Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആണുങ്ങളെ വശീകരിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം അംഗച്ഛേദം നടത്തി ക്രൂര കൊലപാതകം; എട്ട് സ്വവർഗ പ്രണയികളെ കൊന്നത് താനെന്ന് വെളിപ്പെടുത്തി 67കാരൻ ! ടൊറന്റോയിലെ ഗേ വില്ലേജുമായി ബന്ധമുള്ളവർ കൊലപ്പെട്ടതിന് പിന്നാലെ പുറത്ത് വരുന്നത് ബ്രൂസ് എന്ന 'മനുഷ്യ ഡ്രാക്കുള'യുടെ ചോരക്കൊതിയുടെ കഥ; ചോദ്യം ചെയ്യൽ തുടരുന്നുവെന്ന് പൊലീസ്

ആണുങ്ങളെ വശീകരിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം അംഗച്ഛേദം നടത്തി ക്രൂര കൊലപാതകം; എട്ട് സ്വവർഗ പ്രണയികളെ കൊന്നത് താനെന്ന് വെളിപ്പെടുത്തി 67കാരൻ ! ടൊറന്റോയിലെ ഗേ വില്ലേജുമായി ബന്ധമുള്ളവർ കൊലപ്പെട്ടതിന് പിന്നാലെ പുറത്ത് വരുന്നത് ബ്രൂസ് എന്ന 'മനുഷ്യ ഡ്രാക്കുള'യുടെ ചോരക്കൊതിയുടെ കഥ; ചോദ്യം ചെയ്യൽ തുടരുന്നുവെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ഒട്ടാവ : സ്വവർഗപ്രണയികളായ ആണുങ്ങളെ വശീകരിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം ക്രൂരമായി കൊല്ലും. കാനഡയിൽ നിന്നും പുറത്ത് വരുന്നത് ഇത്തരത്തിൽ എട്ട് കൊലപാതകം നടത്തിയ ബ്രൂസ് എന്ന 67കാരന്റെ ചോരക്കൊതിയുടെ കഥയാണ്. 2010 മുതൽ 2017 വരെ നടന്ന സ്വവർഗ പ്രണയികളുടെ മരണത്തിന് പിന്നിൽ താനാണെന്ന് വെളിപ്പെടുത്തുന്നതിനൊപ്പം അവ എങ്ങനെയായിരുന്നുവെന്നുള്ളത് ബ്രുസ് മക് ആർതർ വെളിപ്പെടുത്തുന്നത് കേട്ടാൽ ഏവരും ഒന്ന് ഞെട്ടും.

ആൻഡ്രൂ കിൻസ്മാൻ എന്ന യുവാവിന്റെ തിരോധാനത്തിന് പിന്നാലെയാണ് ബ്രൂസ് മക് ആർതർ എന്ന സീരിയൽ കൊലയാളിയിലേക്ക് അന്വേഷണം എത്തുന്നത്. ബ്രുസിന്റെ സുഹൃത്തായിരുന്നു ആൻഡ്രൂ. 2017 ജൂൺ 26ന് ആൻഡ്രൂവിനെ കാണാതായതിന് പിന്നാലെ ഇയാളുടെ വീട്ടിലും പരിശോധന നടന്നിരുന്നു. അവിടെയുണ്ടായിരുന്ന കലണ്ടറിൽ ബ്രുസ് എന്ന് അതേ തീയതിയിൽ കുറിച്ചിട്ടതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

ഇതോടെ ബ്രുസ് എന്ന് മനുഷ്യ ഡ്രാക്കുളയുടെ കഥ പുറം ലോകമറിയുകയായിരുന്നു. കൊല്ലപ്പെട്ടവരെ താൻ വശീകരിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം ക്രൂരമായി വധിക്കുകയായിരുന്നു എന്ന് ബ്രൂസ് പൊലീസിന് മൊഴി നൽകിയെന്നാണ് വിവരം.വിശദമായ അന്വേഷണത്തിൽ ഇയാൾ കൊന്ന് കഷ്ണങ്ങളാക്കി വച്ചിരുന്ന മൃതദ്ദേഹത്തിന്റെ അവശിഷ്ടങ്ങളും കൊല നടത്താൻ ഉപയോഗിച്ച മാരകായുധങ്ങളുമുടക്കം പൊലീസ് കണ്ടെടുത്തിരുന്നു.

ആൻഡ്രൂ കിൻസ്മാനെ (49) കൂടാതെ, സെലിം എസൻ (44), മജീദ് കെഹാൻ (58), സൊരൗഷ് മഹ്മൂദി (50), ഡീൻ ലിസോവിച്ച് (47), സ്‌കന്ദരാജ് നവരത്‌നം (40), അബ്ദുൽബസീർ ഫൈസി (42), കിരുഷ്‌നകുമാർ കനഗരത്‌നം (37) എന്നിവരെ കൊലപ്പെടുത്തിയെന്നാണ് പൊലീസിനോടു ബ്രൂസ് വെളിപ്പെടുത്തിയത്. ടൊറന്റോയിലെ ഗേ വില്ലേജുമായി ബന്ധമുള്ളവരാണു കൊല്ലപ്പെട്ടവരിൽ മിക്കവരും. കഴിഞ്ഞ ദിവസമാണു 8 കൊലപാതങ്ങൾ നടത്തിയതായി ഇയാൾ വെളിപ്പെടുത്തിയത്. വിചാരണ നടപടികൾ ഫെബ്രുവരി നാലിന് ആരംഭിക്കും.

മികച്ച ലാൻഡ്‌സ്‌കേപ്പർ ആയി അറിയപ്പെട്ടിരുന്ന ബ്രൂസ് 40 വയസ്സുവരെ തന്റെ ലൈംഗികാഭിമുഖ്യത്തെപ്പറ്റി ആരോടും പറഞ്ഞിരുന്നില്ല. 1997ൽ പെട്ടെന്നൊരു ദിവസം ഭാര്യയെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് ഒഷാവയിയിൽനിന്നു ടൊറന്റോയിലേക്കു താമസം മാറുകയായിരുന്നു. പിന്നീടു ടൊറന്റോയിലെ സ്വവർഗാനുരാഗ സമൂഹത്തിൽ പേരെടുത്തു. 2001ലാണ് ബ്രൂസ് ആദ്യമായി നിയമത്തിനു മുന്നിലെത്തിയത്. ഒരു ആൺവേശ്യയെ ഇരുമ്പുപൈപ്പു കൊണ്ട് അടിച്ചെന്നായിരുന്നു കേസ്. മാപ്പപേക്ഷിച്ചതോടെ ജയിലിൽ കിടക്കാതെ ബ്രൂസ് പുറത്തിറങ്ങി. ആളുകളെ കാണാതായ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ കഴിഞ്ഞ ജനുവരിയിലും ഇയാൾ നിയമത്തിന്റെ പഴുതുപയോഗിച്ചു രക്ഷപ്പെട്ടു.

ഒരു യുവാവ് അപ്പാർട്ട്‌മെന്റിലേക്കു കയറിയതിനു പിന്നാലെപോയി ബ്രൂസിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തീരുമാനിച്ചു. യുവാവ് കട്ടിലിൽ കെട്ടിയിടപ്പെട്ട നിലയിലായിരുന്നു. എന്നാൽ മർദനമേറ്റ ലക്ഷണമില്ലാത്തതിനാൽ അറസ്റ്റ് നടന്നില്ല.ആൻഡ്രൂ കിൻസ്മാനെ കാണാതായെന്ന കേസിൽ ഇയാൾ ജനുവരി മുതൽ കസ്റ്റഡിയിലാണ്. കാണാതായ പുരുഷന്മാരെ എന്നെങ്കിലും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞിരുന്ന കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചുകൊണ്ടാണ്, അവരെയെല്ലാം താൻ കൊന്നതായി ബ്രൂസ് പൊലീസിനോടു വെളിപ്പെടുത്തിയത്.

'ആ എട്ടുപേരെ നമുക്കിനി തിരികെ കൊണ്ടുവരാനാകില്ല. അവരുടെ കുടുംബങ്ങൾക്കും സമുദായത്തിനും സാന്ത്വനമേകി, നീതി നടപ്പാക്കുകയാണ് ചെയ്യാനുള്ളത്' ഹോമിസൈഡ് ഡിറ്റക്ടീവ് ഡേവിഡ് ഡിക്കിൻസൻ മാധ്യമങ്ങളോടു പറഞ്ഞു. കൊലപാതകങ്ങളെല്ലാം ലൈംഗിക പീഡനങ്ങളെ തുടർന്നാണെന്നു അന്വേഷണ സംഘം കോടതിയെ അറിയിച്ചു. തനിക്കിഷ്ടപ്പെട്ടവരെ വശീകരിച്ചു ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം ബ്രൂസ് കൊലപ്പെടുത്തിയതാകാമെന്നാണു നിഗമനം.

കൊല നടത്താനുപയോഗിച്ച വലിയ സെല്ലോടേപ്പ്, സർജിക്കൽ കയ്യുറ, കയർ, സിപ്പുകൾ, ബംഗി വയർ, സിറിഞ്ചുകൾ തുടങ്ങിയവ സൂക്ഷിച്ച ബാഗ് കോടതിയിൽ ഹാജരാക്കി. കഷ്ണങ്ങളായി ഒളിപ്പിച്ചിരുന്ന എട്ടുപേരുടെയും മൃതദേഹങ്ങൾ പൊലീസ് പിന്നീട് കണ്ടെടുത്തു. 'നഗരത്തിൽ ഇരകളെ വേട്ടയാടിയ രാക്ഷസരൂപി' എന്നാണു ടൊറന്റോ മേയർ ജോൺ ടോറി ബ്രൂസിനെപ്പറ്റി പറഞ്ഞത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP