Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് ഒമ്പത് പേർക്ക്; ഏഴ് പേർ കാസർകോട് ജില്ലയിലും തൃശ്ശൂർ, കണ്ണൂർ ജില്ലകളിലെ ഓരോരുത്തർക്കും രോഗം; മൂന്ന് പേർക്ക് രോഗം ബാധിച്ചത് നിസാമുദ്ദീൻ സമ്മേളനം കഴിഞ്ഞ് എത്തിയവർ; ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടത് 14 പേർ; സംസ്ഥാനത്താകെ 295 പേർക്ക് കോവിഡ് രോഗബാധ; 251 പേർ ഇപ്പോഴും ചികിത്സയിൽ കഴിയുന്നതായും മുഖ്യമന്ത്രി; രോഗം കണ്ടെത്താൻ റാപ്പിഡ് ടെസ്റ്റ് നടത്തും; ലോക്ഡൗണിന് ശേഷമുള്ള നിയന്ത്രണങ്ങൾ വിലയിരുത്താൻ 17 അംഗ സമിതി

സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് ഒമ്പത് പേർക്ക്; ഏഴ് പേർ കാസർകോട് ജില്ലയിലും തൃശ്ശൂർ, കണ്ണൂർ ജില്ലകളിലെ ഓരോരുത്തർക്കും രോഗം; മൂന്ന് പേർക്ക് രോഗം ബാധിച്ചത് നിസാമുദ്ദീൻ സമ്മേളനം കഴിഞ്ഞ് എത്തിയവർ; ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടത് 14 പേർ; സംസ്ഥാനത്താകെ 295 പേർക്ക് കോവിഡ് രോഗബാധ; 251 പേർ ഇപ്പോഴും ചികിത്സയിൽ കഴിയുന്നതായും മുഖ്യമന്ത്രി; രോഗം കണ്ടെത്താൻ റാപ്പിഡ് ടെസ്റ്റ് നടത്തും; ലോക്ഡൗണിന് ശേഷമുള്ള നിയന്ത്രണങ്ങൾ വിലയിരുത്താൻ 17 അംഗ സമിതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച 9 പേർക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഏഴ് പേര് കാസർകോട് ജില്ലയിൽ നിന്നുള്ളവരാണ്. തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്കും രോഗബാധയുണ്ടായി. രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർക്ക് രോഗം ലഭിച്ചത് നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയ എത്തിയവരാണ്. ഇതിൽ ഒരാൾ എത്തിയത് ഗുജറാത്തിൽ നിന്നും എത്തിയതാണെന്നും പിണറായി പറഞ്ഞു.

ഇന്ന് രോഗം ബേദമായി ആശുപത്രി വിട്ടത് 14 പേരാണെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്താകെ 295 പേർക്ക് കോവിഡ് രോഗബാധയുണ്ടായെന്നം ഇതിൽ 251 പേർ ഇപ്പോഴും ചികിത്സയിൽ കഴിയുന്നുണ്ട്. രോഗം കണ്ടെത്താൻ റാപ്പിഡ് ടെസ്റ്റ് പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു. വൃദ്ധ ദമ്പതികളെ ഡിസ്ചാർജ് ചെയ്തത് ആരോഗ്യ സംവിധാനത്തിന്റെയും പ്രവർത്തകരുടെയും മികവാണ്. ഇവരെ കലവറയില്ലാതെ അഭിനന്ദിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 760 ആശുപ്രതിയിൽ നിരീക്ഷണത്തിലുള്ളത്. ഇന്ന് 154 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9139 പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കി. 1,69,999 സംസ്ഥാനത്ത് ആകെ നിരീക്ഷിണത്തിലുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലോക്ഡൗണിന് ശേഷമുള്ള നിയന്ത്രണങ്ങൾ വിലയിരുത്താൻ 17 അംഗ സമിതി രൂപീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരമാണ് സമിതിക്ക് രൂപം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. കെ എം എബ്രഹാം അധ്യക്ഷനായ സമിതിയാണ് ഇക്കാര്യങ്ങളിൽ പഠനം നടത്തുക. ലോക്ക്ഡൗൺ സംസ്ഥാനത്തെ എങ്ങനെയൊക്കെയാണ് ബാധിച്ചത്. ഏതു സാഹചര്യത്തിലാണ് ലോക്ക്ഡൗൺ പിൻവലിക്കേണ്ടത്. ലോക്കഡൗൺ പിൻവലിച്ചാൽ സ്വീകരിക്കേണ്ട തുടർനടപടികൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളാവും സമിതി പഠിക്കുക.

അതേസമയം, ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 1991 കേസുകൾ രജിസ്റ്റർ ചെയ്തു. 1949 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 1477 വാഹനങ്ങളും പിടിച്ചെടുത്തു. കോവിഡ് പരിശോധനയ്ക്കായി റാപ്പിഡ് ടെസ്റ്റിങ് കിറ്റുകളും ഉപയോഗിക്കും. പച്ചക്കറി ക്ഷാമം ചില ഇടങ്ങളിൽ അനുഭവപ്പെടുന്നു, ചരക്കു വരവ് കുറഞ്ഞതായി കാണുന്നു ഇത് മൂലം വിപണിയിൽ വില കൂടുന്നു. കൂടുതൽ പച്ചക്കറി സംഭരിക്കാൻ ആവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെറ്റില, സ്‌ട്രോബറി, വാനില കർഷകരുടെ പ്രതിസന്ധി പരിശോധിക്കും. മൽസ്യ ബന്ധന ജോലികൾക്ക് പോയി വന്നവർ പരിശോധനയ്ക്കും നിരീക്ഷണത്തിന് തയാറാവണം.

മാസ്‌ക് ധരിക്കുന്നതിൽ കൃത്യമായ ബോധവത്കരണം ഉണ്ടാവണമെന്ന് മുഖ്യന്ത്രി. ആശുപത്രിക്ക് അകത്തുള്ളവർ മാത്രമാണ് സാധാരണ മാസ്‌ക് ധരിക്കാറ്. രോഗവ്യാപനം തുടങ്ങിയപ്പോൾ എല്ലാവരും മാസ്‌ക് ധരിച്ച് തുടങ്ങി. ഇതിൽ തെറ്റില്ലെന്ന് മുഖ്യമന്ത്രി. അവരവർക്ക് രോഗം തടയാനാണ് മാസ്‌ക് എന്ന് കരുതരുത്. മറ്റുള്ളവർക്ക് രോഗം വരാതിരിക്കാൻ കൂടിയാണിത്. അതുകൊണ്ട് മാസ്‌ക് വ്യാപകമായി ധരിക്കണം എന്നാണ് ആരോഗ്യവിദഗ്ദ്ധർ നിർദേശിക്കുന്നത്. അത് അനുസരിക്കണം. ഈ വിഷയത്തിൽ എന്ത് വേണം എന്നതിൽ ആശയസംഘർഷം വേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത 3 ദിവസങ്ങളിൽ ജൻധൻ യോജന പദ്ധതി പ്രകാരം ലഭിച്ച പണം എടുക്കാൻ ആളുകൾക്ക് സൗകര്യം ഒരുക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. ബാങ്ക് ഉദ്യോഗസ്ഥർ വിശ്രമം ഇല്ലാതെ ജോലി ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി ഇവരുടേത് പ്രശംസനീയമായ ഇടപെടലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP