Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വായ്പാതുക മുഴുവൻ തിരിച്ചടച്ചിട്ടും പണയവസ്തുവിന്റെ ആധാരം തിരിച്ചുനൽകാതെ ബാങ്കിന്റെ കളി; വീടും സ്ഥലവും തട്ടിയെടുക്കാൻ വ്യാജരേഖകൾ ചമച്ചും പീഡനം; അതിരുവിട്ട നടപടികളിൽ മനംനൊന്ത് ഭാര്യ മരണപ്പെട്ടു; രോഗങ്ങൾ അലട്ടുന്നതിനിടയിലും കുറവില്ലാത്തത് കഷ്ട-നഷ്ടങ്ങൾ മാത്രം; കാത്തലിക് സിറിയൻ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ 74 കാരനായ ചാലക്കുടി സ്വദേശി ജോണി നീതി കിട്ടുംവരെ നിയമപോരാട്ടത്തിന്

വായ്പാതുക മുഴുവൻ തിരിച്ചടച്ചിട്ടും പണയവസ്തുവിന്റെ ആധാരം തിരിച്ചുനൽകാതെ ബാങ്കിന്റെ കളി; വീടും സ്ഥലവും തട്ടിയെടുക്കാൻ വ്യാജരേഖകൾ ചമച്ചും പീഡനം; അതിരുവിട്ട നടപടികളിൽ മനംനൊന്ത് ഭാര്യ മരണപ്പെട്ടു; രോഗങ്ങൾ അലട്ടുന്നതിനിടയിലും കുറവില്ലാത്തത് കഷ്ട-നഷ്ടങ്ങൾ മാത്രം; കാത്തലിക് സിറിയൻ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ 74 കാരനായ ചാലക്കുടി സ്വദേശി ജോണി നീതി കിട്ടുംവരെ നിയമപോരാട്ടത്തിന്

പ്രകാശ് ചന്ദ്രശേഖർ

 തൃശ്ശൂർ: വായ്പാതുക തിരിച്ചടച്ചിട്ടും പണയപ്പെടുത്തിയ വസ്തുവിന്റെ ആധാരം തിരിച്ചുനൽകിയില്ലെന്ന പരാതിയിൽ കാത്തലിക് സിറിയൻ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. ചെയർമാൻ, ജനറൽ മാനേജർ, പൂന-ഇരിങ്ങാലക്കുട ബ്രാഞ്ച് മാനേജർമാർ എന്നിവരെ പ്രതി ചേർത്താണ് ചാലക്കുടി പൊലീസ് കേസെടുത്തത്. പരിയാരം വ്യാപാരഭവന് സമീപം ഷെർലി നിവാസിൽ കല്ലുവീട്ടിൽ കെ.എം.ജോണി നൽകിയ പരാതിയിലാണ് 0587/2019 നമ്പറായി ചാലക്കുടി പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ബാങ്ക് ചെയർമാൻ കേസിലെ മൂന്നാം പ്രതിയാണ്.

ഐ പി സി 294(b).323,387,420,406,467,471,506 എന്നീ സെക്ഷനുകൾ ഉൾപ്പെടുത്തിയാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. ചാലക്കുടി എസ് ഐ സന്ദീപ് കെ എസ്, എഫ് ഐ ആർ ചാലക്കുടി ഫസ്റ്റ്ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പരാതിയിൽ പൊലീസ് കേസെടുത്തിട്ടുള്ളത്. 40 വർഷത്തോളമായി റിനി എഞ്ചിനിയേഴ്സ് എന്ന പേരിൽ പൂണെയിൽ ടാങ്കിന്റെ നിർമ്മാണ കേന്ദ്രം നടത്തിവരികയായിരുന്നെന്നും ബാങ്കിന്റെ അതിരുവിട്ട നടപടികളിലുള്ള മനോവിഷമം മൂലം ഭാര്യ ഷെർളി മരണപ്പെട്ടെന്നും ഇപ്പോൾ ഇവരുടെ പേരിലുണ്ടായിരുന്ന പുരയിടവും വീടും തട്ടിയെടുക്കുന്നതിന് ലക്ഷ്യമിട്ട് ബാങ്ക് വ്യാജരേഖകൾ കോടതിയിൽ സമർപ്പിച്ച് നീക്കം നടത്തുകയാണെന്നും ജോണി കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നു.

2002-ൽ വായ്പാ ആവശ്യത്തിലേക്കായി പണയപ്പെടുത്തിയ, ഭാര്യയുടെ പേരിലുള്ള 18.25 സെന്റ് സ്ഥലത്തിന്റെ ആധാരം ബാങ്ക് ആവശ്യപ്പെട്ട പ്രകാരമുള്ള തുക അടച്ചുതീർത്തിട്ടും ഇതുവരെ നൽകിയിട്ടില്ല. ഇത് ലഭിക്കുന്നതിന് നാളിതുവരെ 2 കോടി രൂപയുടെ കഷ്ട-നഷ്ടങ്ങൾ നേരിട്ടതായും ജോണി ഹർജിയിൽ പറയുന്നു. ചാലക്കുടി സി ഐ, ഡിവൈഎസ്‌പി, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ അഡ്വ.ബി എ ആളൂർ മുഖേന ജോണി ചാലക്കുടി ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.

ഒ എസ് 402/2007 -നമ്പറിൽ ബാങ്ക് തനിക്കെതിരെ നൽകിയിട്ടുള്ള കേസ്സിൽ ഉന്നയിച്ചിരുന്ന പ്രകാരമുള്ള തുക അടച്ചിട്ടുണ്ടെന്നും ഇതിന് ശേഷം 2016-17 കാലയളവിൽ പരിയാരത്തെ വീടും സ്ഥലവും തട്ടിയെടുക്കുന്നതിന് ലക്ഷ്യമിട്ട് കൃത്രിമ രേഖകൾ ചമച്ച് ബാങ്ക് നിയമ നടപടികൾ സ്വീകരിച്ചെന്നും ഇതേത്തുടർന്ന് 42 ലക്ഷം രൂപ പൂണെ ഡി ആർ റ്റി കോടതിയിൽ കെട്ടി വച്ചെന്നും ഈ വിവരം രേഖാമൂലം അറിച്ചിട്ടും ബാങ്ക് ആധാരം മടക്കി നൽകിയില്ലെന്നുമാണ് ജോണി ഹർജിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

പരിയാരത്തെ വീടിന്റെ അറ്റകുറ്റപ്പണികൾ നടത്തിവരവെ കഴിഞ്ഞ മാസം 30-ന് ഒരു സംഘം ആളുകളെത്തി ഉടൻ വീടുവിട്ട് പോകണമെന്ന് ആവശ്യപ്പെട്ടെന്നും ഇല്ലങ്കിൽ കൊന്നുകളയുമെന്നും വീട് ബുൾഡോസർ ഉപയോഗിച്ച് തകർക്കും എന്നും മറ്റും ഭീഷണിപ്പെടുത്തിയെന്നും അതിനാൽ ആവശ്യമായ സംരക്ഷണം ലഭിക്കുന്നതിന് സാഹചര്യമൊരുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കെട്ടിടവും സ്ഥലവും ബാങ്ക് തട്ടിയെടുക്കാൻ നോക്കുന്നത് കൃത്രിമരേഖകളുടെ പിൻബലത്തിലാണെന്നും ഇതിനെതിരെ നിയമവഴിയിൽ സാധ്യമായതെല്ലാം ചെയ്യുമെന്നും 74 -കാരനായ ജോണി മറുനാടനോട് വ്യക്തമാക്കി. ഒന്നര ദശാബ്ദത്തിലേറെയായി ബാങ്ക് വട്ടം കറക്കുകയാണ്. ബിസിനസ്സ് നേരാംവണ്ണം ശ്രദ്ധിക്കാൻ കഴിയാതായി. ഇതുമൂല മുണ്ടായ നഷ്ടങ്ങൾ ഊഹിക്കാവുന്നതിനുമപ്പുറത്താണ്. ബാങ്കുകാരുടെ അതിരുവിട്ടുള്ള നീക്കത്തിൽ മനംനൊന്താണ് ഭാര്യ ഷെർളി വിട്ടുപിരിഞ്ഞത്. നിരവധി രോഗങ്ങൾ ബാധിച്ചിട്ടുണ്ട്്. കണ്ണിന്റെ ഓപ്പറേഷൻ കഴിഞ്ഞത് അടുത്ത നാളിലാണ്. നീതി ലഭിക്കും പോരാട്ടം തുടരും. അവശേഷിക്കുന്ന സ്വത്തുക്കൾ മുഴുവൻ വിറ്റിട്ടാണെങ്കിലും കേസ്സ് നടത്തും. ഇക്കാര്യത്തിൽ ഇനിയൊരുവിട്ടുവീഴ്ചയില്ല. ജോണി നിലപാട് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP