Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓപ്പറേഷൻ സാഗർ റാണി ശക്തമാക്കിയതോടെ വാളയാറിൽ പിടികൂടിയത് ഫോർമാലിൻ കലർന്ന 6,000 കിലോ ചെമ്മീൻ; കുടുങ്ങിയത് ആന്ധ്രയിൽ നിന്ന് ചെമ്മീൻ കടത്തിയ ലോറികൾ; ചെമ്മീൻ ചീയാതിരിക്കാൻ ഫോർമലിൻ പ്രയോഗം കുത്തിവയ്പിലൂടെ; ട്രോളിങ് നിരോധനത്തിൽ മത്സ്യലഭ്യത കുറയുന്നത് മുതലാക്കാൻ കേരളത്തിലേക്ക് എത്തിക്കുന്നത് വിഷംകയറ്റിയ ടൺകണക്കിന് മീൻ

ഓപ്പറേഷൻ സാഗർ റാണി ശക്തമാക്കിയതോടെ വാളയാറിൽ പിടികൂടിയത് ഫോർമാലിൻ കലർന്ന 6,000 കിലോ ചെമ്മീൻ; കുടുങ്ങിയത് ആന്ധ്രയിൽ നിന്ന് ചെമ്മീൻ കടത്തിയ ലോറികൾ; ചെമ്മീൻ ചീയാതിരിക്കാൻ ഫോർമലിൻ പ്രയോഗം കുത്തിവയ്പിലൂടെ; ട്രോളിങ് നിരോധനത്തിൽ മത്സ്യലഭ്യത കുറയുന്നത് മുതലാക്കാൻ കേരളത്തിലേക്ക് എത്തിക്കുന്നത് വിഷംകയറ്റിയ ടൺകണക്കിന് മീൻ

മറുനാടൻ മലയാളി ബ്യൂറോ

ഓപ്പറേഷൻ സാഗർ റാണി ശക്തമാക്കിയതോടെ വാളയാറിൽ പിടികൂടിയത് ഫോർമാലിൻ കലർന്ന 6,000 കിലോ ചെമ്മീൻ; കുടുങ്ങിയത് ആന്ധ്രയിൽ നിന്ന് ചെമ്മീൻ കടത്തിയ ലോറികൾ; ചെമ്മീൻ ചീയാതിരിക്കാൻ ഫോർമലിൻ പ്രയോഗം കുത്തിവയ്പിലൂടെ; അവധി മാറ്റിവച്ച് ഞായറാഴ്ചയും പരിശോധനയ്ക്ക് ഒരുങ്ങി നിന്ന് ഭക്ഷ്യസുരക്ഷാ ലാബ്

തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷൻ സാഗർ റാണിയുടെ മൂന്നാം ഘട്ടത്തിൽ മാരകമായ ഫോർമാലിൻ കലർന്ന 6,000 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തു. പാലക്കാട് വാളയാർ ചെക്ക് പോസ്റ്റിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ആന്ധ്രാപ്രദേശിൽ നിന്നെത്തിയ 6,000 കിലോഗ്രാം ചെമ്മീനിൽ ഫോർമാലിൻ മാരകമായ അളവിൽ അടങ്ങിയിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയത്.

മറ്റു മത്സ്യങ്ങളെ ഫോർമാലിനിൽ ഇട്ട് സൂക്ഷിക്കുകയാണെങ്കിൽ ചെമ്മീൻ അഴുകാതിരിക്കാനായി അതിൽ ഫോർമാലിൻ സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കുകയാണെന്നാണ് ലഭ്യമാകുന്ന വിവരം. ഇത്തരത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യാപകമായി ചെമ്മീൻ കേരളത്തിലേക്ക് കടത്തുന്നതായും ഇതിനായി തൊഴിലാളികളെ വച്ച് ഫോർമാലിൻ കുത്തിവയ്ക്കുകയാണെന്നും നേരത്തെയും സൂചനകൾ പുറത്തുവന്നിരുന്നു.

ട്രോളിങ് നിരോധനത്തിന്റെ സാഹചര്യത്തിൽ കേരളത്തിൽ മത്സ്യലഭ്യത കുറയുമെന്നത് മുൻകൂട്ടി കണ്ടാണ് ഫോർമാലിനിൽ ഇട്ട് സൂക്ഷിച്ചതും കുത്തിവച്ചതുമായ മത്സ്യം ഇപ്പോൾ ധാരളമായി കേരളത്തിലേക്ക് കടത്തുന്നത്. ഇത്തരത്തിൽ കടത്തുന്നതിനായി നേരത്തെ തന്നെ വിഷംകയറ്റിയും ഫോർമാലിനിൽ സൂക്ഷിച്ചും മത്സ്യം ശേഖരിച്ച് വച്ചിരിക്കുകയാണെന്നാണ് ലഭ്യമാകുന്ന വിവരം

സംശയം തോന്നിയ 45 മത്സ്യ ലോറികളാണ് വാളയാറിൽ പരിശോധിച്ചത്. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ പേപ്പർ സ്ട്രിപ്പ് ഉപയോഗിച്ചാണ് പ്രാഥമിക പരിശോധന നടത്തിയത്. തുടർന്ന് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ എറണാകുളത്തെ ലാബിൽ ചെമ്മീൻ വിദഗ്ധ പരിശോധനയ്ക്കയച്ചു. ഞായറാഴ്ച അവധിയാണെങ്കിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അഭ്യർത്ഥന പ്രകാരം ഈ ലാബ് തുറന്ന് പ്രവർത്തിച്ചു.

ജോ. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ (അഡ്‌മിനിസ്ട്രേഷൻ) നേതൃത്വത്തിൽ കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലെ ഭക്ഷ്യസുരക്ഷാ വിഭാഗം ഇന്റലിജെന്റ്സും പാലക്കാട് ജില്ലയിലെ ജില്ലാ സ്‌ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്. സംഘത്തിൽ 15 ഓളം ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു.

ട്രോളിങ് നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ എല്ലാ ചെക്ക് പോസ്റ്റുകളിൽ കൂടി കടന്നു വരുന്ന മത്സ്യ വാഹനങ്ങളെ കർശന പരിശോധയ്ക്ക് ശേഷം മാത്രമേ കടത്തി വിടാൻ പാടുള്ളു എന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ചുമലയുള്ള ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെയടിസ്ഥാനത്തിലാണ് ചെക്ക് പോസ്റ്റുകളിൽ റെയ്ഡ് നടത്തുന്നത്.

മത്സ്യ ലോറികളോടൊപ്പം മറ്റ് ഭക്ഷ്യ വസ്തുക്കൾ കൊണ്ടുവരുന്ന ലോറികളും വാളയാർ ചെക്ക് പോസ്റ്റിൽ പരിശോധിച്ചു. മത്സ്യ ലോറികൾ കൂടാതെ ഭക്ഷ്യ എണ്ണ കൊണ്ടുവന്ന 5 ടാങ്കറുകളും, പാൽ കൊണ്ടു വന്ന 34 വാഹനങ്ങളുമാണ് പരിശോധിച്ചത്. പ്രാഥമിക പരിശോധനകളിൽ ഇവയിൽ മായം കണ്ടെത്താൻ കഴിഞ്ഞില്ല. സാമ്പിൾ വിശദമായ പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ ലാബിൽ അയച്ചിട്ടുണ്ട്. സംശയം തോന്നിയവ പരിശോധിക്കാനുള്ള താത്ക്കാലിക മൊബൈൽ ലാബ് സൗകര്യവും അവിടെ ഒരുക്കിയിരുന്നു.

കഴിഞ്ഞയാഴ്ച 12,000 കിലോഗ്രാം മത്സ്യത്തിലാണ് മായം കണ്ടെത്തിയത്. തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 6,000 കിലോഗ്രാം മൽസ്യത്തിൽ ഫോർമാലിൻ മാരകമായ അളവിൽ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. പാലക്കാട് വാളയാറിൽ നിന്നും പിടിച്ചെടുത്ത 6,000 കിലോഗ്രാം മത്സ്യം ഭക്ഷ്യയോഗ്യമല്ലാത്തതിനാൽ തിരിച്ചയയ്ക്കുകയും ചെയ്തു.

ഏതെങ്കിലും ഉൽപന്നത്തിൽ മായം കലർന്നതായി കണ്ടെത്തിയാൽ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ അത് നിരോധിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ എം.ജി. രാജമാണിക്യം എല്ലാ ജില്ലകളിലേയും അസി. ഭക്ഷ്യ സുരക്ഷാ കമ്മീഷണർമാർക്ക് നിർദ്ദേശം നൽകി. മത്സ്യത്തിൽ രാസവസ്തുക്കൾ ചേർത്തിട്ടുണ്ടോയെന്ന് അറിയാൻ മാർക്കറ്റുകളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും രാജമാണിക്യം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP