Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകത്തിന് മുന്നിൽ തലയുയർത്തി ആരോ​ഗ്യ കേരളം; സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എട്ട് വിദേശികളും രോ​ഗമുക്തരായി; സ്വന്തം രാജ്യത്ത് ലഭിക്കുന്നതിനേക്കാൾ മികച്ച ചികിത്സ കേരളത്തിൽനിന്ന്​ ലഭിച്ചുവെന്നും പ്രതികരണം

ലോകത്തിന് മുന്നിൽ തലയുയർത്തി ആരോ​ഗ്യ കേരളം; സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എട്ട് വിദേശികളും രോ​ഗമുക്തരായി; സ്വന്തം രാജ്യത്ത് ലഭിക്കുന്നതിനേക്കാൾ മികച്ച ചികിത്സ കേരളത്തിൽനിന്ന്​ ലഭിച്ചുവെന്നും പ്രതികരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളം വീണ്ടും ലോകത്തിന് മുന്നിൽ തലയുയർത്തി തന്നെ. സംസ്ഥാനത്തുകൊവിഡ്19 ബാധിതരായ എട്ട് വിദേശികളും രോ​ഗ മുക്തരായി. ഇറ്റലിയിൽ നിന്നുള്ള റോബർട്ടോ ടൊണോസോ (57), യു.കെയിൽ നിന്നുള്ള ലാൻസൺ (76), എലിസബത്ത് ലാൻസ് (76), ബ്രയാൻ നെയിൽ (57), ജാനറ്റ് ലൈ (83), സ്​റ്റീവൻ ഹാൻകോക്ക് (61), ആനി വിൽസൺ (61), ജാൻ ജാക്‌സൺ (63) എന്നിവരാണ് രോഗമുക്തി നേടിയത്. സ്വന്തം രാജ്യത്ത് ലഭിക്കുന്നതിനേക്കാൾ മികച്ച ചികിത്സ കേരളത്തിൽനിന്ന്​ ലഭിച്ചുവെന്ന് ഇവർ വ്യക്തമാക്കി. രോഗം കുറഞ്ഞതിനെ തുടർന്ന് ഇവരിൽ അവസാനത്തെ നാല് രോഗികളെ അവസാന ദിവസങ്ങളിൽ അവരുടെ നിർദേശ പ്രകാരം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

റോബർട്ടോ ടൊണോക്ക്​ തിരുവനന്തപുരം മെഡിക്കൽ കോളജിലും ബാക്കിയുള്ളവർക്ക് എറണാകുളം മെഡിക്കൽ കോളജിലുമാണ് ചികിത്സ നൽകിയത്. ഇവരിൽ ഹൈ റിസ്‌കിലുള്ള എല്ലാവരും എറണാകുളം സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇത്​ കൂടാതെയാണ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന 57 വയസ്സുള്ള യു.കെ പൗരനായ ബ്രയാൻ നെയിലിനെ പ്രത്യേക ചികിത്സയിലൂടെ രോഗം ഭേദമാക്കിയത്.

മാർച്ച് 13ന് വർക്കലയിൽനിന്നാണ് ഒരു വിദേശിക്ക് ആദ്യമായി കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്. ഇറ്റലി സ്വദേശി റോബർട്ടോ ടൊണോസോയെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയും വിദഗ്ധ ചികിത്സ നൽകുകയും ചെയ്തു. ഇതോടൊപ്പം ഇദ്ദേഹത്തിന്റെ സഞ്ചാരപാത കണ്ടെത്തുകയും അവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഇദ്ദേഹത്തെ ഹോട്ടലിൽ താമസിപ്പിച്ചാൽ വീണ്ടും പുറത്ത് പോകാൻ സാധ്യതയുള്ളതിനാൽ നെടുമങ്ങാട് ജില്ല ആശുപത്രിയിലെ പ്രത്യേക മുറിയിൽ നിരീക്ഷണത്തിലാക്കി.

കോവിഡ് 19 രോഗബാധയെ തുടർന്ന് മൂന്നാറിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് പൗരനായ ബ്രയാൻ നെയിൽ അടങ്ങിയ 19 അംഗ സംഘം മാർച്ച് 15ന് വിമാനത്തിൽ കയറി പോകാൻ ശ്രമിച്ചിരുന്നു. ബ്രയാൻ നെയിലിനെ എറണാകുളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും മറ്റുള്ളവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഇവരിലാണ് ബ്രയാൻ നെയിൽ ഉൾപ്പെടെ ഏഴുപേർക്ക് രോഗം സ്ഥിരീകരിച്ചത്.

ഇതിൽ ഏറ്റവും ഗുരുതരാവസ്ഥയിലായിരുന്നു 57 വയസ്സുള്ള ബ്രയാൻ നെയിലിന്. മരണത്തെ മുഖാമുഖം കണ്ട അദ്ദേഹത്തെ എറണാകുളം ഗവ. മെഡിക്കൽ കോളജിലെ വിദഗ്ധ ചികിത്സയിലൂടെയാണ് രക്ഷിച്ചത്. എച്ച്.ഐ.വിക്ക്​ ഉപയോഗിക്കുന്ന പ്രത്യേക ചികിത്സയിലൂടെ രണ്ട് സാമ്പിളുകളും നെഗറ്റീവ് ആകുകയും ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. ഇതുകൂടാതെയാണ് 76 വയസ്സുള്ള രണ്ട് പേരെയും 83 വയസ്സുള്ള ഒരാളെയും ചികിത്സിച്ച് ഭേദമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP