Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ഏഴ് പേർക്ക്; കാസർഗോഡ് ജില്ലയിൽ മൂന്ന് പേർക്ക് കോവിഡ്; മലപ്പുറം ജില്ലയിൽ രോഗം സ്ഥിരീകരിച്ച രണ്ട് പേർ എത്തിയത് നിസാമുദ്ദീനിൽ നിന്നും; ഇന്ന് കേരളത്തിൽ രോഗമുക്തി നേടിയത് 27 പേർ; കേരളത്തിൽ ആദ്യത്തെ കോവിഡ് കേസ് സ്ഥിരീകരിച്ച ശേഷം ഇതുവരെ 124 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു; നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 238 ലേക്ക് താഴ്ന്നു; കോവിഡിനെ കേരളം അതിവേഗം അതിജീവിക്കുന്നു

കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ഏഴ് പേർക്ക്; കാസർഗോഡ് ജില്ലയിൽ മൂന്ന് പേർക്ക് കോവിഡ്; മലപ്പുറം ജില്ലയിൽ രോഗം സ്ഥിരീകരിച്ച രണ്ട് പേർ എത്തിയത് നിസാമുദ്ദീനിൽ നിന്നും; ഇന്ന് കേരളത്തിൽ രോഗമുക്തി നേടിയത് 27 പേർ; കേരളത്തിൽ ആദ്യത്തെ കോവിഡ് കേസ് സ്ഥിരീകരിച്ച ശേഷം ഇതുവരെ 124 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു; നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 238 ലേക്ക് താഴ്ന്നു; കോവിഡിനെ കേരളം അതിവേഗം അതിജീവിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ 7 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് ഇക്കാര്യം അറിയിച്ചത്. കാസർഗോഡ് ജില്ലകളിലെ 3 പേർക്കും കണ്ണൂർ, മലപ്പുറം ജില്ലയിലെ 2 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലെ രണ്ട് പേർ നിസാമുദ്ദീനിൽ നിന്നും വന്നതാണ്. 5 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടത്. അതിൽ രണ്ട് പേർ കണ്ണൂരിലും 3 പേർ കാസർഗോഡും ഉള്ളവരാണ്.

ന്ന് കേരളത്തിൽ 27 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. കാസർഗോഡ് ജില്ലയിലുള്ള 17 പേരുടേയും (കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന 8 പേർ) കണ്ണൂർ ജില്ലയിലുള്ള 6 പേരുടേയും കോഴിക്കോട് ജില്ലയിലുള്ള 2 പേരുടേയും (ഒരാൾ കാസർഗോഡ്) എറണകുളം, തൃശൂർ ജില്ലകളിലുള്ള ഓരോരുത്തരുടേയും ഫലമാണ് നെഗറ്റീവായത്.

കേരളത്തിൽ കോവിഡ് 19 ആദ്യ കേസ് സ്ഥിരീകരിച്ച ശേഷം ഇതുവരെ 124 പേരാണ് രോഗമുക്തി നേടി ഡിസ്ചാർജായത്. ആലപ്പുഴ ജില്ലയിൽ നിന്നുള്ള 2 പേരും എറണാകുളം ജില്ലയിൽ നിന്നുള്ള 14 പേരും ഇടുക്കി ജില്ലയിൽ നിന്നുള്ള 7 പേരും കണ്ണൂർ ജില്ലയിൽ നിന്നുള്ള 37 പേരും കാസർഗോഡ് ജില്ലയിൽ നിന്നുള്ള 24 പേരും കൊല്ലം ജില്ലയിൽ നിന്നുള്ള 2 പേരും കോട്ടയം ജില്ലയിൽ നിന്നുള്ള 3 പേരും കോഴിക്കോട് ജില്ലയിൽ നിന്നുള്ള 6 പേരും മലപ്പുറം ജില്ലയിൽ നിന്നുള്ള 4 പേരും പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 8 പേരും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 8 പേരും തൃശൂർ ജില്ലയിൽ നിന്നുള്ള 7 പേരും വയനാട് ജില്ലയിൽ നിന്നുള്ള 2 പേരുമാണ് ഡിസ്ചാർജായത്. ഇതിൽ എട്ട് വിദേശികളും ഉൾപ്പെടും. 7 വിദേശികൾ എറണാകുളം മെഡിക്കൽ കോളേജിൽ നിന്നും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുമാണ് ഡിസ്ചാർജ് ആയത്.

കേരളത്തിൽ ജനുവരി 30നാണ് ആദ്യ കേസുണ്ടായത്. ആദ്യ ഘട്ടത്തിൽ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിന് ശേഷം മാർച്ച് 8 മുതലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ 364 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ 238 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. രണ്ട് പേർ മുമ്പ് മരണമടഞ്ഞിരുന്നു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,29,751 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,29,021 പേർ വീടുകളിലും 730 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 126 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ ഉള്ള 13,339 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 12,335 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP