Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കോവിഡ്; ഒറ്റദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കണക്ക്; രോഗബാധിതരിൽ അഞ്ച് പേർ ഒഴികെ മറ്റെല്ലാവരും സംസ്ഥാനത്തിന് പുറത്തു നിന്നും എത്തിയവർ; 31 പേർ വിദേശത്തുനിന്നു എത്തി; തെലുങ്കാന സ്വദേശി കോവിഡ് ബാധിച്ച് കേരളത്തിൽ മരിച്ചുവെന്നും മുഖ്യമന്ത്രി; മരിച്ചത് മഹാരാഷ്ട്രയിൽ നിന്നും തീവണ്ടി മാറിക്കയറി തിരുവനന്തപുരത്ത് എത്തിയ ആൾ; സംസ്ഥാനത്ത് കോവിഡ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 526 ആയി ഉയർന്നു; മൂന്ന് പേർക്ക് രോഗ്മുക്തി

സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കോവിഡ്; ഒറ്റദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കണക്ക്; രോഗബാധിതരിൽ അഞ്ച് പേർ ഒഴികെ മറ്റെല്ലാവരും സംസ്ഥാനത്തിന് പുറത്തു നിന്നും എത്തിയവർ; 31 പേർ വിദേശത്തുനിന്നു എത്തി; തെലുങ്കാന സ്വദേശി കോവിഡ് ബാധിച്ച് കേരളത്തിൽ മരിച്ചുവെന്നും മുഖ്യമന്ത്രി; മരിച്ചത് മഹാരാഷ്ട്രയിൽ നിന്നും തീവണ്ടി മാറിക്കയറി തിരുവനന്തപുരത്ത് എത്തിയ ആൾ; സംസ്ഥാനത്ത് കോവിഡ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 526 ആയി ഉയർന്നു; മൂന്ന് പേർക്ക് രോഗ്മുക്തി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 84 പേർക്ക്. ഒറ്റ ദിവസം കേരളത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് റിപ്പോർട്ടു ചെയ്യപ്പെട്ടത്. അതേസമയം അഞ്ചുപേർ ഒഴികെ മറ്റെല്ലാവരും പുറത്ത് നിന്ന് എത്തിയവരാണ്. 31 പേരാണ് വിദേശ രാജ്യങ്ങളിൽ നിന്ന് എത്തി. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 48 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് മൂന്നു പേരുടെ പരിശോധനാഫലം നെഗറ്റീവായതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസം ഒരു കോവിഡ് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. തെലങ്കാന സ്വദേശിയാണ് മരിച്ചത്. ഇയാൾ തീവണ്ടി മാറിക്കയറി തിരുവനന്തപുരത്ത് എത്തുകയാിരുന്നു. കാസർകോട് 18, പാലക്കാട് 16, കണ്ണൂർ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശൂർ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3, കൊല്ലം, ഇടുക്കി, ആലപ്പുഴ എന്നിവിടങ്ങളിൽ ഒരാൾക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ അഞ്ച് പേർക്കും രോഗംപിടിപെട്ടു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലുള്ള ഓരോരുത്തരുടെ പരിശോധന ഫലമാണ് വ്യാഴാഴ്ച നെഗറ്റീവായത്.

526 പേർ നിലവിൽ ചികിത്സയിൽ തുടരുകയാണ്. 115297 പേർ നിരീക്ഷണത്തിലുണ്ട്. 114305 പേർ വീടുകളിലും 992 പേർ ആശുപത്രികളിലുമാണ്. 210 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 60685 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഇതിൽ 58460 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ഇതുവരെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട 9937 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 9217 എണ്ണം നെഗറ്റീവായി. ഇന്ന് പുതുതായി ആറ് പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. കാസർകോട് 3, പാലക്കാട് രണ്ട് പഞ്ചായത്തുകൾ, കോട്ടയത്തെ ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകൾ. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 82 ആയി ഉയർന്നു.

കോവിഡിനതെരി ജനങ്ങളാകെ ഒത്തുചേർന്നാണു പൊരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൊളന്റിയർ സേനയിലെ അംഗങ്ങൾ സജീവമായി പങ്കാളികളാണ്. ജനങ്ങൾക്ക് അവശ്യം മരുന്നുകൾ എത്തിക്കുക, ക്വാറന്റീനിൽ ഉള്ളവരെ നിരീക്ഷിക്കുക, പൊലീസിനൊപ്പം പ്രവർത്തിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഇവർ സജീവമാണ്. 100 പേർക്കു ഒരു വൊളന്റിയർ എന്ന നിലയിൽ 3.40 ലക്ഷം സന്നദ്ധ സേനയാണ് ലക്ഷ്യമിട്ടത്. മിക്കവാറും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സാമൂഹിക സന്നദ്ധ സേനയുടെ സാന്നിധ്യമുണ്ട്. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളാണ് ഇവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ദുരന്ത മേഖലകളിൽ പൊലീസിനോടും ഫയർഫോഴ്‌സിനോടും ചേർന്നു ഇവർ പ്രവർത്തിക്കും. ഇവർക്ക് മികച്ച പരിശീലനം നൽകും. ജൂണിൽ 20,000 പേർക്കും ജൂലൈയിൽ 80,000 പേർക്കും ഓഗസ്റ്റിൽ 1 ലക്ഷം പേർക്കും പരിശീലനം നൽകും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഓൺലൈൻ ആയിട്ടാകും പരിശീലനം. ഞായറാഴ്ച ശുചീകരണത്തിൽ മറ്റുള്ളവരോടൊപ്പം ഈ സേനയും ഉണ്ടാകും. പ്രളയത്തിലും മറ്റും ജനങ്ങളെ രക്ഷിക്കാനും സഹായം എത്തിക്കാനും യുവജനങ്ങൾ നടത്തിയ സേവനം ശ്രദ്ധിക്കപ്പെട്ടതാണ്. ഇതിന്റെ വെളിച്ചത്തിലാണ് സേന രൂപീകരിച്ചത്. സേവന തൽപരതയോടെ ഇതിൽ ചേർന്നു പ്രവർത്തിക്കുന്ന ഏവരെയും സർക്കാരിനു വേണ്ടി അഭിവാദ്യം ചെയ്യുന്നുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യ സന്നദ്ധ സേനയ്ക്ക് ഇൻഷുറൻസ് ഏർപ്പെടുത്താനാകുമോ എന്ന് സർക്കാർ പരിശോധിക്കും. വലിയ മാതൃകയാണ് ഈ സേന.

ചില സ്വകാര്യ സ്‌കൂളുകൾ ഫീസ് കുത്തനെ കൂട്ടിയെന്നു പരാതിയുണ്ട്. വലിയ തുക ഫീസിനത്തിൽ ഉയർത്തുകയും അത് അടച്ചതിന്റെ രസീതുമായി വന്നാലേ അടുത്ത വർഷത്തെ പുസ്തകങ്ങൾ നൽകൂ എന്നും ചില സ്‌കൂൾ പറയുന്നുണ്ട്. ഇതു ദുർഘട ഘട്ടമായതിനാൽ ഒരു സ്‌കൂളും ഫീസ് ഉയർത്തരുത്. പുതിയ സാഹചര്യത്തിന് അനുസരിച്ച് പഠനരീതിയിൽ മാറ്റം വരുത്തുക എന്നതാണ് വിദ്യാഭ്യാസ മേഖലയിൽ അടിയന്തരമായി വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിച്ച് കേരളത്തിൽ മദ്യവിതരണം പുനരാരംഭിച്ചു. 2.25 ലക്ഷത്തോളം പേരാണ് ബെവ്ക്യൂ ആപ് വഴിയുള്ള സേവനം ആദ്യ ദിവസം ഉപയോഗപ്പെടുത്തിയത്.

വെർച്വൽ ക്യൂ സംവിധാനം സങ്കേതിക തടസങ്ങൾ ഒഴിവാക്കി വരും ദിവസം കൂടുതൽ സമഗ്രമായി മുന്നോട്ടു പോകാനാകുമെന്ന് എക്‌സൈസ് അറിയിച്ചിട്ടുണ്ട്. ബെവ്ക്യൂ ആപ്പിന്റെ വ്യാജൻ ഇറങ്ങിയതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കും. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കും. ഗൾഫിൽനിന്ന് വന്നവർ പുറത്തിറങ്ങുന്നതായി ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നുണ്ട്. ഇതു കർശനമായി പടരും. വ്യാജവാർത്ത ചമയ്ക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സൈബർ ഡോമിനെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP