ് തൂക്കുപാലം അപ്രത്യക്ഷമായ വിവരം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്.കാഞ്ഞിരവേലിക്കാർക്കും പെരിയാറിനക്കരെ മണിയൻപാറ നിവാസികൾക്കും നേര്യമംഗലവുമായി ബന്ധപ്പെടുന്നതിനുള്ള പ്രധാനയാത്രമാർഗ്ഗമായിരുന്നു ഈ തൂക്കുപാലം.സമീപത്തെ ഏതാനും ആദിവാസി കോളനികളിൽ നിന്നുള്ളവരും ഈ പാലം വഴിയാണ് അക്കരെ ഇക്കരെ എത്തിയിരുന്നത്.

തൂക്കുപാലം പ്രദേശത്തെ ആറുനൂറോളം കുടുംമ്പങ്ങളുടെ യാത്രമാർഗ്ഗമായിരുന്നെന്നും ഇത് പുനഃസ്ഥാപിക്കാൻ പഞ്ചായത്ത് സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ടെന്നും വാർഡ് മെമ്പർ എം എൻ ശ്രീനിവാസ് അറിയിച്ചു.ഇക്കാര്യത്തിൽ സൈന്യത്തിന്റെ ഭാഗത്തുനിന്നുള്ള അനുകൂല പ്രതികരണവും കാത്തിരിക്കുകയാണ് പ്രദേശവാസികൾ.

പ്രദേശവാസികളിൽ ഒരാളുടെ ചെറുവള്ളമാണ് ഇവിടുത്തുകാരിൽ മിക്കവരും അക്കരെ ഇക്കരെ എത്തുന്നതിനായി ഉപയോഗിക്കുന്നത്.കുത്തൊഴുക്കിൽ തുഴയെറിഞ്ഞ് പുഴകടക്കുന്നതിന് ഏറെ ബുദ്ധിമുട്ടുന്നുണ്ടെന്നും ഭാഗ്യം കൊണ്ടുമാത്രമാണ് അപകടം ഒഴിവാകുന്നതെന്നും പ്രദേശവാസിയായ അനന്തു പറഞ്ഞു.എത്രയും വേഗം പാലം നിർമ്മിച്ച് യാത്രദുരിതം പരിഹരിക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നിലവിലുണ്ടായിരുന്ന പാലം തുണുകൾ വരെ ഇളകി മറിഞ്ഞ് അപ്പാടെ നശിച്ച നിലയിലാണ്.ഇനി ഇത് പുനർനിർമ്മിക്കാൻ വൻതുക മുടക്കേണ്ടിവരകുമെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ.നേരത്തെ ഒഴുകിയിരുന്നതിന്റെ ഒന്നര രണ്ടിരട്ടി വീതിയിലാണ് ഇവിടെ പുഴ ഒഴുകുന്നത്.ഇത്രയും ദൂരത്തിൽ തൂക്കുപാലം നിർമ്മിക്കാൻ സാധിക്കുമോ എന്ന സംശയവും ഇവിടുത്തുകാർക്കുണ്ട്.കാഞ്ഞിരവേലി തൂക്കുപാലം അടുത്ത കാലത്ത് വിനോദസഞ്ചാരികളുടെയും ശ്രദ്ധാകേന്ദ്രമായിരുന്നു.നിരവധി സിനിമകളിലും ഈ തൂക്കുപാലം ഇടം പിടിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP